Jithin George
ഫിലോസഫിക്കൽ ഫിനോമെനൻ അനൂപ് മേനോൻ എഴുതി താമരക്കുളം ഇല്ലാത്ത കണ്ണൻ സംവിധാനം ചെയ്ത വരാൽ എന്ന പൊളിറ്റിക്കൽ ഫിലോസഫിക്കൽ ത്രില്ലർ ആക്ഷൻ ഡ്രാമ കാണാനിടയായി…ഇവന്മാർ ഇത് സീരിയസ് ആയി എഴുതി സംവിധാനിച്ച പടമാണെങ്കിൽ നല്ല കോമഡി ആയിട്ടുണ്ട് എന്നാണ് ആദ്യമേ പറയാനുള്ളത്..സ്പോയിലർ ഒക്കെ ഉണ്ടായേക്കാം..സ്പോയിൽ ചെയ്യാൻ മാത്രമൊരു പിണ്ണാക്കും ഈ പടത്തിലില്ല എന്നത് മറ്റൊരു വശം..
സിനിമയുടെ പശ്ചാത്തലവും കഥാപാത്രങ്ങളും കേരള പൊലിറ്റിക്സിലെ വലിയ പേരുകാരുടെ ഡിറ്റോ ആണ്…ആദ്യത്തെ കുറച്ചു നേരം ആ ഒരു പൊളിറ്റിക്കൽ എസ്പ്ളൊറേഷൻ അത്യാവശ്യം നന്നായിട്ടുമുണ്ട്…കണ്ണൻ ആവട്ടെ, കട്ടിലിനടിയിലും കസേരയുടെ ചോട്ടിലും പൂച്ചെട്ടിയിലുമൊക്കെ കാമറ വെച്ച് വൻ സീൻ പരിപാടികളും.അങ്ങനെ മുന്നോട്ട് പോകുന്ന പടം ഭയങ്കരമാന ബില്ഡപ്പ് ഒക്കെ കൊടുത്ത് മ്മ്ടെ നായകനെ അതായത് അനൂപ് മേനോനെ കളത്തിലേക്ക് ഇറക്കുന്നു.ഇനിയാണ് മോനെ കളി എന്ന ഭാവത്തിൽ അനൂപ് മേനോൻ വരുന്നു, പണ്ടേതോ യുവജനോത്സവത്തിൽ ഒറ്റക്ക് സംഘഗാനം പാടിയ കുട്ടിയെ അട്ടിമറിച്ച് കൊണ്ട് മോഹൻലാൽ, സുരേഷ് ഗോപി മുതൽ ആസിഫ് അലിയെ വരെ മോണോ ആക്റ്റ് ചെയ്ത് കളം പിടിക്കുന്നു…മഷിയിട്ട് നോക്കിയാൽ പോലും അനൂപ് മേനോനെ കാണാൻ ഒക്കില്ല എന്നതാണ് അദ്ദേഹത്തിന്റെ പെർഫോമൻസ് ക്വാളിറ്റി…
കൂടെ പുള്ളിയുടെ മുഖവുമായി യാതൊരു തരത്തിലും ചേരാത്തൊരു താടിയും… ഉഫ്..പ്രകാശ് രാജ് മുതൽ രഞ്ജി പണിക്കർ വരെ നീളുന്ന ഒരു കൂട്ടം ആളുകൾ ഈ പടത്തിൽ അഭിനയിക്കുന്നുണ്ട്, ആരൊക്കെ ഏതൊക്കെ റോൾ ആണെന്ന് പോലും മനസിലാക്കാൻ പറ്റുന്നത്ര സ്ക്രീൻ സ്പെയ്സ് പലർക്കുമില്ല…
എങ്കിലും, ടെലിവിഷൻ സീരീസുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് രഞ്ജി പണിക്കരെ വല്ല ഡ്രാഗണും ആയിട്ടാണോ അവതരിപ്പിച്ചിരിക്കുന്നത് എന്നൊരു ഡൗട്ട് ഉണ്ട്.ഭൂമിയിലുള്ള മൊത്തം ഓക്സിജന്റെ ഏതാണ്ട് 70 % പിടിച്ചു വച്ചിരിക്കുന്ന രഞ്ജി ഡ്രാഗൻ ഹയർസ്റ്റൈൽ ഒക്കെ വെച്ച് തിരുവന്തോരം സ്റ്റൈലിൽ സംസാരിച്ച് നമ്മളെ ആകെ കുഴപ്പിച്ചു കളയും…
ഇടക്കിടെ തൂക്കണാംകുരുവിയുടെ വാല് പോലെ കിടക്കുന്ന മുടി കയ്യിലെടുത്ത് എനിക്കിങ്ങനൊരു സാധനം ഉണ്ട് പ്രേക്ഷകരെ ഇങ്ങളിത് ശ്രദ്ധയ്ക്ക് എന്നു പറയാതെ പറയുന്നുമുണ്ട് അണ്ണൻ..ആ മുകളിൽ പറഞ്ഞ ഓക്സിജനിൽ ബാക്കി ഉള്ള 30 % ഈ പടത്തിൽ അനൂപ് അണ്ണൻ ആണ് പിടിച്ചു വച്ചിരിക്കുന്നത്…
ഇനിയങ്ങോട്ട് ഈ പടം പറ്റെ വിറ്റ് ആണ്..സംഗതി കേരള പൊളിറ്റിക്സ് ആണെങ്കിലും അനൂപ് അണ്ണന്റെ പേനയിൽ ഐസിസ്, താലിബാൻ തുടങ്ങി തീവ്രവാദ സംഘവും വിരിഞ്ഞു മൂളുന്നുണ്ട്..ഇതിലെ ഐസിസ് തീവ്രവാദികൾ വെടി കൊണ്ട് ചാവാൻ പോയി അവിടുത്തെ രീതികളിൽ മനം നൊന്ത് മാനസാന്തരം വന്നവരാണ്…
അങ്ങനെ മാനസാന്തരപ്പെട്ടു ഇവിടെ വന്ന എക്സ് തീവ്രവാദികൾ ഇപ്പൊ നാട്ടിൽ മാന്യമായി കൊട്ടേഷൻ പണി ചെയ്ത് ജീവിക്കുന്നു… ഹൗ ക്രുവൽ അനൂപ് ജി.. ഹൗ ക്രുവൽ..അപ്പൊ ഈ ചെങ്ങായിമാരുടെ മാനസാന്തരം എന്നതാണ് ഇവറ്റകൾ പിന്നെ ഈ പ്രസംഗിക്കുന്നത് എന്ത് തേങ്ങായാണ് എന്നാലോചിച്ചു നിൽക്കുമ്പോ മറ്റൊരു എക്സ് തീവ്രവാദിച്ചി അവരുടെ കഥനകഥ അഴിക്കും..ഓര് സ്വർഗം കിട്ടാൻ പോയി ഒടുക്കം ഒക്കത്ത് കുട്ടിയുമായി തിരിച്ചു വന്നവരാണ്..അവരും ഇപ്പൊ കുഞ്ഞിന് പാലും വെള്ളം കൊടുക്കാനായി കൊട്ടേഷൻ എടുത്ത് ജീവിക്കുന്നു..ഇവർക്ക് ചിത്രത്തിൽ രണ്ടാമതും മാനസാന്തരം വരാനുള്ള അവസരം അനൂപ് അണ്ണൻ എഴുതി തള്ളിയിട്ടുണ്ട്..ഇനി തീവ്രവാദവും കൊട്ടേഷനും വിട്ട സ്ഥിതിക്ക് അടുത്തത് ജ്യോതിഷമോ നരബലിയോ ഒക്കെയാവും പ്ലാൻ… ആർക്കറിയാം, എല്ലാം അനൂപണ്ണന്റെ വിളയാട്ടം…
ഇത്രയും സംഘർഷഭരിതമായ മുഹൂർത്തങ്ങൾ എഴുതിക്കൂട്ടുന്നതിനിടയിൽ ഫിലോസഫി പറയാൻ അണ്ണൻ മറന്നു പോയി എന്നതാണ് എന്റെ ഏറ്റവും വലിയ നിരാശ..ട്രിവാൻഡ്രം ലോഡ്ജും പകൽ നക്ഷത്രങ്ങളും ഒക്കെ എഴുതി നടന്നിരുന്ന അനൂപ് അണ്ണന് ഇതുപോലുള്ള കച്ചറ ഐഡിയകൾ എവിടുന്ന് കിട്ടുന്നോ ആവോ…
ഇതിനിടയിൽ കണ്ണൻ സർ തന്റെ സ്ഥിരം രാജപ്പാർട്ട് നടന്മാർക്ക് ഒക്കെ അവസരങ്ങൾ വാരി വിതറിയിട്ടുണ്ട്…കണ്ണന്റെ നിലവാരത്തിലേക്ക് അനൂപ് മേനോനും അനൂപ് മേനോന്റെ നിലവാരത്തിലേക്ക് കണ്ണനും എത്താൻ പറ്റാത്തത് കൊണ്ട് സംഭവിച്ച ഒരു നിലവാരവും ഇല്ലാത്ത ഫസ്റ്റ് ക്ലാസ് ചവറുകളിൽ ഒന്നായി വേണം വരാലിനെ കണക്കാക്കാൻ…
തോട്ടിൽ ഊത്ത കേറുമ്പോ ചുമ്മാ ചൂണ്ടയിട്ടു പിടിക്കുന്ന വരാലിനുണ്ട് ഇതിലും അന്തസ്…. !!!
പിന്നെ ഇപ്പടത്തിൽ മഹാ വെറൈറ്റി ആയി കാസ്റ്റ് ചെയ്തിരിക്കുന്നത് മ്മ്ടെ വിപ്ലവ സിംഹം ഹരീഷ് പേരടി സാറിനെയാണ്..അദ്ദേഹം ഇതിൽ കണ്ണൂർ സ്ലാങ് സംസാരിക്കുന്ന സഖാവ് ആയിട്ടല്ല പകരം തൃശൂർ സ്ലാങ് പിടിക്കുന്ന കോണ്ഗ്രസ്കാരനായി ആണ് അഭിനയിച്ചിരിക്കുന്നത്… ഉഫ്… !!! വരാൽ ഒരു ചെറിയ മീനല്ല… !!!!