ജിത്തു തമ്പുരാൻ

അറ്റ്ലസ് രാമചന്ദ്രനും ബോബി ചെമ്മണ്ണൂരിനും ശേഷം തൻറെ കച്ചവട സ്ഥാപനത്തിന് സ്വന്തം രൂപം വെച്ച് മോഡലിങ് ചെയ്ത് ചരിത്ര മാതൃക ആയിരിക്കുകയാണ് ഒരു വയനാട്ടുകാരൻ …. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം കോൾഡ് സ്റ്റോറേജ് മത്സ്യക്കച്ചവടം നടത്തുന്ന പിണങ്ങോട് പാറക്കൽ സലീം ആണ് ഈ വലിയൊരു മാതൃക ലോകത്തിന് കാട്ടിക്കൊടുക്കുന്നത് …. ഓരോരുത്തരുടെ രൂപത്തിനും അവരുടേതായ സൗന്ദര്യമുണ്ട് …. അതുകൊണ്ടുതന്നെ സെൽഫ് മോഡലിംഗ് എന്ന അനന്ത സാധ്യതകളുള്ള ഒരു മാർക്കറ്റിംഗ് രീതി സ്വന്തം സ്ഥാപനത്തിൽ തന്നെ അവലംബിക്കുമ്പോൾ സ്വയമറിയാതെ സലീം ആത്മവിശ്വാസക്കുറവുള്ള പുതിയ മലയാളിക്ക് ഒരു പുത്തൻ വഴികാട്ടിയായി തീരുകയാണ് ….

May be an image of 2 people, people standing, body of water and text that says "കോഴി ഇറച്ചി 140 ാച്ചി 140 Chicken STALL Rayal മീൻ പീട്യ & ചിക്കൻ സ്റ്റാൾ"റോയൽ മീൻ പീട്യ ആൻഡ് ചിക്കൻ സ്റ്റാൾ എന്നാണ് സലിം തന്റെ പുന്നാര സ്ഥാപനത്തിന് പേര് കൊടുത്തിരിക്കുന്നത് …. സലിം പടിഞ്ഞാറത്തറയിൽ എത്തുന്നത് ഇന്നും ഇന്നലെയുമല്ല , ഇരുപത്തി അഞ്ചിലേറെ വർഷങ്ങൾക്കു മുമ്പാണ് ….. അക്കാദമിക്കായി സലീമിന്റെ വിദ്യാഭ്യാസം വെറും നാലാം തരം മാത്രമാണ് എന്ന് അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകർ ഒരുപക്ഷേ സാക്ഷ്യം പറയാൻ സാധ്യതയുണ്ട് ….. എങ്കിലും ജീവിത അനുഭവങ്ങൾ വെച്ചും കടൽ മീൻ വ്യാപാര രംഗത്തെ പതിറ്റാണ്ടുകളുടെ പരിചയം വച്ചും വിലയിരുത്തി നോക്കിയാൽ സലീമിന്റെ കച്ചവട പരിജ്ഞാനം ഒരു എം.ബി.എക്കാരനേക്കാൾ മുകളിൽ വരും ….

പതിനാലാം വയസ്സിൽ അന്നത്തെ പടിഞ്ഞാറത്തറ മത്സ്യച്ചന്തയിലെ ചില കൊടികുത്തിയ കടൽ പച്ച മത്സ്യക്കച്ചവടക്കാരുടെ അസിസ്റ്റൻറ് ആയിട്ടാണ് ആണ് സലിം പടിഞ്ഞാറത്തറയിൽ കാലുകുത്തിയത് …. അന്ന് ഏറെക്കാലത്തിനു ശേഷം കണ്ട ഒരു പുത്രനെ നെഞ്ചോടു ചേർക്കുന്ന പ്രിയ മാതാവിനെപ്പോലെ പടിഞ്ഞാറത്തറ സലീമിനെ ചേർത്തുപിടിച്ചു …. മീനും ഞണ്ടും കണവയുമെല്ലാം പൊതിഞ്ഞുകെട്ടി കൈമാറുന്ന കൂട്ടത്തിൽ സലീം തൻറെ കസ്റ്റമർമാർക്ക് ആത്മാർത്ഥതയുടെയുടെ കണികകളും വീടുകളിലേക്ക് കൊടുത്തു വിട്ടു ….

സലിം ഒരു കറകളഞ്ഞ കലാകാരനും ഗായകനും കൂടിയാണ് ….. ഒരുപാട് സന്തോഷവും സങ്കടവും മനസ്സിൽ ഉണ്ടാകുമ്പോൾ വളരെ ഭംഗിയിലും ഈണത്തിലും ഉറക്കെ പാട്ടു പാടും ….. ശാസ്ത്രീയമായി സംഗീതം ഒന്നും പഠിച്ചിട്ടില്ലെങ്കിലും സംഗതി ഒപ്പിച്ച് പാടുന്ന ഗായകനായ ഈ മൊഞ്ചുള്ള മീൻകാരനെ കസ്റ്റമർമാർക്കും പെരുത്ത് ഇഷ്ടം ….. മൂന്നു പതിറ്റാണ്ടായി നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന മുഖം ആയതിനാൽ സലിം പടിഞ്ഞാറത്തറ ക്കാരനല്ല എന്ന് മിക്ക പടിഞ്ഞാറത്തറ ആർക്കും അറിയില്ല എന്നതാണ് സത്യം …. കച്ചവടം കഴിഞ്ഞ് പിണങ്ങോട് തിരിച്ചെത്തിയാൽ സലിം ഭാര്യക്കും നാല് മക്കൾക്കുമൊപ്പം ഒരു സന്തുഷ്ട കുടുംബ നാഥനായി സമയം ചെലവഴിക്കും ….

കലാഭവൻ മണിച്ചേട്ടനെയും അദ്ദേഹത്തിന് വയ്യ പാട്ടുകളെയും സലീമിന് പെരുത്ത് ഇഷ്ടമാണ് …. അത്യാവശ്യം വന്നാൽ സ്വന്തമായി രചിച്ച് ഈണമുണ്ടാക്കി സ്വന്തം ശബ്ദത്തിൽ തന്നെ ഒരു നാടൻ പാട്ടൊക്കെ പാടാൻ തന്നെ കൊണ്ട് സാധിക്കുമെന്ന് ആത്മവിശ്വാസവും സലീമിന് കൂടെയുണ്ട് ….. ഏതെങ്കിലും ഒരു പ്രമുഖ ചാനലിൽ സ്വന്തം ശബ്ദത്തിൽ ഒരു ദിവസം ഒരു പാട്ടു പാടി സ്വന്തം രൂപത്തിൽ തന്നെ അഭിനയിക്കുക എന്ന സ്വപ്നവും സലിം നെഞ്ചിടത്തിൽ ആരുമറിയാതെ ഒളിപ്പിച്ചുകൊണ്ടു നടക്കുന്നു ….

You May Also Like

വേദന എന്താണെന്ന് അറിയാത്ത മുത്തശ്ശി

വേദന എന്താണെന്ന് അറിയാത്ത മുത്തശ്ശി അറിവ് തേടുന്ന പാവം പ്രവാസി ബ്രിട്ടനിലെ വൈറ്റ് ബ്രിഡ്ജിലെ ജോ…

ആമയും മുയലും തമ്മിലുള്ള ഒരു മത്സരം തന്നെ സംഘടിപ്പിച്ചുകളഞ്ഞു, ആര് ജയിക്കുമെന്ന് നോക്കൂ

ആമയും മുയലും തമ്മിലുള്ള മത്സരം ലോകമെങ്ങും പ്രസിദ്ധമാണ്. പതിയെ നീങ്ങുന്ന ആമയും വേഗത്തിൽ സഞ്ചരിക്കുന്ന മുയലും തമ്മിൽ മത്സരിച്ചാൽ ആര് ജയിക്കുമെന്ന്

ആയിരക്കണക്കിന് വര്ഷങ്ങള്ക്കു മുൻപ് ആരാണ് വൈദ്യുതി ഉപയോഗിച്ചത് ? ദുരൂഹമായ ബാഗ്ദാദ് ബാറ്ററി !

അതെ, ബാഗ്ദാദ് ബാറ്ററി ശരിക്കും ഞെട്ടിക്കുന്നതാണ് ! ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് എപ്പോഴാണ് വൈദ്യുതി ഉപയോഗിച്ചത്?…

അനൂപ് മേനോൻ നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമ ആയ 21 ഗ്രാമിൽ ആത്മാവിന്റെ ഭാരത്തെപ്പറ്റി പറയുന്നുണ്ട്, ശരിക്കും ആത്മാവിന് ഭാരമുണ്ടോ?

കടപ്പാട് : വിജ്ഞാനലോകം അനൂപ് മേനോൻ നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമ ആയ 21 ഗ്രാമിൽ…