എന്ത് ഭീകര കാഴ്ച കണ്ടിട്ടാണ് ലൂസി സിസ്റ്റർ ഓടുന്നത് ? (video)

494
ളോഹതാങ്ങികൾ

ഇണചേരുന്ന മൂർഖന്റെ ദംശനം ഏറ്റാൽ ആള് രക്ഷപ്പെടാൻ സാധ്യത കുറവാണ് എന്ന് പഴമക്കാർ പറയാറുണ്ട്.കാരണം ആ സമയത്ത് പാമ്പുകൾ ആവുന്നത്ര ശക്തിയോടെ വിഷം ഉള്ളിലേക്ക് ചീറ്റിയിരിക്കും. മനുഷ്യൻറെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്. ലൈംഗിക ബന്ധം, അതും നിഷിദ്ധമായതും എന്നാൽ വല്ലപ്പോഴും രഹസ്യമായി മാത്രം ലഭിക്കുന്നതുമായ അവസ്ഥയിൽ ഉള്ളവർക്ക് പ്രത്യേകിച്ചും! തങ്ങളുടെ ജൈവിക ചോദനയെ തടസ്സപ്പെടുത്തിയ ആൾക്കു നേരെ ഏത് രീതിയിൽ ആയിരിക്കും അവർ പ്രതികരിക്കുക എന്ന് പറയാൻ പറ്റില്ല.

നമ്മുടെ മുമ്പിൽ ഉദാഹരണങ്ങൾ ഒരുപാടുണ്ട്. സ്റ്റെഫി എന്ന കന്യാസ്ത്രീയെ തോമസ് കോട്ടൂരാൻ, ജോസ് പുതൃക്കയിൽ എന്നീ രണ്ടു വൈദികരോടൊപ്പം ഒരേ സമയം ലൈംഗിക പ്രവർത്തിയിൽ ഏർപ്പെട്ടു കൊണ്ടിരുന്നത് കാണാൻ ഇടയായതാണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്തുന്നതിന് കാരണം. കോടാലി പോലെ എന്തോ ഒരു വസ്തു വെച്ച് തലയ്ക്കടിച്ചു കൊന്നു എന്ന് പറഞ്ഞത് വേറെയാരുമല്ല സാക്ഷാൽ ജോസഫ് പുതൃക്കയിൽ എന്ന പ്രതി!!!

ഈ കേസ് ഒഴിവാക്കുന്നതിന് സഭാ മാതാവ് ചെലവഴിച്ചത് നൂറു കോടി രൂപയിലധികമാണ് എന്നാണ് കേൾക്കുന്നത്. (പക്ഷേ കാലത്തിൻറെ കാവ്യനീതി എവിടെയോ കാൻസർ ആയി വളരുന്നു എന്നാണ് കേൾവി!!!)തിരുവല്ലയിൽ ദിവ്യ ജോൺ എന്ന ഒരു സന്യാസിനി വിദ്യാർഥിനി ഈ അടുത്തനാളിൽ ഇതേപോലെ ചുരിദാർ ഇൻറെ അടിഭാഗം ഊരി മാറ്റിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു!!

എല്ലാവരെയും സ്വർഗ്ഗത്തിലേക്ക് നയിക്കുന്ന സഭാമാതാവിൻറെ പണം ഉള്ളപ്പോൾ അതും ആത്മഹത്യയായി തന്നെ എഴുതിത്തള്ളും. പള്ളിമേടയിൽ നിന്നും സമാന സാഹചര്യത്തിൽ വൈദികനേയും കന്യാസ്ത്രീയേയും കണ്ടപ്പോൾ സിസ്റ്റർ ലൂസിക്കും സംഭവിക്കേണ്ടിയിരുന്നത് അതുതന്നെയാണ്. പള്ളിമേടയിൽ നിന്നും അരുതാത്തത് കണ്ട ശേഷം ഇറങ്ങിയോടിയ ലൂസിയുടെ പുറകെ വൈദികൻ ഓടിയത് പിന്നെ എന്തിനായിരിക്കും?!!

കയ്യിൽ ഒരു മഴുവോ വാക്കത്തിയോ കിട്ടിയിരുന്നുവെങ്കിൽ കാരയ്ക്കമലയിലെ പള്ളി കിണറ്റിൽ ഒരു ജഡം കൂടി പൊങ്ങുമായിരുന്നു. ഇന്നല്ലെങ്കിൽ നാളെ അത് സംഭവിച്ചിരിക്കും. അപ്പോൾ മാനസിക രോഗിയായിരുന്ന ലൂസി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണ് എന്ന് കഥ ഉണ്ടാക്കാൻ കുമാരൻമാരോടൊപ്പം കുമാരികളും ഉണ്ടാവും. ഇനി ഒരു നൂറുവർഷം കൂടി കഴിഞ്ഞാലും സ്ത്രീകൾ എന്നും പുരുഷൻറെ താഴെ മാത്രം നിൽക്കുന്ന രണ്ടാംകിട പൗരന്മാർ ആയിരിക്കും. അതിനു വേണ്ടതെല്ലാം ചെയ്യാൻ സ്ത്രീകൾ തന്നെ മുമ്പിൽ ഉണ്ടാവും. ഏതാനും സ്ത്രീകളെ ഒരാൾ ബലാത്സംഗം ചെയ്താൽ പോലും ആ സ്ത്രീക്ക് വേണ്ടി ശബ്ദിക്കാൻ ആയിരിക്കില്ല മിക്ക സ്ത്രീകൾക്കും താത്പര്യം. ബലാത്സംഗം ചെയ്ത ആൾ ഒരു ബിഷപ്പ് ആണ് എങ്കിൽ പറയുകയും വേണ്ട. അഥവാ അങ്ങനെ ഒരാൾക്കെതിരെ ഏതെങ്കിലും ഒരു സ്ത്രീ പ്രതികരിച്ചാൽ ആ സ്ത്രീയെ ഏതുവിധേനയും തകർക്കാൻ സ്ത്രീകൾ തന്നെ കൂടെ ഉണ്ടാകും എന്നതാണ് പുരുഷ മേധാവിത്വത്തിന്റെ ഒരു ശക്തി!!!

അയർലണ്ട് പോലെ ഒരു പുരോഗമന രാജ്യത്ത് ജീവിച്ചിട്ടും ലോകോത്തര നിലവാരമുള്ള കോളേജുകളിൽ ജ്ഞാനോദയാനന്തര സമൂഹത്തോടൊപ്പം വിദ്യാഭ്യാസം ലഭിച്ചിട്ടും, സ്ത്രീക്കും പുരുഷനും മാത്രമല്ല ലൈംഗിക ന്യൂനപക്ഷങ്ങൾക്കു കൂടിയും തുല്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്ന ഒരു സമൂഹത്തിൽ ജോലിചെയ്തിട്ടും, താൻ ഉൾപ്പെടുന്ന ജനസംഖ്യയിൽ പകുതി ആളുകളും അടിമത്തത്തിൽ തന്നെ തുടരണം എന്ന് ഒരാൾ ആഗ്രഹിക്കുന്നതിന് കാരണം ചെറുപ്പത്തിൽ ‘അവർ’ വെച്ചുനീട്ടിയ ഒരു എക്ളേഴ്സ് മിഠായിയുടെ മധുരം മാത്രമാണ് എന്നു പറയുന്നിടത്താണ് ആ അടിമത്തത്തിന്റെ ഭീകരത!!!

ഇങ്ങനെ വച്ചുനീട്ടിയ പെട്ട ഒരു ചോക്ലേറ്റിന്റെ മധുരമാണ് വയനാട്ടിൽ ഒരു പതിനാറ് വയസ്സുകാരിയുടെ ഉദരത്തിൽ വളർന്നതും, അതിൻറെ ഉത്തരവാദിത്വം സ്വന്തം പിതാവിന്റെ തലയിൽ കെട്ടിവെച്ച് അടുത്ത മധുര മിട്ടായി വാങ്ങാൻ പുറപ്പെട്ട റോബിന് സഹായകരമായതും!! അങ്ങനെ എവിടെയൊക്കെ എത്രയോപേർ മിഠായി വിതരണം ചെയ്തിട്ടുണ്ടാവും? എത്രയോ പേർ ആ മധുര മിട്ടായി വാങ്ങി കഴിച്ചിട്ടുണ്ടാവും.

താനുൾപ്പെടുന്ന സ്ത്രീ വർഗ്ഗത്തെ ഒറ്റു കൊടുത്തിട്ടും ആരുടെയോ ളോഹ താങ്ങുന്നത് അഭിമാനകരമായി കരുതുന്ന സ്ത്രീകൾ ഉള്ളടത്തോളം കാലം അവർക്ക് തുല്യത എന്നകാര്യം അനുഭവിക്കാൻ സാധിക്കില്ല. Renaissance ന്റേയോ Enlightenment ന്റേയോ നാട്ടിൽ ജീവിച്ചു എന്നതുകൊണ്ട് കാര്യമില്ല. Enlightenment നടക്കേണ്ടത് അവനവൻറെ മസ്തിഷ്കങ്ങളിലാണ്.


എന്ത് ഭീകര കാഴ്ച കണ്ടിട്ടാണ് ലൂസി സിസ്റ്റർ ഓടുന്നത് ? എന്ത് ഉദ്ദേശ്യത്തിലാണ് ഫാദർ സ്റ്റീഫൻ സിസ്റ്ററെ ഓടിക്കുന്നത്?

സംഭവ ദിവസം രാവിലെ പോലീസ് ചോദിച്ചപ്പോൾ CCTV വർക്ക് ചെയ്യുന്നില്ല എന്നായിരുന്നു fr സ്റ്റീഫന്റെ മൊഴി. എന്നാൽ fr. Noble പാറക്കൻ രാത്രി അവിടെ രഹസ്യമായി എത്തുകയും CCTV ദൃശ്യങ്ങൾ കൈക്കലാക്കുകയും, തൽസമയം ഇടവകയിലെ നീതി ബോധമുള്ള ഏതാനും പേർ അവിടെ വരികയും ചെയ്തപ്പോൾ അടുക്കള വഴി Fr. നോബിൾ രക്ഷപ്പെടുകയുമായിരുന്നു.!!!
അതിനു ശേഷം സ്വതസിദ്ധമായ കൂർമ്മബുദ്ധി പ്രയോഗിച്ച് , വേണ്ട മാറ്റങ്ങൾ വരുത്തി, സത്യത്തെ വളച്ചൊടിക്കാൻ ശ്രമിച്ചു ! എന്നാൽ സത്യo പുരപ്പുറത്തിരുന്ന് പ്രഘോഷിക്കപ്പെടും എന്ന തിരുവെഴുത്ത് പൂർത്തിയാകേണ്ടതുണ്ട്. ഇതുവരേയും പള്ളിമേടയിലെ യഥാർത്ഥ Cctv ദൃശ്യങ്ങൾ ഇടവകക്കാരെപ്പോലും കാണിക്കാൻ fr സ്റ്റീഫൻ തയ്യാറായിട്ടില്ല. ഇവിടെ ഇപ്പോൾ നമുക്ക് ലഭിച്ചിരിക്കുന്ന ഈ CCTV ദൃശ്യങ്ങൾ fr നോബിൾ പുറത്ത് വിട്ടത് തന്നെയാണ്. ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും മനസ്സിൽ ഉയരുന്ന ചില ചോദ്യങ്ങളുണ്ട് – എന്ത് ഭീകര കാഴ്ച കണ്ടിട്ടാണ് ലൂസി സിസ്റ്റർ ഓടുന്നത്? എന്ത് ഉദ്ദേശ്ത്തിലാണ് fr. സ്റ്റീഫൻ സിസ്റ്ററെ ഓടിക്കുന്നത്? അതും അങ്ങ് ദൂരെയുള്ള പള്ളിയുടെ ഗെയ്റ്റ് വരെ? ഈ സമയം അകത്തുള്ള മദർ ലിജി മരിയ എന്തു ചെയ്യുകയായിരുന്നു ? അവർ എന്തുകൊണ്ടാണ് fr. സ്റ്റീഫനെ ഓട്ടത്തിൽ സഹായിക്കാതിരുന്നത് ? ഇത്രയും ദൂരം ഓടിക്കാനും മാത്രം എന്ത് കാഴ്ചയാണ് ലൂസി സിസ്റ്റർ അകത്ത് കണ്ടത്?