Connect with us

സ്ത്രീകൾ മാത്രം കാണുന്ന കണ്ണീർ പരമ്പരകൾ ?

സീരിയലുമായി ബന്ധപ്പെട്ട ഒട്ടു മിക്ക എല്ലാ ചർച്ചകളിലും സ്ത്രീകളാണ് ഇത് കാണുന്നത് എന്നും, അതു വഴി കുടുംബത്തിൽ പല വിധ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നും ചിലർ പറഞ്ഞു

 125 total views

Published

on

ജിതിൻ രാജ്

സ്ത്രീകൾ മാത്രം കാണുന്ന കണ്ണീർ പരമ്പരകൾ ?

സീരിയലുമായി ബന്ധപ്പെട്ട ഒട്ടു മിക്ക എല്ലാ ചർച്ചകളിലും സ്ത്രീകളാണ് ഇത് കാണുന്നത് എന്നും, അതു വഴി കുടുംബത്തിൽ പല വിധ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നും ചിലർ പറഞ്ഞു പോകുന്നുണ്ട്. സ്ത്രീകൾ മാത്രം കാണുന്നതും അവരെ മാത്രം ബാധിക്കുന്നതുമായ ഒന്നാണോ ഈ കണ്ണീർ പരമ്പരകൾ? ആണോ..? ആണോ??..
Ok.. മൗനം വെടിയേണ്ട സമയമായി..😔😁

മാനസി, സ്നേഹസീമ (even ശാന്തിവനം😬) മുതൽ കഴിഞ്ഞ ഒരു 5 വർഷത്തിന് മുൻപ് വരെ ഇറങ്ങിയ പല മലയാള സീരിയലുകളും ഞാൻ കണ്ടിട്ടുണ്ട്. Atleast ഒരു തവണയെങ്കിലും. അമ്മയും ഞാനും അച്ഛനും അമ്മാമയും ഒരുമിച്ചിരുന്നും ഒറ്റതിരിഞ്ഞും കണ്ടു തീർത്ത സീരിയലുകൾ. ഹോ! 😁 ചേച്ചിയോടൊപ്പം ഇരുന്നു കണ്ട ഇസ് പ്യാർകോ ക്യാ നാമ് ദൂ , സുവ്രീൻ ഗുഗ്ഗൽ തുടങ്ങി പല ഹിന്ദി പരമ്പരകൾ. (സുവ്രീൻ ഗുഗ്ഗൽ one of my favourite ❣️ ) .

കുട്ടികാലത്തെ ഓർമകൾ എല്ലാം ദൂർദർശനുമായി കോർത്താണ് ഞാൻ സൂക്ഷിച്ചിരിക്കുന്നത്. രംഗോലിയിൽ തുടങ്ങുന്ന ഞായറാഴ്ചകളും, ചിത്രഗീതത്തിനായി കാത്തിരിക്കുന്ന വെള്ളിയാഴ്ചകളും അതിൽ മുൻപന്തിയിൽ നിൽക്കുമെങ്കിലും, ചന്ദ്രകാന്തയും, പകിട പമ്പരവും, അങ്ങാടിപാട്ടും, ശക്തിമാനും, ജ്വാലയായ് യും, ആഖേ യും, ആപ് ബീത്തിയും, ഹവായേ യും, ഷക്കലക്ക ബൂം ബൂ മും ഒക്കെ എങ്ങനെ ഒഴിവാക്കാൻ കഴിയും. Detective Karan ഉം ജാസൂസ് വിജയും ആ ഓർമ്മകൾക്ക് കൂടുതൽ മധുരം നൽകുന്നു. ജാസൂസ് വിജയ് യുടെ ഇടവേളകളിലും, ഇടക്കുമൊക്കെ ചുവരിലും tube light ലും കണ്ണോടിച്ചു നല്ലപിള്ള ചമയാൻ നടത്തുന്ന തത്രപ്പാടുകൾ.
….
ഇല്ലാ..ഞാൻ മറക്കില്ല.😉❣️
Dae Jang Geum
എന്ന് പറഞ്ഞാൽ ചിലപ്പോ മനസ്സിലാക്കണം എന്നില്ല, “ഘർ കാ ചിരാഖ്”. ആദ്യത്തെ വിദേശ സീരിയൽ അനുഭവം അതായിരുന്നു. South Korean Historical drama (ഹിന്ദി dubbed version) .
ഭാഷയുടേയും സംസ്കാരത്തിൻ്റേയും ദേശത്തിൻ്റേയും അതിരുകൾ താണ്ടി “ജൻ ഗുമ” എൻ്റെ ഹൃദയത്തിൽ അവളുടെ സ്ഥാനം ഉറപ്പിച്ചു. ദൂരദർശൻ്റെ സുവർണ്ണ കാലഘട്ടത്തിലെ അവസാന നാളുകൾ.
പത്താം ക്ലാസ്സിൽ എത്തുമ്പോൾ സാധാരണ വീടുകളിൽ കേബിൾ cut ചെയ്യുന്ന പതിവുള്ളിടത് അച്ഛൻ പുതിയ TV യും cable connection എടുത്തു മാതൃകയായി. പിന്നെ ഏഷ്യനെറ്റിലും സൂര്യയിലും(പേരിന്) ആയി അങ്കം. അവിടെ കണ്ട ഒരേ പാറ്റേൺ സീരിയലുകൾ മനസ്സിൽ ഉണ്ടാക്കിയ മടുപ്പ് ഇപ്പോ ഓർമ്മയിലും പ്രകടമാണ്. പലതും മറന്നു എന്ന് തന്നെ പറയാം. എന്നിരുന്നാലും ഓട്ടോഗ്രാഫ് ലേ ജെയിംസ് അളിയനും five fingers gang ഉം, കുങ്കുമപ്പൂവിലെ ശാലിനിയും പ്രൊഫസ്സർ ജയന്തിയും ഗുണ്ട ആണെങ്കിലും നല്ലവനായ രുദ്രനും ഒക്കെ ചില ചിരി ഓർമ്മകളായി തുടരുന്നു.

പിന്നീട് വന്ന ഹിന്ദി റീമേക്കുകൾ പലതും പണ്ട് ഹിന്ദിയിൽ തന്നെ കണ്ടതു കൊണ്ടും വളരെ ബോറിംഗ് ആയി തോന്നി തുടങ്ങിയത് കൊണ്ടും കാണൽ പരിപാടി അങ്ങ് വച്ചുകെട്ടി. മറ്റ് ചാനലുകളിൽ ഇടക്ക് വന്ന കുറച്ച് ചെറിയ സീരിയലുകളും മറിമായം ഉപ്പും മുളക്(വളരെ മികച്ചത് എന്നല്ല) പോലുള്ള പ്രോഗ്രാമുകളും ഒഴിച്ചാൽ എന്നിലെ സീരിയൽ പ്രേമിയേ തൃപ്തി പെടുത്തുന്നതിൽ നമ്മുടെ പരമ്പരകൾ അമ്പേ പരാജയപ്പെട്ടു.
പക്ഷേ ഇത് കാണുന്നത് കൊണ്ട് കുടുംബ ബന്ധങ്ങൾ തകരുമെന്നോ,കാഴ്ചക്കാരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നോ പറയാൻ ഞാൻ ആളല്ല. അത്തരം ചർച്ചകൾ നടക്കട്ടെ, ഞാൻ കേട്ടിരിക്കാം.
ഇവിടെ മുന്നോട്ട് വയ്ക്കാൻ ആഗ്രഹിക്കുന്ന വിഷയം കലാ രൂപത്തിൻ്റെ നവീകരണം ആണ്. സിനിമയോളം മികച്ച അല്ലെങ്കിൽ അതിലും മികച്ച tv സീരിയലുകൾ ഉണ്ടാകണം. നമ്മളിൽ പലരും ആരാധനയോടെ കാണുന്ന വിദേശ സീരീസുകൾ സിനിമകളോട് കിടപിടിക്കുന്നവയാണ്. അത്തരം ഒരു ഫാൻ ബേസ് ഉണ്ടാക്കി എടുക്കാൻ കെൽപ്പുള്ള കഥകളും, അണിയറ പ്രവർത്തകരും ഈ industry -ക്കും ആവശ്യമുണ്ട്. ഇപ്പോൾ ഉള്ളവരിലും അങ്ങനെ ഒരു മാറ്റം ഉണ്ടാകണം. കാലഘട്ടത്തിന് അനുസരിച്ച് ഇത്തരം മാറ്റങ്ങൾ ഉണ്ടാകാത്ത പക്ഷം അത് ആസ്വാദനത്തെ ദുസഹമാക്കും.

ഈ ജൂറി പരാമർശവും award നിഷേധവും പ്രേക്ഷകരിൽ നിന്നും ഉണ്ടായ അത്തരം പ്രതിഷേധങ്ങളുടെ പ്രതിഫലനമാണ്. അപ്പോൾ ഒരു കാര്യം വ്യക്തമായില്ലേ..സ്ത്രീകൾ മാത്രം അല്ല മറ്റ് കുടുബംഗങ്ങളും വ്യക്തികളും ഇത്തരം പരമ്പരകൾ കാണാറുണ്ട്. ആസ്വദിക്കാറുണ്ട് (ചിലർ കാണുന്നവരെ കളിയാക്കുകയും, എന്നാൽ ഒന്ന് വിടാതെ എല്ലാ പരമ്പരകളും കാണുകയും, വേറെ വഴിയില്ലാത്തത് കൊണ്ടാണ് കണ്ടതെന്ന ന്യായം പറയുകയും ചെയ്യുമെന്ന് മാത്രം 😁) So നിങ്ങളുടെ പരിഹാസത്തിലും വേവലാദിയിലും വേണമെങ്കിൽ ഞങ്ങളേയും ഉൾപ്പെടുത്താവുന്നതാണ്.😀❣️

Advertisement

NB: സീരിയൽ പ്രവർത്തകർ പലതരം ന്യായങ്ങളുമായി വന്നേക്കാം. അവരുടെ നിലനിൽപ്പിൻ്റെ പ്രശ്നമാണ്, പെട്ടെന്ന് ഒരു മാറ്റം ചിലപ്പോൾ അംഗീകരിക്കാൻ സാധിച്ചുവെന്നുംവരില്ല. അത് മനസ്സിലാക്കാം. പക്ഷേ ott പ്ലാറ്റ് ഫോമുകളിൽ മികച്ച contents ലഭ്യമാണെന്നിരിക്കെ പ്രേക്ഷകനെ tv ക്ക് മുന്നിലിരുത്തി സീരിയൽ കാണിക്കുക എന്നത് അത്ര എളുപ്പമാവില്ല. ഈ വണ്ടി ഇങ്ങനെ ഓടിയാൽ വൈകാതെ നിന്ന് പോകുമെന്ന് സാരം. 🙏🏿

 126 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement