Being typecasted – ഒരു നടൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി!!

Jishnu Anil 

അഭിനയത്തിൽ ഏറ്റവും പ്രയാസകരമായ കാര്യം ഒരു പക്ഷെ കോമഡി റോൾ ചെയ്ത് പ്രേക്ഷകരെ കൺവീൻസ് ചെയ്യുക എന്നതാകും. അത്തരത്തിൽ വർഷങ്ങളായി അവരവരുടെ ഇൻഡസ്ട്രിയിൽ ചെറിയ റോളുകളിൽ തുടങ്ങി ഹ്യൂമറസ് റോളുകളിലേക്ക് ഏറിയ പങ്കും നിലയുറപ്പിച്ച നടന്മാർ ആണ് പ്രശാന്ത് അലക്സാണ്ടറും സൂരിയും.നിലയുറപ്പിക്കൽ എന്നതിലുപരി അത്തരത്തിലുള്ള റോളുകളിലെ തളച്ചിടൽ ആണ് ഇരുവരും നേരിട്ടത്.2002ഇൽ ‘നമ്മളിലൂടെ’ അഭിനയം തുടങ്ങിയ പ്രശാന്ത് അഭിനയിച്ച മുഖ്യപങ്ക് സിനിമകളിലും ഹ്യൂമർ ആണ് കൈകാര്യം ചെയ്തത്,ബ്രേക്ക്‌ ത്രൂ എന്ന് പറയത്തക്ക ഒരു കഥാപാത്രവും അതിലൂടെ ലഭിച്ചതുമില്ല.ചില സിനിമകളിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ചെയ്തെങ്കിലും കഥാപാത്രത്തിന്റെ അപ്രാധാന്യം കൊണ്ടോ സിനിമയുടെ പരാജയം കൊണ്ടോ അവയൊന്നും ശ്രദ്ധ നേടാതെ പോയി.

1997ഇൽ ‘കാതലുക്ക് മര്യാദയിൽ’ ബാക്ക്ഗ്രൗണ്ട് ഡാൻസർ ആയി സിനിമയിൽ എത്തിയ സൂരി പേര് പോലും ഇല്ലാത്ത ഒരുപിടി അപ്രധാനമായ കഥാപാത്രങ്ങൾ ആണ് ആദ്യ കാലത്ത് ചെയ്തിരുന്നത്.പിന്നീട് കോമഡി റോളുകളിൽ കൈ വെച്ച സൂരി പതിയെ ശ്രദ്ധ നേടി തുടങ്ങി.ഒരു കാലത്ത് തിളങ്ങി നിന്ന വടിവേലു ഉൾപ്പടെ ഉള്ള ഹ്യൂമർ താരങ്ങൾക്ക് അവസരം കുറഞ്ഞു വന്നപ്പോൾ കോമേഡിയൻ എന്ന നിലയിൽ അദ്ദേഹം ഉയർന്നു വന്നു.എന്നാൽ അത്‌ ഒരേ പാറ്റേണിൽ ഉള്ള റോളുകളിൽ അദ്ദേഹത്തെ വരിഞ്ഞു മുറുക്കി.സൂപ്പർ സ്റ്റാറുകളുടെ സിനിമകളിൽ മസാല കോമഡി പറയാൻ വേണ്ടി മാത്രം ഉള്ള നടൻ ആയി സൂരി ഒതുങ്ങി.

ഇത്തരത്തിലുള്ള ടൈപ്പ്കാസ്റ്റിംഗിലൂടെ സൂരിയും പ്രശാന്തും ഒരുപാട് നിലവാരം കുറഞ്ഞ സിനിമകളുടെ ഭാഗമാകേണ്ടി വന്നിട്ടുണ്ട്.അവയിൽ പലതും ദയനീയ പരാജയം ഏറ്റുവാങ്ങി.എന്നിട്ടും ഇവർക്ക് കിട്ടുന്ന റോളുകൾക്ക് മാറ്റം ഉണ്ടായില്ല,ഇവരിൽ നിന്ന് പ്രേക്ഷകരും കൂടുതൽ ഒന്നും പ്രതീക്ഷിച്ചില്ല.പക്ഷെ കാലചക്രം 2023ഇൽ ബ്രേക്ക്‌ പിടിച്ചപ്പോൾ ഇവരുടെ കരിയറിന് മൈലേജ് കൂട്ടാനുള്ള ചിലത് അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു.2023 March 24ന് കൃഷാന്ത് എന്ന യുവസംവിധായകന്റെ ‘പുരുഷപ്രേതം’ റിലീസ് സോണി ലീവിൽ ഡയറക്റ്റ് ഒറ്റിറ്റി റിലീസ് ആയി എത്തി.മികച്ച സിനിമക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ച സിനിമയുടെ സംവിധായകൻ ആയിട്ടും 80% ആളുകളും ഈ സിനിമക്ക് കാര്യമായി ശ്രദ്ധ കൊടുത്തിരുന്നില്ല,പക്ഷെ റിലീസ് ആയി 24 മണിക്കൂർ തികയുന്നതിന് മുൻപ് സോഷ്യൽ മീഡിയ മുഴുവൻ ഒരൊറ്റ പേര് മാത്രം ആയിരുന്നു ട്രെൻഡിംഗ് – പുരുഷപ്രേതത്തിലെ നായകൻ പ്രശാന്ത് അലക്സാണ്ടർ! 20 വർഷത്തോളം ആയ അഭിനയ ജീവിതത്തിൽ ആദ്യമായി കിട്ടിയ മുഴുനീള ലീഡ് റോളിൽ താൻ എന്താണ് എന്ന് മലയാളിക്ക് കാണിച്ചു കൊടുക്കാൻ കിട്ടിയ അവസരം പോലെ മുതലാക്കി വിമർശിക്കാൻ ഒരു പഴുത് കൊടുക്കാതെ തന്റെ അഭിനയത്തിന്റെ റേഞ്ച് കാണിച്ചു തന്നു. ഒന്ന് തെറ്റിയാൽ ഓവർ ആകേണ്ട ആ റോൾ പ്രശാന്തിന് എന്ത് മികവുറ്റതായാണ് ചെയ്തത്…ആകാശം ഇടിഞ്ഞു തലയിൽ വീണാലും അതിനെ തന്റെ സാഹസികത ആയി തള്ളുന്ന പോലീസുകാരൻ ഒരു നല്ല അനുഭവം സമ്മാനിച്ചു.

അതേ പോലെ തന്നെയാണ് സൂരിയുടെ കാര്യത്തിലും സംഭവിച്ചത്, വെട്രിമാരനെ പോലൊരു ബ്രാൻഡ് സൂരിയെ ലീഡ് റോളിൽ ‘വിടുതല’ എന്ന സിനിമ അനൗൺസ് ചെയ്തപ്പോഴും കാര്യമായ ഓളം ഉണ്ടായില്ല.എന്നാൽ ഇപ്പോൾ വിടുതല റിലീസിന് ശേഷം സൂരി മുത്തുസ്വാമി എന്ന 45 ‘നടൻ’ ആണ് ശ്രദ്ധകേന്ദ്രം.ഇത്ര സ്പാർക്ക് ഉള്ള നടൻ ആയിട്ടും ഇത്രയും കാലം തിരിച്ചറിയപെടാതെ പോയതിന്റെ മുഴുവൻ ഫ്രസ്ട്രേഷൻ തീർക്കുന്നത് പോലെ ആണ് ഓരോ സീനും സൂക്ഷ്മതയോടെ സൂരി അവതരിപ്പിച്ചത്.ഓപ്പോസിറ്റ് വിജയ് സേതുപതി പോലൊരു ഗംഭീര നടൻ നിൽക്കുമ്പോൾ ആണ് സൂരിയുടെ ഈ പ്രകടനം എന്നത് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു.സൂരിയുടെ പോലീസ് കഥാപാത്രം ഇനിയും താൻ typecast ചെയ്യപെടേണ്ടവൻ അല്ല എന്നുള്ളതിന് വരച്ച് കാട്ടുന്ന തെളിവ് ആണ്.

ഒരുപക്ഷെ ഇന്ത്യൻ സിനിമയുടെ ചരിത്രം നോക്കിയാൽ ഇങ്ങനെ typecast ചെയ്യപ്പെട്ട് അവസാനം ആരാരും
അറിയാതെ അവസാനിക്കേണ്ടി വന്ന അഭിനേതാക്കൾ ആയിരിക്കും അധികവും.കഴിവുണ്ടായിട്ടും അത്‌ തിരിച്ചറിയാൻ ഒരു സംവിധായകനോ സഹപ്രവർത്തകനോ ഇല്ലാത്തതിനാൽ അർഹിച്ച പ്രശംസകൾ ലഭികാതെ പോയ ചരിത്രങ്ങൾ അറിയപ്പെടുന്നതിലും അധികം നാം അറിയാതെ പോയത് ആകാം…

Leave a Reply
You May Also Like

ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് അപ്പൻ കാമുകിയോട് രമിക്കുന്ന ‘അപ്പൻ’ സിനിമയിലെ കിടിലൻ രംഗം

കേരള ജനതയുടെ മനസിനെ ആഴത്തിൽ സ്പർശിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്ത സിനിമയാണ് അപ്പൻ. ചിത്രത്തിലെ ഒരു അടിപൊളി…

“പണം കൂടുന്നതോടെ തുണി കുറയുന്നു”, ആമിർഖാന്റെ മകൾക്കുനേരെ വൻതോതിൽ സൈബർ ആക്രമണം

ആമിർഖാന്റെ മകളുടെ പിറന്നാൾ ആഘോഷം ഇപ്പോൾ കൊണ്ടുപിടിച്ച വിവാദങ്ങൾക്കു വഴിവയ്ക്കുകയാണ്. ഇറ ഖാന്റെ വസ്ത്രധാരണം ആണ്…

ഹോട്ട് & ബ്യൂട്ടിഫുൾ പക്ഷേ ഭാഗ്യമില്ല !

ഹോട്ട് & ബ്യൂട്ടിഫുൾ പക്ഷേ ഭാഗ്യമില്ല ! ഹോട്ട് & ബ്യൂട്ടിഫുൾ ആണെങ്കിലും ഭാഗ്യമില്ല. അനു…

ലാൽജോസ് സിനിമയിൽ ജോജു നായകൻ

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ജോജു ജോർജ്ജ്. ഒരുപാട് സിനിമകളിൽ വളരെ ഇരുത്തം വന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്…