ശാസ്ത്രം ഇത്ര വികസിച്ചു കഴിഞ്ഞിട്ടും ജീവൻ ഉള്ള ഒരു ജീവിയെ ഉണ്ടാക്കാൻ കഴിഞ്ഞോ എന്ന് ചോദിക്കുന്നവരോട്

440

ജിതിൻ ഗിരീഷ് എഴുതുന്നു

കുറെ വർഷങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് ” ശാസ്ത്രം ഇത്ര വികസിച്ചു കഴിഞ്ഞിട്ടും ജീവൻ ഉള്ള ഒരു ജീവിയെ ഉണ്ടാക്കാൻ കഴിഞ്ഞോ” എന്നത് .

സൃഷ്ടി വാദികൾ അവരുടെ ദൈവത്തെ സേഫ് ആക്കി വച്ചിരിക്കുന്നത് ഇവിടെയാണ് !! അതിൽ വലിയ കാര്യം ഒന്നും ഇല്ല. ശാസ്ത്രം ഓരോ മൈൽ സ്റ്റോൺ പിന്നിടും മുൻപും ഇതേ ചോദ്യം പല തരത്തിൽ ഫേസ് ചെയ്തിട്ടുണ്ടാകും.

ഉദാഹരണത്തിന് , സയന്സ് ഇത്ര പുരോഗമിച്ചിട്ടും മനുഷ്യന് പറക്കാൻ കഴിഞ്ഞോ ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ട് വെറും 100 വർഷമേ ആയുള്ളൂ.
അത് വരെ ആകാശ സഞ്ചാരം ദൈവം നിശ്ചയിച്ചിട്ടുള്ള ജീവികൾക്ക് മാത്രം ആയിരുന്നു.. !! ഇൗ 100 വർഷം കൊണ്ട് ശബ്ദത്തെക്കാൾ വേഗത്തിൽ ആകാശ സഞ്ചാരം നടത്തി മനുഷ്യൻ. ഒരു പക്ഷെ ഇത്രേം ചെറിയ കാലം കൊണ്ട് ഇത്രേം വലിയ updation നടന്ന വേറെ ഒരു കണ്ടു പിടുത്തം ഉണ്ടോ എന്ന് സംശയമാണ്.

പറഞ്ഞു വന്നത് സയൻസിന്റെ നിലവിലെ ഉയരം കൊണ്ട് എത്താൻ പറ്റാത്ത ഷെൽഫിൽ കൊണ്ടു പോയി ദൈവത്തെ വയ്ക്കുന്ന പരിപാടി വിശ്വാസികൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സയന്സ് വളരുകയാണ് എന്നും , ഉയരം എന്നും ഒരേ അളവിൽ നിൽക്കില്ല എന്നും അവർ ഓർക്കില്ല. അങ്ങനെ ഓരോ ഷെൽഫിൽ സയന്സ് എത്തുമ്പോഴും വിശ്വാസി ദൈവത്തെ എടുത്ത് തൊട്ടു മുകളിലെ ഷെൽഫിൽ വയ്ക്കും. ദൈവം ആകാശത്ത് ആയിരുന്ന കാലത്ത് സയന്സ് ആകാശത്ത് എത്തി . അപ്പോ ദൈവത്തെ ബഹിരാകാശത്ത് എത്തിച്ചു . സയന്സ് അവിടെയും എത്തിയപ്പോ ദൈവത്തെ ഗാലക്സിക്ക് പുറത്ത് എത്തിച്ചു… ഇപ്പോ സയന്സ് അവിടെയും എത്തി ..ഇനി എങ്ങോട്ടാണോ ആവോ..

അങ്ങനെ ഒരു സേഫ് സോൺ ആയിരുന്നു ഇൗ ജീവൻ ഉണ്ടാക്കാൻ പറ്റിയോ ശാത്രമെ എന്ന ചോദ്യവും. സയൻസിന് പറ്റിയില്ല എങ്കിൽ ഞങ്ങടെ ദൈവം ഉണ്ട് എന്നാണ് അർത്ഥം ! ( അതെന്ത് ലോജിക് ആണെന്ന് ചോദിക്കരുത്)

ജൈവ ശരീരത്തിന്റെ ബിൽഡിംഗ് ബ്ലോക്ക് ആയ അമിനോ ആസിഡ് ലാബിൽ നിർമ്മിച്ചത് നമുക്ക് എല്ലാവർക്കും അറിയാം.. (miller – uray പരീക്ഷണം) . അടുത്ത സ്റ്റേജിലേക്ക് എന്ത് കൊണ്ട് സയന്സ് എത്തുന്നില്ല എന്ന് ഞാനും കുറെ ആലോചിച്ചിട്ടുണ്ട്.. ഇന്നൊരു ചർച്ചയിൽ ആണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്..
” ഏക കോശ ജീവിയെ ഒക്കെ മനുഷ്യൻ പണ്ടേ ഉണ്ടാക്കി കഴിഞ്ഞു”.

ജീവൻ ഉണ്ടാക്കിയൊ എന്നാണ് ചോദ്യം എങ്കിൽ , എന്താണ് ജീവൻ എന്ന് തിരിച്ച് ചോദിക്കേണ്ടി വരും. ജീവൻ എന്നത് ആത്മാവ് പോലെ എന്തോ സംഗതി ആണെന്ന് വിചാരിച്ചു വച്ചിട്ടാണ് ജീവൻ ഉണ്ടാക്കിയോ എന്ന് പലരും ചോദിക്കുന്നത്..

യഥാർത്ഥത്തിൽ ജീവൻ എന്ന് പറയുന്നത് , സിമ്പിൾ ആയി പറഞ്ഞാല് , ശരീരം വർക്ക് ചെയ്യാൻ വേണ്ട രാസ പ്രവർത്തനങ്ങളുടെ ആകെ തുകയാണ്. കോശ വിഭജനം നടക്കാൻ വേണ്ട രാസ പ്രവർത്തനങ്ങൾ നടക്കുന്നതിനെ ജീവൻ ഉള്ള അവസ്ഥ എന്ന് പറയാം. ഇൗ രാസ പ്രവർത്തനം നിന്നാൽ മരണം എന്നും. അല്ലാതെ ഇതിൽ വലിയ ആനക്കാര്യം ഒന്നും ഇല്ല.

അങ്ങനെ നോക്കിയാൽ മനുഷ്യൻ ജീവൻ ഉണ്ടാക്കി കഴിഞ്ഞു . മെയ് 20 , 2010 ല്‌ , ക്രെയ്ഗ് വെന്റർ (Craig venter) എന്ന ജനിതക ശാസ്ത്രജ്ഞൻ ലോകത്തിലെ ആദ്യത്തെ സിന്തറ്റിക് കോശത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു .
സ്വയം വിഘടിക്കാനുള്ള കഴിവ് മറ്റ് സാധാരണ കോശങ്ങളെ പോലെ അതിനും ഉണ്ടായിരുന്നു.. ..ഒരു കൊച്ചു ബാക്ടീരിയ . അതിന് പേരിട്ടത് മൈകോ പ്ലാസ്മ ലബോറട്ട്ടറിയം എന്നായിരുന്നു. അവ വിഘടിച്ച് ലക്ഷക്കണക്കിന് കോശങ്ങൾ ഉണ്ടാവുകയും ചെയ്തു…

Synthetic DNA എടുത്ത് മറ്റൊരു സൂക്ഷ്മ ,മറ്റൊരു ബാക്ടീരിയയുടെ empty ആയ സൈറ്റോ പ്ലാസത്ത്തിൽ നിക്ഷേപിച്ച് അതിനെ ആക്ടിവേറ്റ് ചെയ്താണ് വെന്റെർ ഇത് സാധിച്ചത്… ജീനോം ആക്ടീവ് ആയപ്പോൾ അത് ഒരു പുതിയ ബാക്ടീരിയ ആയി മാറി. അതായത് ഇനി ഒരു artificial cell membrane. , Artificial cytoplasm ഒക്കെ സൃഷ്ടിച്ചാൽ 100 % synthetic ആയ ഒരു ജീവിയെ ഉണ്ടാക്കാം…ഉടനെ നമുക്ക് അതും കേൾക്കാൻ കഴിയും.

പക്ഷേ അപ്പോ വിശ്വാസി പിന്നേം ദൈവത്തെ മുകളിലത്തെ ഷെൽഫിൽ വയ്ക്കും..

” ഏക കോശ ജീവിയെ ഉണ്ടാക്കാൻ ഏത് പൊട്ടനും പറ്റും , സയന്സ് ഇത്രേം പുരോഗമിച്ചിട്ടും മനുഷ്യനെ ഉണ്ടാക്കാൻ സാധിച്ചോ ? ”

അവരോട് ഒന്നേ പറയാൻ ഉള്ളൂ… ഇനിയും “ഉണ്ടാക്കരുത്”…പ്ലീസ്..