ഹിന്ദു സെക്കുലറിസ്റ്റുകൾ എന്തുകൊണ്ടാണ് കുഞ്ഞാലിമരയ്ക്കാറിന്റെ നെറ്റിയിൽ അടിച്ച് കേറ്റിയ ഈ ചിത്രത്തിന്റെ പോസ്റ്റർ കണ്ട് അസ്വസ്ഥരാവാത്തത് ?

157

Jithendran

ഒരു സിനിമ പ്രഖ്യാപിക്കുമ്പോൾ അസ്വസ്ഥരാവുന്ന ഹിന്ദു സെക്കുലറിസ്റ്റുകൾ എന്തുകൊണ്ടാണ് കുഞ്ഞാലിമരയ്ക്കാറിന്റെ നെറ്റിയിൽ അടിച്ച് കേറ്റിയ ഈ ചിത്രത്തിന്റെ പോസ്റ്റർ കണ്ട് അസ്വസ്ഥരാവാത്തത്. അവരുടെ മതേതര ഓഡിറ്റിംഗിന്റെ പരിധിയിൽ പെടാതെ വളരെ തെളിമയോടെ നെറ്റിയിൽ വിളങ്ങി നിൽക്കുന്ന ഗണപതിയെ ശാഠ്യ ലാഞ്ചനയേതുമില്ലാതെ പ്രശ്നവൽക്കരിക്കാൻ സാധിക്കാത്തത്.

ഉണ്ണി.ആർ ന് തന്റെ ആർ.എസ്.എസ്. ഭൂതകാലത്തെ കുറിച്ച് മാതൃഭൂമിയിൽ പടച്ചു വിടാമെങ്കിൽ, വാരിയൻ കുന്നന്റെ എഴുത്ത് കാരിൽ ഒരാളായ റെമീസിന്റെ എത്രയോ മുൻപത്തെ സ്ത്രീ വിരുദ്ധ പോസ്റ്റുകൾ വർത്തമാന പരിസരസങ്ങളിൽ പ്രശ്നവൽക്കരിക്കുന്നതിന്റെ യുക്തിയെന്താണ്…., മുസ്ലിം സ്വത്വമാണ് ഇത്തരം അയുക്തികമായ ഓഡിറ്റിംഗ് നടത്താനുള്ള പ്രേരക ശക്തിയെന്ന് തുറന്നു സമ്മതിക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണ്? കഷ്ടപ്പെട്ട്, ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുകയല്ലേ ഇവർ.

മലയാള സിനിമയിൽ സവർണ ജീർണതകളെ ഗ്ലോറിഫയ്‌ ചെയ്യുകയും, ചരിത്രത്തോട് പൊറുക്കാനാവാത്ത അനീതി കാണിക്കുകയും ചെയ്ത പ്രിയദർശനെപോലുള്ള സിനിമാപ്രവർത്തകരെയല്ലേ യഥാർത്ഥത്തിൽ ഇഴപിരിച്ചു പരിശോധിക്കേണ്ടതും, വിമർശിക്കേണ്ടതും, ചോദ്യം ചെയ്യേണ്ടതും. അതിനുപകരം ഒരു സിനിമ പോലും ചെയ്യാത്ത റമീസിനെ വിശകലനം ചെയ്യുന്നതിന്റെ സാമാന്യ ബോധം എന്താണ്.

കുഞ്ഞാലി മരയ്ക്കാറിന്റെ നെറ്റിയിലെ ഗണപതിയെ കണ്ടിട്ടും കാണാതെ വിടുന്ന ആ ഒരു മതേതരത്വമുണ്ടല്ലോ, നിങ്ങൾ അതിനെ പ്രശ്നവൽക്കരിച്ചതിന് ശേഷം മാത്രമേ വെറുമൊരു പോസ്റ്റർ മാത്രം പ്രസിദ്ധീകരിച്ച വാരിയൻ കുന്നന്റെ മൗദൂദി ഇടപാടുകളെ കുറിച്ച് സംസാരിക്കാൻ എന്ന് തോന്നുന്നു.