വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും എല്ലാം ഈ വൃത്തികേടുകൾക്ക് മുൻപിൽ ശശിയാകാൻ മൽത്സരിച്ചുകൊണ്ടിരുന്നു

205

John Joseph

1980 കളുടെ അവസാനത്തോടെയാണ് കരിസ്മാറ്റിക് എന്ന പ്രാകൃതവും, അപരിഷ്കൃതവും സർവോപരി അപകടകരും, ലജ്ജാകരവും ആയ വൃത്തികെട്ട ധ്യാനപ്രസ്ഥാനങ്ങളും, നേരും നെറിയും ലെവലേശം ഉളുപ്പും ഇല്ലാതെ ദുർബലരും, ചിന്താശേഷി കുറഞ്ഞവരും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലുലൂടെയും, പ്രയാസങ്ങളിലൂടെയും കടന്നുപോകുന്നവരുമായ ഒരു വലിയ വിശ്വാസസമൂഹത്തെ കള്ളത്തരങ്ങൾ കാണിച്ചും, കെട്ടുകഥകൾ പ്രസംഗിച്ചും, പച്ചനുണകൾ പറഞ്ഞു വിശ്വസിപ്പിച്ചും വിശ്വാസികളുടെ അറിവില്ലായ്മയെ മുതലെടുത്തു അവരുടെ സമ്പത്തു കൊള്ളയടിക്കുന്ന പുരോഹിത വർഗ്ഗവും കേരളത്തിൽ വ്യാപകമായി പ്രവർത്തനം തുടങ്ങിയത്.

പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും ദുർബലമനസുകളിൽ അന്ധവിശ്വാസത്തിന്റെ വിത്തുകൾ പാകിയപ്പോൾ അപ്പാടെ വിശ്വസിച്ചു കഴുതവിശ്വാസികൾ ധ്യാനകേന്ദങ്ങളിൽനിന്നു ധ്യാനകേന്ദ്രങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്നു .അത്ഭുതങ്ങൾ കൂടുതൽ പ്രവർത്തിക്കുന്ന ധ്യാനകേന്ദ്രങ്ങൾ തേടി വിശ്വാസികൾ മൽത്സരഓട്ടം തുടങ്ങിയപ്പോൾ അത്ഭുതങ്ങൾ കൂടുതൽ കാണിക്കുന്നതിൽ ഈ വൃത്തികെട്ട പുരോഹിതരും മൽത്സരം ആരംഭിച്ചു.ഒരാൾ തലവേദന മാറ്റുമ്പോൾ അതിനെ മറികടക്കാൻ അടുത്തയാൾ ക്യാൻസർ മാറ്റാൻ തുടങ്ങി. ഒരുസ്ഥലത്തു കർത്താവിന്റെ കണ്ണിൽ രക്തമൊഴുക്കിയപ്പോൾ വേറൊരു സ്ഥലത്തു മാതാവിന്റെ കണ്ണിൽ എണ്ണയൊഴുക്കി മൽത്സരം കടുത്തു. ഒരുത്തൻ പത്രം തീറ്റിക്കാൻ തുടങ്ങിയപ്പോൾ അടുത്തവൻ വെഞ്ചിരിച്ച അപ്പം, അരവണ വിതരണം ചെയ്തു മൽത്സരിച്ചു. ഒരുത്തൻ വെഞ്ചിരിച്ച വെള്ളം വില്പനക്ക് വച്ചപ്പോൾ വേറൊരുത്തൻ വെഞ്ചിരിച്ച മണ്ണ് വിൽപ്പനക്ക് വച്ചു. ചുരുക്കി പറഞ്ഞാൽ തീട്ടമൊഴിച്ചു എല്ലാം ഇവർ അത്ഭുതസിദ്ധിക്കുള്ള വില്പനചരക്കാക്കി വിറ്റു. എന്തിനേറെ പറയണം മരിച്ചുപോയ വ്യെക്തികളെ വിശുദ്ധർ എന്ന് പ്രഖ്യാപിച്ചു അവരുടെ ശവക്കുഴി തോണ്ടി ശരീരാവശിഷ്ടങ്ങൾ വരെ മാന്തിയെടുത്തു വിശ്വാസിക്ക്മുൻപിൽ പ്രതിഷ്ഠിച്ചു.ഒരുത്തനു മാതാവ് പ്രത്യക്ഷപ്പെടുമ്പോൾ അടുത്തവൻ സാക്ഷാൽ കർത്താവിനെ പ്രത്യക്ഷപ്പെടുത്തും.എല്ലാവരുടെയും മുൻപിൽ ചാടിക്കളിക്കുന്ന കുഞ്ഞിരാമൻ മാരായി വിശ്വാസികൾ ഓച്ഛാനിച്ചു നിന്നു.

വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും എല്ലാം ഈ വൃത്തികേടുകൾക്ക് മുൻപിൽ ശശിയാകാൻ മൽത്സരിച്ചുകൊണ്ടിരുന്നു. കൊറോണക്ക് മുൻപിൽ പക്ഷെ ഈ വൈറസുകൾ എല്ലാം നിഷ്പ്രഭമായി. അത്ഭുത സിദ്ധികൾ ഫലിക്കാതെപോയി. കൊറോണയെ ഇപ്പോൾ ശരിയാക്കിത്തരാം എന്ന മട്ടിൽ തുടക്കത്തിൽ വീറോടെ പ്രാർത്ഥനനാടകം നടത്തി ഏറ്റില്ല.പാപികൾക്കുള്ള ശിക്ഷയാണെന്നു തട്ടിനോക്കി.പക്ഷെ വത്തിക്കാനിൽ പുരോഹിതർ അടക്കം മരിച്ചു വീണപ്പോൾ അതും മൂഞ്ചി.ഹെലികോപ്ടറിൽ വത്തിക്കാനിലും, കേരളത്തിൽ കാറിലും ഓടിനടന്നു വെഞ്ചിരിച്ച വെള്ളം തളിച്ചെങ്കിലും അതും 3g.ഓൺലൈനിൽ പരമാവധി തള്ളിനോക്കി.നൈറ്റിധാരികൾ കൂട്ടത്തോടെ പാട്ടുകൾ പാടിയിറക്കി.ഒന്നും നടന്നില്ല.ഇപ്പോൾ അത്ഭുതം പ്രവർത്തിച്ചവരും അത്ഭുതങ്ങൾ പ്രതീക്ഷിച്ചു നടന്നവരും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു ആരോഗ്യ വിദഗ്ധരുടെ ഉപദേശങ്ങൾ സ്വീകരിച്ചു വീട്ടിൽ ഇരിക്കുന്നു.നല്ല കുട്ടികളായി.അതാണ് ശരിയായ മാർഗം.അനുസരിക്കെണ്ടതും, വിശ്വസിക്കേണ്ടതും അവരെയാണ്.വൈദ്യശാസ്ത്രത്തിലുടെയാണ് രക്ഷ.അവരാണ് രെക്ഷപെടാൻ ഒരേയൊരു വഴി.

NB സ്വയം ശരീരം പ്രതിരോധിച്ചു മാറുന്ന അസുഖങ്ങൾ ധ്യാനങ്ങളിൽ മാറിയിട്ടുണ്ടെങ്കിൽ അത് ഈ അഭിഷേകതട്ടിപ്പുകാരുടെ ഗുണം കൊണ്ടല്ല.മരുന്ന് കഴിച്ചിട്ട് ധ്യാനത്തിന് പോയി അസുഖം കുറഞ്ഞെങ്കിൽ അത് മരുന്നിന്റെ ഗുണംകൊണ്ടാണ്.അസുഖം മാറിയെന്നു പറഞ്ഞു വിശ്വസിപ്പിച്ചിട്ടുള്ളവർക്കു ധ്യാനകേന്ത്രം വിട്ടാൽ പിന്നെയും അസുഖം വരുന്നു. അസുഖം മാറിയെന്നു സ്വയം വിശ്വസിച്ചു ചികിത്സ ഉപേക്ഷിച്ചവർ പിന്നീട് ഗുരുതര രോഗികൾ ആയി മാറുന്നു.അസുഖം മാറിയെന്നു വിശ്വസിച്ചു സാക്ഷ്യപെടുത്തിയവർ ചികിത്സ ഉപേക്ഷിച്ചു മരണപ്പെടുന്നു.പക്ഷെ ഇതൊന്നും ആരും സാക്ഷ്യപ്പെടുത്തില്ല.കാരണം വിശ്വാസത്തെയും, പുരോഹിതരെയും തള്ളിപ്പറയാൻ ഉള്ള ചമ്മലും മടിയും പേടിയും .അതുകൊണ്ട് തന്നെ ഇവരൊക്കെ ഇനിയും വഞ്ചിച്ചു കൊണ്ടിരിക്കും… നുണകൾ ആവർത്തിക്കും.വിവേകമില്ലെങ്കിൽ തിരിച്ചറിവ് വന്നില്ലെങ്കിൽ നിങ്ങൾ അതെല്ലാം വിശ്വസിച്ചു അടിമപ്പെട്ടുകൊണ്ടേയിരിക്കും.