ബിഗിലിന്റെ കേരള വിതരണവുമായി ബന്ധപ്പെട്ടു ഗൂഢാലോചനകൾ ഉണ്ടോ ?

277

Jithin George എഴുതുന്നു

ശ്രീ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലുസിഫർ സിനിമ ആമസോണ് പ്രൈമിൽ റിലീസ് ആയിക്കഴിഞ്ഞു നടന്ന ഒരു മുഖാമുഖത്തിൽ അത്തരം ഓണ്ലൈന് റീലീസുകളുടെ സാധ്യതകളെക്കുറിച്ചും മലയാള സിനിമയുടെ വലിയ വിപണന സാധ്യതകളെ കുറിച്ചും പറയുന്നുണ്ട്..

അദ്ദേഹം പറയുന്നതിന്റെ ഒരു രത്നചുരുക്കം എന്താണെന്ന് വെച്ചാൽ ഒരു ഇൻഡസ്ട്രി വളരാൻ കെ ജി എഫും ബാഹുബലിയും മേഴ്‌സലും പോലുള്ള സിനിമകൾ വരണം..അതോടൊപ്പം കുമ്പളങ്ങി പോലുള്ള സിനിമകളും വരണം.പക്ഷെ ഒരു മാർക്കറ്റ് എസ്പാൻഷൻ കൂടുതലായി നടക്കുന്നത് ബിഗ് സ്കെയിലിലുള്ള സിനിമകളിൽ കൂടെയാണ്.കെജിഫ്, ബാഹുബലി, ലുസിഫർ പോലുള്ള വലിയ ചിത്രങ്ങൾ ബിഗ് സ്ക്രീനിൽ തന്നെ കാണേണ്ടതാണ്, ചെറിയ ചിത്രങ്ങൾ നമുക്ക് ഡയറക്ട് ഇത്തരം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ആക്കിയാലും വാണിജ്യപരമയി നഷ്ടമില്ലാത്ത ഒന്നായി മാറും..

തമിഴ് നടൻ വിജയുടേതായി ഒരു വർഷം റീലീസാവുന്നത് ഒന്ന് അല്ലെങ്കിൽ രണ്ട് സിനിമകൾ മാത്രമാണ്..
പ്രിഥ്വി പറഞ്ഞത് പോലെ തന്നെ പറഞ്ഞാൽ ബിഗ് സ്ക്രീൻ അർഹിക്കുന്ന ബിഗ് സ്കെയിൽ സിനിമ..
സിനിമ നല്ലതാവുമോ മോശമാവുമോ എന്ന വരാനിരിക്കുന്ന വസ്തുത അവിടെ നിൽക്കട്ടെ..
വിതരണക്കാരുടെ സംഘടനയുടെ പുതിയ തീരുമാനം അനുസരിച്ചു 150ൽ താഴെ തീയേറ്ററുകളിൽ മാത്രമാണ് ഇപ്പോൾ അന്യഭാഷാ ചിത്രങ്ങൾക്ക് റിലീസ് അനുവദിക്കുക..

മലയാളത്തിൽ മോഹൻലാൽ ഒഴികെ മറ്റൊരു നടനും അവകാശപ്പെടാനില്ലാത്ത ഇനിഷ്യൽ പൂൾ ഉള്ള വിജയ് സിനിമ, ഒരുപരിധി വരെ ഫാമിലി പ്രേക്ഷകരും കൂടുതൽ പ്രിഫർ ചെയ്യുന്ന അന്യഭാഷാ നടൻ ആണ് വിജയ്.അത്തരമൊരു സാഹചര്യത്തിൽ വിജയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്ന് വിതരണത്തിന് എടുത്ത് താളം തല്ലുന്നത്. ആരാണ് വിതരണത്തിന് എടുത്തത് എന്നുപോലും അറിയാത്ത, കേരളത്തിൽ വിജയുടെ മാർക്കറ്റിന്റെ പകുതി പോലും അവകാശപ്പെടാനില്ലാത്ത കാർത്തിയുടെ ദീപാവലി റിലീസ് കൈതിയുടെ പോലും പോസ്റ്റർ നമുക്ക് വഴിനീളെ കാണാം.എന്നാൽ ബിഗിലിന്റെ ഒരു പോസ്റ്റർ വഴിയിലെവിടെയെങ്കിലും കാണണമെങ്കിൽ അത്രത്തോളം ഭാഗ്യം ചെയ്ത ഒരാൾക്കെ സാധിക്കു, അല്ലെങ്കിൽ ഡെയ്‌ലി റേഷൻ പോലെ പൃഥ്വിരാജ് സുകുമാരൻ തന്റെ ഫ്ബി വാളിൽ ഇടുന്ന ഒരേയൊരു പോസ്റ്ററിനായി കാത്തിരിക്കണം…

ആരാധകർക്ക് കൃത്യമായി റിലീസ് ഡേറ്റും കാര്യങ്ങളും അറിയാമെന്നും സിനിമ തനിക്ക് കൈ പൊള്ളാത്ത തരത്തിലാവാൻ അത് മതിയെന്നും കരുതിയിട്ടാണോ എന്തോ വഴിയിൽ പത്ത് പോസ്റ്റർ ഒട്ടിക്കാനോ നേരാംവണ്ണം തിയേറ്റർ ചാർട്ട് ചെയ്യാനോ പോലും സാധിക്കുന്നില്ല എന്നത് ഒരു റൂളിന്റെയും പരിധിയിൽ കുരുക്കി നിസാരമായി കാണേണ്ട ഒന്നല്ല..
നിയമപ്രകാരം അനുവദിക്കുന്ന സ്ക്രീനുകളിൽ മാന്യമായി സിനിമ ചാർട്ട് ചെയ്ത് ഡീസന്റ് ആയി തീയേറ്ററുകളിൽ എത്തിക്കാവുന്ന ഒരു സിനിമ ഏതൊക്കെ തീയേറ്ററുകളിൽ റിലീസ് ആവും എന്നത് പ്രേക്ഷകന് അറിയാൻ നിലവിലുള്ള ഏകമാർഗം ബുക് മൈ ഷോ ആപ്പ് മാത്രമാണ് എന്നതാണ് അവസ്ഥ..

റിലീസിന് 2 ദിവസങ്ങൾ മാത്രം ശേഷിക്കെ 4 ചുവർ പോസ്റ്റർ പോലും ഒട്ടിക്കാനോ കൃത്യമായി തിയേറ്റർ ചാർട്ട് ചെയ്യാനോ, ഫാൻസ് ഷോകൾ ആസൂത്രണം ചെയ്യാനോ പറ്റാത്തത് വിതരണക്കാരുടെ കഴിവുകേട് ആണെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല..
അതിന് പിന്നിൽ ഗൂഢമായ ഒരു ലക്ഷ്യമുണ്ടെന്ന് ആർക്കും തോന്നാം..
എന്തിനേറെ പറയുന്നു, ടിക്കറ്റ് വരെ വിറ്റുതീർന്ന പല ഫാൻസ് ഷോകളും വിതരണക്കാരുടെ ഷോ ടൈം കടുംപിടുത്തവും തിയേറ്റർ ചാർട്ടിങ്ങും മൂലം ക്യാൻസൽ ആയിട്ടുണ്ട്..

പൃഥ്വിരാജ് തന്നെ പറയുംപോലെ പറഞ്ഞാൽ മാർക്കറ്റ് എസ്പാൻഷൻ എന്ന ഐഡിയ ഫലപ്രദമായി പയറ്റി തെളിഞ്ഞൊരു നടനാണ് വിജയ്..
ആ മാർക്കറ്റിന്മേൽ തൊട്ടുള്ള കളിയാണ് ഇപ്പൊ നടക്കുന്നതെന്ന് സംശയം തോന്നിയാൽ തെറ്റ് പറയാൻ ഒക്കുവോ..
ഫാൻസ് ഷോകൾ പ്ലാൻ ചെയ്തിരിക്കുന്ന തീയേറ്ററുകളിൽ ഒരുപക്ഷേ റിലീസ് ഉണ്ടാവില്ല, ഇനി ഉള്ള തീയേറ്ററുകളിൽ ഒക്കെ ഏർലി മോണിംഗ് ഷോകൾ പാടില്ല എന്നൊക്കെയുള്ള നിബന്ധനകൾ ആണ് ആകാശം നിറയെ…

വിജയ് സിനിമകൾ വെറുതെ ഇടിയും പാട്ടും കൂത്തും മാത്രമാണ്, കലാമൂല്യമില്ല, അഭിനയിക്കാൻ അറിയില്ല എന്നൊക്കെ ന്യായങ്ങൾ നിരത്താം..
പക്ഷെ അതിനൊപ്പം ആളുകൾക്ക് ഇഷ്ടപ്പെടുന്ന എന്തോ ഒന്ന് അയാളുടെ സിനിമകൾക്ക് ഉണ്ടെന്ന് കൂടെ അംഗീകരിക്കണം..
അതുകൊണ്ടാണല്ലോ പ്രേക്ഷകർ ഉണ്ടാവുന്നത്…

റാഫി മതിരയെ പോലെ ബീഗിൽ വിതരണാവകാശം എടുക്കാൻ തയ്യാറായി നിന്നവരെ ഒക്കെ മറികടന്ന് പൃഥ്വിരാജ് ഏതായാലും സിനിമ വിതരണത്തിന് എടുത്തു..
എടുത്ത സ്ഥിതിക്ക് മര്യാദക്ക് ആ സിനിമ തീയേറ്ററിൽ എത്തിച്ചുകൂടെ..
കാണണം എന്ന് കരുതുന്ന പ്രേക്ഷകരെ കൂടെ നിർബന്ധിച്ചു കാണണ്ട എന്ന് തീരുമാനിപ്പിക്കുന്ന പോലൊരു നടപടിയാണ് ഇപ്പൊ ഉണ്ടാവുന്നത്…

ഇത് അസോസിയേഷൻ തീരുമാനത്തിന് വിരുദ്ധമായി 400 സ്ക്രീനിൽ ബീഗിൽ എത്തിക്കണം എന്നല്ല, തീരുമാനത്തിന് വിധേയമായി ഉള്ള 125ൽ മാന്യമായി റിലീസ് അനുവദിക്കുക എന്ന അടിസ്ഥാന മര്യാദ എങ്കിലും കാണിക്കാൻ വിതരണക്കാർ തയ്യാറാവണം..
മിനിമം 10 പോസ്റ്ററുകൾ എങ്കിലും അടിച്ചു വെക്കഡേയ്… !!!

Advertisements