ആദിത്യറാവുവിന്റെ കൈയിൽ നിന്നും പിടിച്ചത് ഐ ഈ ഡി, താലിബാൻ, തമിഴു പുലികൾ, വിയറ്റ്‌ കോംഗുകൾ തുടങ്ങിയവരാണ്‌ ഐ ഈ ഡി ഉപയോഗിച്ചിട്ടുള്ളത്‌

552
Jithin Das
ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ആൾ ബാഗ്‌ ടിക്കറ്റ്‌ കൗണ്ടറിനടുത്തു വച്ചു തിരിച്ചു പോകുന്നത്‌ കണ്ടു. സി ഐ എസ്‌ എഫ്‌ അതു തക്ക സമയം കണ്ടെത്തി ബോംബ്‌ സ്ക്വാഡിനെ അറിയിച്ചു. ബോംബ്‌ കണ്ടെത്തി നിർവ്വീര്യമാക്കി. എല്ലാവരും കാര്യക്ഷമമായി പെരുമാറി.
സി ഐ എസ്‌ എഫ്‌ പ്രതിയെ വ്യക്തമായി തിരിച്ചറിയുന്ന വീഡിയോ പുറത്തു വിട്ടതോടെ പ്രതി പോലീസിലെത്തി കീഴടങ്ങി.
ഐ ഈ ഡി എന്നതു സാധാര ഒരാൾക്കോ ഒരു സംഘത്തിനോ ഉണ്ടാക്കാൻ കഴിയില്ല. താലിബാൻ, തമിഴു പുലികൾ, വിയറ്റ്‌ കോംഗുകൾ തുടങ്ങിയവരാണ്‌ ഐ ഈ ഡി ഉപയോഗിച്ചിട്ടുള്ളത്‌. ഇന്ത്യയിൽ മാവോ വാദികളും കശ്മീർ വിഘടന വാദികളും. ഇവർക്കെല്ലാം മിലിട്ടറിയുടെ സപ്പോർട്ട്‌ ഉണ്ടായിരുന്നു. ഇന്ത്യയിൽ നടത്തിയവർക്ക്‌ ഏതു അയൽ രാജ്യമാണു സഹായം നൽകിയത്‌ എന്നത്‌ അങ്ങാടിപ്പാട്ടുമാണ്‌. പ്രതി റാവു ഇപ്പോൾ വ്യാജ ബോംബ്‌ ഭീഷണി നടത്തിയതിനു ജയിലിൽ നിന്നിറങ്ങിയതേ ഉള്ളൂ. ഇയൾക്കു ഐ ഈ ഡി നിർമ്മിക്കാനുള്ള വസ്തുക്കൾ ആരു കൊണ്ടുത്തു?
ടെക്നിക്കും ആൾ സഹായവും എവിടെ നിന്നു കിട്ടി? ജി എം ആർ നടത്തുന്ന ബാംഗളൂർ എയർപ്പോർട്ടിൽ ജോലി കിട്ടിയില്ലെങ്കിൽ അദാനിയുടെ മംഗലാപുരം എയർപോർട്ടിൽ ആണോ ബോംബ്‌ വയ്ക്കുക? സി സി ടീവി ഫുട്ടേജ്‌ പുറത്തു വന്നപ്പോൾ താൻ എൻകൗണ്ടറിൽ തീർന്നു പോകും എന്നു ഭയന്നാണോ ഇയാൾ ഡി ജി പി ഓഫീസിൽ ചെന്നു കീഴടങ്ങിയത്‌?
ഡിഫ്യൂസ്‌ ചെയ്തിട്ടു കണ്ട്രോൾഡ്‌ ഡിറ്റൊണേഷൻ നടത്തിയിട്ടും ആ IED എത്ര പൊക്കത്തിലാണു പൊട്ടിയത്‌ എന്നു ശ്രദ്ധിച്ചോ? യാത്രക്കാരും ജീവനക്കാരും ഉറ്റവരെ സ്വീകരിക്കാനെത്തിയവരും സ്റ്റാഫിനു ചായ കൊടുക്കാൻ വന്നവരും ഒക്കെയായി എത്ര ആളുകൾ മരിച്ചു പോയേനെ ഇത്‌ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ.എസ്‌ പി തലയ്ക്കു ഇരുപതു ലക്ഷം വിലയിട്ട കൊടും ഭീകരനോടൊപ്പം അറസ്റ്റിൽ ആയിട്ടു ഏറെ ദിവസമായിട്ടില്ല.
Advertisements