സിസ്റ്റർ ലൂസി അധ്വാനിച്ച പണംകൊണ്ടു കശ്മീർ യാത്ര ചെയ്തതിനെ പരിഹസിക്കുന്ന പാതിരി അന്യൻ വിയർക്കുന്ന പണം കൊണ്ട് ലോകസഞ്ചാരം നടത്തുന്നവൻ

112

അപ്രിയ സത്യങ്ങളുടെ തോഴിയായ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പലരുടെയും കണ്ണിലെ കരടായിട്ടു കുറച്ചുകാലമായി. അവരെ തേജോവധം ചെയ്യാനും തെറിവിളിക്കാനും ദ്രോഹിക്കാനും നടന്ന കുഞ്ഞാടുകൾ ഒത്തിരിയുണ്ടായിരുന്നു. ഒടുവിൽ പെൻഷനാകുമ്പോൾ വരെ, കൂടെ നിൽക്കേണ്ട ‘കർത്താവിന്റെ മണവാട്ടിമാരും’ ദ്രോഹിച്ചു. പീഡനവീരന്മാരും ലൈംഗിക മനോരോഗികളും അരങ്ങു വാഴുന്ന എല്ലാ മതങ്ങളിലെയും ഫ്രോഡ് ഭക്തിപ്രസ്ഥാനങ്ങളിൽ ക്രൂശിക്കപ്പെടുന്ന വെള്ളരിപ്രാവുകൾ ഉണ്ട്. അവരുടെ പ്രതിനിധിയാണ് സിസ്റ്റർ ലൂസി. ഇപ്പോൾ പെൻഷൻ ആയ ശേഷം അവർ ഒരു കശ്മീർ യാത്രയ്ക്ക് ഒരുങ്ങുന്നതായി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. അതിനെ പരിഹസിച്ചുകൊണ്ട് രംഗത്തുവന്ന ഫാ. ജോണി ചിറ്റേമാരിയിൽ എന്ന പുരോഹിതജീവിയുടെ പ്രൊഫൈൽ നോക്കിയാൽ അറിയാം, കശ്മീർ മുതൽ കന്യാകുമാരിവരെയും ഇന്ത്യയ്ക്ക് പുറത്തും അന്യൻ വിയർക്കുന്ന പണം കൊണ്ട് കറങ്ങി സുഖിക്കുന്ന ഒരു ഇത്തിൾക്കണ്ണിയെ . Jobson Jose ന്റെ കുറിപ്പാണു ഇത്തരം ഇത്തിൾകണ്ണികളെ തുറന്നു കാട്ടുന്നത്. കുറിപ്പ് വായിക്കാം

May be an image of one or more people and textJobson Jose : 

സിസ്റ്റർ ലൂസി കളപ്പുര, തന്റെ ഇരുപത്തിയേഴു വർഷം നീണ്ട് നിന്ന അധ്യാപന ജീവിതത്തിന് ശേഷം, തന്റെ അധ്വാനത്തിന്റെ ഫലം കൊണ്ടു (അതായത് ബൈബിളിൽ പറയുന്നത് പോലെ സ്വന്തം നെറ്റിയിലെ വിയർപ്പിന്റെ ഫലം കൊണ്ട്) ഒരു യാത്ര പോകുന്നു, അതും കാശ്മീരിലേക്ക് !അത്‌ ആർഭാടം ആയിപ്പോയില്ലേ എന്നും ആ പണം പാവങ്ങൾക്ക് ഭക്ഷണത്തിന് കൊടുക്കാമായിരുന്നില്ലേ എന്നും അഭിപ്രായപെട്ട ഒരു കമന്റ്‌ കാണുന്നു, അതും കന്യാസ്ത്രീകൾ ആത്മഹത്യ ചെയ്യുന്നതും ആയി ബന്ധപ്പെട്ട് സിസ്റ്റർ ലൂസി ആലഞ്ചേരി ചേട്ടന് ഇന്ന് എഴുതിയ തുറന്ന കത്തിന് താഴെ, അത്‌ ആരാണ് എന്ന് അറിയാൻ പ്രൊഫൈലിൽ ഒന്ന് കയറി നോക്കി, അതെ അദ്ദേഹം ഒരു പുരോഹിതൻ ആണ് ! പേര്, ഫാ. ജോണി ചിറ്റേമാരിയിൽ !!!

May be an image of 1 person, standing, grass and treeപതിയെ അദേഹത്തിന്റെ പ്രൊഫൈൽ ഡീറ്റൈൽഡ് ആയിട്ട് ഒന്ന് തപ്പി !കുട്ടിമാമ ഞാൻ ശരിക്കും ഞെട്ടി മാമ !അദ്ദേഹവും ഇന്ത്യയുടെ ഇങ്ങേ അറ്റം മുതൽ അങ്ങേ അറ്റം കാശ്മീർ വരെ യാത്ര പോയിട്ടുണ്ട് .ആരുടെ പണം കൊണ്ട് എന്ന് ഞാൻ ചോദിക്കുന്നില്ല, അതിനുള്ള വരുമാനം എന്തെന്നും ചോദിക്കുന്നില്ല !കാശ്മീർ മാത്രമല്ല, ഇന്ത്യക്ക് പുറത്ത് ഈജിപ്ത്, ശ്രീലങ്ക ദുബായ്, ഇസ്രായേൽ, ജോർദാൻ തുടങ്ങിയ വിദേശരാജ്യങ്ങളും കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ്, ലക്ഷദ്വീപ് എല്ലാം അദ്ദേഹം കറങ്ങിയിട്ടുണ്ട് !May be an image of 1 person, standing and outdoorsഎടാ കള്ള പാതിരി, നീ ഈ പോയ ടൂറിന്റെ എല്ലാം പണം കൊണ്ട് നിനക്ക് പാവങ്ങളെ സഹായിക്കാൻ കഴിയുമായിരുന്നില്ലേ? പിന്നെ താൻ എന്തുകൊണ്ട് ചെയ്തില്ല? ഉളുപ്പ് ഉണ്ടോ പാതിരി നിനക്ക്? നിന്നെ പോലെ ഉള്ള കള്ള നാണയങ്ങളെ നോക്കിയാണ് ക്രിസ്തു പറഞ്ഞത്, “സ്വന്തം കണ്ണിൽ തടിക്കഷണം ഇരിക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ തുനിയരുത് എന്ന്”. തന്നെ പോലെ ഉള്ള വെള്ളയടിച്ച കുഴിമാടങ്ങൾ എന്നെങ്കിലും സ്വന്തം അധ്വാനത്തിന്റെ ഫലം കൊണ്ട് ഒരു യാത്ര പോയിട്ടുണ്ടോ? എന്തിന് ഒരു നേരത്തെ ഭക്ഷണം എങ്കിലും കഴിച്ചിട്ടുണ്ടോ? ഇതിൽ കൂടുതൽ പറഞ്ഞ് ഞാൻ എന്റെ വില കളയുന്നില്ല !!! തുഫ് !!!