Jithin Joseph

ശ്രീനിവാസൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്, കരിയറിന്റെ അവസാന കാലത്ത് സിനിമ സംവിധാന മോഹവുമായി നടന്ന നസീർ സാറിനു ഡേറ്റ് കൊടുക്കാതെ നടത്തിച്ചത് മോഹൻലാൽ ആണെന്നാണ്. മാത്രവുമല്ല മോഹൻലാലിൻറെ കാപട്യങ്ങൾ എല്ലാം വൈകാതെ തന്റെ കഥയിൽ എഴുതുമെന്നും പറയുന്നു.. ഇത്രയും പറഞ്ഞ ശ്രീനിവാസനോട് ചില ചോദ്യങ്ങൾ.

1- നസീറിന്റെ മകൻ ഷാനവാസ്‌ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് മോഹൻലാലുമൊത്തു ഒരു പടം ചെയ്യാനിരിക്കെ ആണ് അദ്ദേഹം മരണപ്പെട്ടതെന്നു. മോഹൻലാലുമായി നസീർ സാറിന് വളരെ അടുപ്പം ഉണ്ടായിരുന്നെന്നും സിനിമാ ഡിസ്കഷൻസിനായി മോഹൻലാൽ ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നെന്നും അദ്ദേഹം പറയുന്നു. സിനിമ ചെയ്യാൻ പ്ലാൻ ഇല്ലെങ്കിൽ ലാലേട്ടൻ ഇടയ്ക്കിടെ നസീറിന്റെ വീട്ടിൽ പോയതെന്തിന് . സിനിമ ചെയ്യാൻ ഉദ്ദേശം ഇല്ലെങ്കിൽ സമയം മെനക്കെടുത്തി ഡിസ്കഷൻസിനു വീട്ടിൽ പോകുമോ? അതും പലതവണ ?

2- മോഹൻലാൽ അങ്ങനെ ചെയ്തെങ്കിൽ, താങ്കൾ ഇപ്പോൾ പറഞ്ഞത് എന്തുകൊണ്ട് നേരത്തെ വെളിപ്പെടുത്തിയില്ല. ശ്രീനിയുടെ ഒരുപാടു തിരക്കഥകളിൽ നായകനായിട്ടുള്ള, സിനിമകൾ പ്രൊഡ്യൂസ് ചെയ്തിട്ടുള്ള ആളാണ് മോഹൻലാൽ. അപ്പോളൊന്നും അയാൾക്ക്‌ കുറ്റങ്ങൾ ഇല്ലായിരുന്നോ. താങ്കൾ മോഹൻലാലിനെതിരെ തിരിയാൻ തുടങ്ങിയത് താങ്കളുമായി സിനിമകൾ ചെയ്യൽ കുറഞ്ഞതിനു ശേഷം അല്ലെ.

3. മോഹൻലാലിൻറെ കാര്യങ്ങൾ കഥയിൽ ഉൾപ്പെടുത്തുമെന്നു പറഞ്ഞല്ലോ. രണ്ട് ചെറുപ്പക്കാരുടെ കഥ തട്ടിയെടുത്താണ് നാടോടിക്കാറ്റ് ഉണ്ടാക്കിയതെന്നു താങ്കൾക്കെതിരെ ഉള്ള ഒരു വലിയ ആരോപണമാണ്. അതിന്റെ സത്യാവസ്ഥയും കഥയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ

4. പണ്ട് അഭിമുഖത്തിൽ രാഷ്ട്രീയം ഒരിക്കലും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ പറയുന്നു പണ്ട് KSU വും പിന്നീട് ABVP യും ആയിരുന്നെന്ന് . താങ്കൾ പറയുന്നതിൽ ഏതു വിശ്വസിക്കണം ഏതു തള്ളണം എന്നതിൽ ഒരു വ്യക്തത വരുത്തണം

5. അലോപ്പതിക്കാർ എല്ലാം തട്ടിപ്പാണെന്നു പറഞ്ഞു ഇംഗ്ലീഷ് മെഡിസിൻ ഡിസിപ്ലിനെ മൊത്തത്തിൽ അപമാനിച്ച താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്നത് ഏതു നാട്ടു മരുന്നാണെന്നു ഒന്ന് വ്യക്തമാക്കണം. ഇത്രയും വല്യ രണ്ട് വ്യക്തികൾ ഉൾപ്പെട്ട വിഷയത്തിൽ ഒരു ആരോപണം ഉന്നയിക്കുന്ന താങ്കളുടെ വാക്കും പ്രവൃത്തിയും എത്രത്തോളം ചേർന്ന് പോകുന്നു എന്നറിയാൻ വേണ്ടി ചോദിച്ചെന്നു മാത്രം

6. കൂട്ടുകാർ നാലാംകിട തിരക്കഥയുമായി വന്നാൽ പോലും ഡേറ്റ് കൊടുക്കുന്ന മോഹൻലാൽ താൻ ബഹുമാനിച്ചിരുന്ന പ്രേം നസീറിനെ ഡേറ്റ് കൊടുക്കാതെ ബുദ്ധിമുട്ടിച്ചു എന്നാണല്ലോ താങ്കൾ പറയുന്നത്. ഇത് വേറെ ആരെ കൊണ്ടെങ്കിലും സ്ഥിരീകരിപ്പിക്കാൻ പറ്റുമോ. നസീറിനെ എന്തോ പറഞ്ഞ ഒരാളെ മോഹൻലാൽ തല്ലിയെന്നു കേട്ടിട്ടുള്ള എനിക്ക് ഈ ആരോപണം വിശ്വസിക്കാൻ നിർവാഹമില്ല. പ്രത്യേകിച്ച് മോഹൻലാലുമായുള്ള താങ്കളുടെ വിരോധത്തിന്റെ സ്വഭാവവും കാലപ്പഴക്കവും കണക്കിലെടുക്കുബോൾ. എന്തെങ്കിലും പ്രൂഫ് ഉണ്ടോ ?

7. കുറെ കാലമായി പുറകെ നടന്നു ഉപദ്രവിച്ചിട്ടും മോഹൻലാൽ ഒന്നും പ്രതികരിക്കാത്തത് / എതിർത്തു ഒരു വാക്ക് സംസാരിക്കാത്തതാണോ താങ്കളെ വീണ്ടും വീണ്ടും ചൊടിപ്പിക്കുന്നത്? ഉത്തരങ്ങൾ താങ്കൾ ഉടനെ എഴുതാൻ പോകുന്ന ബുക്കിൽ കാണാൻ സാധിക്കും എന്ന് വിചാരിക്കുന്നു.

**

Leave a Reply
You May Also Like

ഒരുവന്റെ നിരപരാധിത്വം തെളിയിക്കാനായി ഒരു നിയമാധ്യാപകൻ നടത്തുന്ന പോരാട്ടത്തിന്റെ കഥ

Nishad Peruva സിനിമാപരിചയം ????Just Cause [1995 ] ????️Crime Thriller ????ഒരു പതിനൊന്നുവയസുകാരിയുടെ മരണവുമായി…

ചുവപ്പിൽ സുന്ദരിയായി നടി ലിയോണ ലിഷോയ്

പ്രശസ്ത ചലച്ചിത്ര നടിയാണ് ലിയോണ ലിഷോയ്. സിനിമാ-സീരിയൽ അഭിനേതാവായ ലിഷോയിയുടെ മകളാണ് ലിയോണ. 2012ൽ റെജി…

മാഗസിൻ ഫോട്ടോഷൂട്ടിന് വേണ്ടി ഗ്ലാമറസ് ലുക്കിൽ മമ്മൂട്ടിയുടെ നായിക

ചലച്ചിത്രനടിയും മോഡലുമാണ് ഹുമ സലീം ഖുറേഷി . മൂന്നു പ്രാവശ്യം മികച്ച നടിക്കുള്ള ഫിലിം ഫെയർ…

അപ്പോൾ അന്നും ടർബോ ഉണ്ടായിരുന്നോ ? കുറിപ്പ്

പിൽക്കാലത്ത് വന്ന ‘ വർണ്ണം’ എന്ന മലയാളം സിനിമയുടെ ടൈറ്റിൽ എഴുതിയതിന്റെ സ്റ്റൈലും, അതേപോലെ തന്നെ ആയിരുന്നു.’മനു അങ്കിൾ’ സിനിമയുടെ ആ കാലത്ത്, മുകളിൽ പറഞ്ഞ ടർബോ സ്റ്റിക്കർ, ഫ്രീക്കന്മാരായിരുന്ന ചെറുപ്പക്കാർ ഉപയോഗിച്ചിരുന്ന, ഓട്ടോറിക്ഷ മുതൽ, ബജാജ് ,ലാമ്പി,വിജയ് സൂപ്പർ സ്കൂട്ടറുകളിലും, യെസ്ഡി / ജാവ മോട്ടർസൈക്കിളുകളിലുമൊക്കെ…ജനത്തിന് സംഭവം എന്താണെന്ന് അറിയില്ലെങ്കിലും,പരക്കെ ഒട്ടിച്ചിരുന്നു