വേദന എന്താണെന്ന് അറിയാത്ത മുത്തശ്ശി

അറിവ് തേടുന്ന പാവം പ്രവാസി

ബ്രിട്ടനിലെ വൈറ്റ് ബ്രിഡ്ജിലെ ജോ കാമറൂൺ എന്ന 62 കാരിയുടെ ഏറ്റവും വലിയ പ്രത്യേകത വേദന തിരിച്ചറിയാൻ കഴിയില്ല എന്നതാണ്. ശക്തമായ വേദന ഉണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ച് ഇവരുടെ ഇടുപ്പ് പൂർണമായും ദ്രവിച്ചു പോയിരുന്നു. അതിനുശേഷം ഇടുപ്പെല്ല് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തുമ്പോഴും ഇവർക്ക് പ്രത്യേകിച്ച് വേദനയൊന്നും ഉണ്ടായില്ല.

മാത്രമല്ല ഇവർ വേദനസംഹാരികളൊന്നും കഴിക്കാൻ കൂട്ടാക്കിയതുമില്ല. ഇതിൽ സംശയം തോന്നിയ ഡോക്ടർമാർ പരിശോധനയിലൂടെ ജോ കാമറൂണിന് സംഭവിച്ച അപൂർവ ജനിതകമാറ്റം തിരിച്ചറിയുകയായിരുന്നു.വേദന അറിയാൻ കഴിയാതിരിക്കുക എന്നത് കോടിക്കണക്കിന് ആളുകളിൽ ഒരാൾക്കു മാത്രം വരുന്ന അവസ്ഥയാണ്. വേദന അറിയാൻ കഴിയാത്തതു മൂലം ജോ കാമറൂണിന് നിരവധി പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. പാചകം ചെയ്യുന്നതി നിടയിൽ അടുപ്പിൽ നിന്നു പൊള്ളലേറ്റെങ്കിലും ജോ അത് അറിഞ്ഞില്ല. ഒടുവിൽ സ്വന്തം മാംസം കത്തുന്ന മണം വന്നപ്പോൾ മാത്രമാണ് തീ പിടിച്ച വിവരം അറിഞ്ഞത്.

പാചകം ചെയ്യുന്നതിടയിൽ കൈ മുറിഞ്ഞാൽ പോലും ജോയ്ക്ക് അറിയാൻ കഴിയില്ല. കൈയിൽ നിന്ന് ചോര വരുമ്പോൾ മാത്രമാണ് മുറിവേറ്റ വിവരം ഇവർ അറിയുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ വളരെ പെട്ടെന്ന് ഭേദമാകുന്നത് കൊണ്ട് ഇത് ഒരു പ്രശ്നമായും അവർക്ക് അനുഭവപ്പെട്ടി രുന്നില്ല.ജോ അമ്മയക്കൊപ്പം എട്ടാം വയസിൽ സ്കേറ്റിങ്ങിനിടെ വീണ് കയ്യൊടിഞ്ഞിട്ടും ജോ അറിഞ്ഞില്ല. മകളുടെ കൈ അസാധാരണ മാംവിധം തൂങ്ങിക്കിടക്കുന്നത് കണ്ട അമ്മയാണ് കൈ ഒടിഞ്ഞ വിവരം തിരിച്ചറിഞ്ഞത്. അനസ്തേഷ്യ കൂടാതെ വെരിക്കോസ് വെയിനിന് ശസ്ത്രക്രിയ നടത്തിയതും, പല്ലെടുത്ത ശേഷം മരവിപ്പി ക്കാതെ സ്റ്റിച്ചിട്ടതും അടക്കം നിരവധി അനുഭവങ്ങളാണ് ഇവർക്ക് പറയാനുള്ളത്.

പ്രസവം പോലും അസാധരണമായ ഒരു അനുഭവം എന്നതിൽ കവിഞ്ഞ് മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടും ജോയ്ക്ക് ഉണ്ടായിരുന്നില്ല. 62-ാം വയസിലാണ് തനിക്ക് ജനിതക മാറ്റം സംഭവിച്ച വിവരം ഇവർ അറിഞ്ഞത്.ജോ കാമറൂണിന് ജനിതകമാറ്റം സംഭവിച്ച വിവരം റൈഗ്മോർ ആശുപത്രിയിലെ അനസ്തേഷ്യ വിദഗ്ധനായ ഡോ.ദേവ്ജിത് ശ്രീവസ്തവയാണ് ആദ്യം തിരിച്ചറിഞ്ഞത്. വിവരം തിരിച്ചറിഞ്ഞപ്പോൾ തന്നെ ഇവരുടെ കേസ് ഫയൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി യിലെ ജനിതക ഗവേഷകർക്ക് കൈമാറി. ഈ ഗവേഷകരാണ് ഇവരിൽ സംഭവിച്ച അപൂർവ ജനിതക മാറ്റം കണ്ടെത്തിയത്. ഇവരിൽ നടത്തുന്ന പഠനം കടുത്ത വേദന അനുഭവിക്കുന്ന രോഗം പിടിപെടുന്നവർക്ക് ആശ്വാസമാകും എന്ന വിശ്വാസത്തിലാണ് ഗവേഷകർ.

You May Also Like

മെലിഞ്ഞവരും തടിച്ചവരും; മാറാത്ത സൗന്ദര്യ ബോധവും!!

രാവിലേ തൊട്ടു തിന്നുനത് ഒന്നും ശരിരത്തില്‍ പിടിക്കലെ എന്ന പ്രാര്‍ത്ഥിച്ചു ഭക്ഷണം കഴിക്കുന്നവര്‍…., ഓരോദിവസവും ശരിര ഭാഗത്തിന്റെ വലിപ്പം കുടുന്നത് കണ്ട പേടിച് ജീവിക്കുന്നവര്‍, ഫിട്നെസ്സ് ശാലകളിലെ യന്ത്രങ്ങളില്‍ ജീവിതം ഉഴിഞ്ഞുവയ്കുന്നവര്‍… …..

വീടുകൾ പണിത് മണ്ണിനടിയിൽ ജീവിക്കുന്നവർ.. 7000 വർഷം പഴക്കം.. അത് എവിടെയാണെന്ന് അറിയാമോ ?

ചൈനയുടെ ചില ഭാഗങ്ങളിൽ ആളുകൾ മണ്ണിനടിയിൽ കുഴികൾ കുഴിച്ച് അവിടെ താമസിക്കുന്നു. ഈ ലോകത്തിൻ്റെ വിവിധ…

എച്.ഐ.വിയെക്കെതിരെ വാക്സിനേഷന്‍ കണ്ടെത്തല്‍

ഇതിന് എതിരെ വളരെ ഫലപ്രമായ പ്രതിരോധം സാധ്യം ആകാവുന്ന കണ്ടെത്തല്‍ ശാസ്ത്ര ലോകത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായി.

പനി ബാധിച്ചവര്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്..!!!

ഡോക്ടര്‍മാരോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറയുന്നത് വൈറല്‍ ബാധയെ തുടര്‍ന്നുണ്ടാകുന്ന പനിയ്ക്ക് ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കരുത് എന്നാണ്.