ഒരു നടനായത് കൊണ്ട് മാത്രം ആയിരിക്കണം അയാളിലെ സംവിധായകൻ ആഘോഷിക്കപ്പെടാതെ പോയത്

133

Jishnu Girija Sekhar Azad

കാലങ്ങൾക്കു മുന്നേ സഞ്ചരിക്കുന്ന ഒരു അണ്ടർറേറ്റഡ് സംവിധായകനുണ്ട് നമുക്ക്.ഇന്ത്യൻ സിനിമയെ വിശ്വരൂപം കാണിക്കാൻ ഒരുമ്പട്ടിറങ്ങിയ കമൽ ഹാസ്സൻ.. ഒരു നടനായത് കൊണ്ട് മാത്രം ആയിരിക്കണം അയാളിലെ സംവിധായകൻ ആഘോഷിക്കപ്പെടാതെ പോയത്.അഭ്രപാളിയിൽ കാലങ്ങൾക്കു മുന്നേ സഞ്ചരിച്ച പോലെ തോന്നിക്കും ഫ്രെയിമുകൾ നിറയുമ്പോഴും പിന്നണിയിലെ കേൾക്കുന്ന പേര് കമൽ എന്നാണെങ്കിൽ തമിഴ് മക്കൾക്ക് ആശ്ചര്യമില്ല.. “ഇത് കമൽ പടം.. ഇപ്പിടി താ ഇരിക്കും..” എത്രയോ കണ്ടിരിക്കുന്നു.. എത്രയോ കേട്ടിരിക്കുന്നു.. തമിഴ് നാട്ടിലെ ജീവിതത്തിൽ രജനിയുടെ “എൻ വഴി തനി വഴി ” എന്ന ഡയലോഗ് അവർ കൂടുതലായി ചാർത്തി കൊടുക്കുന്നത് കണ്ടിട്ടുള്ളത്‍ കമൽ സാറിനാണ്.എന്തെല്ലാം നേടിയെന്ന് പറയുമ്പോഴും.. എന്തൊക്കെ ചെയ്തു എന്ന് പറയുമ്പോഴും.. അയാൾക്ക് പൂർത്തിയാക്കാനാകാതെ പോയ ഒരു സ്വപനമുണ്ട്.. “മരുത നായകം..”. അയാളുടെ സ്വപ്ന ചിത്രം.. അതയാളുടെ മാത്രം നഷ്ടമല്ല.. ഇന്ത്യൻ സിനിമയുടെ മുഴുവൻ നഷ്ടമാണ്.അതിന് തെളിവാണ് ആ സിനിമയിലെ ഈ ഗാന രംഗം.

1997ൽ എലിസബത് രാഞ്ജി ഉൽകാടനം ചെയ്ത് ഷൂട്ട്‌ തുടങ്ങിയ ഈ സിനിമയുടെ ബഡ്ജറ്റ് അന്നത്തെ 85 കോടിയായിരുന്നു.. അതായത്.. ഇന്നത്തെ 500 കോടി.. കമൽ ഹസ്സൻ ഇൻവെസ്റ്റ്മെന്റ് ചെയ്തിട്ടും സിനിമ മുന്നോട്ട് പോയില്ല.ചില ജാതി സംഘടനകൾ സിനിമക്കെതിരെ മദ്രാസ് ഹൈ കോടതിയിൽ കേസിന് പോയതും ഷൂട്ട്‌ സ്റ്റേ ചെയ്തതും സിനിമക്ക് വിനയായിരുന്നു.. അങ്ങനെ സിനിമ മുടങ്ങി.. രജനികാന്തിനെ സഹനടനായി കാസ്റ്റ് ചെയ്തിട്ടും നിർമ്മാതാക്കൾ സഹകരിക്കാത്തതും സാമ്പത്തിക ബുദ്ധിമുട്ടും സിനിമയെ പുറകോട്ട് വലിച്ചു.1998ൽ ഈ സിനിമ റിലീസ് ആയിരുന്നു എങ്കിൽ ഇന്ന് ഇന്ത്യൻ കൊമേഷ്യൽ ഇൻഡസ്ട്രി ആഘോഷിക്കുന്ന ബാഹുബലിയുടെ ക്വാളിറ്റി ഉള്ള സിനിമകളൊക്കെ 10 varsham മുന്നേ നമ്മുടെ ഇൻഡസ്ട്രിയിൽ സംഭവിച്ചേനെ എന്ന് നിസ്സംശയം പറയാൻ സാധിക്കും.

Marudhanayagam Official First Look at Cannes Film Festival ...അയാൾ വളർന്നിരുന്നു.. അയാൾ വാനം മുട്ടെ വളർന്നപ്പോഴൊക്കെ ഇന്ടസ്ട്രിയെ തന്റെ തോളിൽ താങ്ങിയാണ് അയാൾ വളർന്നിട്ടുള്ളത്.മരുത നായകം വിക്രമിനെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്നു എന്ന് വാർത്ത കേൾക്കുന്നുണ്ട്.എങ്കിലും പച്ച മാംസം തിന്നുമ്പോഴുള്ള അയാളുടെ കണ്ണുകളിലെ intensity.. വിശന്നു വലഞ്ഞുള്ള ഭ്രാന്തമായ അയാളുടെ ഭാവം.. വെള്ളച്ചാട്ടത്തിൽ കൈ വിട്ടു വീഴുമ്പോഴുള്ള ദയനീയത.. ദണ്ഡേടുത്ത് ആക്രമിച്ചു കാളയുടെ മുകളിൽ കയറി നീങ്ങുമ്പോഴുള്ള പൗരുഷം.. ആയോധനം പഠിപ്പിക്കുമ്പോഴുള്ള പക്വത ഇതൊക്കെയും ഇത്രയും ഇന്റെൻസിറ്റിയിൽ മറ്റൊരു നടനിൽ കാണാൻ സാധിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല.. എങ്കിലും ഒരു കമൽ സിനിമക്കായി ഞങ്ങൾ കാത്തിരിക്കുന്നു.. മരുതനായകത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു..
The Entire Industry Looking At A Kamal Hassan 2.0 Now.

N.B:- കമൽ ഹസ്സന്റെ കരിയറിന്റെ അറുപതാം വർഷം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തെ പറ്റി ഒന്നും എഴുതി കണ്ടില്ലല്ലോ എന്ന് പലരും ചോദിച്ചിരുന്നു.. അവരോടൊക്കെ പറഞ്ഞത് തന്നെ ഇവിടെയും ആവർത്തിച്ചു കൊള്ളട്ടെ :-
.
Vikram in Kamal Haasan's Marudhanayagam!? Tamil Movie, Music ...“ഈ മനുഷ്യനെ പറ്റി ഇനി എന്താ എഴുതുക.. എന്തെഴുതിയാലാണ് മതിയാകുക.. എത്ര പാടിപുകഴ്ത്തിയാലാണ് കുറഞ്ഞു പോകുക .. ഇയാളെ പറ്റി എഴുതുന്നത് എങ്ങനെയാണ് ഒരു പാർട്ടിൽ ഒതുക്കുക.. സിനിമാ ജീവിതവും രാഷ്ട്രീയ ജീവിതവും ഒക്കെ തുറന്ന പുസ്തകമല്ലേ.. അതിലെ ഒരു സിനിമയെ പറ്റി തന്നെ എഴുത്തുകയാണെങ്കിൽ ഒരു പാർട്ട്‌ തികയാതെ വരും. അതിൽ Hey Ramനെ പറ്റിയാണെകിൽ പത്തു പാർട്ട്‌ തികയുമോ എന്ന് സംശയമാണ്.. അത്രയേറെ influence ചെയ്ത സിനിമയാണ്.. ഇന്നും ഒഴിവു സമയങ്ങളിൽ ആവർത്തിച്ചു കാണാറുള്ള ഒന്ന്.. അത്രമേലുണ്ട് ഈ മനുഷ്യനും അയാളുടെ സിനിമയും.. അതുപോലെ തന്നെ അയാളുടെ രാഷ്ട്രീയ നിലപാടുകളും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.. കക്ഷി രാഷ്ട്രീയത്തിനതീതമായി മനുഷ്യനൊപ്പം നിൽക്കുന്ന അയാളുടെ മാനവിക രാഷ്ട്രീയം തന്നെയാണ് അവസാനം വരെ നില നിൽക്കേണ്ടതും.. അയാളുടെ രാഷ്ട്രീയ നിലപാടുകൾ സ്വാധീനിക്കുന്നുണ്ട് എന്ന് പറയുമ്പോഴും ജെല്ലിക്കെട്ട് വിഷയത്തിൽ എടുത്ത നിലപാടിനോട് മാത്രം വിയോജിപ്പ് രേഖപെടുത്തി കൊള്ളട്ടെ.. “പ്രിയപ്പെട്ട കമൽ സർ, നിങ്ങളിലെ സംവിധായകനെന്ന വീഞ്ഞിന്റെ വീര്യം ഇനിയും കുറഞ്ഞിട്ടില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്.. We Are Waiting For Your 2.0 Version Sir.