പ്രണവിനെയും കല്യാണിയേയും കാണുമ്പൊൾ അവർ കല്യാണം കഴിക്കുമോ എന്ന് നോക്കേണ്ട കാര്യമെന്താണ് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
159 VIEWS

ഒരു സംവിധായകൻ ആയി രംഗത്തുവന്നു ഒടുവിൽ അഭിനയത്തിലേക്ക് തിരിഞ്ഞ കലാകാരനാണ് ജോണി ആന്റണി. വിനീത് ശ്രീനിവാസന്റെ ‘ഹൃദയ’ത്തിൽ കല്യാണി പ്രിയദർശന്റെ അഭിനയിച്ച കഥാപാത്രത്തിന്റെ അച്ഛൻ വേഷം ജോണി ആന്റണിയാണ് അവതരിപ്പിച്ചത്. അതിലെ നായകനായ പ്രണവും കല്യാണിയും ബാല്യകാലം മുതലുള്ള കൂട്ടുകാരാണ്. അവരുടെ കുടുംബങ്ങൾ തമ്മിലുള്ള അടുപ്പവും ഏവർക്കും അറിയാം. പ്രണവിനെയും കല്യാണിയേയും ചേർത്തുകൊണ്ടുള്ള ഗോസിപ്പുകൾ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ. അവരെ തമ്മിൽ വിഹാഹം കഴിപ്പിച്ചേ അടങ്ങൂ എന്നപോലെയാണ് ചിലരുടെ പെരുമാറ്റം. എന്നാൽ ഇപ്പോൾ പ്രണവിനെയും കല്യാണിയെയും കാണുമ്പോള്‍ ഇവര്‍ കല്യാണം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനു ജോണി ആന്റണി പറഞ്ഞ മറുപടിയാണ് ശ്രദ്ധേയം.

”പ്രണവും കല്യാണിയും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. അവരെ കാണുമ്പോള്‍, ‘ഇവര് കല്യാണം കഴിക്കുമോ’, എന്ന് നോക്കേണ്ട കാര്യമെന്താണ്. എന്റെ മകളും വേറെ ഒരു പയ്യനും നടന്ന് വരുമ്പോള്‍, ‘ഇവര് കല്യാണം കഴിക്കുമോ’ എന്ന് നമുക്ക് തോന്നുമോ. നിങ്ങള്‍ ന്യൂജനറേഷന്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ്” . ഇതായിരുന്നു ജോണി ആന്റണിയുടെ മറുപടി.

സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാന്‍, സൈക്കിള്‍, ഈ പട്ടണത്തില്‍ ഭൂതം ഇവയൊക്കെയാണ് ജോണി ആന്റണി സംവിധാനം ചെയ്ത സിനിമകൾ. ഇപ്പോൾ താരം അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാന്‍, സൈക്കിള്‍ എന്നീ സിനിമകൾ സൂപ്പർഹിറ്റുകൾ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ