അയിത്തവും കോവിഡും

102
അയിത്തവും തീണ്ടലും തൊടീലും ഒക്കെ ശാസ്ത്രീയമായി ശരിയായിരുന്നു എന്നൊരു സംഘിണി കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. (പോസ്റ്റ് ലിങ്ക് > കൊറോണയ്ക്കിടയിൽ സംഘിണിയുടെ ചാതുർവർണ്ണ്യ കച്ചവടം )മുൻപും വിവരക്കേടുകൾ വിളിച്ചുപായുന്ന ആളായതുകൊണ്ട് അത്ഭുതമൊന്നും ഇല്ല. എങ്കിലും ഈ കൊറോണക്കാലത്ത് ഇമ്മാതിരി ടീമുകളൊക്കെ അസഹനീയമാണ് മലയാളികൾക്ക് . ജാതിഭ്രാന്തുള്ള ചില കഴുതകൾ ഒഴികെ ആ പോസ്റ്റിൽ അനവധിപേർ കടുത്ത വിമശനങ്ങളും പൊങ്കാലകളും അർപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ജിതിൻ ദാസിന്റെ ഈ എഴുത്ത് .
Jithin Das
അയിത്തവും കോവിഡും
പണ്ട് അയിത്തവും ഗോമൂത്രം കുടിയും ചാണകം കലക്കിയൊഴിപ്പും ഉണ്ടായിരുന്നതുകൊണ്ട് പകര്ച്ചവ്യാധിയൊന്നുമില്ലായിരുന്നു കമ്യൂണിസവും ദളിതര്ക്കൊപ്പം കെട്ടിപ്പിടിച്ചു നടക്കലും ഒരു പാത്രത്തില് ഉണ്ടും നടക്കാന് തുടങ്ങിയതുകൊണ്ടാണ് ഇതൊക്കെ വരാന് തുടങ്ങിയത് പഴയ അയിത്ത ചാണക കാലത്തേക്ക് തിരിച്ചു പോകാന് ഒരു ആഹ്വാനം നടത്തിയിട്ടുണ്ട്. എവിടം വരെ തിരിച്ചു പോകണം?
Image result for അയിത്തംവര്ഷം 2019 – ഇന്ത്യക്കാരുടെ ശരാശരി ആയുര്‌ദൈര്ഘ്യം 69.5 വര്ഷം
2016 – കനയ്യ കുമാര് മനുവാദികളില് നിന്ന് ആസാദി ആഹ്വാനം ചെയ്ത വര്ഷം – ആയുസ്സ് 68.56
1980 – മണ്ഡല് കമ്മീഷന് റിപ്പോര്ട്ട് പ്രസിദ്ധീകരിച്ച വര്ഷം – ആയുസ്സ് -52.5
1959- കേരളത്തില് കമ്യൂണിസ്റ്റ് മന്ത്രിസഭ ആദ്യമായി അധികാരത്തില്, മറ്റു പല സംസ്ഥാനങ്ങളിലും കമ്യൂണിസം ശക്തമായി- ഇന്ത്യക്കാരന്റെ ആയുര് ദൈര്ഘ്യം ശരാശരി – 39.5
1958 – ജാതിയും അയിത്തവും എന്തു വിലകൊടുത്തും ഇല്ലാതെയാക്കും എന്ന തന്തൈ പെരിയാറിന്റെ കന്യാകുമാരി പ്രസ്താവന – ഇന്ത്യക്കാരുടെ ആയുസ്സ് 37
1949 – അയിത്തവും ഇന്ത്യയുടെ മൂല്യങ്ങള്ക്കു വിരുദ്ധമായതുകൊണ്ട് ഭരണഘടന മൂലം നിരോധിച്ചു.
1927 – അംബേദ്കര് മനുസ്മൃതി കത്തിച്ചു – ഇന്ത്യക്കാരുടെ ശരാശരി ആയുസ്സ് 25.75
1926 – ഇന്ത്യന് കമ്യൂണിസ്റ്റ് പാര്ട്ടി രൂപീകൃതമായി- ആയുസ്സ് 25.65
1893- അയ്യന് കാളി പൊതുവീഥിയില് വില്ലുവണ്ടിയോടിച്ചു അയിത്തത്തെ വെല്ലുവിളിക്കുമ്പോള് ഇന്ത്യക്കാരന്റെ ആയുസ്സ് 21.98 വര്ഷം
അതിനു മുന്നേയൊക്കെ നമ്മള് സുഖമായി അയിത്തവും ശുദ്ധിയും ചാണകം തളിക്കലും കൂട്ടിത്തൊടായ്മയും ഒക്കെ കൃത്യമായി ആചരിച്ച് നിന്നു ഭക്ഷണത്തിലേക്ക് മലത്തിലെ അണുക്കള് എത്തുമ്പോള് വരുന്ന കോളറ പോലത്തെ ശുദ്ധവും ആര്ഷ സംസ്കാരത്തിനു ചേര്ന്നതുമായ അസുഖങ്ങള് വന്നു ലക്ഷക്കണക്കിനു ചത്ത് ജീവിതം സന്തോഷവും സമാധാനവും സമ്പല്സമൃദ്ധവുമായി ചിലവഴിക്കുകയായിരുന്നു.
1800 മുതല് ആയിരത്തി 1900 വരെയുള്ള ആ സുവര്ണ്ണ കാലത്ത് ഇന്ത്യക്കാരുടെ ശരാശരി ആയുര്ദൈര്ഘ്യം 25നു താഴെ മാത്രം
കൊറോണയ്ക്ക് ഒരു കൊല്ലം കൊണ്ട് വാക്സിന് ഇറങ്ങും, ഇജ്ജാതി വൈറസ്സുകളെ എങ്ങനെ പ്രതിരോധിക്കും?
Advertisements