ഒരു ഭിക്ഷക്കാരിയെ വധുവായി തെരഞ്ഞെടുത്തപ്പോഴാണ് അനില്‍ യഥാർത്ഥ മനുഷ്യനായി മാറിയത്

107

ജിത്തു തമ്പുരാൻ

ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ അനില്‍ എന്ന ചെറുപ്പക്കാരന്‍ കല്യാണം കഴിക്കാൻ തെരഞ്ഞെടുത്ത യുവതിക്ക് തൊഴിൽ ഭിക്ഷാടനമായിരുന്നു എന്നിടത്താണ് അയാൾ യഥാർത്ഥ മനുഷ്യനായി മാറിയത് .ഇന്ത്യയിലെ സ്ത്രീധന നിരോധന നിയമം കാറ്റിൽ പറത്തിക്കൊണ്ട് വന്‍ തുക സ്ത്രീധനം വാങ്ങിക്കൊണ്ടാണ് കാണ്‍പൂര്‍ സ്വദേശികളായ യുവാക്കൾ പൊതുവെ വിവാഹിതരാകാറുള്ളത് .അനിൽ സാമ്പത്തിക സുരക്ഷയുള്ള ഒരു കോടീശ്വരനൊന്നുമല്ല, നിത്യക്കൂലിക്ക് വണ്ടിയോടിക്കുന്ന ഒരു ഡ്രൈവിങ് തൊഴിലാളിയാണ് .

Image result for kanpur man married begger  womenനീലം എന്നാണ് അനിലിന്റെ വധുവിന്റെ പേര് .ലക്നൗവിലെ ഒരു തെരുവില്‍ നീലം ഭിക്ഷയെടുക്കാനെത്തിയത് തകർന്നു പോയ ജീവിതത്തെ ഒന്നു തിരിച്ചു പിടിക്കാനായിരുന്നു .നീലത്തിന്റെ അച്ഛന്‍ നേരത്തെ മരിച്ചു പോയിരുന്നു , അമ്മ നിത്യരോഗിയായി കിടപ്പിലാണ് .സഹോദരനും ഭാര്യയും വീട്ടില്‍ നിന്ന് അടിച്ചിറക്കിയതോടെയാണ് നീലം ഭിക്ഷക്കാരിയുടെ അവസ്ഥയിൽ എത്തിയത് .
കോവിഡ് ലോക്ക് ഡൗണ്‍ ബാധിച്ച് ഒരു കഷ്ണം റൊട്ടിക്കു പോലും ബുദ്ധിമുട്ടിയ സമയത്താണ് അനില്‍ അയാളുടെ മുതലാളിയുടെ കൂടെ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ യാദൃശ്ചികമായി ആ തെരുവിൽ എത്തിയത് .

കുറച്ചു ദിവസം തുടർച്ചയായി ഭക്ഷണം വിതരണം ചെയ്തു കൊണ്ടിരിക്കവേ അനില്‍ നീലത്തിന്റെ ജീവിതം ചോദിച്ചറിഞ്ഞു .അവർ നല്ല സുഹൃത്തുക്കളായി .സൗഹൃദം പതിയെ പ്രണയമായി മാറി , ഈ വിവരം അനിൽ തന്റെ മുതലാളിയെ അറിയിച്ചു.അവരുടെ ഇഷ്ടം മുതലാളി അനിലിന്റെ വീട്ടുകാരെ അറിയിക്കുകയും അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി എതിർപ്പെല്ലാം മാറ്റിയെടുത്ത് നീലത്തിന്റെ അമ്മയെ കണ്ട് സംസാരിച്ച് സകല ചെലവും മുടക്കി അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു….നീലത്തിന്റെ ധൈര്യമാണ് അവളെ ഇഷ്ടപ്പെടാൻ പ്രേരിപ്പിച്ചതെന്ന് അനില്‍ പറയുന്നു …. എന്തായാലും നീലവും അമ്മയും ഇപ്പോൾ അനാഥരല്ല …. അവരിപ്പോൾ അനിൽ എന്ന യഥാർത്ഥ മനുഷ്യന്റെ ബന്ധുക്കളാണ് …. ഇപ്പോൾ അവർ സുന്ദരമായി ജീവിക്കുന്നു …. ലോകത്തിലെ നന്മയെല്ലാം ലഖ്നൗവിലെ ആ കൊച്ചു ഗ്രാമത്തിലേക്ക് യാത്ര ചെയ്യാൻ തുടങ്ങിയിരിക്കുന്നു.