Jithin K Mohan

1954ഇൽ ആദ്യമായി Gojira എന്ന ജാപ്പനീസ് സിനിമ ഇറങ്ങുമ്പോൾ ആ സിനിമ പറഞ്ഞത് atom ബോംബിന്റെ ഭീകരത അറിഞ്ഞ ജാപ്പനീസ് ജനതയുടെ ഭീതിയുടെ പ്രതിരൂപമായാണ്. ന്യൂക്ലിയർ ബോംബിങ്ങുകൾ ടെസ്റ്റിംഗ് എന്നതിന്റെ എല്ലാം ഫലം ആയി ന്യൂക്ലിയർ പവേർഡ് ആയി കോടിക്കണക്കിനു വർഷങ്ങളുടെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വന്ന് ജപ്പാനെ ഭീതിയിൽ ആഴ്ത്തുന്നതും അതിനെ ആ ജനത നേരിടുന്നതും ആയിരുന്നു ആ ചിത്രം. അതിനാൽ തന്നെ മനുഷ്യരുടെ കണ്ണിലൂടെ അകലെ നിന്നുള്ള destruction ആയിരുന്നു ആദ്യത്തെ ബ്ലാക് ആൻഡ് വൈറ്റ് ഗോഡ്സില്ല . പറയാൻ ഉദ്ദേശിക്കുന്ന തീംസ് ഗംഭീരമായി പറഞ് കൊണ്ട് ഇന്ന് വരെ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും ഗംഭീര മോൺസ്റ്റർ ഫിലിം അല്ലെങ്കിൽ ജാപ്പനീസ് ഭാഷയിൽ പറയുന്നത് പോലെ Kaiju film, എന്തിനു ഏറ്റവും ഗംഭീരം ആയ ഡിസാസ്റ്റർ ഫിലിം ഈ ചിത്രം തന്നെയാണ്.

Miniature works, monster suits എന്നിവയുടെ എല്ലാം മികച്ച ഉപയോഗം കൊണ്ട് ടെക്നിക്കലി ആയാലും ഒരു പുതിയ ഇറ തുടങ്ങിയ ചിത്രമായിരുന്നു അത്. ആദ്യ സിനിമ ഒരു ഡാർക്ക് തീം പറയാൻ ഇങ്ങനെ ഒരു ഉപായം കണ്ടെത്തുകയാണ് ചെയ്തത് എങ്കിലും ചിത്രത്തിന്റെ വൻ വിജയം ടോഹോ സ്റ്റുഡിയോസ് കഴിയാവുന്നിടത്തോളം ഊറ്റി ഒരു വൻ ഫ്രാഞ്ചൈസി ആക്കിത്തീർത്തതിനാൽ ആണ് ഇന്ന് പലരുടെയും പ്രിയപ്പെട്ട മോൺസ്റ്റർ ആക്ഷൻ മൂവീസ് ഉണ്ടാവുന്നത്.

ഗോഡ്സില്ല ഫ്രാഞ്ചൈസി, ജാപ്പനീസ് , ഇംഗ്ലീഷ് വെർഷൻസ് അടക്കം 38ഓളം സിനിമകൾ ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്. അതിനെ എല്ലാം പല കാലഘട്ടങ്ങളിലെ തുടർച്ചയെ അടിസ്ഥാനമാക്കി ചെയ്തു ക്ളാസിഫൈ ചെയ്തിട്ടുമുണ്ട്. അമേരിക്കൻ ചിത്രങ്ങൾ ഒഴിച്ച് നിർത്തിയാൽ Showa era 1954-75, Heisei era 1984-1995, Millenium era 1999-2004, Reiwa era 2016-present എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഇതിൽ Heisei Millenium ഇറകളും 1954 വേർഷന്റെ ഡയറക്ട് സീക്വൻസ് എന്ന നിലയിൽ ആണ് എടുത്തിരിക്കുന്നത്.

ഇവയിൽ Showa era ചിത്രങ്ങൾ എല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് കണ്ടു തീർത്തു. Showa era തുടർച്ചയുടെ ഭാഗം അല്ലെങ്കിലും അതിലെ ചില പ്രാധാന്യ കഥാപാത്രങ്ങൾ ആയി വരുന്ന മോൺസ്റ്റെർസ് ആദ്യമായി വന്ന ചിത്രങ്ങളും ചിലത് കണ്ടു.ഇവയിൽ എല്ലാം വച്ചു Godzilla (1954) ഏറ്റവും മികച്ചതയും Mothra (1961) ബാക്കി ഉള്ളതിൽ ഉറപ്പായും കാണേണ്ടതുതന്നെ എന്നും തോന്നി. ബാക്കി പല സിനിമകളും രസകരമായത് ആണെങ്കിലും ഇന്ന് കാണുമ്പോൾ വളരെ സില്ലി ആയി തോന്നാം.

Godzilla Raids Again (1955)

ഗോഡ്സില്ല , അതിന്റെ ഡയറക്റ്റ് സീക്വൽ Godzilla Raids Again എന്നിവ മാത്രം ആണ് കൂട്ടത്തിൽ black and white. Godzilla Raids Again ആദ്യ ഭാഗത്തിന്റെ ഏകദേശ ഫോർമാറ്റ്‌ പിടിച്ചു ഒരു പുതിയ മോൺസ്റ്റർ ആയി Angurius add ചെയ്തു ഇറക്കിയപ്പോൾ ആദ്യ ഭാഗത്തിന്റെ മഹത്വം ഇല്ലെങ്കിലും ഒരു നല്ല സിനിമ ആയി തന്നെയാണ് തോന്നിയത്. Godzilla suit black and white ആയി കാണുമ്പോൾ അതിന്റെ ഭീകരത ഒരു പരിധി വരെ തോന്നിപ്പിക്കുന്നതാണ്, എന്നാൽ പിന്നീട് ഉള്ള ചിത്രങ്ങളിൽ കളറിലേക്ക് മാറുമ്പോൾ അത് വളരെ സില്ലി ആയി തോന്നി തുടങ്ങും.

Rodan (1956)

ഗോഡ്സില്ലയുടെ ചുവടുപിടിച്ചു ഇറക്കിയ ഒരു ഫ്ലയിങ് മോൺസ്റ്റർ ഫിലിം ആയിരുന്നു റോഡൻ . അത് പിന്നീട് ഗോഡ്സില്ല ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും സോളോ ചിത്രം അന്നത്തെ കളർ ഉപയോഗിച്ചതിനപ്പുറം കാര്യമായി മതിപ്പുളവാക്കുന്നതല്ലായിരുന്നു.

Mothra (1961)

വ്യക്തിപരമായി ഒറിജിനൽ ഗോഡ്സില്ല കഴിഞ്ഞ് ഏറ്റവും സംതൃപ്തം ആയതു Mothra കണ്ടപ്പോഴാണ്. അമേരിക്ക, റഷ്യ എന്നീ രണ്ട് രാജ്യങ്ങളുടെ പേരും ചേർത്ത് ഉണ്ടാക്കിയ ഫിക്ഷണൽ രാജ്യമായ Rolisca ജനവാസം ഇല്ലാത്തത് ആണെന്ന് അനുമാനിച്ചുകൊണ്ട് Infant Island എന്ന ദ്വീപിൽ ന്യൂക്ലീയർ ടെസ്റ്റിംഗ് നടത്തുകയും എന്നാൽ അവിടെ മനുഷ്യർ ഉണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നിടത്താണ് സിനിമ തുടങ്ങുന്നത്. അവിടെ ഉള്ള ഗോത്ര ജനങ്ങൾ ദൈവമായി ആരാധിക്കുന്ന Mothra, ഓരോ മൊത്രയും മുട്ട വിരിഞ്ഞു ലാർവയിൽ നിന്ന് മൊത്ര ആയി മാറുന്നതിൽ ഒപ്പം നിൽക്കുന്ന ഒരടി മാത്രം ഉള്ള രണ്ട് singing “small beauties” ഒക്കെ ആണ് സിനിമയിൽ ഉള്ളത്. അന്നത്തെ twin singers ആയ Peanuts ആ രണ്ട് ചെറിയ സുന്ദരികൾ ആയി വന്നു മൊത്ര എന്ന iconic ഗാനം പാടുന്നതുമെല്ലാം സിനിമയെ വളരെ അവിസ്മരണീയം ആക്കുന്നു.

King Kong vs Godzilla (1962)

ഇന്ന് എല്ലാവരും ആഘോഷം ആക്കുന്ന King Kong vs Godzilla തുടങ്ങിയത് 1962ഇൽ ആണ്. അത് വരെയുള്ള മോൺസ്റ്റർസിൽ ഏറ്റവും പ്രശസ്തം ആയ മറ്റൊരു മോൺസ്റ്റർ 933ഇലെ King Kong ആയിരുന്നത് കൊണ്ട് അങ്ങനെ ഒരു ക്രോസ്ഓവർ ബോക്സ് ഓഫീസ് അത്ഭുതങ്ങൾ ഉണ്ടാക്കും എന്ന് അവരും കരുതി. രണ്ട് കഥാപാത്രങ്ങളും ആദ്യമായി കളറിൽ പ്രത്യക്ഷപ്പെടുന്നത് ഈ ചിത്രത്തിൽ ആണ്. അതിന്റെ എല്ലാ കുഴപ്പങ്ങളും രണ്ട് മോൺസ്റ്റർ സ്യുട്ടുകളിലും കാണാനും കഴിയും. അത് അവരും മനസ്സിലാക്കിയത് കൊണ്ടായിരിക്കണം ഈ ചിത്രം കുറേകൂടി കോമഡി അടങ്ങിയ രീതിയിൽ ആണ് അവർ ചിത്രീകരിച്ചത്. ടീവി റേറ്റിംഗിനും പരസ്യത്തിനും വേണ്ടി എന്തും ചെയ്യുന്ന കോമഡി കലർന്ന കഥാപാത്രങ്ങളിൽ തുടങ്ങി, Godzilla-Kong fight തുടങ്ങുമ്പോൾ മോൺസ്റ്റർസ് വരെ വളരെ സില്ലി ആയ ആക്ഷൻസ് ചെയ്യുന്നതും അവരുടെ fight basically monster suit ഇട്ട റസ്റ്റ്ലിങ് മാച്ച് ആവുന്നതും എല്ലാം ആണ് ഈ ചിത്രം. ആ കോമഡി എല്ലാം ആസ്വദിച്ചു കൊണ്ട് എനിക്ക് അത് ഇഷ്ട്ടപെട്ടു, എല്ലാവരും ആഘോഷിച്ച പുതിയ ഹോളിവുഡ് വേർഷൻ പോലും സത്യത്തിൽ എനിക്ക് ഇതിലും ബോർ ആയാണ് തോന്നിയത്.പുതിയ സിനിമയിൽ ഉള്ള കിംഗ് കൊങ്ങിനെ കപ്പലിൽ മയക്കതിനിടെ വലിച്ചു കൊണ്ട് പോകുന്ന സീൻ എല്ലാം ഈ ചിത്രത്തിൽ ഉണ്ട്.

ഈ ചിത്രം എത്തുമ്പോഴും മുന്നിൽ കാണുന്ന എല്ലാം നശിപ്പിക്കുന്ന മൈൻഡ്‌ലെസ് മോൺസ്റ്റർ ആയ ഗോഡ്സില്ല എന്ന കോൺക്സിപ്റ്റിനു മാറ്റം ഇല്ലാത്തത് കാരണം, കുറച്ചു കൂടി ചിന്താ ശേഷി ഉള്ള കോങ്ങിനു കുറച്ചു കൂടി നായക പരിവേഷം ഉണ്ട്. പക്ഷെ ഗോഡ്സില്ലയുടെ മുൻപിൽ ശക്തി കൊണ്ട് ഒന്നുമില്ലാത്ത കോങ്ങ് നായകൻ ആയത് കൊണ്ട് മാത്രം ജയത്തിലേക്ക് എത്തുന്നതയും തോന്നാം.

Mothra vs Godzilla (1964)

മൊത്രയും ഗോഡ്സില്ലയും ഒന്നിക്കുമ്പോൾ ആണ് Godzilla mindless monster എന്നതിൽ നിന്ന് മാറി കുറച്ചൊക്കെ ചിന്തിക്കാൻ കഴിയുന്ന ഒരു heroic ലെവലിലേക്ക് മാറി വരുന്നത്. ഇപ്പോഴത്തെ പല vs പടങ്ങളുടെയും ടെംപ്ലേറ്റ് തുടങ്ങുന്നത് ഈ ചിത്രത്തിൽ ആണ്.

Ghidorah, the Three-Headed Monster (1964)

Ghidorah എന്ന ഗോഡ്സില്ലയുടെ ഏറ്റവും ശക്തനായ ശത്രു ഒരു സ്പേസ് മോൺസ്റ്റർ ആയാണ് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. Franchise alien concept ആദ്യമായി കൊണ്ട് വരുന്നതും ഇതിലാണ്.

Invasion of Astro-Monster (1965)

Godzilla, Rodan എന്നിവയുടെ സഹായം Ghidoraye തോൽപ്പിക്കാൻ ആവിശ്യം ആണെന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന ഒരു ഏലിയൻ കോൺടാക്ട് വഴി തുടങ്ങുന്ന ഈ ചിത്രം, mind controlling shape shifting alien trend franchisil തുടങ്ങി വച്ചു. എങ്കിലും മൊത്തത്തിൽ എന്ജോയബിൾ തന്നെ ആയിരുന്നു

Ebirah, Horror of the Deep (1966)

Ebirah എന്ന ഒരു കടൽ മോൺസ്റ്റർ , അതിനെ ഉപയോഗിച്ചു തങ്ങളുടെ ന്യുക്ലിയർ ടെസ്റ്റിംഗ് ഒളിച്ചു വയ്ക്കുന്ന ഒരു അജ്ഞാത ഗ്രൂപ് . ഇതെല്ലാം കണ്ടു പിടിച്ചു തടയാൻ ഒരു ragtag group of misfits. അവസാനം രക്ഷകൻ ആയി ഗോഡ്സില്ല . ഫ്രാഞ്ചൈസി ഈ പോയിന്റിൽ എത്തി നിൽക്കുമ്പോൾ ക്ളീഷേ ആയി പോകുന്ന പ്ലോട്ട് ആണെങ്കിൽ കൂടി വളരെ എന്റർടൈനിംഗ് തന്നെ ആയിരുന്നു ഈ ചിത്രം.

Son of Godzilla (1967)

ഫ്രാഞ്ചൈസി പൂർണ്ണമായും സില്ലി ആയി മാറുന്നത് ഇവിടെയാണ്‌. കാലാവസ്ഥാ നിയന്ത്രണ പരീക്ഷണങ്ങൾ നടത്തുന്ന ഒരു ദ്വീപിൽ ചില മോൺസ്റ്റർസ് പ്രത്യക്ഷപ്പെടുകയും അവിടെ ഒരു മുട്ട വിരിഞ്ഞു ഒരു കുഞ്ഞു Godzilla വരുകയും ചെയ്യുന്നു. പിന്നാലെ Godzilla അവിടെ വന്ന് Minilla എന്ന ഈ കുട്ടി ഗോഡ്സില്ലയെ വളർത്തുന്നു. കൂട്ടത്തിൽ കാട്ടിൽ ഒറ്റക്ക് ജീവിക്കുന്ന പെൺകുട്ടിയും investigative journalist ആയ യുവാവും എല്ലാം ആയി പോകുന്ന ഒരു സില്ലി ചിത്രം.

Destroy All Monsters (1968) & All Monsters Attack (1969)

Son of Godzilla മുതൽ ആണ് Showa era ചിത്രങ്ങൾ അത്ര വാച്ചബിൾ അല്ലാതെ ആവുന്നത്. വീണ്ടും ഏലിയൻ ഇൻവേഷൻ കൊണ്ട് വന്ന് മോൺസ്റ്റേർസ് എണ്ണത്തിൽ കൂട്ടിയ Destroy All Monsters, ഗോഡ്സില്ല, Son of Godzilla എല്ലാം സ്വപ്നത്തിൽ മാത്രം വന്ന് ഒരു കുട്ടിയെ ബുള്ളയിങ്ങിൽ നിന്നും കിഡ്നാപ്പിങ്ങിൽ നിന്നും രക്ഷിക്കുന്ന സമ്പൂർണ്ണ കുട്ടികളുടെ സിനിമ ആയ All monsters attack എന്നിവ ആണ് തൊട്ട് പിന്നാലെ വന്നവ.

Godzilla vs Hedorah (1971)

പിന്നീട് വന്ന മിക്ക ചിത്രങ്ങളും മൊത്തത്തിൽ ഒര ടെംപ്ളേറ്റ് ഫോളോ ചെയ്യുന്നതായിരുന്നു.സമുദ്ര മലിനീകരണം കാരണം വന്ന മോൺസ്റ്ററിനെ ഗോഡ്സില്ല ഫൈറ്റ് ചെയ്യുന്ന ചിത്രം Godzilla vs Hedorah. ഈ ചിത്രത്തിൽ ടെലിപ്പതി വഴി കുട്ടികളെ രക്ഷിക്കുന്നത് പോലും ഗോഡ്സില്ലയുടെ പവർ ആണ്.

Godzilla vs Gigan (1972) & Godzilla vs Megalon (1973)

പിന്നീടുള്ള എല്ലാ ചിത്രത്തിലും shape shifting alien invasion നടത്തുന്നതിന്റെ ഭാഗമായി മോൺസ്റ്റർസ് പ്രത്യക്ഷപ്പെടുന്നുണ്ട്. Godzilla vs Gigan അതാണ് main story. അവിടെയും മനുഷ്യർ ലോകം നിയന്ത്രിച്ചാൽ മലിനീകരണം മൂലം ലോകം നശിക്കും എന്ന അവരുടെ നിഗമനം ആണ് ഇതിലേക്ക് നയിക്കുന്നത്.അതിനു ശേഷം വന്ന Godzilla vs Megalon എന്നതിൽ മുൻ ചിത്രത്തിലെ എലിയൻസിന്റെ സഹായത്തോടെ സർഫസ് ലോകത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്ന underwater kingdom ആണ് പ്രാധാന ശത്രുക്കൾ. കൂട്ടത്തിൽ Ultraman inspired ആയ റോബോട് Jet Jaguar കൂടി ഗോഡ്സില്ലയുടെ ഒപ്പം ചേരുന്നു.

Godzilla vs Mechagodzilla (1974) and Terror of Mechagodzilla (1975)

ഈ രണ്ട് ചിത്രങ്ങളിലും മറ്റൊരു alien race, Mechagodzilla വഴി ഇൻവേഷൻ നടത്താൻ ശ്രമിക്കുന്നതാണ്.ഈ അവസാന കാലഘട്ട സിനിമകളിൽ എല്ലാം ഗോഡ്സില്ല ഒരു കംപ്ലീറ്റ് ഹീറോ ആണ്.Showa era ചിത്രങ്ങളിൽ Son of Godzillakk മുൻപ് വരെ ഉള്ള ചിത്രങ്ങൾ എല്ലാം അത്യാവശ്യം വാച്ചബിൾ ആയിരുന്നു. പക്ഷെ അതും ഇന്ന് മിക്കവർക്കും സില്ലി ആയി തോന്നാം എന്നത് കൊണ്ട് ആദ്യ രണ്ട് Black and White Godzilla films, പിന്നെ Mothra എന്നിവയാണ് ശരിക്കും മൂല്യമുള്ള ആസ്വാദനം ആയി തോന്നിയത്. എന്നാൽ 60കളിലെ സില്ലിനെസ്സ് ആസ്വദിക്കാൻ കഴിഞ്ഞാൽ Ebirah വരെയുള്ള ചിത്രങ്ങൾ എന്ജോയ് ചെയ്യാൻ കഴിയും.
അതേ സമയം ആദ്യ ചിത്രം ഇത്രയും മികച്ച ഒരു metaphor ആയിട്ടും ഇത്രയധികം ചിത്രങ്ങൾ ഇറക്കി അത് വെറുമൊരു മോൺസ്റ്റർ ആക്കുക ആണ് Toho studios ചെയ്തത് എന്നത് നോട്ട് ചെയ്യേണ്ട ഒരു കാര്യമാണ്.

You May Also Like

സിനിമയിൽ പാരയായ എന്റെ ആ ‘നിർബന്ധം’ (എന്റെ ആൽബം- 48)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

ഉണ്ണി മുകുന്ദൻ, അപർണ്ണ ബാലമുരളി എന്നിവർ അഭിനയിക്കുന്ന ‘മിണ്ടിയും പറഞ്ഞും’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു

ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിണ്ടിയും…

ഈ അടുത്ത് കാലത്തു കുഞ്ചാക്കോ ബോബനോളം ക്വാളിറ്റി സിനിമകൾ ചെയ്യുന്ന നായകൻ ഉണ്ടോ എന്ന് സംശയം ആണ്

AB HI ഈ അടുത്ത് കാലത്തു കുഞ്ചാക്കോ ബോബനോളം ക്വാളിറ്റി സിനിമകൾ ചെയ്യുന്ന നായകൻ ഉണ്ടോ…

മസിൽ – ഗുണ്ടാ വേഷങ്ങളിൽ വന്ന പലരും ഇന്ന് ക്യാരക്റ്റർ റോളുകൾ ചെയ്തുതുടങ്ങി, പക്ഷെ ജിം ബാബു..

വില്ലൻ വേഷങ്ങളിൽ എന്നല്ല ഗുണ്ടാ വേഷങ്ങളിൽ ചെറിയതാരമായി വന്ന പലരും രക്ഷപെടുന്ന കാലമാണ്. ബാബുരാജ്, അബുസലിം…