ജോൺ ലൂഥർ: ടൈറ്റിലിലെ കഥ കൂടി

(സ്പോയിലർ ഇല്ലാ)

മാത്യു – മോളി ദമ്പതികൾ മകന് പേരിട്ടത് ‘ജോൺ ലൂഥർ‘. ജോൺ എന്ന പേര് നമ്മൾ എന്നും കേൾക്കാറുള്ളതാണ്. എന്നാൽ ലൂഥർ എന്ന പേര് നമ്മൾ കേട്ടിരിക്കുന്നത് ‘മാർട്ടിൻ ലൂഥർ‘ എന്ന പേരിൽ നിന്നായിരിക്കും. എന്നാൽ ഒരു മലയാളിക്ക് അങ്ങനെയൊരു പേര് അങ്ങനെ അധികം കേട്ടിട്ടില്ല. എന്നാൽ ഇവിടെ മലയാളിയായ നായകൻ്റെ പേര് തന്നെയാണ് ‘ജോൺ ലൂഥർ‘. അത് തന്നെയാണല്ലോ സിനിമയുടെ പേരും. മാതാപിതാക്കൾ ദീർഘവീക്ഷണത്തിൽ ആ പേരിട്ടതാവാം…!!

2010 ൽ BBC One ൽ റിലീസ് ചെയ്ത ‘ലൂഥർ‘ എന്ന ബ്രിട്ടീഷ് സൈക്കോളജികൽ ക്രൈം ത്രില്ലറിലെ നായകൻ്റെ പേരും ഇത് തന്നെയായിരുന്നു… DCI ജോൺ ലൂഥർ. മലയാളത്തിലെ ജയസൂര്യയുടെ ജോൺ ലൂഥറും, ഐഡ്രിസ് എൽബയുടെ ജോൺ ലൂഥറും തമ്മിൽ ചില സമാനതകൾ കാണാം. പ്രധാനമായിട്ടൂം ജോലിയോടുള്ള പാഷൻ. അതാണ് അയാളുടെ ഫാമിലിയിൽ ഉള്ള പ്രശ്നവും. രണ്ട് ജോൺ ലൂഥർമാരും കേസ് തെളിയിക്കുന്നതിലും ബുദ്ധിപരമായി കേസ് അൻവേഷിക്കുന്നതിലും പുലികളാണ്. അങ്ങനെ സ്വഭാവത്തിൽ സമാനതകൾ പലതുമുണ്ട്.

സമാനതകൾ ഉണ്ടാവണമല്ലോ… രണ്ട് പേരുടെയും പേരുകൾ ഒന്നായതിനാൽ അതിൻ്റെ അർത്ഥവശമായി സൂചിപ്പിക്കുന്നത് ഒന്ന് തന്നെയാണ്…! ‘ലൂഥർ‘ എന്നാൽ ‘സൈന്യം‘, ‘പ്രശസ്തമായ‘ എന്നൊക്കെ അർത്ഥമുണ്ട്. കൂടാതെ ക്രിസ്ത്യൻ ബൈബിളിൻ്റെ താളുകളിലൂടെ നോക്കിയാൽ ലൂഥർ എന്നതിന് ‘ജനങ്ങളുടെ സൈന്യം‘ എന്നാണർത്ഥം. അതായത്…. സിനിമയിലൂടെ നോക്കിയാൽ തോൽവിക്ക് നിന്ന് കൊടുക്കാതെ മുന്നേറുന്ന സൈന്യത്തിന് തുല്യനായ ഒരാൾ…! ജയസൂര്യയുടെ ലൂഥർ എത്രത്തോളം ഇതിനോട് നീതി പുലർത്തി എന്നത് ഡിബേറ്റബിൾ ആണ്.

ഇനി ‘ജോൺ‘. ജോൺ എന്ന പേരിൻ്റെ അർത്ഥം ‘ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ‘ എന്നാണ്. ഇവിടേയും പേരിൻ്റെ അർത്ഥം കുറച്ചൊക്കെ കൂടെ നിൽക്കുന്നതായി കാണുന്നുണ്ട്. കേൾവിശക്തി നഷ്ടപ്പെട്ടിട്ടൂം അയാൾ അതുകൊണ്ടാവാം മുന്നോട്ട് പോകുന്നത്.

ടൈറ്റിലിലേക്ക് പോകാം… ചിലപ്പോൾ മുകളിൽ എഴുതിയതടക്കം പലതും അതിവായന ആവാം. എന്നാൽ പോലും….! ടൈറ്റിൽ എഴുതിയിരിക്കുന്നത് മണ്ണിൽ ആണെന്ന് തോന്നുന്നു…! JOHN ൻ്റെ ‘O’ യിൽ ഒരു ചെവി കാണിച്ചിട്ടുണ്ട്. അതിനുള്ളിലേക്ക് കയറികഴിഞ്ഞാൽ അടഞ്ഞുകിടകുന്ന വഴികളാണ് എല്ലാം. വഴി കണ്ടുപിടിക്കാൻ അയാളുടെ ചെവി കൂടെ നിൽക്കുന്നില്ലാ എന്ന് വ്യക്തമാണ്. അതുപോലെ ജോൺ എന്ന് തുടങ്ങുന്നിടത്ത് സൗണ്ട് ഗ്രാഫ് കാണിച്ചിട്ടുണ്ട്… എന്നാൽ ‘O’ എന്ന അക്ഷരം മുതൽ ആ ഗ്രാഫ് വെറും ഒരു വരയായി പരിണമിച്ചിട്ടുണ്ട്.

മണ്ണുകൊണ്ട് എഴുതിയ ടൈറ്റിലിൽ പലയിടത്തും അതിനെ മുറിച്ചുകൊണ്ട് വരകൾ കാണാം… വ്യാഖ്യാനിച്ചാൽ അത് കുഴൽകിണറാവാം… അല്ലെങ്കിൽ ഡോക്ടറുടെ കത്തിയിൽ കീറിമുറിഞ്ഞതാവാം. അവസാനം ‘ലൂഥർ‘ലെ സൈന്യത്തിൻ്റെ വിജയത്തിന് അടിവരയിട്ട് കേസ്സ് അവസാനിക്കുകയാണ് സൂർത്ത്ക്കളേ…!!

Leave a Reply
You May Also Like

അന്ന് പ്രഭാസിനോട് വഴക്കിട്ട് മിണ്ടാൻ കൂടി തോന്നിയില്ലെന്ന് കങ്കണ

ബാഹുബലിയിലെ പ്രകടനത്തിന് പ്രഭാസിനെ അഭിനന്ദിച്ചു കൊണ്ട് നടി കങ്കണ റണാവത്ത് രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.…

കേന്ദ്രസർക്കാരിനെ വിമർശിക്കുന്നു, കമൽഹാസൻ എഴുതിയ വിക്രത്തിലെ പാട്ട് വിവാദത്തിൽ

എന്തെങ്കിലുമൊക്കെ വിവാദങ്ങൾ കമൽ സിനിമകൾക്ക് സാധാരണഗതിയിൽ ഉണ്ടാകാറുണ്ട്. ഇത്തവണ വിവാദത്തിൽ പെട്ടിരിക്കുന്നത് കമലിന്റെ ഏറ്റവും പുതിയ…

ഷാരൂഖാൻ, അനിരുദ്ധ് വീണ്ടും ഒന്നിക്കുന്ന ‘കിംഗ്’

ചിത്രം സംവിധാനം ചെയ്യുന്നത് സുജയ് ഘോഷാണ്. ഇത് ഷാരൂഖാൻ്റെ മകൾ സുഹാന ഖാൻ നായകിയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്

മൂന്നു തവണ ഒരേപേരിൽ റീമേക്ക് ചെയ്തേ ഇറോട്ടിക് മൂവി ബ്ലഡ് ആൻഡ് സാൻഡ്

Blood and Sand(1989)???????????????? ഒരു കിടിലൻ റൊമാന്റിക് ത്രില്ലർ സിനിമ പരിചയപ്പെടാം. ചെറുപ്പവും കഴിവുറ്റതുമായ കാളപ്പോര്…