Riyas Pulikkal
ചിരവൈരികളായ മാർവൽ, സിനിമാറ്റിക് യൂണിവേഴ്സുമായി കാതങ്ങൾ മുൻപിൽ ഓടിക്കൊണ്ടിരിക്കുന്ന നേരത്താണ് എങ്ങനെയെങ്കിലും ഒപ്പംപിടിക്കണമെന്ന മോഹവുമായി ഡിസി, എക്സ്റ്റന്റഡ് യൂണിവേഴ്സുമായി ഇറങ്ങിത്തിരിക്കുന്നത്. സാക്ക് സ്നൈഡർ സംവിധാനം നിർവ്വഹിച്ചു പുറത്തിറങ്ങിയ സൂപ്പർമാന്റെ റീബൂട്ട് ചിത്രമായ മാൻ ഓഫ് സ്റ്റീലിലൂടെ അതിമനോഹരമായ തുടക്കമായിരുന്നു DCEUവിന് ലഭിച്ചത്. പക്ഷേ, തുടർന്നിറങ്ങിയ ഡോൺ ഓഫ് ജസ്റ്റിസ്, സൂയിസൈഡ് സ്ക്വാഡ് എന്നീ ചിത്രങ്ങൾ എട്ടുനിലയിൽ പൊട്ടിയപ്പോൾ ഡിസി തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തിയ അവസ്ഥയിലായി. എന്നാൽ DCEUവിലെ നാലാമത്തേതും, മറ്റൊരു സൂപ്പർഹീറോ ഒറിജിൻ സിനിമയുമായ വണ്ടർവുമൺ മികച്ച അഭിപ്രായം നേടിയതിലൂടെ ഡിസിക്ക് വീണ്ടും പ്രതീക്ഷ കൈവന്നു. മറ്റു സൂപ്പർഹീറോ ഒറിജിൻ സിനിമകളോടൊപ്പം ഒരു സൂപ്പർവില്ലന്റെ ഒറിജിൻ സിനിമയും പുറത്തിറക്കാൻ ഡിസിയും വാർണർ ബ്രോസും തീരുമാനിച്ചു. സാക്ഷാൽ ജോക്കറിന്റെ ഒറിജിൻ സിനിമയുടെ റീബൂട്ട്.
ഇത്രയേറെ ഫാൻ ബേസുള്ള മറ്റൊരു വില്ലൻ കഥാപാത്രവും ലോകസിനിമാ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല. ജോക്കറിന്റെയും ബാറ്റ്മാന്റെയും ദി ബെസ്റ്റ് എന്ന് കരുതപ്പെടുന്ന സിനിമകൾ സാക്ഷാൽ ക്രിസ്റ്റഫർ നോളൻ സംവിധാനം നിർവ്വഹിച്ചു പുറത്തിറങ്ങിയ ഡാർക്ക് നൈറ്റ് ട്രിലോജിയാണ്. അങ്ങനൊരു ബെഞ്ച്മാർക്ക് മുന്നിലുള്ളപ്പോൾ സംവിധായകനായി വിഖ്യാത ചലച്ചിത്രകാരൻ മാർട്ടിൻ സ്കോഴ്സീസെയെയും ആർതർ എന്ന ജോക്കർ ആയി ലിയനാർഡോ ഡികാപ്രിയോയേയുമായിരുന്നു കമ്പനി ആദ്യം മനസ്സിൽ കണ്ടത്. ദി ഐറിഷ്മാനും വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡും വാർണറിന്റെ ആ മോഹത്തിന് വിലങ്ങുതടിയായപ്പോൾ സംവിധായക വേഷം ടോഡ് ഫിലിപ്പിലേക്കും ജോക്കർ എന്ന കഥാപാത്രം വാക്കീൻ ഫീനിക്സിലേക്കും എത്തി. പക്ഷേ, കഥാപാത്രമായി ആടിത്തിമിർത്ത് അവസാനം ആ കഥാപാത്രത്തിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാതെ സ്വജീവൻ തന്നെ ത്യജിക്കേണ്ടി വന്ന ഹീത്ത് ലെഡ്ജർ എന്ന മനുഷ്യന്റെ അസാമാന്യ പ്രകടനം മുന്നിലുള്ളപ്പോൾ വാക്കീന് ജോക്കർ അസാധ്യമായിരിക്കുമെന്ന് ജോക്കർ ആരാധകർ വിധിയെഴുതി.
ഗ്ലാഡിയേറ്ററിലെ കൊമോഡസ് സീസർ, ദി മാസ്റ്ററിലെ ഫ്രഡി ക്വെൽ, വോക് ദി ലൈനിലെ ജോണി ക്യാഷ്, ഹെറിലെ തിയഡോർ ത്വാമ്പ്ലി തുടങ്ങി അയാൾ വെള്ളിത്തിരയിൽ പകർന്നാടിയ കഥാപാത്രങ്ങൾ മുഴുവൻ ഹീത്ത് ലെഡ്ജറിന്റെ ജോക്കറിർ എന്ന ഒരൊറ്റ കഥാപാത്രത്തിനു മുൻപിൽ അവർ വിസ്മരിച്ചു. ആർതർ ഫ്ലക്കിന്റെ മനഃസംഘർഷങ്ങൾ മുഴുവൻ തന്നിലേക്ക് ആവാഹിച്ചപ്പോൾ വാക്കീൻന്റെ വലതുകണ്ണിലൂടെ അശ്രു ചാലിട്ടൊഴുകി. അതെ, അതയാളുടെ അഭിനയമല്ലായിരുന്നു, ജോക്കറായി അയാൾ ജീവിച്ചു തുടങ്ങുകയായിരുന്നു. നൃത്തച്ചുവടുകളുമായി പുതിയൊരു ജോക്കർ വെള്ളിത്തിരയിലേക്ക് രംഗപ്രവേശം നടത്തിയപ്പോൾ അയാളെ അതുവരെ എഴുതിത്തള്ളിയ ജോക്കർ ആരാധകർ മുഴുവൻ അവിശ്വസനീയതയോടെ തലയിൽ കൈവെച്ചു.
2020 ഫെബ്രുവരി 19 ഞായറാഴ്ച്ച ഹോളിവുഡിലെ ഡോൾബി തിയറ്ററിന്റെ ഓസ്‌കാർ വേദിയിലേക്ക് ലോകസിനിമയിലെ കേളികേട്ട പല മഹാരഥന്മാരും വന്നുചേർന്നു. ഒലിവിയ കോൾമാൻ മികച്ച നടനുള്ള നോമിനേഷനുകൾ വായിക്കുന്നു. “ദി ഓസ്കാർ ഗോസ് ടു.. വാക്കീൻ ഫീനിക്സ്!” ഒരു നടന് ഓസ്കാർ ലഭിച്ചതിന് ഞാൻ ഇത്രയധികം സന്തോഷിക്കുന്നത് ഇതിനുമുൻപ് ലിയനാർഡോ ഡികാപ്രിയോയ്ക്ക് ഓസ്കാർ ലഭിച്ചപ്പോഴാണ്. ലോകസിനിമയിലെ അതികായർക്ക് മുന്നിൽ നിന്ന് ഓസ്കാറിന്റെ ആ സ്വർണ്ണപ്രതിമ അയാൾ വായുവിലേക്ക് ഉയർത്തി പുഞ്ചിരിച്ചു. വാക്കീൻ ഫീനിക്സ് എന്ന നടനെ അണ്ടർഎസ്റ്റിമേറ്റ് ചെയ്ത സകലർക്കുമുള്ള മറുപടി അയാളുടെ ആ പുഞ്ചിരിയിലുണ്ടായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാനായൊരു നടനെയായിരുന്നു വിലകുറച്ചു കണ്ടതെന്ന സത്യം അന്നവർ മനസ്സിലാക്കി, വാക്കീൻ ഫീനിക്സ് എന്ന അതുല്യ പ്രതിഭയെ!
Happy Birthday The Legend, Joaquin Phoenix
You May Also Like

നാച്ചുറൽ സ്റ്റാർ നാനിയും മൃണാൽ താക്കൂറും ഒന്നിക്കുന്ന ‘ഹായ് നാണ്ണാ’ ! മൂന്നാമത്തെ സിംഗിൾ ‘മെല്ലെ ഇഷ്ടം’ ഈ മാസം 4ന്

നാച്ചുറൽ സ്റ്റാർ നാനിയും മൃണാൽ താക്കൂറും ഒന്നിക്കുന്ന ‘ഹായ് നാണ്ണാ’ ! മൂന്നാമത്തെ സിംഗിൾ ‘മെല്ലെ…

നിവേദിത തോമസ് വീണ്ടും മലയാളത്തിൽ

ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു നവാഗത സംവിധായകൻ ഗോഡ്ഫി സേവ്യര്‍ ബാബു സംവിധാനവും തിരക്കഥയും…

വിഷ്ണുവിന്റെ പരിക്കിനെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ വിഷ്ണുവിന് പറയാനുള്ളത് ഇത്രമാത്രം

ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും നടന്റെ കൈകള്‍ക്കേറ്റ…

റഹ്മാൻ നായകനായ ‘സമാറ’

റഹ്മാൻ നായകനായ “സമാറ “എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 4 ന്…