അമേരിക്കൻ പൊലിസുകാരൻ്റെ വർണ്ണവെറിയ്ക്കെതിരെ കണ്ണീരൊഴുക്കിയതു മതി

79

Jith Panakkal Peravoor

കറുത്ത വംശജനെ കൊന്ന അമേരിക്കൻ പൊലിസുകാരൻ്റെ വർണ്ണവെറിയ്ക്കെതിരെ കണ്ണീരൊഴുക്കിയതു മതി. അവിടുത്തെ ഭരണകൂടം കുറ്റക്കാരായ ആ പൊലീസുകാരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും, സ്വതന്ത്ര അന്വേഷണങ്ങൾക്ക് ഉത്തരവിടുകയും ചെയ്തീട്ടുണ്ട്.ചില പ്രൊഫൈലുകളിലെ കണ്ണീരാണേൽ ഇതുവരെയ്ക്കും തോർന്നിട്ടില്ല.രസകരമായ ഒരു കാര്യമെന്താന്നു വച്ചാൽ, കേരളാ പോലീസ് ഇടിച്ച് കൂമ്പ് കലക്കിയ ശ്രീജിത്ത് എന്ന പയ്യൻ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റ് രക്തം വാർന്ന് മരിച്ചപ്പോൾ ഇന്നീ മോങ്ങുന്നവരുടെ വായിൽ അന്നു പഴമായിരുന്നു.കേരളാ എക്സൈസ് പിടികൂടിയ മലപ്പുറംകാരൻ രഞ്ജിത്ത്, കഴുത്തിലും തലയിലും ക്ഷതമേറ്റ് രക്തസ്രാവം മൂലം കൊല്ലപ്പെട്ടപ്പോളും ഇവരുടെ വായിൽ പഴമായിരുന്നു.

കേരളാ പൊലീസിൻ്റെ ക്രൂരമായ മർദ്ദനമേറ്റു രാജ്കുമാർ കൊല്ലപ്പെട്ടപ്പോഴും ഇവരുടെ വായിൽ പഴമായിരുന്നു.പ്രതികരിച്ച ചുരുക്കം ചില പ്രൊഫൈലുകളാകട്ടെ, അതു പൊലീസിൻ്റെ ഗുണ്ടായിസമായിട്ടൊതുക്കുകയും ചെയ്തു. വിവേചനം അല്ല കേട്ടോ, ഗുണ്ടായിസം. അതായത് കേരളാ പൊലീസിനാൽ കൊല്ലപ്പെട്ടവർ അധികാരമില്ലാത്തതിനാലോ പാവപ്പെട്ടവരായതിനാലോ കൊല്ലപ്പെട്ടതല്ല കേട്ടോ, ശ്രദ്ധിച്ചു വായിക്കണം. വ്യത്യാസം മനസ്സിലാക്കണം.ഈ പൂങ്കണ്ണീരുകാരുടെ ഒരേവിഷയത്തിലുള്ള പ്രതികരണം പോലും വിവേചനപരമാണ്.അതായത് ഉത്തമാ, അവിടെ നടന്ന കൊലപാതകം വർണ്ണ വിവേചനമായിരുന്നെങ്കിൽ….., ഇവിടെ കേരളത്തിൽ നടന്നതു മറ്റുചില വിവേചനങ്ങൾ കൊണ്ടായിരുന്നുവെന്നു മാത്രം. അതാണ് ശരി. വിവേചനം എന്ന തിന്മ എവിടെയാണില്ലാത്തത്? ആർക്കാണില്ലാത്തത്?സ്വന്തം ഭർത്താവ് മരിച്ചപ്പോൾ അയാളുടെ ശരീരം അവസാനമായി ഒന്നു കാണാൻ പോലും പറ്റാതെ അന്യരാജ്യത്ത് വിഷമിച്ചൊരു സ്ത്രീ ഇരുന്നപ്പോഴാണ് കോടീശ്വരനായ മറ്റൊരു പ്രവാസിയുടെ ശരീരം നാട്ടിൽ കൊണ്ടുവന്നത്. അതു പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള വിവേചനമായിരുന്നില്ലേ..?

സാധാരണക്കാരുടെ ശവസംസക്കാര ചടങ്ങിൽ 20 ൽ താഴെ ആളുകൾക്ക് മാത്രം പങ്കെടുക്കാൻ അനുവാദമുള്ളപ്പോൾ എം.പി വീരേന്ദ്രകുമാറിൻ്റെ ശവസംസ്ക്കാര ചടങ്ങിൽ രാഷ്ട്രീയക്കാരും മറ്റുമായി എത്ര പേരാണ് പങ്കെടുത്തത്, അതും മാസ്ക് പോലും ധരിക്കാതെ.അതു അധികാരമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിവേചനമായിരുന്നില്ലേ..?എന്തിനേറെ പറയണം, തനിക്ക് കുഞ്ഞുണ്ടായാൽ ആദ്യം അതിൻ്റെ സാധനം നോക്കിയിട്ട് കുട്ടി ആണാണേൽ ആശ്വാസമായെന്നും, പെണ്ണാണെങ്കിൽ പെണ്ണെങ്കിൽ പെണ്ണ്, അതുമില്ലാത്ത എത്രയോ പേരുണ്ട്, അല്ലേലും മാതാപിതാക്കളെ നോക്കാൻ പെൺമക്കൾ തന്നെയാ നല്ലത് എന്നൊക്കെ പറഞ്ഞ് സ്വയം ആശ്വാസം കണ്ടെത്തുന്നതു വിവേചനമല്ലേ..?

കുഞ്ഞിൻ്റെ ചെവിയുടെ പുറകുവശം നോക്കി നിറമുണ്ടോന്നും ഇല്ലയോന്നും നോക്കുന്നതു വിവേചനമല്ലേ..?കുഞ്ഞിനെ കാണാൻ നല്ലതാണോ അല്ലയോ, കൈയ്ക്കും കാലിനും ആവശ്യത്തിനു നീട്ടമുണ്ടോ ഇല്ലയോ, മൂക്ക് നീണ്ടതാണോ അതോ ചളുങ്ങിയതാണോ, നീളമുള്ള ചെവിയാണോ, വിടർന്നതാണോ അതോ കൂമ്പിയതാണോ കണ്ണുകൾ, നീളൻ മുടിയാണോ അതോ ചുരുണ്ടതാണോ….?
എന്നൊക്കെ സ്വന്തം കുഞ്ഞിൻ്റെ പാർട്സ് പോലും നോക്കി ഇനം തിരിക്കുന്നവരാണ് അമേരിക്കൻ പൊലീസിൻ്റെ വർണ്ണ വെറിക്കെതിരെയുള്ള ആഞ്ഞാഞ്ഞടിക്കുന്നത്.ഈ ഭൂമിയിൽ ഒരു കുഞ്ഞ് ജനിക്കുന്നതു പോലും വിവേചനം നേരിട്ടാണ്, അതിൻ്റെ മാതാപിതാക്കളിൽ നിന്നുപോലും. പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ..?വിവേചനം എല്ലായിടത്തും എല്ലാവരിലുമുണ്ട്. പക്ഷെ ഒരുത്തനും സമ്മതിക്കില്ലെന്നു മാത്രം.കറുത്തരും വെളുത്തവരും തമ്മിൽ,പാവപ്പെട്ടവരും പണക്കാരും തമ്മിൽ,അധികാരമില്ലാത്തവരും അധികാരമുള്ളവരും തമ്മിൽ,അറിവില്ലാത്തവരും അറിവുള്ളവരും തമ്മിൽ,അവർണ്ണരും സവർണ്ണരും തമ്മിൽ സ്ത്രീയും പുരുഷനും തമ്മിൽ ഭാര്യയും ഭർത്താവും തമ്മിൽ. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിൽ അതു നിലനില്ക്കുന്നുണ്ട്.

അമേരിക്കൻസിനും യൂറോപ്യൻസിനും ഏഷ്യാക്കാരെല്ലാവരും ഏഷ്യൻ പിഗ്സാണെങ്കിൽ ആഫ്രിക്കക്കാരെല്ലാം ആഫ്രിക്കൻ മങ്കീസ് ആണ്.ഓഷോ തൻ്റെ ഒരു പുസ്തകത്തിൽ രസകരമായ ഒരു സംഭവം വിവരിക്കുന്നുണ്ട്.ആഫ്രിക്കൻസിനെ ആദ്യമായി കണ്ടപ്പോൾ അമേരിക്കൻസിനെ സംബന്ധിച്ചിടത്തോളം അവർ കരിങ്കുരങ്ങുകൾ ആയിരുന്നു, ആഫ്രിക്കൻസാകട്ടെ,രണ്ടുകാലിൽ നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന വെളുത്ത കുരങ്ങുകളെ കണ്ട് അതിശയപ്പെട്ടു.വെള്ളക്കാർ മാത്രം വർക്ക് ചെയ്യുന്ന ഒരു സ്ഥാപനത്തിലെ ഒരു ഇന്ത്യാക്കാരന്/മലയാളിയ്ക്ക് അവൻ്റേതായൊരു അപകർഷത വരും. അവിടെയൊരു ചൈനാക്കാരനോ പാക്കിസ്ഥാനിയൊ വന്നാൽ പോലും അതവനൊരു ആശ്വാസമാകും. അങ്ങനെയിരിക്കെ ഒരു കൊൽക്കത്തക്കാരൻ വന്നാലോ അവൻ്റെ തോളിൽ കൈയിട്ടു നടക്കും. ഇനി അവിടെ മറ്റൊരു മലയാളി വന്നെന്നിരിക്കട്ടെ, അത്രയും നാൾ ബംഗാളിയുടെ തോളിൽ കൈയിട്ടു നടന്നവൻ ആ മൈരൻ ബംഗാളിയ്ക്ക് വെല്ല ബോധവുമുണ്ടോ എന്നു പുതുതായി വന്ന മറ്റേ മലയാളിയോട് ചോദിക്കും.എന്തിനേറെ പറയുന്നു, തൊട്ടടുത്ത തമിഴ്നാട്ടുകാരെല്ലാം മലയാളിയ്ക്ക് വെറും പാണ്ടികളാണ്.

രസകരമായ ഒരു കാര്യമെന്തെന്നാൽ തമിഴനെ പാണ്ടിയെന്നു വിളിക്കുന്ന മലയാളിയുൾപ്പെടെയുള്ള സൗത്ത് ഇന്ത്യൻസെല്ലാം നോർത്തിന്ത്യൻസിനു സാലേ മദ്രാസികളാണ്.ആഫ്രിക്കനേക്കാൾ ന്യൂറോട്ടിക്സാണ് ഏഷ്യൻ. ഏഷ്യനേക്കാൾ യൂറോപ്യൻസ് അവരേക്കാൾ അമേരിക്കൻസ്‌. ഇവർക്കെല്ലാം മേലെയാണ് ഒരു യുകെ കാരൻ. ഇംഗ്ലീഷുകാരാണ് ഏറ്റവും വലിയ ന്യൂറോട്ടിക്സുകൾ. പണ്ടൊരു വിമാനയാത്രയ്ക്കിടയിൽ ഒരു ഇംഗ്ലീഷുകാരൻ തൻ്റെ അടുത്തിരുന്ന സവർണ്ണ നോർത്തിന്ത്യൻ സംഘിയോട്
അയാളുടെ കുലത്തെപ്പറ്റി ചോദിച്ചത്രേ! ചോദ്യം കേട്ട സംഘി തൻ്റെ കുലത്തേക്കുറിച്ച് വാചാലനായി വലിയ വായിൽ കീറി. ഇംഗ്ലീഷുകാരൻ അതെല്ലാം കേട്ടിരുന്നു. അവസാനം പുള്ളിക്കാരൻ ഇംഗ്ലീഷുകാരനോട് അയാളേക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്രേ, ഒരു ഇംഗ്ലീഷുകാരനായി ജനിക്കാതിരിക്കുന്നതിലും ഭേദം ജനിക്കാതിരിക്കുന്നതാണത്രേ. മറുപടി കേട്ട നോർത്തിന്ത്യൻ സംഘിയുടെ കണ്ണുതള്ളി.

എന്നാൽ ഇപ്പറയണ ഇംഗ്ലീഷുകാർ ആരാണ്? വെറും കൊള്ളക്കാരാണ്. മറ്റുള്ള രാജ്യങ്ങളിൽ നിന്നും പിടിച്ചു പറിച്ചതും തട്ടിച്ചതുമല്ലാതെ ഒരു മണ്ണാങ്കട്ടയുമില്ല. “No wonder the sun never set on the British empire because even god couldn’t trust the Englis in the dark” എന്നു തരൂർ പറഞ്ഞതു ചുമ്മാതല്ല. അവിടുത്തെ രാഞ്ജിയുടെ കിരീടത്തിലെ രത്നം പോലും ഇന്ത്യയിൽ നിന്നും കടത്തിയ മോഷണ മുതലാണ്. എന്നിട്ടും കട്ട സാധനം തലയിലേറ്റി നടക്കുന്നവർക്കും അഭിമാനമാണത്രേ.!ഈ ലോകം എന്നും ഇങ്ങനെയൊക്കെ തന്നെയായിരുന്നു, ഇനിയും ഇങ്ങനെയൊക്കെ തന്നെയായിരിക്കും. ഉള്ളവരും ഇല്ലാത്തവരും ഒരേപോലെ ജീവിക്കുന്ന കിനാശ്ശേരി സ്വപ്നത്തിലേ കാണൂ

Advertisements