എട്ടുമാസം മുമ്പ് കൊല്ലം തെന്മല മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അനധികൃതമായി ഡ്രോണ്‍ ഉപയോഗിച്ചു ചിത്രീകരണം നടത്തി കാട്ടാനയെ പ്രകോപിപ്പിച്ച അമല അനുവിനെ തേടി വനംവകുപ്പും പോലീസും എല്ലാം പരക്കം പാച്ചിലിൽ ആണല്ലോ. . ഹെലിക്യാം ഉള്‍പ്പെടെ ഉപയോഗിച്ചാണു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഹെലിക്യാം കണ്ട് ആന വിരണ്ടോടി. പിന്നീട് അമലയ്ക്കുനേരെയും കാട്ടാന തിരിഞ്ഞു. ദൃശ്യങ്ങള്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെയാണു വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എന്നാൽ നമ്മുടെ വന നിയമങ്ങൾ കുറെയൊക്കെ പ്രകൃതമാകുകയാണോ ? രാജ്യത്തിൻറെ സ്വത്തായ വനങ്ങൾ പൗരന്മാർക്ക് അന്യമാകുകയാണോ ? അത് കെട്ടിപ്പൂട്ടി വയ്‌ക്കേണ്ടതാണോ ? ജിതിൻ ജോഷിയുടെ കുറിപ്പ് വായിക്കാം

ജിതിൻ ജോഷി

നമ്മുടെ പ്രാകൃതനിയമങ്ങൾ മാറാത്തിടത്തോളം ഈ യൂട്യൂബർ ചെയ്തത് കുറ്റം തന്നെയാണ്. പക്ഷെ നിയമം പലർക്കും പലവിധമല്ലേ?കുറച്ചു മുൻപ് കാട്ടിലെ മലമുകളിൽ കയറിയിരുന്ന ഒരുവനെ ആനയിച്ചു കൊണ്ടുവന്നു രാജകീയ പരിവേഷം കൊടുത്തു.കാട്ടിൽ നിന്നും കോടികൾ ഉണ്ടാക്കിയവന്റെ കേസ് എഴുതി തള്ളി.മാനിറച്ചി വച്ചുണ്ടാക്കി മേലുദ്യോഗസ്ഥർക്കടക്കം കൊടുത്ത “വനപാലകർ” അകത്തായോ ?

സത്യത്തിൽ ആരെയും കയറ്റാതെ ഇങ്ങനെ ഒളിപ്പിച്ചു വയ്ക്കാനുള്ളതാണോ കാട്? അങ്ങനെ ആണെങ്കിൽ എന്തിനാ ഇവിടെ ഇത്രയും ശമ്പളം കൊടുത്തു ഇത്രയും വനപാലകർ? ഇവർക്ക് വെറുതെ കൊടുക്കുന്ന ശമ്പളത്തിന്റെ പകുതി പോരെ കാടതിർത്തികളിൽ എല്ലാം വലിയ മതിൽ കെട്ടി കിടങ്ങും ഉണ്ടാക്കി നാടിനെ കാട്ടിൽ നിന്നും വേർതിരിക്കാൻ? അങ്ങനെ ചെയ്‌താൽ മാസാമാസം കൊടുക്കുന്ന ശമ്പളം ലാഭിക്കുകയും ചെയ്യാം മൃഗങ്ങൾ നാട്ടിലിറങ്ങില്ല എന്നൊരു ഉറപ്പും കിട്ടും.ഇതിപ്പോ മൃഗങ്ങൾ നാട്ടിലിറങ്ങി ആരെ കൊന്നാലും അനങ്ങാത്ത വനംവകുപ്പ്. പക്ഷെ കാട്ടിലൊരുത്തൻ കാലുകുത്തിയാൽ തീർന്നു അവന്റെ ജീവിതം.എന്താ കാര്യം??

ഉൾക്കാടുകളിൽ വമ്പന്മാർ ചെയ്യുന്ന സകല കൊള്ളരുതായ്മയ്ക്കും ചൂട്ട് പിടിക്കുകയാണ് വനംവകുപ്പ്.കഞ്ചാവ് കൃഷിയടക്കം പുറത്തറിയാൻ പാടില്ലാത്ത പലതും കാട്ടിനുള്ളിൽ നടക്കുന്നുണ്ടാകും.ഇല്ലെങ്കിൽ വിദേശരാജ്യങ്ങൾ ചെയ്യുന്നതുപോലെ സർക്കാർ നിയന്ത്രണത്തിൽ വനത്തിലൂടെ ട്രെക്കിങ് പാതകൾ വരട്ടെ.അതിലൂടെ വരുമാനം ഉണ്ടാകുമല്ലോ സർക്കാരിന്.വനങ്ങൾ സംരക്ഷിക്കപ്പെടേണം.അതിനിങ്ങനെ പൂട്ടിക്കെട്ടി വയ്ക്കുകയല്ല ചെയ്യേണ്ടത്.മാലിന്യങ്ങളുടെ കാര്യത്തിൽ അടക്കം കൃത്യമായ നിയമങ്ങളും പ്ലാനിങ്ങുകളും ഉണ്ടാക്കി നിശ്ചിതമായ റൂട്ടുകളിലൂടെ സഫാരികൾ, ട്രെക്കിങ് റൂട്ടുകൾ എന്നിവ വരട്ടെ..

ട്രെക്കിങ് റൂട്ടുകൾ ചെറുതാവാതെ നല്ല നീളമുള്ളതും ദുർഘടം പിടിച്ചതുമാവട്ടെ..അപ്പോൾ അവിടെ വരിക യഥാർത്ഥ ട്രക്കിങ് പ്രേമികളാവും.അവർ ഒരിക്കലും കാട് നശിപ്പിക്കില്ല.അതുറപ്പ്.അതല്ലാതെ ഇപ്പോൾ ചെയ്യുന്നപോലെ ആന കുത്തിക്കൊല്ലുമ്പോൾ ശവം കാണാൻ വരാൻ ആണെങ്കിൽ വെറുതെ ഒരു വകുപ്പിന്റെ ആവശ്യം ഇവിടില്ല.അതിനൊരു കിടങ്ങോ മതിലോ ധാരാളം.നിയമങ്ങൾ മാറ്റാൻ പറ്റുന്നതാണ്.പണത്തിനുവേണ്ടിയല്ല.ജനങ്ങൾക്കുവേണ്ടി..

Leave a Reply
You May Also Like

ഇപ്പോഴാണ് ചാഞ്ചാട്ടം റിലീസ് ആയതെങ്കിൽ വലിയ ചർച്ചയായേനെ

Rahul Madhavan എസ് എൻ സ്വാമിയുടെ രചനയിൽ തുളസിദാസ് സംവിധാനം ചെയ്ത് പുറത്തുവന്ന ചിത്രമാണ് ചാഞ്ചാട്ടം.…

ബോളിവുഡ് താരമായ കിയാര അദ്വാനിയുടെ ചിത്രങ്ങളാണ് സോയിൽ മീഡിയ കീഴടക്കുന്നത്

ബോളിവുഡ് താരമായ കിയാര അദ്വാനിയുടെ ചിത്രങ്ങളാണ് സോയിൽ മീഡിയ കീഴടക്കുന്നത്.  2014-ൽ ഫഗ്ലി എന്ന ചിത്രത്തിലൂടെയാണ്…

ഒരു ദിവസം നീ ഫോണിൽ നോക്കി ഇരിക്കുമ്പോൾ കുഞ്ഞിൻറെ കാര്യം പോലും മറന്നു പോയേക്കും; മോഹൻലാൽ പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ഷോൺ റോമി.

കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഷോൺ റോമി

ബോളീവുഡ് ഹോട്ട് ഗേൾ ദിഷാ പട്ടാനിയുടെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

ബോളീവുഡ് ഹോട്ട് ഗേൾ ദിഷാ പട്ടാനിയുടെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു. താരം ജിമ്മിൽ വർക്ഔട്ട്‍ ചെയുന്ന…