Connect with us

Featured

മലയാള സിനിമ വീണ്ടും സജീവമാകുമ്പോൾ മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം കളം നിറഞ്ഞു കളിക്കാൻ അയാളുണ്ടാകും

ഞാനടക്കമുള്ള ഭൂരിഭാഗം 90s കിഡ്സിന്റെയും കുട്ടിക്കാലം മനോഹരമാക്കിയ പ്രധാന ഘടകങ്ങളിലൊന്ന് ദേ ഈ മനുഷ്യനാണ്. ഞായറാഴ്ച ടി വി യിൽ സുരേഷ്ഗോപി പടമുണ്ടെങ്കിൽ കൃത്യം ഒരു മണിക്കൂർ

 59 total views

Published

on

ജിഷ്ണു മുരളീധരൻ

ഞാനടക്കമുള്ള ഭൂരിഭാഗം 90s കിഡ്സിന്റെയും കുട്ടിക്കാലം മനോഹരമാക്കിയ പ്രധാന ഘടകങ്ങളിലൊന്ന് ദേ ഈ മനുഷ്യനാണ്. ഞായറാഴ്ച ടി വി യിൽ സുരേഷ്ഗോപി പടമുണ്ടെങ്കിൽ കൃത്യം ഒരു മണിക്കൂർ മുന്നേ കളിയൊക്കെ നിർത്തി, കുളിയും കഴിഞ്ഞ് ദൂരദർശന് മുന്നിലിരിക്കും. ഇങ്ങേരെ കാണിക്കുമ്പോൾ മുതൽ തുടങ്ങുന്ന കയ്യടിയാണ്. അവിടെ വില്ലന്മാരെ തവിടുപൊടിയാക്കുമ്പോൾ ഇവിടെ ഞാനും കൈയ്യും കാലും പൊക്കി ഓരോ ആക്ഷൻ കാണിക്കും. ഇനി പടത്തിൽ സുരേഷേട്ടന്റെ കഥാപാത്രം മരിക്കുകയാണെങ്കിൽ ഒരു ദിവസം മുഴുവൻ ഇരുന്ന് കരയും. അതായിരുന്നു പതിവ്.

Malayalam News - Suresh Gopi | 'I will still work for the people of  Thrissur; Thanks to those who voted: 'Suresh Gopi | Suresh Gopi expresses  gratitude to all who voted him“കമ്മീഷണർ” കണ്ടിട്ട് ചുമ്മാ ഇരിക്കുന്ന അച്ചയെയും ചാച്ചന്മാരെയുമൊക്കെ പിടിച്ചു നിർത്തി ഡയലോഗടിക്കുകയായിരുന്നു അന്നത്തെ പ്രധാന പണി. ആ പടമൊക്കെ ഇപ്പൊ കാണുമ്പോഴും കിട്ടുന്ന രോമാഞ്ചം ചില്ലറയൊന്നുമല്ല. ജയറാമേട്ടൻ കോടീശ്വരൻ പരിപാടിയിൽ പറഞ്ഞത് പോലെ ” കാക്കിയിട്ടാൽ കൊമ്പന് നെറ്റിപ്പട്ടം കെട്ടിയ പോലെ ഇത്രേം ഭംഗിയുള്ള മറ്റൊരു നടൻ മലയാള സിനിമയിൽ വേറെയില്ല.”
ആക്ഷൻ പരിവേഷമില്ലാത്ത സുരേഷേട്ടന്റെ കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സമ്മർ ഇൻ ബത്ലഹേമിലെ ഡെന്നീസ് ആണ്. ഒരുപക്ഷേ ആ സിനിമയ്ക്കുള്ളതിനേക്കാൾ ഇരട്ടി ആരാധകർ ഈ കഥാപാത്രത്തിനുണ്ടാകും. സുരേഷേട്ടനെ ഏറ്റവും സുന്ദരനായി കണ്ടതും ഈ ചിത്രത്തിലാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തു “കോടീശ്വരൻ” പ്രോഗ്രാമിന്റെ അവതാരകനായി എത്തിയപ്പോൾ, സുരേഷ് ഗോപി എന്ന നടനുമപ്പുറം, അയാളുടെ നല്ല മനസ്സിനെ, സഹജീവികളോടുള്ള സ്നേഹത്തെ ജനം തിരിച്ചറിഞ്ഞു.ഒരുകാലത്ത് മലയാളത്തിനു പുറമേ തെലുങ്കിലും അപാര ഫാൻ ബേസ് ഉണ്ടാക്കിയെടുത്ത, ചിരഞ്ജീവിക്ക് പോലും ഭീഷണി ഉയർത്തി, പടത്തിന്റെ റിലീസ് മാറ്റിവപ്പിച്ച നടൻ. അങ്ങനെയുള്ളൊരാൾ എന്തിന്റെ പേരിലാണ് സിനിമയിൽ നിന്ന് മാറി നിൽക്കുന്നത്? പഴയതുപോലെ ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ടും തീപ്പൊരി ഡയലോഗുകൾ കൊണ്ടും രോമാഞ്ചം കൊള്ളിക്കാൻ എന്നാണ് അയാൾ മടങ്ങി വരുന്നത്? ഇങ്ങനെ ചിന്തിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ഒടുവിൽ ആരാധകരുടെ ആഗ്രഹം പോലെ അയാൾ മടങ്ങി വന്നു. സമീപകാലത്ത് മലയാള സിനിമാലോകവും പ്രേക്ഷകരും ഇതുപോലെ ആഘോഷമാക്കിയ തിരിച്ചുവരവ് വേറെയില്ല.

“വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്നത് ക്ലൈമാക്സിലെ സുരേഷേട്ടന്റെ സ്പീച്ചാണ്.
“Travel a lot. But once in a while travel back to your roots.” ❤
മലയാളിയുടെ ആക്ഷൻ ഹീറോ സങ്കല്പങ്ങൾക്ക് അന്നും ഇന്നും സുരേഷ്ഗോപിയുടെ മുഖമാണ്. അത് ശരി വയ്ക്കുന്ന തരത്തിൽ നല്ല കിടിലൻ പ്രൊജക്ടുകളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. കാവൽ, ഒറ്റക്കൊമ്പൻ, പാപ്പൻ, ഏറ്റവും ഒടുവിലായി ഇന്നലെ പുറത്തിറങ്ങിയ SG251 ലെ ഫസ്റ്റ് ലുക്കും കൂടിയാകുമ്പോൾ പ്രതീക്ഷകൾ വാനോളം.നിലവിലെ പ്രതിസന്ധികൾ നീങ്ങി മലയാള സിനിമ വീണ്ടും സജീവമാകുമ്പോൾ മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം കളം നിറഞ്ഞു കളിക്കാൻ അയാളുണ്ടാകും. മലയാളസിനിമയുടെ മൂന്നാമൻ.
“Just Remember That…!” 😎😎😎
Happy Birthday My Childhood Hero 😍😍

 60 total views,  1 views today

Advertisement
cinema10 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement