Jithin George
പീരിയോഡിക് ഡ്രാമ എന്ന പേരിൽ ബിഗ് ക്യാൻവാസിൽ കാകാരിശി നാടകം അടിച്ചിറക്കുന്ന നമ്മുടെ നാട്ടിൽ പത്തൊൻപതാം നൂറ്റാണ്ട് ഒന്ന് കാണേണ്ടത് തന്നെയാണ്..എന്നു പറഞ്ഞാൽ കാകാരിശി നാടകം ഒരു മോശം കല ആണെന്നല്ല, അത് സിനിമ ആവുന്നില്ല എന്നേയുള്ളു.പത്തൊൻപതാം നൂറ്റാണ്ട് ചരിത്രത്തോട് നീതി പുലർത്തിയോ എന്നത് അറിയില്ല, കാരണം ആറാട്ടുപുഴ വേലായുധ പണിക്കരെ പറ്റി ഇതിന് മുൻപ് കേട്ടിട്ടില്ല എന്നത് തന്നെ.എന്നാൽ സാദാരണ ഗതിയിൽ ഈ പീരിയോഡിക് ഡ്രാമകൾ പേറുന്ന ലോക്കൽ വീരനായകർ വേഴ്സസ് ഏതെങ്കിലും സായിപ്പ് യുദ്ധം എന്ന പരിപാടി ഈ പടത്തിൽ ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ്…
നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന, മനുഷ്യനെ ജാതിയുടെ പേരിൽ മാറ്റി നിർത്തിയിരുന്ന, പട്ടിയുടെ വില പോലും താണ ജാതിക്കാർക്ക് കൊടുക്കാതിരുന്ന, മനുഷ്യർ എന്ന് സ്വയം വിളിക്കുന്ന മൃഗങ്ങളും ആ അധീശത്വത്തിനെതിരെ നിലകൊള്ളുന്ന ചില മനുഷ്യരും തമ്മിലുള്ള പോരാട്ടമാണ് വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട്.ഇത് സായിപ്പിനെ വെട്ടി പീസാക്കിയ “സ്വാതന്ദ്ര്യ സമരം” അല്ല, മനുഷ്യന് വേണ്ടി, അവന്റെ / അവളുടെ അന്തസിന് വേണ്ടി മനുഷ്യന്മാർ നടത്തിയ സ്വാതന്ദ്ര്യ സമരമാണ് എന്ന് സാരം…ഇക്കാര്യത്തിൽ വിനയന് ഒരു കയ്യടി കൊടുത്തെ പറ്റൂ…
അത്യാവശ്യം ഡീസന്റ് ആയി എഴുതിയിരിക്കുന്ന തിരക്കഥ, ആ തിരക്കഥയെ ഗംഭീരമായി എക്സിക്യൂട്ട് ചെയ്ത സംവിധാനമികവ്, അനാവശ്യമായ ഒരൊറ്റ രംഗം പോലും ഈ പടത്തിൽ ഇല്ല, അതിനൊപ്പം മികച്ചു നിൽക്കുന്ന സിനിമയുടെ സാങ്കേതിക വശങ്ങൾ.ഒരിടത്തും സിനിമക്ക് മുകളിലോട്ടോ താഴോട്ടോ പോകാതെ അതിനൊപ്പം ചേർന്ന് പോകുന്ന ടെക്നിക്കൽ സൈഡ് ആണ് പടത്തിന്.ഗംഭീര സിനിമറ്റൊഗ്രാഫി, vfx, ആർട്ട് വർക്ക്, മേക്കപ്പ്, കൂടെ ജയചന്ദ്രന്റെ പാട്ടും സന്തോഷ് നാരായണന്റെ ബിജിഎമ്മും അസലായി ഒരുക്കിയിരിക്കുന്ന ആക്ഷൻ രംഗങ്ങളും…
പെർഫോമൻസുകളിലേക്ക് വന്നാൽ സിജു വിൽസൻ തനിക്ക് കിട്ടിയ ഈ വലിയ അവസരത്തെ ഹൃദയം കൊണ്ടും ശരീരം കൊണ്ടും ഏറ്റെടുത്തിട്ടുണ്ട്, നങ്ങേലി ആയി അഭിനയിച്ച ആളും സുദേവിന്റെ പടവീടൻ നമ്പിയും ഗംഭീരമായിരുന്നു.അനൂപ് മേനോന്റെ തിരുവിതാംകൂർ രാജാവ് ഫുൾ ടൈം നിസഹായൻ ആയത് കൊണ്ടാവാം അദ്ദേഹത്തിന്റെ പടനായകനായി എത്തിയ സുധീർ കരമനയും ഏതാണ്ട് അവശനിലയിൽ ആയിരുന്നു.ചിത്രത്തിലെ താരതമ്യേന മികച്ച റോളുകളിൽ ഒന്നായ കണ്ണൻ കുറുപ്പ് കുറെക്കൂടി നല്ലൊരു ആക്ടർക്ക് കൊടുത്തിരുന്നെങ്കിൽ ഒന്നുകൂടെ മെച്ചപ്പെട്ടെനെ.ഗംഭീരമായി തുടങ്ങി അതിഗംഭീരമായി അവസാനിക്കുന്ന, പൂർണമായും സ്ക്രിപ്റ്റിനെ ആശ്രയിച്ചു മുന്നോട്ട് പോകുന്ന ചിത്രം…
അതുകൊണ്ട് തന്നെ സ്ക്രിപ്റ്റിൽ ഭയങ്കരമായി ആവേശം ഉണർത്തുന്ന, രോമാഞ്ചം സപ്ലൈ ചെയ്യുന്ന തരം എലിവേഷൻ രംഗങ്ങൾ ഇല്ലാത്തതും ഉള്ള ഇടങ്ങളിൽ കാസ്റ്റിംഗിലെ ചില പ്രശനങ്ങളും സിനിമയെ പിന്നോട്ടടിക്കുന്നുണ്ട്.
ആകെത്തുകയിൽ വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് കാണാൻ ആഗ്രഹമുണ്ടെങ്കിൽ അത് തിയേറ്ററിൽ തന്നെ കാണണം, കാരണം ഈ സിനിമ പൂർണമായും തിയേറ്റർ എസ്‌പീരിയാൻസ് ഡിമാൻഡ് ചെയ്യുന്നതും, തിയേറ്ററിൽ മാത്രം അസ്വാദ്യകരവും ആയിരിക്കും എന്നാണ് എന്റെ തോന്നൽ.Ott യിൽ ഒന്നും തോന്നിക്കാതെ കടന്നു പോകുന്ന ഒരനുഭവം ആകാൻ മാത്രമേ വഴിയുള്ളു…
നബി : ( സ്പോയിലർ ) ഈ ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയെ ഏതാണ്ട് നെഗറ്റീവ് ആയി ആണ് പോർ്‌ട്രേ ചെയ്തിരിക്കുന്നത്, എന്നാൽ നമ്മൾ കേട്ട കഥകളിൽ കൊച്ചുണ്ണി വീരനായകനും ആണ്, അതിന്റെ പൊരുൾ മനസിലായിട്ടില്ല എന്നത് സിനിമയോടുള്ള എന്റെ ഒരു എതിർപ്പ് ആണ്….