ഒന്നുകിൽ പ്രൈവസി സൂക്ഷിക്കുക ഇല്ലെങ്കിൽ നൂറിന് 110% ഓപ്പണായി സകല കാര്യവും പച്ചക്ക് അങ്ങ് വിളിച്ചു പറഞ്ഞേക്കുക

0
276

(ജിത്തു തമ്പുരാൻ)

ക്ലബ് ഹൗസിൽ അംഗത്വം ഉള്ളവർ പ്രത്യേകിച്ച് അവരിൽ സ്വകാര്യതയും രഹസ്യാത്മകതയും കാംക്ഷിക്കുന്ന സഹോദരിമാർ നന്നായിട്ട് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് …. വയനാട് വൈത്തിരിയിൽ നിന്ന് ആണ് ക്ലബ് ഹൗസ് ഹരാസിങ്ങിനെതിരെ കേരള സൈബർ പോലീസ് വിങ്ങിന് കിട്ടിയ ആദ്യ പരാതികളിൽ ചരിത്രപരമായി ഒന്ന് രജിസ്ത്രേഷനിൽ പോയിരിക്കുന്നത് …. ക്ലബ് ഹൗസിൽ നടന്ന ലൈംഗികതയെപ്പറ്റിയുള്ള ചർച്ചയുടെ വീഡിയോ ഡീറ്റെയിൽ പകർത്തി റൂമിൽ ഉണ്ടായിരുന്നോ മറ്റുള്ളവരെ അടക്കം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചു എന്നതാണത്രേ പരാതിയുടെ ഉള്ളടക്കം …. ഒരു പക്ഷേ നിങ്ങൾ ചോദിച്ചേക്കാം : .ഈ ലൈംഗികത എന്ന് പറയുന്നത് അത്ര മോശം വിഷയമാണെങ്കിൽ പിന്നെ എന്തിനാ അതിനെക്കുറിച്ച് വാതോരാതെ സംസാരിച്ചത് ? …. ചേച്ചിക്ക് പഴംപൊരി ഉണ്ടാക്കുന്ന വിധം അല്ലെങ്കിൽ വളർത്തു പട്ടിയെ കുളിപ്പിക്കുന്ന വിധം ഇങ്ങനെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്താൽ പോരായിരുന്നുവോ ?…. എന്ന് …. പക്ഷേ ഈ സ്വാതന്ത്ര്യം എന്ന് പറയുന്ന സാധനം ഉണ്ടല്ലോ ? …. അത് വിനിയോഗിക്കാൻ തന്നെയാണ് നമ്മൾ പ്ലേസ്റ്റോറിൽ കയറി ഇമ്മാതിരി ജിങ്കിണാമണി ഒക്കെ ഇൻസ്റ്റാൾ ചെയ്യുന്നത് ….

ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തുറന്ന ചർച്ച ചെയ്യുമ്പോൾ സ്വകാര്യത നഷ്ടമാകുന്നുണ്ട് എന്ന ബോധം ഉണ്ടായിരിക്കുകയാണ് ആദ്യം തന്നെ വേണ്ടത് …. അതായത് , സോഷ്യൽ മീഡിയയുടെ ഏറ്റവും അപകടകരവും അപകീർത്തി സാധ്യത കൂടുതലുള്ളതും ഒക്കെ ആയിട്ടുള്ള പ്ലാറ്റ്ഫോമുകളിൽ നമ്മൾ പ്രവേശിക്കുമ്പോൾ തന്നെ ചതുപ്പു നിലത്ത് കുപ്പിച്ചില്ല് പാവിയിട്ട അവസ്ഥയിലൂടെ നടന്നുപോകാൻ തയ്യാറെടുക്കുന്നതിന് തുല്യമാണ് …. അത്തരം അപകടകരമായ ചതുപ്പുനിലത്ത് നഗ്നപാദരായി നടക്കുമ്പോൾ കാലിൻറെ അടിയിൽ ചില്ലു കയറുക സ്വാഭാവികമാണ് …. അതായത് , മാനസികവും ടെക്നിക്കൽ പരവുമായ സുരക്ഷാ മുൻകരുതലുകൾ എടുക്കണം എന്നതുതന്നെയാണ് ഇവിടുത്തെ അലിഖിത നിയമം ….. Prevention is better than cure എന്ന പഴഞ്ചൊല്ല് , അതുമല്ലെങ്കിൽ : one stitch in time Saves nine എന്ന പഴഞ്ചൊല്ല് , ഇതൊക്കെ പഠിച്ചിട്ടാണ് നമ്മളൊക്കെ വളർന്നതും മുതിർന്നതും എന്ന കാര്യം മറന്നു പോകരുത് ….Clubhouse: Canlı Podcast ile Radyo Arası Yeni Sosyal Ağക്ലബ് ഹൗസിൽ പേരു കണ്ട് ഒരു ലേഡിയെ ഫോളോ ചെയ്യുന്നവർക്ക് പിറകേ മണത്തു നടക്കുന്ന പട്ടിയെപ്പോലെ അവരെ ഈ പ്ലാറ്റ്ഫോമിൽ പിന്തുടരാനുള്ള അധികാരം തന്നെയാണ് സോഷ്യൽ മീഡിയ പകർന്നുകൊടുക്കുന്നത് …. കാരണം , നിങ്ങൾ പ്ലേസ്റ്റോറിൽ കയറി ഇതിൽ മേയാനുള്ള അധികാരം എടുക്കുന്നു , അതുപോലെതന്നെ , നിങ്ങളെ മണത്തു പിറകെ വരാനുള്ള അധികാരം മറ്റുചിലർക്ക് സോഷ്യൽ മീഡിയ കൊടുക്കുന്നു …. എന്തെന്നാൽ , പ്ലേസ്റ്റോറിൽ നിങ്ങളെപ്പോലെ തന്നെ അവരും കൊടുക്കുന്നത് പണമാണ് ,അല്ലാതെ ചക്കക്കുരു അല്ല …. അതുമല്ല എങ്കിൽ, ഉളുപ്പ് എന്ന സാധനം അങ്ങ് മാറ്റിവെച്ചേക്കുക …. എന്നിട്ട് നൂറിന് 110% ഓപ്പണായി സകല കാര്യവും പച്ചക്ക് അങ്ങ് വിളിച്ചു പറഞ്ഞേക്കുക ….

ദിവസങ്ങൾക്ക് മുമ്പ് തന്നെ കേരള പോലീസിലെ സൈബർ വിദഗ്ധർ അവരുടെ പേജിലൂടെ നമുക്ക് മുന്നറിയിപ്പ് തന്ന കാര്യം ഇവിടെ ഒന്ന് കോപ്പി പേയ്സ്റ്റ് ചെയ്ത് ഇടട്ടെ :

സൂക്ഷിച്ചില്ലെങ്കിൽ വൈറൽ ആകും🙄

സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോർക്കുക. തരംഗമാകുന്ന പുത്തൻ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക. ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാനും കഴിയും.
.
സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വിഡിയോയിൽ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്സാപ്പ് വഴിയും വ്യാപകമായി പ്രചരിക്കുന്നു. സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം റൂമിലെ പങ്കാളുകളുടെ ടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയിൽ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല. റെക്കോർഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ ‘സെൻസറിംഗ്’ ഇല്ലാതെ പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറൽ ആകുന്നു.
ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഒരാൾ ഒരു റൂമിൽ കയറിയാൽ ആ വിവരം അവരെ പിന്തുടരുന്നവർക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവർക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്ക്രീൻഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്. അതിനാൽ ശ്രദ്ധിക്കുക, സൂക്ഷിക്കുക.

#keralapolice

ഉപസംഹരിക്കട്ടെ : നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ഒരു പ്രത്യേക ദുരിത അവസ്ഥയിലാണ് …. തൊഴിൽ നഷ്ടപ്പെട്ട ലക്ഷങ്ങൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു …. പെട്രോൾ വില വല്ലാതെ കൂടുന്നു …. എങ്ങനെ ജീവിക്കും എന്നറിയാതെ ഓരോരുത്തരും സ്വയം പിടഞ്ഞു കൊണ്ടിരിക്കുന്നു …. അതിനിടയിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നമ്മളുടെ കയ്യിൽനിന്നും ഉണ്ടാകരുത് …. അതിലപ്പുറം ഒന്നും തന്നെ ഈ സമൂഹത്തിന് ഒരു ചാരിറ്റി ആയി ഇപ്പോൾ ചെയ്യാനില്ല ….
സുരക്ഷിതരായിരിക്കുക …. നന്ദി ,സ്നേഹം ❤️❤️❤️❤️❤️