Space
ബഹിരാകാശസഞ്ചാരിയുടെ കൈയിൽ നിന്ന് വഴുതിപ്പോയ തെർമൽ ബ്ലാങ്കറ്റിന് സംഭവിച്ചത്, വീഡിയോ

John K Jacob
2017-ൽ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന് പുറത്തു സ്പേസ് വാക്കിനു പോയ അമേരിക്കൻ ബഹിരാകാശ സഞ്ചാരി ‘പെഗ്ഗി വിത്സൺ-ന്റെ’ കയ്യിൽ നിന്നും സ്പേസ് സ്റ്റേഷന്റെ ഭാഗമായ ഒരു തെർമൽ ബ്ലാങ്കറ്റ് കൈയിൽ നിന്നും വഴുതിപ്പോവുകയും അതു പിന്നീട് ബഹിരാകാശത്ത് ഒഴുകി നടക്കാൻ ആരംഭിക്കുകയും ചെയ്തു. ഈ ഒഴുകി നടക്കുന്ന തെർമൽ ബ്ലാങ്കറ്റ്, അന്യഗ്രഹ ജീവികളുടെ പേടകം (UFO) ആയി തെറ്റിദ്ധരിച്ചു പിന്നീട് പല റിപ്പോർട്ടുകളും വന്നിരുന്നു.
പ്രവർത്തനയോഗ്യം അല്ലാതെ കൃതൃമോപഗ്രഹങ്ങളും മറ്റു വലുതും ചെറുത്തും ആയ വസ്തുക്കൾ കൊണ്ട് സത്യത്തിൽ ബഹിരാകാശം നിറഞ്ഞു കൊണ്ടിരിക്കുകയാണ്.യുണൈറ്റഡ് സ്റ്റേറ്റ്സ് ബഹിരാകാശ നിരീക്ഷണ ശൃംഖലയുടെ പുതിയ കണക്ക് അനുസരിച്ചു, 10 സെന്റീമീറ്റർ വ്യാസമുള്ള 15,000-ലധികം അവശിഷ്ടങ്ങൾ ബഹിരാകാശത്തു കറങ്ങി നടപ്പുണ്ട്. 1 മുതൽ 10 സെന്റീമീറ്റർ വരെ നീളമുള്ള ഏകദേശം 200,000 കഷണങ്ങൾ ഉണ്ടെന്നും 1 സെന്റിമീറ്ററിൽ താഴെ ദശലക്ഷക്കണക്കിന് കഷണങ്ങൾ ഉണ്ടാകാമെന്നും കണക്കാക്കപ്പെടുന്നു.
2,248 total views, 12 views today