അരുന്ധതി റോയി അടക്കം പലരും പാർലമെന്റ് ആക്രമണം ഇൻസൈഡ് ജോബാണെന്ന് അന്ന് ഡൽഹിയിൽ പത്രസമ്മേളനം നടത്തി തുറന്നടിച്ചിരുന്നു

0
972
Jithu Usha Venugopal
2001 ൽ ബിജെപി സർക്കാർ ശവപ്പെട്ടി കുംഭകോണത്തിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുന്ന സമയത്താണ്, ഇന്ത്യൻ പാർലമെന്റ് ആക്രമിക്കപ്പെടുന്നത്, അതോടെ ഇന്ത്യ ഭീകരർക്കെതിരെ വാജ്പേയി ഗവൺമെന്റിന്റെ കൂടെ നിന്നു. ആ കേസ് വിസ്മൃതിയിലായി
ആ കേസിൽ അഫ്സൽ ഗുരു എന്ന കാശ്മീരിയെ തുറുങ്കിലടച്ചു, പിന്നീട് തൂക്കി ക്കൊന്നു.
കാശ്മീരിൽ നിന്ന് ഡൽഹിയിലെത്തിയ ഭീകരർക്ക് താമസ സൗകര്യം ഏർപ്പാട് ചെയ്തു കൊടുത്തതായിരുന്നു, അഫ്സൽ ഗുരുവിനെതിരായ കുറ്റം. അയാൾ അത് കോടതിയിൽ സമ്മതിച്ചതാണ്, ഒരു മറയുമില്ലാതെ ആർക്കും തെളിയിക്കാനാവും വിധം പരസ്യമായിട്ടായിരുന്നു അയാളത് ചെയ്തത്. ഒരു ഭീകരൻ സ്വന്തം ഐഡി കൊടുത്ത് പാർലമന്റ് ആക്രമിക്കാൻ വരുന്നവർക്ക് താമസ സൗകര്യം ഒരുക്കുമോ എന്ന ചോദ്യം അന്ന് ഇന്ത്യയിലെ രാജ്യസ്നേഹം എല്ലിൽ കുത്തിയ മാധ്യമങ്ങളോ രാഷട്രീയക്കാരോ ചോദിച്ചില്ല. പക്ഷെ ഉത്തരം അഫ്സൽ ഗുരു പറഞ്ഞു ” കാശ്മീരിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവേന്ദ്ര സിംഗ്, എന്റെ കുറച്ചാളുകൾ ഡൽഹിക്ക് വരുന്നുണ്ട് അവർക്ക് താമസ സൗകര്യം ഏർപ്പാടാക്കണം എന്ന് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ അവർക്ക് താമസ സൗകര്യം ശരിയാക്കിക്കൊടുത്തത്” .
ആരും അയാളെ ഗൗനിച്ചില്ല, ഞാനും നിങ്ങളും അയാളെ വിശ്വസിച്ചില്ല! അയാൾ തീവ്രവാദിയാണല്ലോ.
അന്ന്, അരുന്ധതി റോയി അടക്കം പലരും പാർലമെന്റ് ആക്രമണം ഇൻസൈഡ് ജോബാണെന്ന് ഡൽഹിയിൽ പത്രസമ്മേളനം നടത്തി തുറന്നടിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പേരു വിവരം പുറത്ത് വിടാൻ വെല്ലുവിളിച്ചു. നമ്മുടെ സാഹിത്യകാരൻ സക്കറിയ ഇതേ കാര്യം ഡൽഹിയിലും കേരളത്തിലും വിളിച്ചു പറഞ്ഞു. രാജ്യത്തിനെതിരെ ഇത്ര വലിയ ആരോപണം ഉന്നയിച്ച അരുന്ധതിയടക്കം ഒരാൾക്കെതിരെയും ബിജെപി സർക്കാർ രാജ്യദ്രോഹത്തിന് ഒരു പെറ്റികേസ് പോലും എടുത്തില്ല ! ഡൽഹി യൂണിവേഴ്സിറ്റി പ്രഫസറായിരുന്ന ഗീലാനിയെ ഈ കേസിൽ കുടുക്കാൻ ഡൽഹി പോലീസ് ശ്രമിച്ചെങ്കിലും അദ്ദേഹത്തിനെതിരെയുള്ള തെളിവുകൾ പോലീസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയിൽ തെളിഞ്ഞു. അവസാനം, കൃത്യമായ തെളിവുകൾ ഇല്ലെങ്കിലും പൊതുബോധത്തെ തൃപ്തിപ്പെടുത്തേണ്ടതുള്ളത് കൊണ്ട് അഫ്സലിനെ തൂക്കി കൊല്ലുകയാണെന്ന് കോടതി വിധിച്ചു! ആ ചോര കോൺഗ്രസ്സും പ്രണാബ് മുഖർജിയും മുഖത്ത് വാരിപ്പൂശിയത് 2013 ഫെബ്രുവരി 9 നാണ്.
അത് കൊണ്ട് കോൺഗ്രസ് ഉണ്ടാക്കിയ രാഷ്ട്രീയ ‘നേട്ടം ‘ നാം കാണുന്നുണ്ടല്ലോ.ഇന്നലെ, അഫ്സൽ ഗുരു പറഞ്ഞ അതേ ദേവേന്ദ്ര സിംഗിനെ ഡൽഹിയിലേക്ക് കടത്തുകയായിരുന്ന ചില കാശ്മീർ ഭീകരരോടൊപ്പം പോലീസ് പിടികൂടി (ആളറിയാതെ സംഭവിച്ചതാകും)പണ്ട് മലപ്പുറം ജില്ലയിലെ ചെട്ടിപ്പടിയിൽ ശോഭായാത്രയിൽ പങ്കെടുക്കുന്ന കുഞ്ഞുങ്ങളെ എറിഞ്ഞു കൊല്ലാൻ ബോംബുമായി വന്ന RSS കാരന്റെ കയ്യിൽ നിന്ന് ബോംബ് പൊട്ടി ആ ദുരന്തം ഒഴിവായപ്പോൾ അന്നത്തെ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് ഉമ്മൻ കോശി പറഞ്ഞ വാചകമുണ്ട്.”മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു”!
അതാണ് ഇന്നലെ നടന്നത്, ഇന്ത്യയെ ദൈവം രക്ഷിച്ചതാണ്.ഏത് സ്ഥാപനത്തെയാണ്, ഏത് നേതാവിനെയാണ് ഇൻസൈഡ് ജോബുകാരായ ഭീകരർ ലക്ഷ്യം വെച്ചിരിക്കുക?!
നമ്മൾ കണ്ണും കാതും തുറന്നിരിക്കണം, കൊലക്കേസിൽ ജയിൽ വാസമനുഭവിച്ചവരാണ് നമ്മുടെ ക്രമസമാധാനത്തിന്റെ ചുമതല വഹിക്കുന്നത്! ഇന്നവർ നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ
രാജ്യത്തിന്റെ ശ്രദ്ദതിരിക്കാൻ അവർ ആരെയുംകൊല്ലും എത്രപേരെയും കൊല്ലും. നമ്മൾ ജാഗ്രത പാലിച്ചേ പറ്റൂ..