ഇതൊരു സമൂസ പൊതിയുന്ന കടലാസിന്റെ രൂപത്തിൽ ഭാഗ്യം കടാക്ഷിച്ച കഥയാണ്

278
ജിത്തു തമ്പുരാൻ
വിവാഹമോചനത്തിന് കൊതിക്കുന്നവരുണ്ടോ ?! … ഒരു നിമിഷം, ഈ കുറിപ്പ് ഒന്നു വായിക്കണം  ഇതൊരു സമൂസ പൊതിയുന്ന കടലാസിന്റെ രൂപത്തിൽ പ്രപഞ്ചശക്തി കടാക്ഷിച്ച കഥയാണ്
അറുപത്തിയെട്ടുകാരിയായ ലത ഭഗവാൻ ഖാരെ അവരുടെ മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ഭുൽധാന ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് സ്ഥിരതാമസം …
ലതയും ഭർത്താവും കൂലിപ്പണിയെടുത്ത് സമ്പാദിച്ച തുക കൊണ്ട് മൂന്നു പെൺകുട്ടികളുടെയും വിവാഹം ഭംഗിയായി നടത്തി …
മക്കളുടെ വിവാഹം കഴിഞ്ഞ് അവരും ഭർത്താവും ദിവസക്കൂലിക്ക് അടുത്തുള്ള കൃഷിസ്ഥലങ്ങളിൽ ജോലിക്ക് പോകാൻ തുടങ്ങിയപ്പോഴാണ് പെട്ടെന്നൊരു ദിവസം അവരുടെ ഭർത്താവിന് ഗുരുതരമായ ഒരണുബാധയുണ്ടായത് …
ഭർത്താവിന്റെ ചികിത്സയ്ക്കുളള പണം കയ്യിലില്ലാതിരുന്നത് കൊണ്ട് അവരാകെ പ്രശ്നത്തിലായി.
ഭർത്താവിനെയും കൊണ്ട് അടുത്തുള്ള സർക്കാരാശുപത്രിയിലെത്തിയപ്പോൾ വിദഗ്ധചികിത്സക്കായി അദ്ദേഹത്തെ നല്ലൊരാശുപത്രിയിലേക്ക് റഫർ ചെയ്ത് ഡോക്ടർമാർ ലതയെ പറഞ്ഞയച്ചു …
ചികിത്സ കിട്ടാതെ ഭർത്താവ് സ്വന്തം കൈകളിൽ കിടന്നു മരിക്കുന്നതാലോചിച്ച് ദുഃഖവും നിസ്സഹായതയും കൊണ്ട് അവർ പൊട്ടിക്കരഞ്ഞു….ധൈര്യം സംഭരിച്ച് അയൽക്കാരോടും ബന്ധുക്കളോടും പരിചയക്കാരോടുമെല്ലാം യാചിച്ച് നേടിയ ചെറിയ തുകയുമായി അവർ മറ്റു പരിശോധനകൾക്കും ലാബ് ടെസ്റ്റുകൾക്കുമായി ഭർത്താവിനെയും കൊണ്ട് ബാരമതിയിലേക്ക് പുറപ്പെട്ടു….ബാരമതി ആശുപത്രിയിലെ പരിശോധന കഴിഞ്ഞ് ഡോക്ടർ പുറത്തുവന്നപ്പോൾ പ്രിയപ്പെട്ടവന്റെ അസുഖം ഭേദമാവുമെന്ന് അറിയിച്ചു …
Image result for LATHA BHAGAVAN KHAE"എന്നാൽ ആ ഡോക്ടർമാരും വിലകൂടിയ മരുന്നുകളും ടെസ്റ്റുകളുമാണ് വീണ്ടും നിർദ്ദേശിച്ചത്…എന്തുചെയ്യണമെന്നറിയാതെ ലതയുടെ ലോകം കീഴ്മേൽ മറിഞ്ഞു….ഭർത്താവിന്റെ ചികിത്സക്കായി ഒരു രൂപപോലുമെടുക്കാൻ അപ്പോഴവരുടെ കയ്യിലില്ലായിരുന്നു.
സങ്കടവും വിശപ്പും തളർത്തിയ അവർ ആശുപത്രിക്കു പുറത്തു സമൂസ വിൽക്കുന്നയാളുടെ അടുത്തെത്തി നിന്നു…. തൽക്കാലം വിശപ്പടക്കാനായി വാങ്ങിയ രണ്ടു സമൂസ പൊതിഞ്ഞു കിട്ടിയ മറാത്തി ന്യൂസ്പേപ്പറിൽ അവരുടെ കണ്ണുകളുടക്കി….
Image result for LATHA BHAGAVAN KHAE"അത് ബാരമതി മാരത്തോണിനെയും അതിന്റെ സമ്മാനത്തുകയെയും കുറിച്ചുള്ള ഒരു പരസ്യമായിരുന്നു….പിറ്റേന്ന് ബാരാമതി മാരത്തോൺ ആരംഭിക്കുകയാണ്.
അവർ രണ്ടും കൽപ്പിച്ച് ബാരാമതി മാരത്തോണിൽ പങ്കെടുക്കാൻ പുറപ്പെട്ടു … പക്ഷേ, മത്സരത്തിൽ പങ്കെടുക്കുന്നവരൊക്കെ അവരുടെ സ്പോർട്സ് ഷൂവും വിലകൂടിയ ട്രാക്ക്സ്യൂട്ടുകളും ധരിച്ചാണ് എത്തിയിരുന്നത്…
അപ്പോഴാണ് അവർ വന്നത്!
67 വയസ്സുള്ള ലത ഭഗവാൻ ഖാരെ … കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞു
കീറിപ്പോയ സാരിയിൽ,നഗ്നപാദയായി,നിറഞ്ഞ കണ്ണുകളുമായി….മാരത്തോൺ നിയമങ്ങൾക്ക് അവരെ പങ്കെടുപ്പിക്കാൻ സാധ്യമല്ലായിരുന്നു.
അവരാകട്ടെ സംഘാടകരോട് തർക്കിച്ചു..കരഞ്ഞു,യാചിച്ചു….ഒടുവിൽ അവർക്ക് മരത്തോണിൽ പങ്കെടുക്കാൻ അനുവാദം കിട്ടി.
മാരത്തോൺ ആരംഭിച്ചു….മുട്ടിനുമുകളിലേക്ക് സാരിയെടുത്തുകുത്തി ഒരു പടക്കുതിരയെപ്പോലെ അവരോടാൻ തുടങ്ങി….ശരിക്കും പതിനാറുകാരിയുടെ ചുറുചുറുക്കോടെ, മറ്റ് ഒന്നിനെക്കുറിച്ചുമാലോചിക്കാതെ!
അവരാകെ കണ്ടത് ഭർത്താവിന്റെ വേദനയും വിജയിച്ചാൽ കിട്ടാൻ പോകുന്ന സമ്മാനത്തുകയും മാത്രമായിരുന്നു…..മുമ്പിലെ പാറക്കല്ലുകളും പൊട്ടി ചോരയൊഴുകുന്ന പാദങ്ങളും അവർ ശ്രദ്ധിച്ചില്ല!…ജനക്കൂട്ടം ആർത്തുവിളിച്ചു….ബാരമതിയുടെ തെരുവുകളിൽ അവർക്കുമാത്രമായുള്ള കരഘോഷം ഉയർന്നു…..
അവർ ഓടി ജയിച്ചു സമ്മാനത്തുക കൈപ്പറ്റി… അവരുടെ ഭർത്താവിന്റെ ചികിത്സയ്ക്ക് ആ തുക ധാരാളമായിരുന്നു …
ജീവിതത്തെ ഇങ്ങനെയും നേരിടാമെന്ന് ലതാ ഭഗവാൻ ഖാരെ ഈ ലോകത്തെ പ്രവർത്തിച്ചു പഠിപ്പിക്കുകയായിരുന്നു … കുടുംബം എന്ന സങ്കൽപ്പം എത്ര മനോഹരമാണെന്ന് ,അവരുടെ നിറഞ്ഞ കണ്ണുകൾ വിളിച്ചു പറയുകയായിരുന്നു … നമ്മളൊക്കെ ഒരു നിമിഷം സ്തബ്ധരായി പോകുന്നതും ഇതുപോലുള്ള തീവ്രാനുഭവങ്ങളുടെ മുന്നിലാണല്ലോ ?! … സ്ത്രീശക്തിയെ വെല്ലാൻ ഈ ലോകത്ത് എന്തിനെക്കൊണ്ട് സാധിക്കും ?!