അണക്കെട്ട് വന്നാൽ പുഴയിൽ വെള്ളം കുറയുമോ ?

40

അതിരപ്പിള്ളി വിഷയത്തിൽ വൈകാരികതയുടെ അതിപ്രസരമില്ലാതെ വസ്തുനിഷ്ഠമായി എഴുതിയിരിക്കുന്നു

Johnson Np എഴുതിയത്

പുതിയ നിലപാടല്ല. ഏതാണ്ട് മുപ്പത് വർഷക്കാലമായ് തുടരുന്ന ഒരു നിലപാടാണ്. അ തിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ കേരളത്തിലെ കാൽപ്പനിക പരിസ്ഥിതി വാദികൾ പറയുന്ന അതിശയോക്തികൾ വിശ്വസിക്കാനായിട്ടില്ല. അവർ പറയുന്ന കാര്യങ്ങൾ 90 ശതമാനവും വസ്തുതകൾക്ക് നിരക്കുന്നതല്ല.

1) അണക്കെട്ട് വന്നാൽ പുഴയിൽ വെള്ളം കുറയും ?

അല്ല. ചാലക്കുടി പ്പുഴയിലെ അണക്കെട്ടുകളാണ് യഥാർത്ഥത്തിൽ പുഴയിൽ വേനൽക്കാല നീരൊഴുക്ക് നിലനിർത്തുന്നത്. പുഴയോരത്ത് ജീവിച്ച പ്രായമായവരുടെ ഓർമ്മകളിൽ വേനൽക്കാലത്ത് പുഴമുറിച്ച് നടന്നുകയറിയ ഓർമ്മകളുണ്ട്. ഇത്തരം മനുഷ്യ നിർമ്മിത പരിത:സ്ഥിതികൾ (cultural landscapes ) എല്ലാം കുഴപ്പം പിടിച്ചവയാണെന്ന് കരുതുന്നില്ല. ചാലക്കുടി പുഴയിലെയും പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും നീരൊഴുക്ക് സംബന്ധിച്ച കേന്ദ്ര ജലക്കമ്മീഷന്റെ ആധികാരിക വിവരങ്ങളെ ആസ്പദമാക്കി വേണം പുഴയുടെ നീരൊഴുക്കിലെ വ്യതിയാനങ്ങൾ വിലയിരുത്തുവാൻ.

2) പുഴയോരക്കാടുകൾ മുങ്ങുന്നത് വൻ പാരിസ്ഥിതികാഘാതമുണ്ടാക്കും ?

ഇത് വ്യക്തതയുള്ള ഒരു നിഗമനമല്ല. ഊഹാപോഹങ്ങളാണ് ആശ്രയം. കേരളത്തിന്റെ പശ്ചിമഘട്ട പരിസ്ഥിതി യെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയിട്ടുള്ള പലരും ഒന്നര ചതുരശ്ര കിലോമീറ്റർ വരുന്ന നിർദ്ദിഷ്ട ജലാശയം അത്ര വലിയ പാരിസ്ഥിതിക മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കരുതുന്നില്ല. മറിച്ച്, അത് ചില അനുകൂലഫലങ്ങൾ ഉണ്ടാക്കുമെന്ന് കരുതുന്നവരും ഉണ്ട്.

3) അതിരപ്പിള്ളി വെള്ളച്ചാട്ടം ?

ഇതും ഒരു തരത്തിൽ മനുഷ്യ നിർമ്മിതമാണ്. അത് നിലനിർത്തണമെന്ന് തന്നെയാണ് അഭിപ്രായം.

4) കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അതിരപ്പിള്ളി പദ്ധതി ഒഴിവാക്കി കൂടാത്തതാണോ?

എന്ന് കരുതുന്നില്ല. സൗരവൈദ്യംതി നല്ലൊരു ബദൽ ആണ്. ചിലവ് ഓരോ വർഷവും കുറഞ്ഞ് വരികയാണ്. പക്ഷേ, സൗരോർജ്ജം വില കുറയുമ്പോൾ എണ്ണയുടെയും വിലയിടിയാൻ സാധ്യത ഉണ്ട്.

6) വലിയ തോതിൽ കാർബൺ ബഹിർഗമനത്തിന് വഴിയൊരുക്കുന്ന ഇക്കോ ടൂറിസം നിയന്ത്രിക്കപ്പെടേണ്ടതല്ലേ?

മറ്റു തരത്തിൽ തൊഴിൽ തേടിയുള്ള യാത്രകളും മറ്റും കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. ഉൽപ്പാദനം പരമാവധി പ്രാദേശികമാക്കണം. വൈവിധ്യങ്ങളോടുള്ള മനുഷ്യരുടെ ജിജ്ഞാസകൾക്ക് വിലക്കേർപ്പെടുത്താനാവില്ല. വൈദ്യുതവാഹനങ്ങളും എണ്ണയെ ആശ്രയിക്കാത്ത വൈദ്യുതോൽപ്പാദനവും വ്യാപകമായാൽ പ്രതിസന്ധി ലഘൂകരിക്കാനാകും. LED ബൾബുകൾ വൈദ്യുതോപയോഗം കുറയ്ക്കാൻ സഹായിച്ചതു പോലെ.

5) മറ്റ് സാധ്യതകൾ എന്താണ്.?

മോഡുലാർ ന്യൂക്ലിയർ റിയാക്ടറുകൾ വ്യാപകമായിക്കൂടെന്നില്ല. കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിൽ സുലഭമായ തോറിയം ഒരു സുരക്ഷിത ഊർജ്ജോൽപ്പാദന സാമഗ്രിയായ് മാറിയാൽ നീണ്ടൊരു കാലത്തേയ്ക്ക് അതിനെ ആശ്രയിക്കാനാകും. കാർബൺ ബഹിർഗമനം കുറയ്ക്കാനുമാകും.

6) ഫണ്ട് വാങ്ങി പ്രവർത്തിയ്ക്കുന്ന പരിസ്ഥിതി സംഘടനകളെക്കുറിച്ച് ?

ശാസ്ത്രീയം എന്ന പേരിൽ അതിശയോക്തികൾ പ്രചരിപ്പിക്കലാണവരുടെ രീതി. വൈകാരികതയുടെ ഓളമുണ്ടാക്കി നിലനിൽപ്പ് ഭദ്രമാക്കാനുള്ള ശ്രമം. നിഗൂഢമായ രാഷ്ട്രീയ താൽപ്പര്യങ്ങൾ. സംഘപരിവാരത്തിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന നദീവന്ദനങ്ങൾ.