Jishnu Sabu

പഴകുംതോറും വീഞ്ഞിന് മാത്രമല്ല തനിക്കും തന്റെ നടനത്തിനും ഒരിത്തിരി വീര്യം കൂടും എന്ന് വീണ്ടും അടിവരയിട്ട് പറയുകയാണ് മലയാളത്തിന്റെ സ്വന്തം കുട്ടേട്ടൻ. പെർഫോമൻസ് കൊണ്ടും അവതരണം കൊണ്ടും ആന്റണി എല്ലാ ഭാഗത്തു നിന്നും മികച്ച അഭിപ്രായം ആണ് നേടുന്നത്. ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ്, കല്യാണി പ്രിയദർശൻ എന്നിവർ അണിനിരന്ന ചിത്രം അതിമനോഹരമായ ഒരു കാഴ്‌ച്ച വിരുന്നാണ് നൽകിയത്.. പക്ഷേ സിനിമ കണ്ടിറങ്ങിയപ്പോഴും മനസിൽ ഒരു കഥാപാത്രം വല്ലാതെ ബാക്കിയായി ഉണ്ടായിരുന്നു.. അത് അവറാൻ സിറ്റിയിലെ അവറാച്ചൻ ആയിരുന്നു..

ട്രെയിലറിൽ ഒരു വില്ലൻ കഥാപാത്രം ആയിരിക്കും അവറാൻ ആയി എത്തുന്ന വിജയരാഘവൻ എന്നാണ് കരുതിയത്.. എന്നാൽ സിനിമയിൽ ആന്റണിയെ എല്ലാ അവസ്ഥയിലും ചേർത്ത് പിടിച്ചിരുന്ന ഒരാൾ,.. നല്ല പ്രായത്തിൽ അവറാൻ സിറ്റിയെ വിറപ്പിച്ചിരുന്ന അവറാൻ എന്ന കഥാപാത്രവും അയാളുടെ പ്രായമായ അവസ്ഥയിലുള്ള പ്രൗഡിയും ഗാംഭീര്യവും ചോരാതെ ആ കഥാപാത്രത്തിലേക്കുള്ള വിജയരാഘവൻ്റെ പരകായ പ്രവേശം അസാധ്യമായിരുന്നു

അവറാൻ എന്ന കഥാപാത്രത്തിന്റെ ചൂടും ചൂരുമറിഞ്ഞ്, അയാളുടെ മാനസിക വ്യഥകളുടെ ആഴം മനസിലാക്കി, അവതരിപ്പിക്കാൻ ജോഷി നടത്തിയ തെരെഞ്ഞെടുപ്പ് 100% ശരിയായിരുന്നെന്ന് സിനിമ കണ്ടിരുന്ന ഓരോ പ്രേക്ഷകനും പറയും.. വിജയരാഘവൻ എന്ന നടനെ പറ്റി പ്രത്യേകിച്ച് ഒരു എടുത്തു പറയിലിന്റെ ആവിശ്യമില്ലെന്ന് അറിയാം, എങ്കിലും ഒന്ന് പറയാതിരിക്കാനാവില്ല, നേരിട്ട് കാണുമ്പോൾ വളരെ സിമ്പിൾ ആയി തോന്നുന്ന ഒരു മനുഷ്യന്റെ ഉള്ളിൽ നിന്നാണ് ഇങ്ങനെ ഉള്ള കഥാപാത്രങ്ങൾ ഉണ്ടായി വരുന്നതെന്ന് ഓർക്കുമ്പോൾ അത്ഭുതമാവും.. കൂടുതൽ കൂടുതൽ പോളിഷ് ആയി കൊണ്ടിരിക്കുകയാണ് വിജയരാഘവൻ..

അവറാൻ ഒരേ സമയം ശക്തനും ഉശിരും ഉള്ള ഒരു നേതാവായിരുന്നു.. അങ്ങനെ ഒരാളെ അവതരിപ്പിക്കാൻ ഇന്നീ മലയാള സിനിമയിൽ വിജയരാഘവൻ അല്ലാതെ മറ്റൊരു നടനില്ല.. ആ ബോധ്യം തന്നെയാണ് ജോഷിയുടെ തെരഞ്ഞെടുപ്പിന് പിന്നിലും..! ചിത്രത്തിലെ എല്ലാ കാസ്റ്റിംഗും മികച്ചത് തന്നെയായിരുന്നെങ്കിലും വിജയരാഘവൻ ഒരു പടി മുന്നിൽ ആണ്.. എല്ലാത്തരം വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്യാൻ പ്രാപ്തനായ ഒരു നടൻ.. തന്റെ വേഷങ്ങളിലൂടെ ഓരോ തവണയും നമ്മളെ അതിശയിപ്പിക്കുന്ന ഒരു നടൻ..

കഥാപാത്രത്തിലേക്കുള്ള അയാളുടെ പരകായപ്രവേശം വാക്കുകൾക്കതീതമാണ്.. അവറാൻ നമ്മുടെ ഹൈ റേഞ്ചുകളിൽ എവിടെയോ ഉണ്ടെന്ന് വെറുതെ വിശ്വസിച്ചു പോകുന്നു.. ചില കഥാപാത്രങ്ങൾ അങ്ങനെ ആണ്.. സിനിമ കഴിഞ്ഞാലും നമുക്ക് ചുറ്റുമോ അല്ലെങ്കിൽ എവിടെയെങ്കിലുമൊക്കെ ഉണ്ടാവുമെന്ന് തോന്നി പോവാറുണ്ട്.. കൂടെ പോരാറുണ്ട്..! അവറാൻ വിജയരാഘവന് മാത്രമുള്ളതാണ്.. അയാൾ ഇല്ലെങ്കിൽ അവറാൻ ഉണ്ടാവില്ല.. എന്ത് തന്നെയായാലും, ആര് തന്നെ വന്നാലും.. വിജയരാഘവൻ ❤️

You May Also Like

ഉലകനായകന്റെ വിക്രം ഒടിടി സാറ്റലൈറ്റ് റൈറ്റുകളിൽ നിന്നും നേടിയത് 125 കോടി

ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന, ഉലകനായകൻ കമലഹാസൻ നായകനാകുന്ന മൾടിസ്റ്റാർ ചിത്രം വിക്രം ഒടിടി സാറ്റലൈറ്റ്…

അനുഷ്‌കയ്ക്ക് വീണ്ടും വണ്ണം കൂട്ടിയോ? ആരാധകർ ആശങ്കയിൽ

അനുഷ്‌ക വണ്ണം കൂട്ടിയോ? ആ വീഡിയോയിൽ  വ്യക്തത ! ഒരു മാസ്റ്റർപീസിനായി അനുഷ്‌ക ഷെട്ടി പരീക്ഷണം…

കൊച്ചി ബിനാലയിൽ പ്രദർശിപ്പിച്ച് മലയാള ചിത്രം ‘നിഴലാഴം’

കൊച്ചി ബിനാലയിൽ പ്രദർശിപ്പിച്ച് മലയാള ചിത്രം ‘നിഴലാഴം’ ‘തോൽപ്പാക്കൂത്ത് കല’ പ്രമേയമാക്കി രാഹുൽ രാജ് തിരക്കഥയെഴുതി…

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

രൺബീർ കപൂർ, ആലിയ ബട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമായ ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍:…