fbpx
Connect with us

Entertainment

ഇനിയുമേറെ വിഭ്രമിപ്പിക്കപ്പെടാനുള്ളതാണ് ആ കണ്ണുകളിലൂടെയെന്ന ഉറച്ച ബോധ്യമുണ്ട്, ജന്മദിനാശംസകൾ ഫഹദ് ഫാസിൽ

Published

on

രണ്ടു കുറിപ്പുകൾ

Jithesh Mangalath

ആന്റണി ഹോപ്കിൻസിന്റെ വിശ്വപ്രസിദ്ധമായ ഒരു വാചകമുണ്ട്. “ഒരഭിനേതാവിനെ സംബന്ധിച്ചിടത്തോളം മുഖത്തിന് വലിയ പ്രാധാന്യമില്ല;ഒരുവന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നത് അവന്റെ കണ്ണുകളാണ്,അതാണ് കാഴ്ച്ചയെ അനന്തതയോളം വേട്ടയാടുന്നതും”.ഹോപ്കിൻസിനോളം കണ്ണുകളിലെ വാചാലതയെക്കുറിച്ച് സംസാരിക്കാനർഹതയുള്ള മറ്റൊരഭിനേതാവ് ഇന്നോളമുണ്ടായിട്ടില്ലെന്നാണ് എന്റെ വിശ്വാസം.അയാളുടെ കണ്ണുകൾ ഭീതിയുടെ അനന്തമായ ആഴം സൈലൻസ് ഓഫ് ദി ലാമ്പ്സിൽ തൊടുന്നുണ്ടെങ്കിൽ,അയാളെന്നെ കൂടുതൽ അത്ഭുതപ്പെടുത്തിയിട്ടുള്ളത് അത്രമേലാഘോഷിക്കപ്പെടാതെ പോയ രണ്ടു സിനിമകളിലാണ്.ഒന്നാമത്തേത് ഫ്ലോറിയൻ സെല്ലറുടെ ദി ഫാദറിലാണ്.ഹോപ്കിൻസും,മകളായ ആനും വേർപിരിയുകയാണ്.ആൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നു.ഹോപ്കിൻസ് കിടപ്പുമുറിയിലെ ജനാലയിലൂടെ അവൾ പോകുന്നത് നോക്കി നിൽക്കുന്നു.ഒരു പശ്ചാത്തല സംഗീതത്തിന്റെയും ആവശ്യമില്ലാതെ അയാളുടെ നോട്ടത്തിൽ നിന്ന്,ആ കണ്ണുകളിൽ നിന്ന് നമുക്കാ കഥാപാത്രത്തിന്റെ അഴലിന്റെയാഴം തൊട്ടറിയാൻ പറ്റും.നിമിഷങ്ങൾക്കു ശേഷം ആ നോട്ടം നിരാശയാൽ പാതി താഴുന്നുണ്ട്.മറ്റൊന്നും സപ്ലിമെന്റ് ചെയ്യേണ്ടതില്ലാത്ത വിശുദ്ധനിമിഷമാണത്.മറ്റൊന്ന് റിച്ചാർഡ് ആറ്റൻബറോയുടെ ഷാഡോ ലാൻഡ്സിലേതാണ്.ഒരു കഥ പിറക്കുന്ന രംഗം ഇതിൽ കൺസീവ് ചെയ്യുന്നുണ്ട്. വിശ്വവിഖ്യാതമായ ലയൺ വിച് ആൻഡ് ദ വാഡ്രോബ് എന്ന പുസ്തകം തുറക്കുന്ന നേരം. കയ്യിൽ ഒരു ബിയർ മഗുമായി, ” ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തീർത്തും അന്യമായ ഒരു ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പോലെ ഒരു അലമാരക്ക് ഉള്ളിലെ കോട്ടുകൾ നീക്കി ഒരു കൊച്ചുകുട്ടി മറ്റൊരു ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നതിനെ പറ്റിയുള്ള കഥ പറയുന്ന നിമിഷം “. ആ നിമിഷം ഹോപ്കിൻസിന്റെ കണ്ണുകളിൽ ഒരു തിളക്കം നമുക്ക് കാണാം.ഷാഡോ ലാൻഡ്സ് ഡ്രൈവ് ചെയ്യപ്പെടുന്നതു തന്നെ വാചികമായ അയാളുടെ കണ്ണുകളിലൂടെയാണ്. ഓരോ സിനിമയിലും പിന്നെയും പിന്നെയും സ്വയം നവീകരിച്ച് കണ്ണുകളുടെ തിളക്കത്തിന് പുതിയ പുതിയ ചായക്കൂട്ടുകൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു ഹോപ്കിൻസ്.

മലയാളത്തിൽ കണ്ണുകൾ കൊണ്ടെന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് മോഹൻലാലാണ്.സദയത്തിലെ കൊലപാതകരംഗത്ത്,നിർണ്ണയത്തിലെ കോർട്ട് റൂം സീനിൽ,അമൃതംഗമയയുടെയും,ദൃശ്യത്തിന്റയും ക്ലൈമാക്സിൽ…അങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര തവണ ആ കണ്ണുകളുടെ ആഴങ്ങളിൽ എന്റെ കാഴ്ച്ചയും,ഓർമ്മയും മുങ്ങിമരിച്ചിട്ടുണ്ട്.മോഹൻലാലിനു ശേഷം കണ്ണുകളിൽ ഭ്രമാത്മകമായ ആ ഇന്ദ്രജാലം ഒളിഞ്ഞിരിക്കുന്നുവെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിലാണ്.ഹോപ്കിൻസിനെയും,ലാലിനെയും പോലെ ഏറ്റവും നിസ്സഹായമായ രംഗത്തു പോലും കണ്ണുകളാൽ അതിതീവ്രമായി വികാരസംവേദനം ചെയ്യാൻ അയാൾക്ക് പ്രത്യേകമായൊരു കഴിവുണ്ട്.കണ്ണുകളിൽ പ്രത്യക്ഷമാകുന്ന മൊമന്ററിയായ ആ തിളക്കം വാക്കുകൾക്കതീതമായ അനുഭവമാണ്.”പണി വരുന്നുണ്ടവറാച്ചാ”എന്ന ട്രാൻസിലെ രംഗത്ത് ആ തിളക്കം ഒരഗ്നിജ്വാലയായി മാറുന്നതു കാണാം.ആ ചിത്രത്തിൽ തന്നെ സൗബിനുമായുള്ള അഭിമുഖരംഗത്തും ആ തിളക്കത്തിന്റെ മറ്റൊരു വേർഷൻ ഉണ്ട്.ഫഹദിന്റെ കേസിൽ ഒരു സ്വിച്ച് ഓൺ/സ്വിച്ച് ഓഫ് പ്രൊസസ് പോലെ ആ തിളക്കം കൈകാര്യം ചെയ്യപ്പെടുന്നതു കാണാൻ സവിശേഷമായൊരു ചാരുതയാണ്.ഒരേ സിനിമയിൽത്തന്നെ ആ പ്രൊസസിന്റെ പല രൂപാന്തരങ്ങളും കാണാം.ട്രാൻസിൽ അനിയന്റെ ശവശരീരം കാണുന്ന മാത്രയിലുള്ള അയാളുടെ ഭാവവ്യതിയാനങ്ങൾ അത്രമേൽ തീവ്രവും,സുന്ദരവുമായാണ് ആ കണ്ണുകളിലൂടെ പുറത്തേക്കു വരുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും മൂകതയിൽ വാചാലമാകുന്ന അയാളുടെ കണ്ണുകൾ കാണാം.കള്ളൻ പ്രസാദിന്റെ ഇൻട്രൊഡക്ഷൻ സീനിൽ ശ്രീജയുടെ മാല മോഷ്ടിച്ച് അത് വായിലിട്ടു വിഴുങ്ങിയ ശേഷം അയാളവളെ നോക്കുന്ന ഭാവമേതെന്ന് വിവേചിച്ചറിയാനാവാത്ത ഒരു നോട്ടമുണ്ട്.അതിനു മുമ്പിലാണ് അവളും,പൊലീസും പോലും തോറ്റു പോകുന്നത്.”വിശപ്പല്ലേ സാറേ” എന്നു പറയുമ്പോഴുള്ള അയാളുടെ നോട്ടത്തിൽ തോറ്റുപോകുന്നത് നമ്മളുമാണ്.ഡി കമ്പനി എന്ന ചിത്രത്തിൽ അയാളുടെ കഥാപാത്രം പൊലീസ് സ്റ്റേഷനിൽ സി.ഐയെ കാത്തിരിക്കുന്ന ഒരു രംഗമുണ്ട്.ഒരേഴെട്ടു മിനിറ്റോളം അയാളുടെ കണ്ണുകളിലൂടെയാണ് ആ സിനിമ ഡ്രൈവ് ചെയ്യപ്പെടുന്നത്.ഇരയിൽ നിന്നും വേട്ടക്കാരനിലേക്കുള്ള ആ ട്രാൻസിഷൻ ഫഹദിന്റെ കണ്ണുകളിലൂടെ പൂർത്തിയാക്കപ്പെടുന്നത് മുൻമാതൃകകളില്ലാത്ത വിധമാണ്.മഹേഷിന്റെ പ്രതികാരത്തിൽ മേൽ പറഞ്ഞ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായി ആർദ്രമായ കൺനീട്ടങ്ങളുള്ള ഒരു ഫഹദിനെക്കാണാം.അയാളിലെ ആശയക്കുഴപ്പമുള്ള ഫോട്ടോഗ്രാഫറിൽ നിന്നും ആത്മവിശ്വാസമുള്ള ഫോട്ടോഗ്രാഫറിലേക്ക് അയാളെത്തുന്നത് ആ നോട്ടങ്ങളുടെ ട്രാൻസിഷനിൽ ഗംഭീരമായി അടയാളപ്പെടുന്നുണ്ട്.കുമ്പളങ്ങിനൈറ്റ്സിലെത്തുമ്പോൾ കണ്ണുകളിൽ തെളിയുന്നതിനെ മിഥ്യയാക്കുന്ന ഒരു ഫഹദ് മാജിക്കാണ് കാണുന്നത്.മൃദുലമായ നോട്ടത്തിനു പിന്നിലെ സങ്കീർണ്ണമായ മനോനില ഷമ്മിയെ മറ്റൊരു നടനെത്തിപ്പിടിക്കാവുന്നതിന്റെ എപ്പിടോമാക്കുന്നുണ്ട്. ഫഹദായതുകൊണ്ടുമാത്രം എളുപ്പമെന്ന് തോന്നിപ്പിക്കപ്പെട്ട കഥാപാത്രമാണ് അതെന്നാണ് എനിക്കു തോന്നാറുള്ളത്. ഇനിയുമേറെ വിഭ്രമിപ്പിക്കപ്പെടാനുള്ളതാണ് ആ കണ്ണുകളിലൂടെയെന്ന ഉറച്ച ബോധ്യമുണ്ട്.,കണ്ടതിലേറെയാണ് കാണാനിരിക്കുന്നതെന്ന ഉറപ്പുമുണ്ട്.കഴിഞ്ഞ പത്തുപതിനഞ്ച് വർഷങ്ങൾക്കുള്ളിൽ മലയാളസിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ വരദാനങ്ങളിലൊന്ന് ഈ മനുഷ്യൻ തന്നെയാണ്. ജന്മദിനാശംസകൾ ഫഹദ് ഫാസിൽ

**

Advertisement

കണ്ണ് രണ്ട് കണ്ണ് 
Fahad Fazil – ‘Eye’conic Actor

ശ്രീലക്ഷ്മി സോമൻ ✒️

പൊന്നിയുടെ കരച്ചിൽ ആസ്വസ്ഥമാക്കിയിരുന്ന അനിക്കുട്ടനെയാണ് അവസാനം കണ്ടത്. ജീവിതം സമ്മാനിച്ച മുറിവുകൾ കാരണം ഒരു ഒരുപാട് ശാഠ്യങ്ങളിലും നിർബന്ധ ബുദ്ധികളിലും സ്വയം തളച്ചിട്ടിരിക്കുന്ന, കുറേ അരുതുകൾക്ക് നടുവിൽ വസിക്കുന്ന മനുഷ്യൻ. ആദ്യം മുതൽ കഥാന്ത്യം വരെ പൊന്നിയെ അനിക്കുട്ടൻ കാണുന്നത് പല തലത്തിലാണ്. കാഴ്ച മാറുന്നതിനൊപ്പം അനിക്കുട്ടനും നമ്മളും മാറിക്കൊണ്ടിരുന്നു. നീരസവും പുച്ഛവും സ്നേഹവും സഹാനുഭൂതിയും മാനവികതയും, എല്ലാത്തിനുമുപരി അതിജീവനം വരെ അയാളുടെ കണ്ണുകൾ കാണിച്ചുതന്നു.

പെരുമഴ പെയ്യുമ്പോൾ, ഉരുള് പൊട്ടിയെന്ന് കേൾക്കുമ്പോൾ കവളപ്പാറയിലെയും പെട്ടിമുടിയിലെയും പുത്തുമലയിലെയും ചങ്ക് തകർത്ത കരച്ചിലുകൾക്കൊപ്പം അനിക്കുട്ടന്റെ പേടിച്ചരണ്ട കണ്ണുകളും ഇപ്പോൾ മനസ്സിൽ വരും. ഒപ്പം പൊന്നീ… പൊന്നീ… എന്ന നിലവിളിയും..!
കടലാഴത്തില്‍ നീന്തിയിറങ്ങി കണ്ണ് തുറന്ന് തന്റെ പ്രിയപ്പെട്ടവളെ കാണുന്ന റസൂല്‍. ഇത്രയും ആഴത്തിൽ ഒരാള്‍ക്ക് പ്രണയിക്കാനാകുമോ, അതും കപ്പേളയില്‍ കൊളുത്തി വച്ച മെഴുകുതിരി പോലെ ഉരുകുന്ന ഒരുവളെ..? റസൂലിന് മാത്രമേ അന്നയെ ഇത്ര ഭ്രാന്തമായി പ്രണയിക്കാനാവൂ. അയാളുടെ തീവ്രമായ നോട്ടത്തെ നേരിടാനാകാതെ അന്ന ഒഴിഞ്ഞ് മാറിയത് ഒരുറപ്പുള്ളത് കൊണ്ടാണ്, ആ കണ്ണില്‍ നോക്കിയാല്‍ അവള്‍ പ്രണയത്തിലാകും എന്ന ഉറപ്പ്. റസൂലേ, നിന്റെ കണ്ണില്‍ മാത്രമാണ് ഞാന്‍ ഉപാധികളില്ലാത്ത പ്രണയം കണ്ടത്..!

Advertisement

മഹേഷിന്റെ കണ്ണുകളിലൂടെ മാത്രം പറഞ്ഞ പ്രതികാരകഥയായിരുന്നു അത്. സംഘര്‍ഷങ്ങളും ഉള്‍വ്യഥകളും പ്രണയവും പ്രതികാരവും രണ്ട് പേജ് ഡയലോഗില്‍ പറയാത്ത ഒരാള്‍- ഭാവന സ്റ്റുഡിയോയിലെ മഹേഷേട്ടന്‍ അ’സാധാരണക്കാരനാ’യത് അങ്ങനെയാണ്. ചിരിയിലൂടെ സന്തോഷം മാത്രമല്ല വിനിമയം ചെയ്യാനാവുക എന്ന തിരിച്ചറിവും ആ ഫോട്ടോഗ്രാഫര്‍ തന്നു. പ്രതികാരമൊക്കെ ഇത്ര സിമ്പിളായി എങ്ങനെ കണ്ണിലൊളിപ്പിക്കുന്നു മഹേഷേട്ടാ..?

പ്രസാദ് ശരിക്കും മാല മോഷ്ടിച്ചോ..? കണ്‍കെട്ട് വിദ്യ സമര്‍ത്ഥമായി ഉപയോഗിക്കുന്ന കൗശലക്കാരനായ മാന്ത്രികനെപ്പോലെ ഒരു കള്ളന്‍. ഞൊടിയിട നേരം കൊണ്ട് കണ്ണില്‍ മാറിമറിഞ്ഞ ഭാവങ്ങള്‍ വിസ്മയിപ്പിച്ചതേയില്ല. കാരണം, അയാള് കള്ളനാ… കള്ളം മാത്രം പറയുന്ന കണ്ണുള്ളവന്‍. പക്ഷേ, സാക്ഷി പറയണമെന്ന് തോന്നിയപ്പോള്‍ സ്വയം സംശയിച്ചു, അയാളല്ലേ മാല പൊട്ടിച്ചത്? ശ്രീജയ്ക്ക് ആള് മാറിയതാണോ? ഒരുകാര്യം ഉറപ്പാണ്, സാക്ഷാല്‍ കായംകുളം കൊച്ചുണ്ണിക്ക് പോലും ഇല്ലാത്ത കൗശലം കള്ളന്‍ പ്രസാദിന്റെ കണ്ണിലുണ്ടായിരുന്നു.

പ്രണയം കൊണ്ട് ചതിക്കുന്നവരുടെ കണ്ണുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഡയമണ്ടിന്റെ തിളക്കമാവും ആ കണ്ണുകള്‍ക്ക്..! സ്വാര്‍ത്ഥതയും ചതിയും കുശാഗ്രബുദ്ധിയും യൗവനത്തിന്റെ സകല ദൗര്‍ബല്യങ്ങളും ഒന്നിച്ച ഡോ. അരുണിന്റെ കണ്ണില്‍ മാത്രമേ ഞാനത് കണ്ടിട്ടുള്ളൂ. ഉള്ള് ചൂഴ്ന്ന് നോക്കാനറിയാത്ത പെണ്ണുങ്ങളെ പൂ പോലെ പറ്റിച്ചുകൊണ്ടേയിരുന്ന വഞ്ചകന്‍. സ്വാര്‍ത്ഥത മാത്രമുണ്ടായിരുന്ന ആ കണ്ണുകളോട് ഭയമാണ് തോന്നിയത്. കാമുകന്റെ കുപ്പായമണിഞ്ഞ് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഓരോരുത്തരുടെയും കണ്ണുകള്‍ സസൂക്ഷ്മം നിരീക്ഷിക്കണം, ഡോ. അരുണിന്റെ കണ്ണുകള്‍ പോലെയുണ്ടോയെന്ന്..! ഏറ്റവും പ്രിയപ്പെട്ട നടൻ ഇർഫാൻ ഖാനാണ്, പിന്നെ ഉലകനായകനും ഇപ്പോൾ ഫഹദും. കാരണം…. കാരണം അവരുടെ കണ്ണുകളിലുണ്ട്… ❤️

 896 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment11 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment12 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment13 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment13 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »