Connect with us

Nature

ഈ പോസ്റ്റ് തിരുവനന്തപുരത്തെ വിദ്യാഭ്യാസമുള്ള നിരക്ഷരർക്കുവേണ്ടിയാണ്, കടൽ സാക്ഷരത കിട്ടാൻ വേണ്ടിയാണ്

ശാസ്ത്രം തോറ്റതല്ല, ശാസ്ത്രത്തെ തോല്പിച്ചതാണ്. ശരിയായ ശാസ്ത്രം നിർമ്മിക്കാത്തതാണ്, ഉൾക്കൊള്ളാത്തതാണ്. ഇവിടത്തെ ശാസ്ത്രത്തിന്റെയും ശാസ്തജ്ഞരുടെയും പരിമിതികൾ

 55 total views,  3 views today

Published

on

Johnson Jament

ശാസ്ത്രം തോറ്റതല്ല, ശാസ്ത്രത്തെ തോല്പിച്ചതാണ്. ശരിയായ ശാസ്ത്രം നിർമ്മിക്കാത്തതാണ്, ഉൾക്കൊള്ളാത്തതാണ്. ഇവിടത്തെ ശാസ്ത്രത്തിന്റെയും ശാസ്തജ്ഞരുടെയും പരിമിതികൾ മനസ്സിലാക്കാനുള്ള critical thinking നഷ്ടപ്പെട്ടതാണ്.ഈ എഴുത്തും തിരുവനന്തപുരത്തെ വിദ്യാഭ്യാസമുള്ള നിരക്ഷരർക്കുവേണ്ടിയാണ്. അങ്ങനെയെങ്കിലും കുറച്ച് ocean literacy ഉണ്ടാകാനാണ്.
കടലിൽ എന്ത് മാറ്റം നടക്കുമ്പോഴും അത് തീരത്തെ നിർമ്മാണങ്ങളുടെ വടക്ക് വശങ്ങളെയാണ് കൂടുതൽ ബാധിക്കുന്നത് എന്ന് നമ്മൾ പറയുമ്പോൾ ഇവന്മാർക്ക് പറയാനുള്ളത് കൊല്ലത്ത് തീരം പോയില്ലേ? എറണാകുളത്ത് തീരം പോയില്ലേ? എന്നൊക്കെയാണ്. So what? ഇനിപ്പറയുന്നത് ചില വസ്തുതകൾ ആണ്.

 1. 2004 – ഡിസംബറിൽ സുനാമിത്തിരകൾ തിരുവനന്തപുരത്തിനു തെക്കുള്ള കന്യാകുമാരിയെയും ഇവിടന്ന് വടക്കുള്ള കൊല്ലത്തെയും ആലപ്പുഴയെയും എറണാകുളം വരെ ബാധിച്ചു. തിരുവനന്തപുരത്ത് ആകപ്പാടെ ചെറിയ രീതിയിൽ ബാധിച്ചത് വിഴിഞ്ഞത്തും കോവളത്തും മാത്രമാണ്. കോവളത്ത് (ഡിസംബർ, സീസൺ കാലമാണല്ലൊ) വിശ്രമിച്ചിരിന്ന വിദേശികളുടെ കുടയും മറ്റും കടലെടുത്തുകൊണ്ട് പോയി. അന്ന് അവിടെ ജോലി ചെയ്തിരിന്നതുകൊണ്ട് നേരിട്ട് കണ്ടതാണ്. പൂന്തുറയിലാണെങ്കിൽ അന്ന് 12 മണിയോടുകൂടി എല്ലാവരും കടലു നോക്കി നിൽക്കുകയായിരിന്നു. അന്ന് കടലു ചെറുതായി പൊങ്ങിയിട്ട് സ്വാഭാവികമായി താഴ്ന്നതു മാത്രമാണ് ഞങ്ങൾ കണ്ടത്. ഇതുപോലെ തിരുവനന്തപുരത്തെ ഓരോ തീരത്തിനും അനുഭവങ്ങൾ ഉണ്ടാകും.

അന്ന് തിരുവനന്തപുരം തീരരേഖയെ (shoreline) ബാധിച്ചിരുന്ന ഒരേയൊരു മനുഷ്യനിർമ്മാണം വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ നിർമ്മിച്ച പുലിമുട്ടുകളാണ്. അവിടുത്തെ നിർമ്മാണത്തിനുശേഷമാണ് പൂന്തുറ ഒരു eroding beach ആയി തീർന്നത് എന്നത് ഇവിടുത്തെ കടൽപ്പണിക്കാർ പലകുറി പലവേദികളിൽ പലരോടും പല രീതിയിൽ പറഞ്ഞതാണ്. ഇപ്പോൾ തീരശോഷണം അനുഭവിച്ചുകൊണ്ടിരിക്കുന്നവർ പോലും അന്ന് പൂന്തുറക്കാർ പറയുന്നത് കേൾക്കാൻ തയ്യാറായിരുന്നില്ല. കാരണം അവർക്ക് നിർമ്മാണം മൂലമുള്ള തീരശോഷണ വിഷയങ്ങൾ അനുഭവപ്പെട്ടുതുടങ്ങിയിരുന്നില്ല എന്നത് തന്നെ. അതിന്റെ അർത്ഥം മൺസൂൺ കാലത്തുണ്ടായിരുന്ന താൽക്കാലിക തീരശോഷണം (short term erosion) ഇല്ലായിരുന്നു എന്നല്ല. മൺസൂൺ കഴിഞ്ഞാൽ തീരം തിരിച്ചു വരുന്നതാണ് സ്വാഭാവിക തീരമാറ്റം (after longshore drift/current impact).

 1. അതിനുശേഷമാണ് മുതലപ്പൊഴി ഹാർബർ നിർമ്മാണം നടക്കുന്നത്. ആയതിനെത്തുടർന്ന് അഞ്ചുതെങ്ങുമേഖല eroding beach ആയി മാറി. അവിടെ പോകേണ്ട മണൽ പെരുമാതുറക്ക് തെക്ക് വശം കൂടുതലായി കിട്ടുകയും ചെയ്തു. സുനാമിയുടെ സമയത്ത് കുറഞ്ഞത് 100 മീറ്റർ തീരമെങ്കിലും അഞ്ച് തെങ്ങ് മേഖലയിൽ ഉണ്ടായിരിന്നു. പുലിമുട്ട് നിർമ്മാണങ്ങൾ വലിയതോതിൽ അവിടെ തുടങ്ങിയിരിന്നുമില്ല.
 2. 2010 കാലഘട്ടങ്ങളിലാ‌ണ് പൊഴിയൂരിനു തെക്കുള്ള തേങ്ങാപ്പട്ടണം ഫിഷിംഗ് ഹാർബറിനുവേണ്ടിയുള്ള പുലിമുട്ടുകൾ പണിയുന്നത്‌. അതിനുശേഷമാണ് പൊഴിയൂർ eroding beach ആയി‌മാറിയത്.
  വീണ്ടും പറയുന്നു, ഇവിടങ്ങളിൽ മൺസൂൺ കാല short term beach erosion ഇല്ലെന്നല്ല.
 3. 2015 നവംബർ മുതലാണ് വിഴിഞ്ഞം പോർട്ടിനുവേണ്ടിയുള്ള പുലിമുട്ട് നിർമ്മാണവും dredging ഉം തുടങ്ങുന്നത്. ആയതിനാൽ പൂന്തുറയും ബീമാപള്ളിയും തൊട്ട് വടക്കോട്ടുള്ള പ്രദേശങ്ങൾ കൂടുതലായി കടലെടുത്തുപോയിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ തീരശോഷണം ഈ മേഖലയിൽ വെട്ടുകാട്, വേളി, തുമ്പവരെ എത്തി നിൽക്കുകയാണ്.
  വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ അവിടുത്തെ പുലിമുട്ടിനെക്കാളും തീരം നഷ്ടപ്പെടാൻ കാരണം അവിടെ കടലിൽ നിന്നും മണൽ dredge ചെയ്ത് എടുത്ത് അവിടെ കൃത്രിമ മായി കരയുണ്ടാക്കിയതാണ്. പോർട്ട് ഓഫീസുകൾ ഇരിക്കുന്നത് ഈ കൃത്രിമ കരയിലാണ്. ശംഖുമുഖത്തും മറ്റും വരേണ്ട മണൽ അദാനിയെടുത്തു. ഇത് ഒരു തരം മോഷണമല്ലേ? (ഇപ്പോൾ കടലിൽ നിന്നും മണൽ കുഴിച്ചെടുത്ത് കരയുണ്ടാക്കണം എന്ന തരത്തിൽ ചില ചിന്തകൾ ചിലർ പ്രകടിപ്പിക്കുന്നതുകൊണ്ട് കൂടിയാണ് ഇതെഴുതുന്നത്.)
  ഇതുകൂടാതെയാണ് താൽക്കാലിക സംരക്ഷണത്തിനുവേണ്ടി പനത്തുറയിലും പൂന്തുറയിലും ബീമാപള്ളിയിലും ചെറിയതുറയിലും ഇട്ട ചെറിയ പുലിമുട്ടുകളുടെയും (groynes), കരിംകല്ല് ഭിത്തിയുടെയും impact.
 4. കടലിൽ നിന്നും മണൽ കുഴിച്ചെടുത്ത് കൃത്രിമ കരയുണ്ടാക്കിയാൽ പോലും തീരത്തു നിന്നും രണ്ട് കിലോമീറ്റർ ‌പരിധിയിലുള്ള കടലിനെ വെറുതെ വിടണം. കാരണം ഈ രണ്ടുകിലോമീറ്ററിലാണ് പ്രധാനമായും കടലിന്റെ സ്വാഭാവികമായ‌ മണലൊഴുക്കു നടക്കുന്നത് (coastal processing) എന്നാണ് ഇതുവരെയുള്ള ശാസ്ത്ര അറിവ്. കടൽ കുഴിക്കുമ്പോഴും കടലിന്റെ മണലൊഴുക്കിനെ തടസ്സപ്പെടുത്തിക്കൊണ്ടാണ് അതു ചെയ്യുന്നതെങ്കിൽ കൃത്രിമ കരയുണ്ടാക്കിയിട്ടും കാര്യമുണ്ടാവില്ല. അതിനെയും കടല് കൊണ്ടുപോകും. അതിനുമുൻപ് ഇവിടങ്ങളിലെ ആവാസവ്യവസ്ഥ യെക്കുറിച്ച് എന്തെങ്കിലും എത്തുംപിടിയും ഉണ്ടോ? ഇവിടത്തെ ഒരു ശാസ്ത്ര സ്ഥാപനത്തിന്റെ കൈയ്യിലും അത്തരത്തിൽ മതിയായ documentation ഇല്ല എന്നതുകൂടി ഓർമ്മിപ്പിക്കുന്നു.

 5. ഇത്തരം വസ്തുതകളെ കരയിലിരിന്നുകൊണ്ട് കടലിനെ പഠിക്കാൻ ശ്രമിക്കുന്ന ശാസ്ത്ര -സാങ്കേതിക സമൂഹം‌ മനസ്സിലാക്കാനോ മനസ്സിലായാലും അതനുസരിച്ച് മേൽനടപടികൾ സ്വീകരിക്കാനോ തയ്യാറാകാത്ത ഇടത്താണ് ഇതിന്റെ അപകടങ്ങൾ രൂക്ഷമാകുന്നത്. ആകപ്പാടെ അവർക്ക് ചെയ്യാൻ കഴിയുന്നത് കാലാവസ്ഥയെ പഴിക്കുക, “കടലാക്രമണ”മെന്ന് വരുത്തി തീർക്കുക, climate change study fund ഉപയോഗിച്ച് പഠനങ്ങൾ നടത്തി fund തട്ടുക.
  മറ്റൊരു വസ്തുത പറയാതിരിക്കാൻ കഴിയുന്നില്ല. സുനാമിക്ക് ശേഷമുണ്ടായ തീരശോഷണത്തെക്കുറിച്ച് പഠിക്കാൻ ഒരു ശാസ്ത്ര പഠനഗ്രൂപ്പിനു fund കിട്ടി. അവർ തെരെഞ്ഞെടുത്തത് ശംഖുമുഖം ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളെയാണ്. മുമ്പ് പറഞ്ഞല്ലൊ, സുനാമി കാരണം തിരുവനന്തപുരം തീരരേഖയിൽ ഒരു മാറ്റവുമുണ്ടായില്ല എന്ന്. അപ്പോൾ വാങ്ങിച്ച fund നു ഒരു നീതീകരണം ഉണ്ടാകണമല്ലൊ, അങ്ങനെയാണ് ശംഖുമുഖത്ത് റോഡ് തകർന്ന് (2005 ലെ കാര്യമാണ്) ലോറിയിൽ കല്ല് കൊണ്ടിടുന്ന ഒരു പടം വ്യാജേന ചേർത്ത് ഇവിടത്തെ ചില ശാസ്ത്രഞജർ പണം തട്ടിയത്. ഇന്ന് പോലും ശംഖുമുഖത്ത് കല്ലിന്റെ പാടുകൾ കാണാൻ കഴിയില്ല. മുൻപ് ഈ ഫോട്ടോയെയും പൊക്കിപിടിച്ച് ചിലയാളുകൾ ഇറങ്ങിയിട്ടുണ്ടായിരിന്നു. അവരുടെ ചോദ്യം ഇതായിരുന്നു, ഇതിനുമുൻപ് ശംഖുമുഖത്ത് ലോറിയിൽ കല്ലിറക്കിയില്ലേ?

നോക്കൂ, ഇങ്ങനെയൊക്കെയാണ് ഇവിടെ കടൽ ശാസ്ത്രം നിർമ്മിക്കുന്നത്!
പറഞ്ഞുവന്നത്, സുനാമിയുണ്ടായിരിന്ന സമയത്ത് മനുഷ്യ ഇടപെടലുകൾ ഇവിടെ ഇല്ലായിരിന്നു. അല്ലെങ്കിൽ കുറവായിരുന്നു. കേരളത്തിൽ സുനാമി ഏറ്റവും കൂടുതൽ ദുരന്തം ‌വിതച്ചതും ആളുകൾ കൊല്ലപ്പെട്ടതും ആലപ്പാട് പഞ്ചായത്തിലാണ്. കടൽമണൽ ഖനനം മൂലം കരയും തീരക്കടലും ദുർബലമായിരുന്ന ഇടമാണ് അത്!

ഇനിപ്പറയൂ, തിരുവനന്തപുരം തീരത്തിനു എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ? ഇവിടത്തെ geomorphological situations മറ്റിടങ്ങളിലെ പോലെയാണോ? 2004 ലെ സുനാമിത്തിരകൾ ഇവിടെ വലിയ ചലനങ്ങൾ സൃഷ്ടിക്കാത്തതിനെ നിങ്ങൾ എങ്ങനെ വിലയിരുത്തും?

 56 total views,  4 views today

Advertisement
Entertainment1 hour ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement