ബലാല്‍‌സംഗം ചെയ്യപ്പെട്ടു എന്ന കാരണത്താല്‍ തന്റെ ഭാര്യയെ പോലും ഉപേക്ഷിക്കുന്ന കാ‍ലത്താണു ഈ ചെറുപ്പക്കാരന്‍ വ്യത്യസ്തനാകുന്നത്.

1102

 

 

ഇന്നത്തെ അല്ലെ എന്നത്തേയും താരം ജിതേന്ദര് ചട്ടാര് സ്ത്രീധനം കിട്ടിയ തുകയിൽ നൂറു രൂപ കുറഞ്ഞു പോയതിന്റെ പേരിൽ ഭാര്യയെ ഉപേക്ഷിക്കാൻ നിൽക്കുന്നവർക്ക് ഒരു പാഠമാണ് ജിതേന്ദര് ചട്ടാര്

ബലാല്‌സംഗം ചെയ്യപ്പെട്ടു എന്ന കാരണത്താല് തന്റെ ഭാര്യയെ പോലും ഉപേക്ഷിക്കുന്ന കാലത്താണു ഈ ചെറുപ്പക്കാരന് വ്യത്യസ്തനാകുന്നത്.

 താന് കല്യാണം കഴിക്കാന് പോകുന്ന പെണ്കുട്ടി എട്ടു പേരാല് നിരന്തരം പീഢിപ്പിക്കപ്പെട്ടവളാണെന്ന് അവള് തന്നെ പറഞ്ഞ് അറിഞ്ഞിട്ടും അവളെ വിവാഹം കഴിക്കാന് തയ്യാറായവന്,

 തീര്ന്നില്ല, തനിക്കുള്ള സ്ഥലം വരെ വിറ്റിട്ട് തന്റെ ഭാര്യയെ പീഢനത്തിനിരയാക്കിയ പ്രതികള്ക്കെതിരെ കേസ് കൊടുത്ത് ഇപ്പോഴും കേസ് നടത്തുന്നവന്,

 രാഷ്ട്രിയ സ്വധീനമുള്ള ഉന്നതന്മാരുടെ മക്കള്ക്കെതിരെ കേസ് നടത്തുന്നതിനാല്പലതരം ഭീഷണി അനുഭവിക്കുന്നവന്,

 വക്കീലന്മാരില് വിശ്വാസം നഷ്ടപ്പെടുകയും അവരുടെ ഫീസ് താങ്ങാന്പറ്റാത്തതിനാലും നിയനം പഠിക്കാന് തന്നെ തീരുമാനിച്ചവന്,

 തന്നെയുമല്ല തന്റെ ഭാര്യയെയും നിയമ ബിരുദത്തിനു ചേര്ത്ത് ഭാവിയില്രണ്ടുപേരും കൂടി സ്ത്രീകള്ക്ക് വേണ്ട നിയമ സഹായങ്ങള് ചെയ്യുമെന്ന് തീരുമാനമെടുത്തവന്.

ഇതെല്ലാമാണു ജിതേന്ദര് ചട്ടാര് എന്ന ഈ യുവാവ്.

വീട്ടുകാര് ആലോചിച്ചു താന് പെണ്ണുകണ്ടുറപ്പിച്ച പെണ്കുട്ടി തന്നെയാണു വിവാഹത്തിനു മുമ്പ് ഒരിക്കല് കൂടി ജിതേന്ദറിനെയും വീട്ടുകാരെയും തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.

കണ്ണിരോടെ ആ പെണ്കുട്ടി പറഞ്ഞു “ഞാന് നിങ്ങള്ക്ക് യോജിച്ച പെണ്കുട്ടിയല്ല, നിങ്ങള് ഈ വിവാഹത്തില് നിന്ന് പിന്മാറിക്കോളൂ.”

എട്ടുപേരാല് ബലാല്‌സംഗം ചെയ്യപ്പെട്ടവളാണു താനെന്നും, അവര് എടുത്ത ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ബ്ലാക്മെയില് ചെയ്ത് പിന്നീടും പീഢിപ്പിച്ചിട്ടുണ്ടെന്നും അവള് അവരോട് തുറന്നു പറഞ്ഞു.

ഹരിയാനയില് നിരന്തരം നടക്കുന്ന പീഢനങ്ങളിലെ ഇരകളില് ഒരാളാണു ആ കുട്ടി എന്നറിഞ്ഞ ജിതേന്ദര് മനസ്സില് പറഞ്ഞു “ ഇവളെ ഞാന് ഇപ്പോള് ഉപേക്ഷിച്ചാല്ദൈവം എന്നോട് പൊറുക്കില്ല”

തുടര്ന്ന് അയാള് അവളൊട് പറഞ്ഞു “ഞാന് നിന്നെ വിവാഹം കഴിക്കും, മാത്രമല്ല നിനക്ക് നീതി വാങ്ങി തരുകയും ചെയ്യും”

വിവാഹത്തിനു മുമ്പ് തന്നെ അവളെ കൊണ്ട് പരാതി കൊടുപ്പിച്ച ജിതേന്ദറിനു ഭീഷണികള് പലതുണ്ടായി, കള്ളക്കേസുകളില് പ്രതിയായി മാറി. പ്രതികള് തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് തെളുവുകള് ഇല്ലാതാക്കി, മറ്റു തെളിവുകള് കോടതികളില്എത്താതെ നോക്കി. അവസാനം ജില്ലാകോടതി കേസ് തള്ളി. ജിതേന്ദര് നിര്ത്തിയില്ല, മേല്ക്കോടതിയിലേക്ക് കേസ് നീക്കി.

ഈ വിഷമഘട്ടത്തിലെല്ലാം തന്റെ മാതാപിതാക്കള് തന്നോടൊപ്പം നിന്നെന്ന് ജിതേന്ദര്പറയുന്നു. മാതാപിതാക്കള് തള്ളിപ്പറഞ്ഞിരുന്നെങ്കില് ഹരിയാനയിലെ സ്ഥിതിയില്താന് ഒറ്റപ്പെടുമായിരുന്നു. തന്നെയുമല്ല, തന്റെ പിതാവുമായുള്ള വര്ഷങ്ങളുടെ അടുപ്പം വച്ച് എല്ലാ ഗ്രാമീണരും ഈ പെണ്കുട്ടിയെ തന്നെ വിവാഹം കഴിക്കുമെന്ന തന്റെ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു.

ഇപ്പോള് ഇവര്ക്ക് രണ്ടു വയസ്സുള്ള ഒരു മകനുണ്ട്. തന്റെ ഭര്യയുടെ അനുഭവം ഹരിയാനയില് ഒറ്റപ്പെട്ടതല്ലെന്ന് ജിതേന്ദര് പറയുന്നു. സ്കൂളുകളിലും ബസ്സുകളിലും ഒക്കെ പെണ്കുട്ടികളെ ശല്യം ചെയ്യുന്നവര് ധാരാളം. പഠിപ്പ് നിന്നു പോകുമെന്ന പേടിയില് പല പെണ്കുട്ടികളും ഇത്തരം പീഢനങ്ങള് വീട്ടില് അറിയിക്കില്ല എന്നത് പീഢകര്ക്ക് അനുകൂലമാകുന്നു. ഈ സ്ഥിതി മാറും എന്നു തന്നെ ജിതേന്ദര്കരുതുന്നു.

Facebook post by Libin Lukose

Previous articleആർത്തവം – അറിയേണ്ടതെല്ലാം.
Next articleഏകാന്തതയുടെ തീരങ്ങളിൽ നിന്നും .
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.