ഓപ്പറേഷന്‍ ജാവ സിംപിളാണ്, പവര്‍ഫുളാണ്, സൂപ്പറാണ്

0
61

Jithesh Damodar

ഓപ്പറേഷന്‍ ജാവ സിംപിളാണ്, പവര്‍ഫുളാണ്, സൂപ്പറാണ്

ജാവ സിംപിളാണ്, പവര്‍ഫുളാണ്. ഭയങ്കരപവ്വര്‍ഫുള്ളാണ്..
ഈ സംഭാഷണം കേട്ട് നമ്മള്‍ എത്രയോ വട്ടം തീയ്യേറ്ററില്‍ ഇരുന്ന് കുലുങ്ങി ചിരിച്ചിട്ടുണ്ട്.
പ്രേമം എന്ന സിനിമയിലെ നര്‍മ്മം നിറഞ്ഞ സീനുകള്‍ പ്രേക്ഷകര്‍ എങ്ങനെ മറക്കും അല്ലേ.
ജാവ തന്നെയാണ് ഇവിടെയും വിഷയം.
സത്യത്തില്‍ എന്താണ് ഈ ജാവ.
സത്യം പറഞ്ഞാല്‍
ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല ഈ ജാവ എന്താണെന്ന്.
പ്രേമം കണ്ടശേഷം ഞാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു.
ഒരു കംപ്യട്ടര്‍ പ്രോഗ്രാം.
May be an image of 2 people, beard and motorcycleകമ്പ്യൂട്ടറുകളില്‍ പല ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന പ്രോഗ്രാമിങ് ഭാഷയാണ് ജാവ.
സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പല ആപ്പുകള്‍ ഉണ്ടാക്കാനാണ് ജാവ ഉപയോഗിക്കുന്നത്.
പറഞ്ഞു വന്നാല്‍ കൂടുതല്‍ സാങ്കേതികത്വത്തിലേക്ക് പോകേണ്ടി വരും.
ഇവിടെ പറഞ്ഞു വരുന്നത് ഓപ്പറേഷന്‍ ജാവ എന്ന സിനിമയെക്കുറിച്ചാണ്.
നാലഞ്ച് കറികള്‍ ചേര്‍ത്ത് വെച്ച് കഴിക്കാവുന്ന ഒരു രുചിയുള്ള ഊണ് എന്നുവേണമെങ്കില്‍ ഓപ്പറേഷന്‍ ജാവ എന്ന സിനിമയെക്കുറിച്ച് ഒറ്റ വാക്കില്‍ പറയാം.
നാലഞ്ച് കഥകള്‍ അധിക ചുറ്റിക്കെട്ടലുകളൊന്നുമില്ലാതെ രുചിയോടെ പ്രേക്ഷകനെ രസിപ്പിക്കാന്‍ പറ്റും. പക്ഷേ രസമെന്നോ രുചിയെന്നോ പറഞ്ഞ് ഇതില്‍ പറഞ്ഞ കഥകളെ വില കുറച്ച് കാണാന്‍ പറ്റില്ല. നമ്മുടെ ചുറ്റുവട്ടത്ത് തലച്ചോര്‍ ഉപയോഗിച്ച് സാധാരണക്കാരെ പറ്റിക്കുന്ന അതി ബുദ്ധിരാക്ഷസന്മാരെ ക്കുറിച്ചാണ് സിനിമ പറയുന്നത്.
എന്തിന് ആരോ ഫോണില്‍ വിളിച്ചു ചോദിക്കുമ്പോള്‍ എടിഎം പുതുക്കാന്‍ ഒടിപി നമ്പര്‍ പറഞ്ഞു കൊടുക്കുന്ന
ബേങ്ക് മാനേജര്‍മാര്‍ ഉള്ള ഈ നാട്ടില്‍ ഒട്ടും സാങ്കേതിക അറിവുകളില്ലാത്ത സാധാരണക്കാരുടെ സ്ഥിതി അതി ദയനീയമായിരിക്കും.
May be an image of 1 person and beardഇപ്പോഴും ഒടിപി നമ്പര്‍ ചോദിച്ച് കോളുകള്‍സുലഭം. ചതിപറ്റുന്നവരും.
പ്രേമം എന്ന സിനിമയിലേക്ക് വരാം.
പ്രേമം വന്‍ ഹിറ്റായി കഴിഞ്ഞപ്പോഴാണ് അതിന്റെ പേരില്‍ വന്‍ പൈറസി വിവാദം ഉടലെടുത്തത്.
അന്വേഷണം അവസാനം പ്രിയദര്‍ശന്‍ എന്ന സംവിധായകനില്‍ വരെയെത്തി.
പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ നിന്നാണ് പ്രേമത്തിന്റെ പ്രിന്റ് ചോര്‍ന്നത് എന്ന വിവാദം മുറ്റി നിന്നു.
മാത്രമല്ല അതിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചോര്‍ത്തലിന് പിന്നില്‍ എന്നും മറ്റു വാര്‍ത്തകള്‍ എത്തി.
അവസാനം സെന്‍സര്‍ ബോര്‍ഡിലെ താല്ക്കാലിക ജീവനക്കാരിലേക്ക് ആ കേസ് വഴി തിരിഞ്ഞു.
അക്കഥപറഞ്ഞു കൊണ്ടാണ് ജാവ എന്ന സിനിമയുടെ ആരംഭം.
പിന്നീട് മറ്റ് കഥകളിലേക്കും സിനിമ മെല്ലെ ഇഴപിരിയുന്നു.
ജോലി തട്ടിപ്പ് കേസിലേക്ക് എത്തിച്ചേരുന്ന മാളിലെ ലക്കി ഡിപ്പും, വീട്ടമ്മയുടെ നഗ്‌ന വീഡിയോ പുറത്തിറക്കി ഒരു കുടുംബം തകരുന്നതും
പിന്നീട് ഒരേ സമയം നടക്കുന്ന രണ്ട് കൊലപാതകങ്ങളിലേക്കും സിനിമയെത്തുന്നു.
ഈ സംഭവങ്ങളൊക്കെ അല്പം രൂപ വ്യത്യാസങ്ങളോടെ നാം അധിവസിക്കുന്ന നാട്ടില്‍ നടന്നത് തന്നെയാണ്.
May be an image of 1 person and beardനഗ്‌ന വീഡിയോ പുറത്തിറങ്ങി ഒരു വീട്ടമ്മയുടെ ജീവിതം തകര്‍ന്നുപോയ കഥ നമ്മുടെ കണ്‍മുന്നില്‍ നടന്നതാണ്.
സമൂഹവും ബന്ധുക്കളും എന്തിന് സ്വന്തം ഭര്‍ത്താവ് തന്നെ തന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ ഈ വീഡിയോ തന്റേതല്ലെന്ന് പറഞ്ഞ് അന്വേഷണത്തെ നേരിട്ട് ഹൈക്കോടതി വരെ എത്തി പൊരുതി ഒടുവില്‍ തന്റേതല്ലെന്ന് തെളിയിച്ചു ആ ധീരയായ വീട്ടമ്മ.
എന്നിട്ട് പോലും സമൂഹം ഇതുവരെ പൂര്‍ണ്ണമായും ഇപ്പോഴും അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല എന്നത് പച്ചപ്പരമാര്‍ത്ഥം.
അതിലൂടെ അവരിുടെ ഹൃദയത്തില്‍ നിന്ന് അടര്‍ത്തി മാറ്റേണ്ടി
വന്നത് സ്വന്തം മകളാണ് എന്ന് പറയുമ്പോഴുണ്ടാകുന്ന വേദന ഏത് സ്ത്രീക്ക് സഹിക്കാന്‍ പറ്റും.
ഈ സിനിമയിലും അത്തരം ഒരു ദുരന്ത കഥ പറയുന്നുണ്ട്.
ലക്കിഡിപ്പിലൂടെ ആയിരക്കണക്കിന് ആളുകളുടെ പേരും മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും സംഘടിപ്പിക്കുന്നു.
ഡാറ്റാ എന്‍ട്രി ചെയ്യുന്നതിലൂടെ അടുത്ത വിംഗിന് ഇത് കൈമാറി മറ്റൊരു തട്ടിപ്പിനായി പുതിയൊരു കളം ഉദയം കൊള്ളുകയാണവിടെ.
ഈ സിനിമ കണ്ടപ്പോള്‍ എബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
May be an image of 1 person and beardപോലീസ് സ്റ്റോറികള്‍ പറയുന്ന ബിജുവില്‍ നിന്ന് ജാവയിലെത്തുമ്പോള്‍ സൈബര്‍ കഥകള്‍ പറയുന്നു എന്ന വ്യത്യാസമാണുള്ളത്.
ക്ളൈമാക്സില്‍ രണ്ട് നായകന്മാര്‍ക്കും സ്വസ്ഥമായ ജോലി കിട്ടുന്നവരായിരുന്നെങ്കില്‍ ഒരു പക്ഷേ ക്ളീഷേ കഥ പറഞ്ഞ് അവസാനിപ്പിക്കുന്ന ഒരു സിനിമയായേനെ.
ഇതില്‍ നായകന്‍ ഫാന്‍സുകളെ സന്തോഷിപ്പിക്കാന്‍ വെള്ളത്തില്‍ നിന്ന് പൊങ്ങി വരുകയോ തോക്കെടുത്ത് ശത്രുക്കളെ ഉന്മൂല നാശം വരുത്തുകയും ചെയ്യുന്നില്ല.
നിസ്സഹായരായ രണ്ടുപേര്‍.
ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഈഗോയിലും അസൂയയിലും താഴേക്കിടയിലുള്ള ജീവനക്കാരുടെ സാമര്‍ത്ഥ്യത്തെ കെടുത്തിക്കളയുന്ന എത്രയോ കഥകളുണ്ട്.
ഇവിടെ അതാണ് സംഭവിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ അതാണ് ജീവിത സത്യം.
പെട്രോളൊഴിഞ്ഞ വണ്ടിയും ഉരുട്ടി പരീക്ഷണങ്ങള്‍ നേരിടാന്‍ നടുറോഡിലൂടെ ആ രണ്ടുപേര്‍ പ്രേക്ഷകരില്‍ നിന്നും നടന്നകലുന്നു.
സിനിമ പര്യവസാനിക്കുന്നു.
May be an image of 1 person and beardഈ സിനിമയില്‍ എടുത്തു പറയാവുന്ന കാര്യം അതിലെ ആര്‍ട്ടിസ്റ്റുകളാണ്.
അതാണ് ഈ സിനിമയിലെ ബലം.
ബാലുവര്‍ഗ്ഗീസും ലുക്ക്മാനുമാണ് ഈ സിനിമയിലെ നായകന്മാര്‍.
എന്ത് സൗമ്യതയോടെയാണ് ഈ കഥാപാത്രത്തെ അവര്‍ കൈകാര്യം ചെയ്തത്.
ബാലു സുനാമി എന്ന ചിത്രത്തില്‍ നായകനായെങ്കിലും ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
കോമഡി റോളുകളില്‍ നിന്ന് സീരിയസായ റോളുകള്‍ തനിക്ക് ചെയ്യാനാവുമെന്ന് ഈ സിനിമയില്‍ ബാലു കാണിച്ചുതന്നു.
പേരില്‍ തന്നെ വ്യത്യസ്തതയുള്ള ലുക്ക്മാന്‍.
വിനയദാസെന്ന കഥാപാത്രമായെത്തിയ
ലുക്ക്മാന്റെ മുഖത്തെപ്പോഴും ഒരു ലാളിത്യവും സൗമ്യതയും അനുഭവപ്പെടും.
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ സിനിമയില്‍ ചെറിയ വേഷങ്ങളില്‍ എത്തുന്ന ലുക്ക്മാന്‍
ഉണ്ട
എന്ന മമ്മൂട്ടി ചിത്രത്തിലും മികച്ച വേഷം തന്നെ കൈകാര്യം ചെയ്തു.
ഇര്‍ഷാദിന്റെ സൈബര്‍സെല്‍ സബ്ബ് ഇന്‍സ്പെക്ടര്‍ പ്രതാപന്‍ മികച്ച വേഷമാണ്.
May be an image of 1 person, beard, standing and outdoorsഎത്രയോ വര്‍ഷമായി മലയാള സിനിമയില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്ത് നില്‍ക്കുന്ന ഇര്‍ഷാദ് മികച്ച
കാരക്ടര്‍ നടന്‍ എന്ന് തെളിയിച്ചത് വൂള്‍ഫ് എന്ന ചിത്രത്തിലൂടെയായിരുന്നു.
ഇര്‍ഷാദ് താങ്കള്‍ എവിടെയായിരുന്നു ഇതുവരെ എന്ന് സോഷ്യല്‍ മീഡിയായില്‍ ആളുകള്‍ ചോദിച്ചു തുടങ്ങിയിരുന്നു.
എങ്കില്‍ പറയാനുള്ളത് ഇര്‍ഷാദ് എന്ന നടന്‍ ഇവിടെത്തന്നെയുണ്ടായിരുന്നു.
പലരും ശ്രദ്ധിച്ചില്ല എന്നതായിരുന്നു സത്യം.
ചിലര്‍ അങ്ങനെയാണ് ഒരു നക്ഷത്ര തിളക്കമാവും.
സ്പിരിറ്റിലൂടെ നന്ദുവും,
സാള്‍ട്ട് ആന്റ് പേപ്പറിലൂടെ ബാബുരാജും,
ജോസഫിലൂടെ ജോജുജോര്‍്ജ്ജും,
ഞാന്‍ എന്ന സിനിമയിലൂടെ സുരേഷ് കൃഷ്ണയും
അങ്ങനെ എത്രയെത്രപേര്‍.
May be an image of 1 person, beard and standingഇവരൊക്കെ എത്രയോ വര്‍ഷങ്ങളായി ഇവിടെത്തന്നെയുണ്ടായിരുന്നു.
അതിന്റെ ഏറ്റവും അവസാന കണ്ണിയായി ഇര്‍ഷാദും.
ഇര്‍ഷാദിക്കയുടെ കൂടെ എനിക്ക് 2 സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചിരുന്നു എന്നുള്ളതാണ് ഏറെ സന്തോഷം നല്‍കുന്ന കാര്യം.
വിസി അഭിലാഷ് സംവിധാനം ചെയ്ത് സബാഷ് ചന്ദ്രബോസിലും
സുജിത് ലാല്‍ സംവിധാനം ചെയ്ത രണ്ടില്‍ ഞങ്ങള്‍ ഒരേ സീനില്‍ എത്തിയില്ലെങ്കിലും അദ്ദേഹത്തോടൊപ്പം എനിക്കും
അതില്‍ ഭാഗവാക്കാകാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതിലും സന്തോഷം.
May be an image of 10 people, beard, people standing, people sitting and indoorഏകദേശം ഒരു വര്‍ഷത്തിലേറെ വെട്ടിയും തിരുത്തിയും കഥയും തിരക്കഥയും മെനെഞ്ഞ് സംവിധാനം ചെയ്ത തരുണ്‍ മൂര്‍ത്തിക്ക് അഭിനന്ദനങ്ങള്‍ ചൊരിയാതിരിക്കാന്‍ നിവൃത്തിയില്ല.
അത്രയും ഗംഭീരമായി ആ സിനിമ തരുണ്‍ ചെയ്തിട്ടുണ്ട്.
സൈബര്‍ സെല്‍ എഎസ് ഐ ജോയിയായി ബിനുപപ്പു.
മികച്ച രീതിയിലാണ് ഈ കഥാപാത്രമായത്.
പ്രശാന്ത് അലക്സാണ്ടറുടെ ബഷീര്‍ എന്ന കഥാപാത്രം നമ്മളെ ഏറെ വെറുപ്പിക്കും .
ഇത്തരം ആളുകള്‍ പല നല്ല കഴിവുള്ളവരെ മുച്ചൂടും നശിപ്പിക്കും.
സര്‍ക്കാരിന്റെ എല്ലാ വകുപ്പിലുമുണ്ടാകും ഇത്തരം പിന്തിരിപ്പന്മാര്‍.
ബോളിവുഡില്‍ വരെ അഭിനയിച്ച പ്രശാന്ത് ആ കഥാപാത്രത്തെ അത്രയും മികച്ചതാക്കി.
അക്കാരണം കൊണ്ട് തന്നെ ആ വെറുപ്പ് അയാളിലെത്താന്‍ കാരണമായി.
അഭിനന്ദനങ്ങള്‍ പ്രശാന്ത്.
വിനായകനും ധന്യയും ചെറിയ സമയങ്ങളില്‍ മാത്രം എത്തുന്ന കഥാപാത്രങ്ങളാണെങ്കിലും അവര്‍
അത്രയ്ക്കും അങ്ങോട്ട് നമ്മളെ ഹോണ്ട് ചെയ്യും.
എന്റെ പ്രിയപ്പെട്ട കൂട്ടുകാരാണ് ഉണ്ണിരാജും,
സുധീര്‍സൂഫിയും
ചെറിയ കഥാപാത്രങ്ങളാണെങ്കിലും
അവരുടെ ഭാഗങ്ങള്‍ അത്രയ്ക്കും കൃത്യമായി അവര്‍ ചെയ്തിട്ടുണ്ട്.
അവസാനം സംവിധായകന്‍ പറഞ്ഞു വയ്ക്കുന്ന ഒരു കാര്യമുണ്ട്.
താല്ക്കാലിക ജീവനക്കാരുടെയെല്ലാം ഗതി ഇതുതന്നെ.
താല്ക്കാലിക ജീവനക്കാര്‍ക്ക് സമര്‍പ്പിക്കുകയാണ് ഈ സിനിമയെ സംവിധായകന്‍.
താല്ക്കാലിക ജീവനക്കാര്‍ നമ്മുടെ സംസ്ഥാനത്ത് ഏറെയുണ്ട്.
പലപ്പോഴായി അവര്‍ക്ക് അവസരങ്ങള്‍ വരുകയും അതില്ലാതാവുകയും ചെയ്യുന്നുണ്ട്.
പക്ഷേ ആ രാഷ്ട്രീയ നിരീക്ഷണത്തോട് അല്പം വിയോജിപ്പുണ്ട് എന്ന് പറയാതെ തരമില്ല.
ജിതേഷ് ദാമോദർ