നഞ്ചിയമ്മയ്ക്കു മികച്ച ഗായികയ്ക്കുള്ള അവാർഡ് കിട്ടിയതിനെ അനുകൂലിക്കുന്നവർ കൂടുതൽ എങ്കിലും പ്രതികൂലിക്കുന്നവരും ഉണ്ട്. സംഗീതജ്ഞൻ ലിനു ലാലിന്റെ പ്രതികരണം വളരെ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. എന്നാൽ സമാനമായ അഭിപ്രായം രേഖപ്പെടുത്തിയവർ ഉണ്ട്. എന്നാൽ പൊതുബോധം ഒരാൾക്ക് അനുകൂലമെങ്കിൽ സംഭവിക്കുന്നത് തന്നെയാണ് വിമര്ശകര്ക്കും നേരിടേണ്ടി വരുന്നത്. ഇപ്പോൾ Jithin Gireesh ന്റെ കുറിപ്പ് അത്തരത്തിൽ ഒന്നാണ്. അനുകൂലശബ്ദങ്ങൾക്കൊപ്പം പ്രതികൂല ശബ്ദങ്ങളും ചേരുന്നതാണ് ജനാധിപത്യം എന്ന തിരിച്ചറിവിൽ ഈ വാക്കുകളും വായിച്ചിരിക്കേണ്ടതുണ്ട്.

Jithin Gireesh എഴുതുന്നു:

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്ന് വരുന്ന വൃദ്ധയും ദരിദ്രയുമായ ഒരു സ്ത്രീക്ക് ഒരു പുരസ്കാരം കിട്ടുന്നതിൽ മനുഷ്യ സഹജമായ സന്തോഷം തോന്നുന്നത് മനസ്സിലാക്കാവുന്ന കാര്യമാണു്.. അത് കൊണ്ട് മാത്രം അവർ ചെയ്ത കലാരൂപം ഇന്ത്യയിലെ ഏറ്റവും മികച്ചത് ആണെന്ന് സമ്മതിക്കണം എന്ന വാശി ആണ് മനസ്സിലാകാത്തത്

സാധാരണ സംഗീതത്തിൻ്റെ സ്കെയിൽ വച്ച് അളക്കാൻ കഴിയാത്ത ഒന്നാണ് ആ പാട്ട് എന്ന് മുതൽ , രാജാ രവിവർമ്മയോടു വരെ ഉപമിച്ച് കണ്ടു.. ! ഞാൻ കേട്ട ” കലക്കാത്ത” തന്നെ ആണോ ഇവരും കേട്ടത് എന്ന് തോന്നിപ്പോയി.. ! ഇവർ എല്ലാവരും അയ്യപ്പനും കോശിയും ഇറങ്ങിയ സമയത്ത് ഈ പാട്ട് ഡൌൺലോഡ് ചെയ്ത് റിപ്പീറ്റ് മോഡിൽ കേട്ടിരുന്നു എന്ന് വേണം അനുമാനിക്കാൻ.. അത്രയും അവരെ ഹരം കൊള്ളിച്ച പാട്ടാണത്രെ ! അല്ലാതെ വല്ലപ്പോഴും ടീവി വയ്ക്കുമ്പോഴും കാറിൽ പോകുമ്പോൾ റേഡിയോ യിലും കേട്ടവർക്ക് അതിൻ്റെ ഡെപ്ത് മനസ്സിലാകണമെന്നില്ല ????

അത്തരം ഒരു വിഭാഗത്തിൽ നിന്ന് ഒരാള് ഇങ്ങനെ ഒരു ദേശീയ തലത്തിൽ അംഗീകാരം നേടുന്നത് നിസാര കാര്യം അല്ല.. സന്തോഷവും ഉണ്ട്.. എന്ന് കരുതി അതിന് വേണ്ടി കള്ളം പ്രചരിപ്പിക്കാൻ കഴിയില്ല . Best female Play back singer എന്നാണ് അവാർഡ്.. അതായത് ഇന്ത്യയിൽ അതിനേക്കാൾ വേറെ ആരും നന്നായി പാടിയ ഒരു പാട്ടും വേറെ ഇല്ല എന്ന് ! എല്ലാ ഭാഷയിലും ഇറങ്ങിയ പാട്ടുകൾ കേട്ടിട്ടില്ല
.
പക്ഷേ മലയാളത്തിൽ ഇതിനേക്കാൾ നന്നായി പാടിയ പാട്ടുകൾ ആ വർഷം തന്നെ ഉണ്ടായിരുന്നു.. കാരണം ഒരു പ്രൊഫഷണൽ സിംഗർ വെറുതെ പാടിയാൽ പോലും raw ആയി പാടിയ ആളെ ക്കാൾ ശ്രവണ സുഖം ഉണ്ടാകും.. പാട്ടുകൾ കാറ്റഗറി തിരിച്ച് ആയിരുന്നു പരിഗണിച്ചത് എങ്കിൽ ഏറ്റവും മികച്ച ഫോക് സോങ് എന്ന അവാർഡ് നൽകാം. അല്ലാത്ത പക്ഷം ഇതാണ് ഇന്ത്യയിലെ പ്രസ്തുത വർഷത്തെ മികച്ച പിന്നണി ഗായിക എന്നത് പ്രാഥമിക ചിന്തയിൽ തന്നെ അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്..ഈ വിഷയത്തെ പലരും രണ്ട് തരത്തിൽ ആണ് എടുക്കുന്നത്

1) ജാതി / വർണ്ണ രാഷ്ട്രീയം.
2) വൈകാരിക രാഷ്ട്രീയം.

രണ്ടാമത്തെ ആളുകളോട് ആണ് ഇത്രേം നേരം സംസാരിച്ചത് . ഒന്നാമത്തെ ടീമിനോട് പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല. രണ്ടാമത്തെ ടീംസ് പറയുന്നത് അവർ ആദിവാസി ആയത് കൊണ്ട് അവരുടെ പാട്ട് ആരും conventional ആസ്വാദന രീതി ഉപയോഗിച്ച് അളക്കാൻ നിൽക്കരുത് എന്നും ,അത് ഇന്ത്യയിലെ മികച്ചത് ആണെന്ന് സമ്മതിക്കണം എന്നും ആണ്.. അല്ലെന്ന് പറയുന്ന ആളുകൾ ഇന്ത്യയിലെ മികച്ച മറ്റ് ഗാനങ്ങൾ ഹാജരാക്കണം പോലും !! അല്ലാത്ത പക്ഷം കലക്കാത്ത തന്നെയാണ് മികച്ചത് എന്ന് ! മുട്ട ചീഞ്ഞത് ആണെന്ന് പറയുന്ന ആൾ മുട്ട ഇട്ട് കാണിക്കണം എന്ന് പറയുന്നില്ല നല്ല മുട്ട വേറെ കൊണ്ട് വന്ന് കാണിച്ചാലും മതീ എന്ന് !

Still ഈ പാട്ട് ഒരു ചീഞ്ഞ മുട്ട ഒന്നും അല്ല.. catchy ആയ tune ,അതിനോട് നീതി പുലർത്തി പാടിയിട്ടുണ്ട്. പക്ഷേ അവാർഡ് നൽകേണ്ടത് അവരുടെ സമൂഹം marginalized ആണോ , അവർ താണ്ടിയ വഴികളിൽ മുള്ള് ഉണ്ടായിരുന്നോ , എത്ര ത്യാഗം സഹിച്ചു എന്നൊന്നും നോക്കി അല്ലല്ലോ. അവരുടെ പരിമിതികൾ പരിഗണിക്കേണ്ട സ്ഥലവും അല്ല അത്.

ഇത്രയും പറഞ്ഞത് എൻ്റെ അഭിപ്രായം ആണ്.. ഇരുമ്പുലക്ക അല്ല. അവാർഡ് പ്രഖ്യാപിച്ച സ്ഥിതിക്ക് അതിൽ കാര്യം ഇല്ല എന്ന് അറിയാം. പക്ഷേ ചില പോസ്റ്റുകൾ കാണുമ്പോൾ പറഞ്ഞ് പോകുന്നതാണ്.. അവർക്ക് ഇനിയും ഒരുപാട് അവസരം കിട്ടട്ടെ..അത് വഴി അവരും ആ സമൂഹവും കൂടുതൽ exposure നേടി മുഖ്യ ധാരയിലേക്ക് വരട്ടെ..

Leave a Reply
You May Also Like

സൽമാന്റെ ജീവൻ അപകടത്തിൽ, സുരക്ഷ വർദ്ധിപ്പിച്ചു

ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് വധ ഭീഷണിയുള്ള നടൻ സൽമാൻ ഖാന്റെ സുരക്ഷ മുംബൈ പോലീസ്…

‘ഋഷഭ് ഷെട്ടി ക്കൊപ്പം പ്രവർത്തിക്കാൻ താത്പര്യം’, തന്റെ തെന്നിന്ത്യൻ താത്പര്യങ്ങൾ പങ്കുവയ്ക്കുന്നു ജാൻവി കപൂർ

സാൻഡൽവുഡ് താരവും കന്താര നായകനുമായ ഋഷഭ് ഷെട്ടി രാജ്യത്തിനകത്തും പുറത്തും ചർച്ചചെയ്യപ്പെടുകയാണ് . കാന്താര എന്ന…

സംവിധായകൻ സോമൻ കള്ളിക്കാട്ടിന്റെ ‘ഡെർട്ട് ഡെവിൾ’ OTT പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു

സംവിധായകൻ സോമൻ കള്ളിക്കാട്ടിന്റെ ‘ഡെർട്ട് ഡെവിൾ’ OTT പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു. Lime lite…

സൂപ്പർസ്റ്റാർ ആയി മലയാളത്തിൽ വിലസിയ റഹ്മാന്റെ കരിയർ നശിപ്പിച്ച ആ നടി ആരാണ് ? റഹ്മാൻ അന്നത്തെ കാര്യങ്ങൾ വെളിപ്പെടുത്തുന്നു

മലയാളിക്ക് മമ്മൂട്ടിയെയോ മോഹന്ലാലിനെയോ പോലെ തന്നെ എന്നും ഓർത്തുവയ്ക്കാൻ സാധിക്കുന്ന നടനാണ് റഹ്‌മാൻ. അടുത്ത വീട്ടിലെ…