20-20 ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ മിന്നുന്ന സാന്നിധ്യം ആയിരിക്കും എന്നത് തീർച്ച

  187

  Jodfy J

  20-20 ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ മിന്നുന്ന സാന്നിധ്യം ആയിരിക്കും എന്നത് തീർച്ചയാണ്. അവർ ഈ തോൽ‌വിയിൽ നിന്നും എന്ത് പഠിക്കും എന്ന് കണ്ടറിയണം. ഒരു പഞ്ചായത്തിൽ തുടങ്ങിയ പാർട്ടി വലിയ പാരമ്പര്യം അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികളുമായി നേരിട്ടു യുദ്ധത്തിൽ ഏർപ്പെട്ടു ഒന്നേകാൽ ലക്ഷത്തിന് മുകളിൽ വോട്ടുകൾ നേടാൻ 20-20യ്ക്ക് സാധിച്ചു എന്നത് ഒരു പുത്തൻ പ്രതീക്ഷ തന്നെ ആണ്. 20-20 എന്ന പാർട്ടിയുടെ പിന്തുണ ഇരട്ടി ആകുന്നത് കേരളം സാക്ഷ്യം വഹിക്കും . അഴിമതിക്കും അക്രമത്തിനും വർഗിയതയ്ക്കും എതിരെ നിലകൊള്ളുന്ന കേരളത്തിലെ ഏക പാർട്ടി എന്ന് അവകാശപ്പെടുന്ന 20-20യുടെ ശക്തമായ തിരിച്ചു വരവ് ഇനിയുള്ള ഇലക്ഷനുകളിൽ കാണും. വലിയ തോതിലുള്ള പ്രചാരണപ്രവർത്തനങ്ങളാണ് ട്വന്റി 20 ഇവിടെ നടത്തിയിരുന്നുത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിക്കാനായത് അ‌വർക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. എന്നാൽ, ആ പ്രതീക്ഷകൾ അ‌സ്ഥാനത്തായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.

  കുന്നത്തുനാട് – 42,701
  പെരുമ്പാവൂർ – 20,536
  കൊച്ചി – 19,679
  വൈപ്പിൻ – 16,707
  മുവാറ്റുപുഴ – 10,632
  എറണാകുളം – 10,634
  തൃക്കാക്കര – 6,167
  കോതമംഗലം – 4,529

  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അങ്ങനെ ഒരു ലാഘവത്തിൽ കാണേണ്ട സം​ഗതിയല്ല എന്നാണ് ഈ തിരഞ്ഞെടുപ്പിൽ ട്വന്റി 20 രാഷ്ട്രീയ കേരളത്തിന് നൽകുന്ന പാഠം