Connect with us

നിങ്ങൾ കാരണം പിടികിട്ടാപ്പുള്ളിയുടെ സംവിധായകൻ ആയ ആൾ

ഏകദേശം ഇരുപത് ഇരുപത്തഞ്ച് വർഷം മുൻപ്, കുഞ്ഞുനാളിൽ അച്ഛന്റെ video cassette കടയിൽ സിനിമാ cassette-ഉകൾ copy ചെയ്താണ് ഞാൻ സിനിമയിലേക്ക് ആകൃഷ്ടനാവുന്നത്… ഇന്നിപ്പോൾ എന്റെ ആദ്യ സിനിമയുടെ റിലീസ് ആണെന്ന് വിചാരിക്കുമ്പോൾ

 48 total views

Published

on

Jishnu Sreekandan (പിടികിട്ടാപ്പുള്ളി സിനിമയുടെ സംവിധായകൻ )

സണ്ണി വെയ്ൻ നായകനായി ഗോകുലം ഗോപാലൻ നിർമ്മിച്ച പിടികിട്ടാപ്പുള്ളി എന്ന എന്റെ ആദ്യ സിനിമാ സംവിധാന സംരംഭം Jio Cinema എന്ന OTT platform വഴി നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്…

ഏകദേശം ഇരുപത് ഇരുപത്തഞ്ച് വർഷം മുൻപ്, കുഞ്ഞുനാളിൽ അച്ഛന്റെ video cassette കടയിൽ സിനിമാ cassette-ഉകൾ copy ചെയ്താണ് ഞാൻ സിനിമയിലേക്ക് ആകൃഷ്ടനാവുന്നത്… ഇന്നിപ്പോൾ എന്റെ ആദ്യ സിനിമയുടെ റിലീസ് ആണെന്ന് വിചാരിക്കുമ്പോൾ മനസ്സിൽ വന്നു നിറയുന്നതും ഇത്രയും വർഷങ്ങളിലൂടെ ഞാൻ പിന്നിട്ട സിനിമാന്വേഷണ വഴികളാണ്… വന്നുചേർന്നതും അന്വേഷിച്ചു ചെന്നതും വഴിമുട്ടി നിന്നതും വഴി വെട്ടി തെളിച്ചതും അങ്ങനെ അങ്ങനെ ഒരായിരം ഓർമകൾ.. പക്ഷെ ഇതിലൊക്കെ ഉപരിയായി മനസ്സിൽ തങ്ങി നിൽക്കുന്നത് എന്നെ കൈ പിടിച്ചു കൂടെ നടത്തിയവരെയാണ്… വലിയ വിഷമങ്ങളിൽ നിന്ന് ഒരു കൈ തന്നു വലിച്ചു കയറ്റിയവരെ ആണ്… വീണു പോകാതെ എന്നെ ഇടം വലം താങ്ങി നിറുത്തിയവരെയാണ്… അവർ ഓരോരുത്തരുടെയും പേരെടുത്തു പറയാൻ നിന്നാൽ ഈ ഒരു പോസ്റ്റിൽ കൊള്ളാതെ വരും…

പക്ഷെ എന്നെ ഞാൻ ആക്കിയ എന്റെ മാതാപിതാക്കൾ, എന്റെ സ്വപ്നങ്ങൾക്ക് എന്നും കൂട്ടായിരുന്ന എന്റെ സഹോദരിയും അളിയനും, ഒരു കൂടപ്പിറപ്പിനെ പോലെ എന്നോടൊപ്പം വളർന്ന എന്റെ cousin, അവൻ വഴി എന്റെ ജീവിതത്തിന്റെ അഭിവാജ്യ ഘടകമായി മാറിയ സിനിമാജിക് ഗ്രൂപ്പിലെ എന്റെ സഹസിനിമാ മോഹികൾ, ഇപ്പോഴും അളിയാ എന്നു വിളിച്ച് ലോകത്ത് എവിടെ ആണെങ്കിലും ഞാൻ കഴിച്ചെന്നും എനിക്ക് കയറിക്കിടക്കാൻ ഒരു ഇടം ഉണ്ടെന്നും ഉറപ്പു വരുത്തുന്ന എന്റെ സ്‌കൂൾ സഹപാഠികൾ, ഓരോ സിനിമയുടെയും ഭാഗമായി വന്ന് പിന്നീടെന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ സിനിമാ സഹപ്രവർത്തകർ, സിനിമയിലെ എന്റെ ഗുരുസ്ഥാനീയർ, ഇതൊന്നും അല്ലാതെ എങ്ങനെയൊക്കെയോ പരിചയപ്പെട്ട് സിനിമയെന്ന എന്റെ വട്ടു കണ്ട് അതിനായി എന്നെ സഹായിക്കാൻ തുണിഞ്ഞിറങ്ങിയ ഒരുകൂട്ടം സുഹൃത്തുക്കൾ, അതാത് കാലങ്ങളിൽ എന്നെ സഹിച്ചും ക്ഷമിച്ചും motivate ഉം ചെയ്ത എന്റെ കാമുകിമാർ, ഇനിയും ഉള്ള, ഒരു ഗ്രൂപ്പിലും പെടുത്താൻ കഴിയാത്ത മറ്റു കൂട്ടുകാർ… ഇവരിൽ ഒരാൾ എങ്കിലും ഇല്ലായിരുന്നെങ്കിൽ, എന്റെ ജീവിതത്തിൽ അവർ വന്ന ആ കൃത്യ സമയത്ത് വന്നില്ലായിരുന്നുവെങ്കിൽ ഇന്നീ കാണുന്ന ഞാൻ ഉണ്ടാവുമായിരുന്നില്ല, എന്റെ സ്വപ്നങ്ങൾ എനിക്ക് കൈയ്യെത്തി പിടിക്കാൻ ആവുമായിരുന്നില്ല… Because I am a product of the companionship of all these good people who have blessed me with their presence in my life… And it is for them and their unwavering faith in me that I promise that പിടികിട്ടാപ്പുള്ളി എന്ന സിനിമയിൽ എന്തു കുറ്റവും കുറവുകളും ഉണ്ടെങ്കിലും അതിൽ നിന്നെല്ലാം പഠിച്ചും അതെല്ലാം പരിഹരിച്ചും മികച്ച സിനിമകൾ ചെയ്യാൻ ഉള്ള എന്റെ ശ്രമങ്ങൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കും… അതുകൊണ്ട് തന്നെ നിങ്ങൾ എല്ലാപേരും പിടികിട്ടാപ്പുള്ളി കാണണമെന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കണം എന്നും അഭ്യർത്ഥിക്കുന്നു…
എന്ന്
Jishnu Sreekandan
(നിങ്ങൾ കാരണം പിടികിട്ടാപ്പുള്ളിയുടെ സംവിധായകൻ ആയ ആൾ)

 49 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement