Jisha Elizabeth writes

10 വയസ്സുള്ള മകളെ പിതാവും പിതൃസുഹൃത്തും ലൈംഗികമായി അതിക്രമിച്ചെന്ന പോക്‌സോ കേസിൽ അവർ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അറസ്റ്റിലായി. ഈ വാർത്ത ടിവിയിൽ ബ്രെക്കിങ് പോകുന്നത് കണ്ടപ്പോൾ സുഹൃത്തുക്കളോട് ( ജോളി തമാശകളുടെ തിരിച്ചടി ആയി) ഇതു വച്ച് ‘തമാശ’ പറയട്ടെ എന്നു ഞാൻ ചോദിച്ചു. എന്നാലും ഞാൻ അത്തരം തമാശ പറഞ്ഞില്ല.

എന്നാൽ, ഒരാൾ കുറച്ചു കഴിഞ്ഞപ്പോൾ പറഞ്ഞു ” ഇങ്ങനത്തെ കേസ് താരതമ്യം ചെയ്ത്, തമാശ പറയുന്നത് ശരിയല്ല. വേറെ കേസുകൾ പോലെയല്ല” എന്ന്‌. ഏത്, മകളെ ബലാൽസംഗം ചെയ്തു എന്നത്. അപ്പോൾ തമാശ കൊള്ളേണ്ടിടത്തു കൊള്ളും. നിറവയറുള്ള ഗർഭിണിയെ നോക്കി “ഹിഹി, ആണുങ്ങളോടു കളിച്ചാൽ ഇങ്ങനെ ഇരിക്കും” എന്നു തമാശ പറയുന്നവർ ഉണ്ട്. “പെണ്ണല്ലേ വര്ഗം, ഇതിലപ്പുറം പൊട്ടത്തരം ചെയ്യും” എന്ന തമാശ കേട്ടിട്ടുണ്ടോ “നിന്നെ ആരെങ്കിലും തോണ്ടിയോ, നീ നിന്നു കൊടുത്തിട്ടാകും” എന്നു കേട്ടിട്ടുണ്ടോ “മുൻഗണന കൊടുക്കും, അവർക്ക് മുന്നും പിന്നും കൂടുതൽ അല്ലെ” എന്ന തമാശ കേട്ടിട്ടുണ്ടോ

പ്രസവിക്കാൻ കിടക്കുന്ന ഗർഭിണിയോട് “ഇപ്പൊ വേദനിക്കുന്നെന്നോ, അന്ന് കുറെ സുഖിച്ചില്ലേ” എന് തമാശ പറയുന്നവർ ഉണ്ട്. സദാചാരഗുണ്ടായിസത്തിനു ഇരയായി മനസ്സാകെ വിഷമിച്ചു ഇരിക്കുന്ന സമയത്ത് “നിങ്ങൾ വാതിലടച്ചോ, അതാകും അവർ പ്രകോപിതർ ആയതു” എന്ന ക്രൂരമായ തമാശ കേട്ടുനിന്നിട്ടുണ്ട്.ഈ പെണ്ണ്ങ്ങളെ ജോലിക്കെടുത്താൽ കമ്പനിക്ക് തീരെ നഷ്ടമാണ് എന്നു തമാശ കേട്ടിട്ടുണ്ടോ, ഞാൻ കേട്ടിട്ടുണ്ട്.കുട്ടിക്കാലത്തു പാൽ വിൽപ്പനക്കാരി ആയതിനാൽ സൈക്കിൾ എന്റെ സഹയാത്രിക ആയിരുന്നു. അന്ന് സൈക്കിളോടിക്കുന്ന എന്നെ തടഞ്ഞു നിറുത്തി, നീളമുള്ള സീറ്റിന്റെ തുമ്പിൽ പിടിച്ചിട്ട് ” ഇവൾക്ക് അണ്ടിയുണ്ടെന്നു” തമാശ പറഞ്ഞ കാർന്നോർ ഉണ്ട്.നീയിപ്പോ ജോലിക്കു പോകാനല്ലേ, പഠിക്കുന്നത്” എന്ന തമാശ കെട്ടിട്ടുണ്ട്‌.”ഒന്നു കെട്ടിക്കഴിയട്ടെ, അന്നത്തോടെ തീരും നിന്റെ കൊമ്പ്” എന്ന മറ്റോരു തമാശ കേട്ടിട്ടുണ്ട്.”നല്ല ആണൊരുത്തനെ കെട്ടിയാൽ മതി, പിന്നെ പാമ്പിനെ സ്വപനം കാണില്ല” എന്നു സഹപ്രവർത്തകൻ തമാശ പറഞ്ഞതു കേട്ടു നിന്നിട്ടുണ്ട്. ഇതൊക്കെ ജണ്ടർ ബേസ്ഡ് തമാശകളാണ്.

അതു കേൾക്കുന്നവൾക്ക് മാത്രമേ വിഷമം തോന്നൂ. പറയുന്നവനും കൂടെ ചിരിക്കുന്നവനും അതു തമാശ ആണ്.ഇനി ഇങ്ങനെയുള്ള തമാശകൾ കേട്ട ആളുകൾ ഇവിടെ കുറിക്കാമോ .ഇതെല്ലാം, നിങ്ങൾ സീരിയസ് ആക്കുന്നത് എന്തിനാണ് എന്നു വിചാരിക്കുന്നവരും ഉണ്ട്. അതു വേറെ തമാശ. ഇത്തരം തമാശ പറഞ്ഞതു കേട്ടിട്ടുണ്ട് എങ്കിൽ “അതു നിങ്ങളുടെ കൂട്ടുകെട്ടിന്റെ പ്രശ്നമാണ്” എന്ന തമാശയും കേൾക്കാം. ഇതൊക്കെ ലിംഗപരമായ തമാശകൾ. അല്ലാത്തവ വേറെ .

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.