Ismail Kappur
അംഗീകാരം ട്രോൾ ചെയ്യപ്പെടുമ്പോൾ
മൊട്ടമ്മൽ ശ്രീദേവി ആരാണ് അവരുടെ പേരിലുള്ള അവാർഡ് ‘തെക്കേടത്തമ്മ’ അവാർഡിനോളം മഹത്വരമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഒരു കാര്യത്തിൽ എനിക്ക് സംശയിക്കാനൊന്നുമില്ല. ഒരു നല്ല ടെലിവിഷൻ അവതാരകനുള്ള അംഗീകാരത്തിന് ജോൺ ബ്രിട്ടാസ് എന്തുകൊണ്ടും അർഹനാണ്. കൈരളി പീപ്പ്ൾ ചാനലിലെ ആദ്യകാല ഇൻറർവ്യൂകൾ ശ്രദ്ധിച്ചാൽ അത് കൃത്യമായി മനസ്സിലാക്കാൻ കഴിയും. ഒരു പാർട്ടി ചാനൽ ആയിരിന്നിട്ടും അവതാരകന് കൃത്യമായ രാഷ്ട്രീയം ഉണ്ടായിട്ടും അഥിതികളെ വിളിച്ചു വരുത്തി വിചാരണ ചെയത് അപമാനിക്കാതെ പുഞ്ചിരിച്ചു കൊണ്ട് തന്നെ രാഷ്ട്രീയ അഭിപ്രായ പറയാനും താൻ ആരാണെന്നും എന്തിനെ പ്രതിനിധീകരിക്കുന്നു എന്നും വ്യക്തമാക്കാനുള്ള അവസരം നൽകിയിരുന്ന അവക്ക് കിടപിടിക്കുന്ന പരിപാടികളൊന്നും പിന്നീട് കണ്ടിട്ടില്ല.
( ഇപ്പോഴും അവ റീപ്ലേ ചെയ്തു നോക്കാവുന്നതാണ് )
ഒരു അവതാരകനിൽ നിന്നും ചാനൽ അധികാരി ഉദ്യേഗസ്ഥനിലേക്കുള്ള മാറ്റവും റസീവർ പണിയും ചില ഗുമസ്തപ്പണികളും പിന്നെ മാധ്യമ രംഗത്തെ അസൂയ ഈഗോയും കൂടെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ “അദ്ദേഹത്തിന്റെ ജങ്ഷനിലെ ” സൊള്ളലുകളും അദ്ദേഹത്തിന്റെ പ്രഫഷന് ലഭിക്കേണ്ട അംഗീകാരത്തിനും വളർച്ചക്കും ഏറെ തടസ്സം നിന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പാർട്ടി അണികളാൽ പോലും ലഭിച്ച അംഗീകാരം വ്യാപകമായി ട്രോൾ ചെയ്യുന്നത് അതാണ് സൂചിപ്പിക്കുന്നത്.
പഴയ കാല ഇന്റവ്യൂകകളുടെ ഓർമകളിൽ
ജോൺ ബ്രിട്ടാസിന് ആശംസകൾ ….
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.