John Samuel
ശങ്കർ ന്റെ ജീൻസിലെ ” പൂവുക്കുൾ ഒളിന്തിരിക്കും ” എന്ന ഗാനരംഗം കാണുമ്പോൾ ഞാൻ പണ്ട് ആലോചിക്കുമായിരുന്നു ” ഇയാളെന്തിനാ ഒരു പാട്ടെടുക്കാൻ വേണ്ടി ലോകം മൊത്തം കറങ്ങി ബഡ്ജറ്റ് കൂട്ടുന്നത് ” എന്ന്. പക്ഷേ പിന്നീട് വൈരമുത്തു എഴുതിയ പാട്ടിന്റെ വരികളിലേക്ക് ശ്രദ്ധിച്ചപ്പോളാണ് ശങ്കർ ചുമ്മാ ലോകം ചുറ്റിയതല്ല എന്ന് മനസ്സിലായത്. കാരണം വരികൾ ഇങ്ങനെയാണ് പോകുന്നത് ” പൂവുക്കുൾ ഒളിന്തിരിക്കും കാണിക്കൂട്ടം അതിസയം “. അതായത് 7 ലോക മഹാത്ഭുതങ്ങളുടെ അടുത്തു നിന്നുകൊണ്ട് നായകനും നായകനും പാടുന്നത് ആ മഹാത്ഭുതങ്ങളെ ക്കുറിച്ചല്ല മറിച്ച് പ്രകൃതി യിലുള്ള നിസ്സാരമെന്ന് തോന്നിയേക്കാവുന്ന എന്നാൽ ഒന്ന് ചിന്തിച്ചാൽ അത്ഭുതവാഹമായിത്തന്നെ തോന്നുന്ന കാര്യങ്ങളെ ക്കുറിച്ചാണ്.
കാവ്യാത്മകമായി ചിന്തിച്ചാൽ അവർ തമ്മിലുള്ള പ്രണയത്തിലേക്കാണ് അതെല്ലാം ചെന്നെത്തി നിൽക്കുന്നതും. അദ്ദേഹത്തിന്റെ ഫ്രേയ്മുകൾ ശ്രദ്ധിച്ചാൽ മറ്റൊരു കാര്യം കൂടി മനസ്സിലാകും, ആദ്യം മഹാത്ഭുതം രെജിസ്റ്റർ ആക്കുന്ന ഒരു ഫ്രയിമിൽ നിന്നായിരിക്കും പാട്ടിലെ നായകനിലേക്കും നായികയിലേക്കും വരുന്നത് പിന്നീട് വരികളും.ഒന്നാലോചിച്ചു നോക്കിക്കേ, ഇങ്ങനെ കൊണ്ട്രാസ്റ്റിംഗ് ആയി നമ്മൾ ചിന്തിക്കുന്നതിന് കാരണം ശങ്കർ എന്ന സംവിധായകന്റെ വിഷ്വൽ സെൻസ് അല്ലേ, ഏഴ് മഹാത്ഭുതങ്ങളെ കാണിക്കുമ്പോഴും വൈരമുത്തു വിന്റെ വരികൾ നമ്മോട് സംസാരിക്കുന്നത് അവരുടെ പ്രണയത്തെക്കുറിച്ചാണ് അതായത് ഇവിടെ പ്രയോരിറ്റി മഹാത്ഭുതങ്ങളെക്കാൾ അവരുടെ പ്രണയത്തിന് തന്നെയാണെന്ന് അല്ലെങ്കിൽ മഹാത്ഭുതങ്ങളെക്കാൾ വലുതാണ് അവരുടെ പ്രണയം എന്ന് പറയാതെ പറഞ്ഞു വെക്കുന്നു.
എന്നാൽ അതിലെ കമേഴ്‌സ്യൽ ഏലമെന്റ് അതിന്റെ മാക്സിമത്തിൽ അദ്ദേഹം ഉപയോഗിച്ചിട്ടുമുണ്ട്. എ ആർ റഹ്‌മാൻ ന്റെ അനുഗ്രഹീത സംഗീതത്തിനും വൈരമുത്തുവിന്റെ മനോഹര വരികൾക്കും ശങ്കർ സെൻസിബിളായി നൽകിയ വിഷ്വൽ ട്രിബ്‌യൂട്ടാണ് ഈ ഗാനരംഗം.അല്ലാതെ വെറുതെ ലോകം ചുറ്റിയതല്ല.
**