മെസ്സി ഗോളടിക്കുമ്പോൾ എല്ലാവരും മറന്നു പോകുന്ന ഒരു കളിക്കാരൻ ഉണ്ട്

0
417

John Samuel

മെസ്സി ഗോളടിക്കുമ്പോൾ എല്ലാവരും മറന്നു പോകുന്ന ഒരു കളിക്കാരൻ ഉണ്ട്. മെസ്സിയുടെ കാലിലേക്ക് പന്തെത്തിച്ചു കൊടുത്ത ഒരു പ്രധാന കളിക്കാരൻ, പറഞ്ഞു വന്നത് മാലിക്കിലെ ഡേവിഡ് നെ കുറിച്ചാണ്. ഡേവിഡ് നെ കുറിച്ചോർക്കുമ്പോൾ തോറ്റുപോയവന്റെ വിഷമമാണ് മനസ്സ് നിറയേ.

റമദാ പള്ളിക്കാർ സുലൈമാനെ വാഴ്ത്തിയത് പോലെ എടവത്തുറക്കാർ ഡേവിഡ് നെ വാഴ്ത്തിയില്ല. വാഴ്ത്താൻ അയാൾക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റിയില്ല എന്നതാണ് സത്യം. സുലൈമാന്റെ കൂടെ എന്തിനും ഏതിനും ഡേവിഡ് ഉണ്ടായിരുന്നു. പക്ഷേ സുലൈമാന് ഉണ്ടാകുന്ന പ്രകടമായ സാമ്പത്തിക ഉന്നതിയുടെ അരികത്തു പോലും ഡേവിഡ് ഉണ്ടായിരുന്നില്ല. എങ്കിലും അനുജത്തിയെ കോളേജിൽ വിട്ട് പഠിപ്പിക്കാനും അവൾക്ക് വിദ്യാഭ്യാസം നൽകാനും ഡേവിഡ് ന് കഴിഞ്ഞിരുന്നു. അത് മാത്രമല്ല അവൾക്ക് വിദ്യാഭ്യാസം ഉള്ളത്‌ കൊണ്ട്തന്നെ അവൾക്ക് ഗവണ്മെന്റ് ജോലി ഉള്ള ആളെയായിരിക്കും ഭർത്താവായി വേണ്ടത് , അല്ലെങ്കിൽ എടവാത്തുറയ്‌ക്ക് പുറത്തുള്ള ചെറുക്കാനെയായിരിക്കും അവൾക് ഇഷ്ടം എന്നു കരുതുന്ന ഡേവിഡ് അതിനും ശ്രമിക്കുന്നുണ്ട്. May be an image of 8 people, beard and textപക്ഷേ സുലൈമാൻ ” ഞാൻ കെട്ടിക്കോളാട റോസ്‌ലിനെ ” എന്ന് പറയുമ്പോ ഡേവിഡ് ആദ്യം ചോദിക്കുന്നത് അതിന് അവൾക് ഇഷ്ടമാണോ എന്നാണ്. അവൾക്കും ഇഷ്ടമാണെന്ന് അറിയുമ്പോൾ സുലൈമാന്റെ മുഖത്തേയ്ക്ക് നോക്കി സന്തോഷത്തോടെ ചിരിക്കുകയും സുലൈമാന് വേണ്ടി തന്റെ അമ്മച്ചിയുടെ അടുത്ത് കാര്യം അവതരിപ്പിക്കുകയും ചെയ്യുന്ന ഡേവിഡിനെ തനി തങ്കം എന്നല്ലാതെ മാറ്റെന്താണ് വിളിക്കാനാവുക.

കള്ളക്കടത്തു നടത്തിക്കൊണ്ടുവരുന്ന ഒരു മടിയുമില്ലാതെ ഡേവിഡ് ആണ് ആദ്യം സ്വന്തം വീട്ടിൽ ഒളിപ്പിച്ചത്‌.പിന്നീട് സാധനങ്ങൾ വെക്കാൻ വേണ്ടി സുലൈമാൻ ഗോഡൗൻ തുടങ്ങിയതും റമദാ പള്ളിയിൽ ആയിരുന്നില്ല. മറിച്ച് അതെല്ലാം എടവാത്തുറയിലായിരുന്നു. അതുകൊണ്ട് തന്നെ സുലൈമാന്റെ വളർച്ചയിൽ റമദാ പള്ളിക്കാരെക്കാൾ പ്രാധിനിത്യം എടവാത്തുറക്കാർക്കുണ്ട്. അതിന് ഡേവിഡ് ന്റെ ചങ്കുറപ്പിന്റെ വിലയുമുണ്ട്. എങ്കിലും സ്വന്തം മതത്തിനോട് സുലൈമാനെ പ്പോലെ അതേ അളവിൽ മമത ഉള്ളവനാണ് ഡേവിഡും. റമദാ പള്ളിയിൽ ഉയരുന്ന സ്കൂളിന് സുലൈമാന്റെ വാപ്പയുടെ പേരിടുമ്പോ എടവാതുറക്കാരുടെ എതിർപ്പിന്റെ മുഖം ആൾക്കൂട്ടത്തിൽ നിന്ന് കയ്യടിക്കേണ്ടി വരുന്ന ഡേവിഡ് ന്റെ മുഖത്തു നമുക്ക് കാണാം. അതായിരുന്നു ഡേവിഡ് ന്റെ ട്രിഗറിങ് പോയിന്റ്.

മിനിക്കോയ് ഇൽ വെച്ച് മുസ്‌ലിം ആചാരപ്രകാരം അനുജത്തിയുടെ വിവാഹം കൂടേണ്ടി വന്ന ഡേവിഡ് ന്റെ മുഖത്ത് തന്റെ അതൃപ്തി അവൾ ഭക്ഷണം വിളമ്പി കൊടുക്കുന്ന സമയത്ത് കൂടുതൽ വ്യക്തമാണ്. ഇങ്ങനെ ഇരിക്കുന്ന സമയത്താണ് സബ് കളക്ടർ അൻവർ അലി യുടെ വർഗീയത നിറഞ്ഞ ” നിങ്ങക്കെന്നാട കിട്ടിയേ ” എന്ന ചോദ്യം ഡേവിഡ് ന്റെ സ്വൈര്യം കളയുന്നത്. പക്ഷേ അപ്പോഴും ” വർഗീയത പറയല്ലേ സാറേ ” എന്നാണ് ഡേവിഡ് ആദ്യം പറയുന്നത്. പിന്നീടുള്ള യാത്രയിൽ നഷ്ടത്തിന്റെ കണക്കെടുത്തു നോക്കിയപ്പോൾ ഡേവിഡ് ന് എടവാതുറ ക്കാരുടെ ഒപ്പം നിൽക്കാനേ കഴിഞ്ഞോള്ളു എന്നത് യാഥാർഥ്യം. പിന്നീട് രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും കോമരമായി മാറുമ്പോഴും ഇടക്കിടക്ക് കുറ്റബോധത്തിന്റെ വിങ്ങലുകൾ അയാളിൽ പ്രകടമായിരുന്നു.

വേദനയോടെ അല്ലാതെ അയാൾ ഉറങ്ങിയിരുന്നില്ല എന്ന് അയാളുടെ മകൻ ഫ്രഡി പറയുന്നുണ്ട്. കാലിൽ തുളച്ചു കയറിയ ബുള്ളറ്റിന്റെ വേദനയാണത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. സുലൈമനോടുള്ള പകയേക്കാൾ തോറ്റു പോയവന്റെ നീറ്റലാണത്.