Connect with us

വേമ്പുലിയേ തോല്പിക്കാനുള്ള ബോക്സിങ് മികവ് നിനക്കുണ്ടായിരിക്കാം, പക്ഷേ നിനക്ക് റോസ് നെ തോൽപിക്കാൻ ആവില്ല

ഡാൻസിംഗ് റോസുമായി മാച്ച് ഉറച്ച ശേഷം കപിലനോട് രംഗൻ വാദ്യാർ പറഞ്ഞുകൊടുക്കുന്ന ആദ്യ വേദം ആണിത്. ഈ ഒരു ഡയലോഗിൽ നിന്ന് തന്നെ ഡാൻസിംഗ് റോസ്

 107 total views

Published

on

John Samuel

” വേമ്പുലിയേ തോല്പിക്കാനുള്ള ബോക്സിങ് മികവ് നിനക്കുണ്ടായിരിക്കാം, പക്ഷേ അതുകൊണ്ട് നിനക്ക് റോസ് നെ തോൽപിക്കാൻ ആവില്ല. ”

ഡാൻസിംഗ് റോസുമായി മാച്ച് ഉറച്ച ശേഷം കപിലനോട് രംഗൻ വാദ്യാർ പറഞ്ഞുകൊടുക്കുന്ന ആദ്യ വേദം ആണിത്. ഈ ഒരു ഡയലോഗിൽ നിന്ന് തന്നെ ഡാൻസിംഗ് റോസ് എന്ന ഫ്ലയിങ് ബോക്സറുടെ റേഞ്ച് എത്രയാണെന്ന് നമുക്ക് മനസിലാക്കാം. മദ്രാസിൽ തന്നെ റോസ് ന്റെ അത്രയും ഫുട് മൂവ്മെന്റ്‌സ് ഉള്ള മറ്റൊരു ബോക്സർ ഇല്ലാ, അയാൾ എങ്ങനെ ഒരു നല്ല ബോക്സർ ആണോ അതേപോലെ തന്നെ നല്ലൊരു എന്റർട്ടൈനർ കൂടിയാണ്. റിങ്ങിലേക്ക് എത്തുന്നത് മുതൽ ആരംഭിക്കുന്ന അയാളുടെ മൂവ് മെന്റ്‌സ് കാണികളെ ആവേശഭരിതരാക്കും. തന്റെ ചടുലമായ താളം കൊണ്ട് എതിർടീമിലെ കാണികളെ പ്പോലും കയ്യിലെടുക്കാൻ കഴിവുള്ള ആളാണ് ഡാൻസിംഗ് റോസ്.

May be an image of 1 person and standingഅതുകൊണ്ട് തന്നെയാണ് മത്സരം നടത്തുന്ന ചന്ദ്രൻ പറയുന്നത് ” റോസ് തിരിച്ചു റിങ്ങിലേക്ക് എത്തുന്നു എന്ന് അറിഞ്ഞാൽ കാണികൾ കുമിഞ്ഞു കൂടും ” എന്ന്. റോസ് ന് ഇത് വെറും ബോക്സിങ് മാത്രമല്ല അയാൾ ഏറ്റവും കൂടുതൽ ആസ്വദിച്ചു ചെയ്യുന്ന അയാളുടെ വിനോദം കൂടിയാണ്. അയാൾ കുറെ കാലത്തിനു ശേഷമാണ് ബോക്സിങ് റിങ്ങിലേക്ക് തിരിച്ചു വരുന്നതെങ്കിലും അയാളുടെ ശരീരത്തിനും മനസ്സിനും ഒരു വ്യത്യാസവും സംഭവിച്ചിരുന്നില്ല. അതിനർത്ഥം അയാൾ അത്രമേൽ തന്റെ ബോക്സിങ്നെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ്, ആത്മാർഥമായി അതിനുവേണ്ടി കഷ്ടപ്പെട്ടിരുന്നു എന്നാണ്.

കപിലനുമായുള്ള മത്സരത്തിൽ തുടക്കത്തിലേ തന്നെ വ്യക്തമായ ആധിപത്യം കപിലന് മേൽ സ്ഥാപിക്കാൻ റോസ് ന് കഴിഞ്ഞിരുന്നു. ഡാൻസിംഗ് റോസ് ന്റെ ഡാൻസിംഗ് മൂവ്മെന്റ്‌സിൽ ഒരു പിടിയും കിട്ടാതെ നിക്കുന്ന കപിലനെ നമുക്ക് റിങ്ങിൽ കാണാം. എങ്കിലും ഒടുവിൽ കപിലനോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു എന്നത് യാഥാർഥ്യം. പക്ഷേ ഇന്നത്തെ പ്രൊഫെഷണൽ ബോക്സിങ് വെച്ചു നോക്കിയാൽ കപിലനും ഡാൻസിംഗ് റോസും തമ്മിൽ ശരീര ഭാരത്തിൽ നല്ല വ്യത്യാസമുണ്ട്. ഡാൻസിംഗ് റോസിനെക്കാൾ ഭാരം കൂടുതൽ ഉള്ള ആളാണ് കപിലൻ. അതുകൊണ്ട് തന്നെ ഒരിക്കലും ഇവർ തമ്മിൽ ബോക്സിങ് വരാൻ സാധ്യത ഇല്ല. അങ്ങനെ നോക്കുമ്പോൾ കാലം വലിയ നീതികേട് തന്നെയാണ് ഡാൻസിംഗ് റോസിനോട് കാണിച്ചത് എന്ന് പറയേണ്ടി വരും.

തോൽവിയിൽ നിന്നും പാഠങ്ങൾ പഠിക്കുന്നവനാണ് ഡാൻസിംഗ് റോസ്. തനിക്ക് പറ്റിയ പിഴവ് എന്താണെന്നും അതെവിടെയാണെന്നും കപിലന്റെ മൂവ്മെന്റ് എന്തായിരുന്നു എന്നെല്ലാം തന്റെ തോൽവിക്ക് ശേഷം വെമ്പുലിക്ക് പറഞ്ഞുകൊടുക്കുന്നുണ്ട് റോസ്.കപിലന്റെ വെമ്പുലി യുമായുള്ള ആദ്യ മത്സരം എടുത്തു നോക്കിയാൽ തന്നെ നമുക്ക് മനസിലാകുന്ന ഒരു കാര്യമുണ്ട് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പൊലും കപിലന് മേൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ വെമ്പുലിക്ക് കഴിഞ്ഞിരുന്നില്ല. വെമ്പുലി യുടെ മൗന സമ്മതത്തോടെ അലങ്കോലപ്പെടുത്തി പൂർണമാകാത്ത ആ മത്സരത്തിനോടുവിൽ ഡാൻസിംഗ് റോസ് വെമ്പുലിയോട് ചോദിക്കുന്നുണ്ട് ” നാണമില്ലേ ? ” എന്ന്. ഇവിടെയാണ് ഡാൻസിംഗ് റോസ് എന്ന റിയൽ ബോക്സർ നിൽക്കുന്നത് എന്ന് ഞാൻ പറയും. പിന്നീട് വെമ്പുലി കപിലനോട് മത്സരിച്ചു തോക്കുമ്പോഴും റോസ് പറയുന്നുണ്ട് ” നീ ഇന്ന് ഇവനോട് മത്സരിച്ചതാണ് മത്സരം, ഇതാണ് ബോക്സിങ് , നിങ്ങൾ തോറ്റിട്ടില്ല ”
Hi Rose,
നാ ഇത സോല്ലിത്താ ആകണം
ഏ ന്നാ നീങ്ക അവ്ലോ ” അടിപൊളി ”
You are my Hero.
And you stole my Heart …

 108 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema13 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema7 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement