സൂക്ഷിക്കുക, ചിലപ്പോൾ നിങ്ങളുടെ കുടുംബം തകരാൻ ഇതു മതി

0
388

കവിയും സാമൂഹിക പ്രവർത്തകനുമായ ജിത്തു തമ്പുരാൻ തന്റെ അനുഭവം പങ്കുവയ്ക്കുന്നു 

സൂക്ഷിക്കുക : നിങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യവഹാരവും കുറ്റകൃത്യങ്ങളും നടക്കാൻ സാധ്യതയുണ്ട് …. ചിലപ്പോൾ നിങ്ങളുടെ കുടുംബം തകരാൻ ഇതു മതി ….

May be an image of text that says "12:14 78% Anand Kavumvattam Facebook പ്രൊഫൈൽ കാണുക Hiiii സർ നമസ്തെ How are you സുഖം സർ Where are you Aa"നോർത്തിന്ത്യൻ പണത്തട്ടിപ്പ് ലോബി ഫെയ്ക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തത് പ്രകാരം പ്രിയ സംഗീത ഗുരുവായ ആനന്ദ് കാവുംവട്ടത്തിന്റെ Anand Kavumvattam പേരിലുള്ള fb പ്രൊഫൈലിൽ നിന്ന് റിക്വസ്റ്റ് വന്നപ്പോൾ ഞാൻ സ്വീകരിച്ചു …. 2021 ജൂൺ 10 രാവിലെ 12: 30 മണിക്കാണ് സംഭവം …. ഉടൻ തന്നെ മെസ്സഞ്ചറിൽ ചാറ്റ് തുടങ്ങി : ചോദ്യം ഇതായിരുന്നു : നിങ്ങൾക്ക് ഗൂഗിൾ പേ ഉണ്ടോ ?…. എനിക്ക് അർജന്റായി പതിനായിരം രൂപ വേണം ,ഒരു സുഹൃത്തിന് കൊടുക്കാനാണ് ,വൈകുന്നേരം ഞാൻ തിരികെ തരും …. സംഭവം ഒക്കെ കൊള്ളാം , പക്ഷേ , ആ സംഭാഷണത്തിന് , കേരള ഗവൺമെൻറ് സർവീസിൽ പതിറ്റാണ്ടുകളോളം അധ്യാപകനായി ജോലി ചെയ്ത് റിട്ടയർ ചെയ്ത ആനന്ദ് കുമാർ എന്ന നല്ല അധ്യാപകന്റെ ഭാഷാശുദ്ധി ഇല്ലായിരുന്നു …. ഞാൻ ആനന്ദ് സാറിനെ വിളിച്ച് കാര്യം സൂചിപ്പിച്ചു , എത്രയും പെട്ടെന്ന് ഹോം സ്റ്റേഷനിൽ ഉള്ള സബ്ഇൻസ്പെക്ടറെ കണ്ട് പരാതി ബോധിപ്പിക്കാൻ ആവശ്യപ്പെട്ടു …. കാരണം ഒരുപാട് ശിഷ്യസമ്പത്തുള്ള ഒരു മാതൃകാ അധ്യാപകന്റെ ശിഷ്ട കാലത്തെ ജീവിതം ഇല്ലാതെയാക്കാൻ ഇതൊക്കെ തന്നെ ധാരാളമാണ് ….

May be an image of text that says "12:14 Anand Do you have Google pay Yes.. Had to transfer some money to a friend tell whats the matter 10000 will return evening give me half an hour to arrange How much balance Account now must check must check Yes Aa"ഒരു മണിക്ക് പൈസ ഇടാം , അപ്പോഴേക്കും അറേയ്ഞ്ച് ചെയ്യട്ടെ എന്ന് ഞാൻ മെസഞ്ചറിൽ മറുപടി പറഞ്ഞത് അടുത്ത അരമണിക്കൂറിനുള്ളിൽ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ എത്തിപ്പെടാൻ പറ്റും എന്ന് ഉറപ്പ് ഉള്ളത് കൊണ്ടായിരുന്നു …. തൊട്ടടുത്ത സ്റ്റേഷനിൽ ചെന്നപ്പോൾ തൽക്കാലം ഞാൻ കുറ്റകൃത്യത്തിന്റെ നേരിട്ടുള്ള ഇര അല്ലാത്തതുകൊണ്ട് വയനാട് സൈബർ ക്രൈം പ്രിവന്റിങ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി കൊടുക്കാൻ ആവശ്യപ്പെട്ടു …. ഞാൻ കൽപ്പറ്റ സൈബർ പോലീസ് സ്റ്റേഷനിൽ എത്തി ഓഫീസിൽ ഇരിക്കുന്ന പോലീസുകാരനോട് സംസാരിച്ച് ആനന്ദ് സാറിനെ വിളിച്ചപ്പോൾ അദ്ദേഹം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി ബോധിപ്പിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു …. ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുണ്ട് … സോഷ്യൽ മീഡിയകളിൽ ഉള്ള അത്യാവശ്യം നല്ല പ്രൊഫൈലുകൾ കോപ്പിയടിച്ച് പണം തട്ടുകയും മറ്റു കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്യുന്ന പരിപാടി തുടങ്ങിയിട്ട് കുറച്ചു കാലമായിട്ടുണ്ട് ….പ്രശസ്ത ഗായകനായ ചെങ്ങന്നൂർ ശ്രീകുമാറിൻറെ പ്രൊഫൈൽ കോപ്പി ചെയ്തു കൊണ്ട് അദ്ദേഹത്തിൻറെ ആരാധകരായ നിരവധി പ്രവാസികളോട് പണം ആവശ്യപ്പെട്ടതായും മണിക്കൂറുകൾക്ക് മുൻപേ പരാതി ബോധിപ്പിക്കപ്പെട്ടിട്ടുണ്ട് ….

May be an image of text that says "12:14 Anand 10000 I will return evening give me half an hour to arrange How much balance Account now must check must check Yes give your g00gle pay number g00gle pay number Yes 8930193753 Google pay now transfer ok ഒരു സന്ദേശം ടൈപ്പുചെയ്യൂ..."സുൽത്താൻ ബത്തേരി സ്വദേശിയായ രഞ്ജിത്ത് എന്ന പോലീസ് ഓഫീസറാണ് ഇന്നലെ കൽപ്പറ്റയിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത് …. അദ്ദേഹം പറഞ്ഞു തന്ന ചില കാര്യങ്ങൾ എല്ലാവരുടെയും ശ്രദ്ധയിലേക്ക് ആയി പങ്കുവെക്കുന്നു :
100% ഉപദ്രവം ഉണ്ടാവുകയില്ല എന്ന് ഉറപ്പുള്ള പ്രൊഫൈലുകളിലേക്കു മാത്രമേ റിക്വസ്റ്റ് അയക്കാനോ സ്വീകരിക്കാനോ പാടുള്ളൂ …. അതിൽ തന്നെ എത്രമാത്രം മ്യൂച്വൽ ഫ്രണ്ട്സ് ഉണ്ട് എന്ന കാര്യം നോക്കണം …. മെസഞ്ചർ എല്ലാവർക്കും തുറന്നുവച്ചു കൊടുക്കരുത് …. ഗൂഗിൾ പേ പോലെയുള്ള കാര്യങ്ങൾ ഉപയോഗിക്കുമ്പോൾ കൃത്യമായി ചെക്ക് ചെയ്തു മാത്രമേ പണം ഇടാൻ പാടുള്ളൂ …. അയക്കുന്നതിനു മുൻപ് ആ വ്യക്തിയോട് തന്നെ വിളിച്ച് നമ്പർ അതു തന്നെയാണ് എന്ന് ഉറപ്പുവരുത്തണം …. അക്കൗണ്ടിൽ പൈസ ഇട്ടു കൊടുക്കാൻ നെറ്റ് ബാങ്കിംഗ് സൗകര്യമുള്ളത് വിനിയോഗിക്കുകയാണ് കൂടുതൽ നല്ലത് ….

ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ പ്രൊഫൈൽ കോപ്പി ചെയ്യപ്പെട്ടു എന്ന് ഉറപ്പ് വരികയാണെങ്കിൽ സ്വന്തം പ്രൊഫൈലിലെ പ്രൊഫൈൽ ഫോട്ടോ , കവർ ഫോട്ടോ ഇവ മാറ്റി സ്വന്തം പ്രൊഫൈൽ ലോക്ക് ചെയ്ത ശേഷം സോഷ്യൽ മീഡിയയിൽ ഉള്ള കോമൺ പബ്ലിക്കിനെ അക്കാര്യം പരസ്യമായി അറിയിക്കേണ്ടതാണ് …. കൂടാതെ, നിങ്ങളുടെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന ജില്ലാ സൈബർ ക്രൈം പ്രിവൻറിംഗ് സ്റ്റേഷന്റെ നമ്പറിൽ ഈ വിവരം വിളിച്ച് ബോധ്യപ്പെടുത്തുകയും പരാതി കൊടുക്കുകയും ചെയ്യേണ്ടതാണ് ….

ഈ ലോക്ക് ഡൗൺ സമയത്ത് ഒരുപക്ഷേ നിങ്ങൾക്ക് കൂടുതൽ സമയം കിട്ടിയേക്കാം …. അങ്ങനെ കിട്ടുന്ന സമയം നിങ്ങളുടെ കയ്യിലുള്ള എന്തെങ്കിലും അത്യാവശ്യത്തിനു മാറ്റിവെച്ച പണം നഷ്ടപ്പെടുത്തുന്നത് ആകാതിരിക്കട്ടെ …. പണം കൊടുത്ത് പേപ്പട്ടിയെ വാങ്ങാതിരിക്കുക …. കൈകൾ വൃത്തിയാക്കുക …. മാസ്ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക …. ഉപകാരപ്പെടും എന്ന് തോന്നിയാൽ ഷെയർ ചെയ്യുക അല്ലെങ്കിൽ കോപ്പി-പേസ്റ്റ് ചെയ്യുക : സമൂഹത്തോട് വൈരാഗ്യം ഉണ്ടെങ്കിൽ ഈ പോസ്റ്റ് അവഗണിക്കുക ….