Jishnu Girija Sekhar
രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്. ഇതിലെ രാമ – രാവണ കോൺഫ്ലിക്റ് തന്നെയാണ് എന്നിൽ വളരെയധികം എക്സൈറ്റ്മെന്റ് സൃഷ്ടിച്ചത്.അഹങ്കാരിയും ദുരഭിമാനിയുമായ ദശരഥ ചക്രവർത്തി ആദ്യമായി തോൽക്കുന്നത് ലങ്കയുടെ സർവ്വ സൈന്യാധിപൻ ആയിരുന്ന രാവണന് മുന്നിലാണ്.. രാവണനോട് തോറ്റ് കൈകേയിയുടെ സഹായത്തോടെ ലങ്കയിൽ നിന്നും ജീവനും കൊണ്ടോടിയ അയാൾ അയോദ്ധ്യയിൽ എത്തുമ്പോൾ കാണുന്നത് രാമന്റെ ജനനമാണ്.. തനിക്ക് ഏറ്റ അപമാനം മറയ്ക്കാൻ അയാൾ അത് രാമന്റെ ജന്മ ദോഷമാണെന്ന് പ്രഖ്യാപിക്കുന്നു.. തുടർന്ന് ജന്മ ദോശമുള്ള കുട്ടി എന്ന രീതിയിൽ പലരാലും രാമന് അപമാനവും സ്വന്തം പിതാവിൽ നിന്നു തന്നെ അവഗണനയും ഏൽക്കേണ്ടി വരുന്നു.
അങ്ങനെ കുട്ടികാലം മുതൽക്കെ രാമന്റെ ഏറ്റവും വലിയ ശത്രുവായി നേരിൽ കണ്ടിട്ടു പോലുമില്ലാത്ത രാവണൻ മാറുകയാണ്.. എങ്ങനെയും രാവണനെ തോൽപ്പിച്ചു അച്ഛന്റെ പ്രീതി നേടണമെന്ന് കുട്ടികാലം മുതൽ അതിയായി ആഗ്രഹിക്കുന്ന രാമനെയാണ് അമിഷ് എഴുതിയിരിക്കുന്നത്.രാമ – രാവണ കൂടിക്കാഴ്ച രംഗങ്ങളും അതിനു ശേഷമുള്ള സീനൊക്കെ Goosebumpന്റെ അയ്യരുകളിയാണ്.ഇവിടെ അമീഷിന്റെ സീതയ്ക്ക് കുല സ്ത്രീ സംഘൽപമല്ല.. ദണ്ട് ചുഴറ്റി ആക്രമകാരികളെ നേരിടുന്ന പരാക്രമിയും ആയുധ അഭ്യസിയുമായിട്ടാണ് സീതയുടെ എൻട്രി തന്നെ.രാവണനും പറയാനുണ്ട് അയാളുടെ കഥ..
എല്ലാ പ്രധാന കഥാപാത്രങ്ങൾക്കും അവരുടേതായ ജസ്റ്റിഫിക്കേഷൻ നൽകിയാണ് അമീഷ് കഥ പറയുന്നത്.. ആഴമേറിയ കഥാപാത്ര സൃഷ്ടിയാണ് അദ്ദേഹത്തിന്റേത്..!അങ്ങനെ എല്ലാ രീതിയിലും സിനിമാറ്റിക്കലി ഇതിഹാസം ആകേണ്ട ഒരു വർക്കാണ് അമീഷിന്റെ രാമായണ സീരിസ്.സഞ്ജയ് ലീല ബൻസാലി നോവലിന്റെ കോൺട്രാക്ട് ഒരു വർഷത്തേക്ക് നിയമപ്രകാരം വാങ്ങിയതായി കോവിഡിന് മുൻപ് വാർത്തകൾ ഉണ്ടായിരുന്നു.. ഇപ്പോഴത്തെ സ്‌ഥിതി എന്താണെന്ന് അറിയില്ല..!!ദൈവ സംഘൽപ്പങ്ങളെ മനുഷ്യരായി തന്നെ നിലനിർത്തി narrate ചെയ്യുന്നു എന്നതാണ് അമിഷിന്റെ രചനകളെ കൂടുതൽ രസകരമാക്കുന്നത്..അമിഷിന്റെ ശിവ പുരാണ സിരീസിനെക്കാൾ സിനിമയായി കാണണമെന്ന് ആഗ്രഹിക്കുന്നത് തീർച്ചയായും രാമായണ സീരിസ് തന്നെയാണ്.
**