Connect with us

Entertainment

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Published

on

Basod T Baburaj സംവിധാനം ചെയ്ത ‘ജോണി’ എന്ന ഷോർട്ട് മൂവി ,ഒരു നടനാകാൻ സാധിക്കാത്തതിലുള്ള നിരാശാബോധങ്ങളുമായി കഴിയുന്ന ഒരാളിലൂടെയാണ് കടന്നുപോകുന്നത്. അനവധി സിനിമകളിൽ കഴിവ് തെളിയിച്ച അഭിനേതാവ് പ്രശാന്ത് മുരളിയാണ് പ്രധാന വേഷമായ ജോണിയെ അവതരിപ്പിച്ചിരിക്കുന്നത്. ജോണിയുടെ മനഃസംഘര്ഷങ്ങളും ആകുലതകളും പകർത്തുന്നതിൽ പ്രശാന്ത് പൂർണ്ണമായും വിജയിച്ചിരിക്കുന്നു.

Basod T Baburaj

Basod T Baburaj

നിരാശാബോധങ്ങളാണ് ഒരാളുടെ ജീവിതത്തിന്റെ നിറങ്ങളെ ഇല്ലതാക്കുന്നത്. വാനോളം കെട്ടിപ്പൊക്കുന്ന പ്രതീക്ഷകളുടെ ചീട്ടുകൊട്ടാരങ്ങൾ തകർന്നടിയുമ്പോൾ ജീവിതത്തെ വെറുക്കാനും ഒളിച്ചോടാനും തോന്നും. അന്യന്റെ ജീവിതത്തിൽ തലയിടുന്ന സമൂഹത്തിന്റെ ചോദ്യങ്ങൾ കൂടിയാകുമ്പോൾ ഒരാളുടെ തകർച്ച എളുപ്പമായി.

നിങ്ങളൊരു കാര്യം എത്ര തീവ്രമായി ആഗ്രഹിക്കുന്നുവോ അത് നടത്തിത്തരാൻ ലോകം നിങ്ങൾക്കുവേണ്ടി ഗൂഢാലോചന നടത്തുമെന്ന പാലൊ കൊയ്‌ലോയുടെ വാക്കുകൾ വേദവാക്യമായി എടുക്കാനും സാധിക്കില്ല. കാരണം പ്രതീക്ഷ നഷ്ടപ്പെടുന്നവന്റെ കൂടെ ചോദിച്ചാലറിയാം അവന്റെ ആഗ്രഹങ്ങൾ എത്രമാത്രം തീവ്രമായിരുന്നു എന്ന്…അതിലേക്കുള്ള അവന്റെ ശ്രമങ്ങൾ എത്രമാത്രം കഠിനമായിരുന്നു എന്ന്. ജോണി അത്തരത്തിൽ ഒരുവനായിരുന്നു.അയാൾ ഒടുവിൽ ലഹരിയിൽ പോലും അഭയംതേടാൻ ശ്രമിക്കുകയാണ്.

 

ജോണിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

എന്നാൽ ബോധമനസിനെ അബോധത്തിലേക്കു ഒളിച്ചുകടത്താൻ എപ്പോഴും ലഹരിക്ക്‌ ആകണമെന്നില്ല. ജോണി ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ കണ്ടെത്തിയ ഒരേയൊരു വഴി മരണമായിരുന്നു. ആത്മഹത്യാക്കുറിപ്പ് എഴുതി തലയിൽ പിസ്റ്റൾ ചേർത്തുപിടിച്ചു അയാൾ ഇരിക്കുമ്പോൾ ‘മല്ലു ആന്റി’യുടെ അഡ്വെർട്ടൈസ്മെന്റ് മെസേജിനു പോലും അയാളെ പിന്തിരിപ്പിക്കാൻ ആകുന്നത് , തന്നെ അഭിനയിക്കാൻ വിളിക്കാനുള്ള ഒരു അറിയിപ്പായിരിക്കുമോ എന്ന പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പിനെയെങ്കിലും ആഗ്രഹിച്ചതു കൊണ്ടാകണം . അയാൾ വീണ്ടും പിസ്റ്റൾ ചേർത്തുപിടിച്ചു കാഞ്ചി വലിക്കാൻ ഒരുങ്ങവേയാണ് പ്രതീക്ഷയുടെ ആ ഫോൺ കാൾ അയാളെ തേടിയെത്തുന്നത്.

സിനിമയുടെ ഒഡിഷനിൽ അയാളെ സെലക്റ്റ് ചെയ്തു എന്ന കാൾ കേട്ടുകൊണ്ട് ജോണി തുള്ളിച്ചാടുകയാണ്. ആ ചാട്ടത്തിലും അയാളുടെ അട്ടഹാസങ്ങളിലും ഈ ലോകത്തോടുള്ള , സമൂഹത്തോടുള്ള റിവഞ്ച് കാണാമായിരുന്നു. പക്ഷെ…… എന്താണ് സംഭവിച്ചത് ? മേശയിൽ എഴുതിവച്ച ജോണിയുടെ ആത്മഹത്യാക്കുറിപ്പ് …. അത്…അത്…..

നിങ്ങൾ തന്നെ കാണുക… വിലയിരുത്തുക… ജോണിയ്ക്ക് വോട്ട് ചെയുക…

ജോണിയുടെ സംവിധാനം, എഡിറ്റിങ് എന്നിവ നിർവഹിച്ച Basod T Baburaj ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement

ഞാൻ ഫിലിം ഫീൽസിൽ എഡിറ്റർ ആയി വർക്ക് ചെയ്യുകയാണ്. സ്പോട്ട് എഡിറ്റർ ആയും വർക്ക് ചെയ്യുന്നുണ്ട്. ത്സാൻസീറാണി എന്ന മൂവിയുടെ മെയിൻ എഡിറ്റർ ആണ് . ഞാൻ ബികോം പഠനകാലത്തൊക്കെ ഷോർട്ട് മൂവി ഡയറക്റ്റ് ചെയ്യുമായിരുന്നു. അന്നൊക്കെ ഷോർട്ട് മൂവിയൊക്കെ ചെയുമ്പോൾ നമുക്ക് അത്ര വലിയ ധാരണയൊന്നും ഇല്ലായിരുന്നു. ഓരോ പ്രോസസിങ്ങും ഞാൻ അങ്ങനെയാണ് പഠിച്ചത്. ഡിഗ്രി പഠനകാലത്തൊക്കെ കാമ്പസ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അനവധി ഷോർട്ട് മൂവി ചെയ്തിട്ടുണ്ട് . ഓരോന്നങ്ങനെ ചെയ്താണ് ഞാൻ പഠിച്ചത്.  ഷോർട്ട് മൂവീസ് ഒക്കെ ഡയറക്റ്റ് ചെയുമ്പോൾ ആണ് ഞാൻ എഡിറ്റിങ് എന്തെന്ന് മനസിലാക്കുന്നത്. നമ്മളൊക്കെ കാണുന്ന ഒരു പ്രോപ്പർ സിനിമ ഉണ്ടാകുന്നത് എങ്ങനെയെന്ന് അവിടെ നിന്നാണ് മനസിലാക്കുന്നത് .. അങ്ങനെ എഡിറ്റിടങ്ങിനോടുള്ള താത്പര്യം കൊണ്ടാണ് അത് പഠിച്ചിട്ടു എഡിറ്റർ ആയതാണ്.

അഭിമുഖത്തിന്റെ ശബ്‌ദരേഖ ഇവിടെ കേൾക്കാം

BoolokamTV InterviewBasod T Baburaj

ജോണിക്കു മുൻപ് ശ്രദ്ധിക്കപ്പെട്ട ഷോർട്ട് മൂവീസുകൾ 

‘നീയേ’ എന്ന ഷോർട്ട് മൂവി നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് ഞാൻ എഴുതുകയും പ്രൊഡ്യൂസ് ചെയുകയും അഭിനയിക്കുകയും ചെയ്തൊരു വർക്ക് ആയിരുന്നു. അത് ഭയങ്കര ഹിറ്റ് ആയിരുന്നു. ‘ദുനിയാവിന്റെ ഒരറ്റത്ത് ‘എന്ന ടോം ഇമ്മാട്ടിയുടെ ഒരു സിനിമ വരുന്നുണ്ട്. അതിന്റെ റൈറ്റർ ആണ് ‘നീയേ’ സംവിധാനം ചെയ്തത് . പിന്നെ Mi Amor എന്ന ഷോർട്ട് മൂവി ഞാൻ സംവിധാനം ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ അതിനു മുൻപ് ‘മല്ലൂസ് ‘ എന്ന ഷോർട് മൂവി ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ ‘രണ്ടു മുഖങ്ങൾ’… അങ്ങനെ കുറച്ചൊക്കെ ചെയ്തിട്ടുണ്ട് . നമ്മൾ പ്ലസ് ടു കഴിഞ്ഞപ്പോൾ തുടങ്ങിയതാണ്. ഡിഗ്രി പഠിക്കുമ്പോൾ സിനിമയിലോട്ട് എഡിറ്റിങ്ങിലൂടെ എങ്കിലും… അതിലേക്കുള്ള വഴി ഷോർട്ട് ഫിലിമുകളിലൂടെ ആയിരുന്നു. ഷോർട്ട് ഫിലിം ചെയ്തു ചെയ്തു…പിന്നെ അസിസ്റ്റ് ചെയ്യാൻ ശ്രമിച്ചു പറ്റാതെ വന്നപ്പോൾ ആണ് ഞാൻ സ്പോർട്ട് എഡിറ്റിങ്ങിലോട്ടു തിരിഞ്ഞത്.

ജോണിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ജോണി എന്ന ഷോർട്ട് മൂവിയിലേക്കു എത്താൻ കാരണം

ജോണി എന്ന ഷോർട്ട് മൂവിയിലേക്കു എത്താൻ കാരണം , ഞാൻ ഷോർട്ട് ഫിലിം ഡയറക്റ്റ് ചെയുന്നത് ബ്രെക് ചെയ്യാം ഇതിനി മൂവിയിലോട്ട് നോക്കിയാൽ മതി എന്ന് കരുതിയിരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോൾ ആണ് കോവിഡ് വരികയും ഫസ്റ്റ് ലോക് ഡൌൺ തുടങ്ങുകയും ചെയ്തത്. ആ ഒരു സ്റ്റേജിൽ നമുക്ക് വർക്ക് ഒന്നും ഇല്ല. ടോട്ടലി സ്റ്റക്ക് ആയി. എഡിറ്റിങ് വർക്സ് ആണെങ്കിൽ പോലും എല്ലാം ഡിലെ വന്നു. നമ്മളും മെന്റലി ഡൌൺ ആയിരുന്നു. അങ്ങനെയിരിക്കുമ്പോൾ ആണ് ഒരു റൂമിൽ വച്ചുകൊണ്ടു എന്ത് ചെയ്യാൻ സാധിക്കും …ലോക്ഡൗണിന്റെ ഇടയ്ക്ക് എന്ത് ഷൂട്ട് ചെയ്യാൻ സാധിക്കും …അത്തരത്തിൽ ഒരു സബ്ജക്റ്റ് നോക്കി, അതിൽ നിന്നാണ് ജോണിയിലേക്ക് എത്തിയത്.

ലോക് ഡൗണിൽ കലാകാരന്മാർക്കുള്ള നിരാശ, ജോണിയുടെ നിരാശ …. എല്ലാം നിരാശയാണല്ലോ ?

Advertisement

നമുക്കൊക്കെ ഓരോ അംബീഷൻസും ടാർഗറ്റും ഉണ്ടായിരിക്കുമല്ലോ ..അതിനുവേണ്ടിയുള്ള യാത്രയിൽ ആയിരിക്കുമല്ലോ…നമ്മൾ ആ വിചാരിച്ച ലെവലിൽ ഒന്നും എത്തിയിട്ടില്ല … അപ്പോഴാണ് നമ്മളും ടോട്ടലി സ്റ്റക്ക് ആകുന്നത്. ഇനി എന്താണെന്നും അറിയില്ല.

നടൻ പ്രശാന്ത് മുരളിയുമൊത്തുള്ള ആ ഒരു എക്സ്പീരിയൻസ്

‘ഈ ദുനിയാവിന്റെ ഒരറ്റത്ത് ‘ എന്ന സിനിമയുടെ രണ്ടു റൈറ്റേഴ്സിൽ ഒരാളാണ് പ്രശാന്തേട്ടൻ. അതിന്റെ മറ്റൊരു റൈറ്റർ ആണ് ഞാൻ എഴുതിയ ഷോർട്ട് മൂവി സംവിധാനം ചെയ്ത ആളെന്ന നേരത്തെ പറഞ്ഞിരുന്നല്ലോ.. അദ്ദേഹമാണ് സഫീർ റുമാനി. അദ്ദേഹം മുഖേനയാണ് എനിക്ക് പ്രശാന്തേട്ടനെ പരിചയം. ജോണിയുടെ കാരക്റ്റർ നമ്മൾ എഴുതിക്കഴിഞ്ഞപ്പോൾ അത് ആരെക്കൊണ്ട് ചെയ്യിക്കണം എന്ന ചിന്തവന്നു. കാരണം ഒരുപാട് ഇമോഷൻസിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമാന് ജോണി. മാത്രമല്ല വേറൊരു കഥാപാത്രവും ആ ഷോർട്ട് ഫിലിമിൽ ഇല്ല. ആ ഒരു കഥാപാത്രം വേണം ആളുകളെ അത്രയുംനേരം മടുപ്പിക്കാതെ പിടിച്ചിരുത്തേണ്ടത്. അപ്പോൾ അതിനുപറ്റിയ എക്സ്പീരിയൻസ് ഉള്ള ഒരു ആർട്ടിസ്റ്റ് തന്നെ വേണം. അങ്ങനെ നമ്മൾ ഓരോ മുഖങ്ങളും ആലോചിച്ചു. പെട്ടന്ന് സ്ട്രൈക്ക് ചെയ്ത മുഖമായിരുന്നു പ്രശാന്തേട്ടന്റെ മുഖം. അങ്ങനെയാണ് പ്രശാന്തേട്ടൻ ഈ പ്രൊജക്റ്റിലേക്ക് വന്നത്.

ജോണിയുടെ മരണം ദുഖിപ്പിച്ചു, കലാകാരന്മാർക്ക് ദുരന്ത പര്യവസായികളോട് മാത്രമേ പ്രിയമുള്ളൂ ?

ജോണി അവിടെ മരിച്ചതായി കാണിക്കുന്നില്ല. മരിക്കാതിരിക്കാനും സാധ്യതയുണ്ട് എന്നൊരു ഹോപ് അവിടെയുണ്ട്. ഒരു വെടി പൊട്ടുന്നു എന്നേയുള്ളൂ. നമ്മൾ കൂടുതൽ ആയൊരു ഡീറ്റൈലിങ്ങിലേക്ക് അതുകൊണ്ടാണ് മനഃപൂർവ്വം പോകാത്തത്.

മരിച്ചു എന്ന നിലക്കല്ലേ ക്ളൈമാക്സിലെ ആത്മഹത്യാകുറിപ്പ് വായന ചിന്തിപ്പിക്കുന്നത് ?

അതെ..പക്ഷെ ഞാൻ ആദ്യം അതിന്റെ റഫ് ചെയ്തപ്പോൾ ആ ഓഡിയോ വച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ കരുതി..ഓക്കേ … ആളുകൾ വേണമെങ്കിൽ ജോണി മരിച്ചതായി കരുതിക്കോട്ടെ എന്ന് . അങ്ങനെ വിചാരിച്ചാണ് ആ സമീപനം കൊണ്ടുവന്നത്. അങ്ങനെയാണ് ആ വാക്കുകൾ എടുത്തു അവിടെ പ്ലെയിസ് ചെയ്തത്. ഫൈനൽ എഡിറ്റിങ്ങിൽ രണ്ടു ഓപ്‌ഷൻ വച്ച് നോക്കി . ആ വാക്കുകൾ എവിടെയൊക്കയോ നമ്മുടെ ഹൃദയത്തിൽ തൊടുന്നുണ്ടായിരുന്നു.

Advertisement

ജോണിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

നഷ്ടപ്പെടലുകൾക്കൊരു സുഖമുണ്ട്

പിന്നെപ്പോഴും വേദനയ്ക്ക് ഒരു സുഖമുണ്ടല്ലോ.. നഷ്ടപ്പെടലുകൾക്കൊരു സുഖമുണ്ടല്ലോ. പ്രണയം തുടങ്ങി..എന്ത് വിഷയമോ ആയിക്കോട്ടെ… പരസ്പരം നഷ്ടപ്പെടുന്നതിൽ ഒരു സുഖമുണ്ടല്ലോ. ..അത് പ്രേക്ഷകരിൽ ഉണ്ടാക്കുന്ന ഒരു സങ്കടവും നീറ്റലും ഉണ്ടല്ലോ…ആ ഒരു നീറ്റൽ കിട്ടിയാൽ സന്തോഷം എന്ന് ഞാൻ കരുതി. തകർച്ചകൾ നേരിടുമ്പോൾ ആണല്ലോ നമ്മൾ ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്നത്. നമുക്കൊരു സേഫ് സോൺ കിട്ടുമ്പോൾ നമ്മൾ വല്ലാത്തൊരു കംഫർട്ടബിൾ ആയിപ്പോകും. അത് ബ്രേക്ക് ചെയുമ്പോൾ ആണല്ലോ പലതും ഇവിടെ സംഭവിക്കുന്നത്.

മുന്നോട്ടുള്ള ആഗ്രഹങ്ങൾ

സംവിധാനം ചെയ്യണം എന്നതുതന്നെയാണ് അൾട്ടിമേറ്റ് ആയുള്ള ആഗ്രഹം. നൂറുശതമാനം നല്ലൊരു സ്ക്രിപ്റ്റ് വരുമ്പോൾ നമ്മൾ കരുതും ഇതിലും ബെറ്റർ ആയ ഒരു സ്ക്രിപ്റ്റ് വരും എന്ന്. ഫസ്റ്റ് പ്രോജക്റ്റ് ആണ് അതൊരു വലിയ സംഭവമായി വരണം എന്നൊരു ആഗ്രഹമുണ്ട്. സ്ക്രിപ്റ്റിൽ 100 ശതമാനം കോൺഫിഡന്റ് ആയിരിക്കണം എന്നാണു ആഗ്രഹം. രണ്ടുതരത്തിലും നമുക്ക് സിനിമ ചെയ്യാം.. ചെറിയൊരു പ്ലോട്ട് എടുത്തു ഡെവലപ്പ് ചെയ്തു മേക്കിങ്ങിലൂടെ ബ്രില്യന്റ് ആയി ചെയ്യാം . ഒരുപാട് വലിയൊരു കഥയൊന്നും വേണ്ട, ചെറിയൊരു സംഭവം വച്ചിട്ട് ഇമോഷനും കാര്യങ്ങളും ഉൾപ്പെടുത്തി ആൾക്കാർക്ക് നല്ല ആസ്വാദനം കൊടുക്കാൻ നമുക്ക് സാധിക്കും. എന്നാൽ എന്റെ ആദ്യത്തെ സിനിമ സ്ക്രിപ്റ്റ് ബേസ് തന്നെ നല്ലതായിരിക്കണം, അതുകഴിഞ്ഞിട്ടു മുകളിൽ പറഞ്ഞ റിസ്‌ക്കുകൾ എടുക്കാം എന്നാണു കരുതുന്നത്. അതുകാരണം സ്ക്രിപ്റ്റ് അന്വേഷിച്ചിട്ടുള്ളൊരു യാത്രയാണ് ഇപ്പോൾ. പ്രോസസുകൾ നടക്കുന്നുണ്ട്. പിന്നെ ലൈഫും വളരെ ഇമ്പോർട്ടന്റ് ആണല്ലോ.

സിനിമയുടെ ഭാഗമായി നിൽക്കുന്നതുതന്നെ സന്തോഷം

കൂടുതൽ സന്തോഷം ഉണ്ടാക്കുന്നത്. , സിനിമയുടെ ഭാഗമായി നിൽക്കുന്നതുകൊണ്ടു ഒരുപാട് പഠിക്കാൻ സാധിക്കുന്നുണ്ട്. ഞാൻ ഒടുവിൽ സ്പോർട്ട് എഡിറ്റ് ചെയ്തത് റോഷൻ ആൻഡ്രുസ് സാറിന്റെ ദുൽഖർ ചിത്രമായ സല്യൂട്ടിൽ ആയിരുന്നു. അദ്ദേഹത്തെ പോലുള്ളവരുടെ കൂടെ നമ്മൾ വർക്ക് ചെയുമ്പോൾ നമ്മൾ വല്ലതെ അപ്ഗ്രേഡ് ആകുന്നുണ്ട്. നമ്മളൊരു യൂണിവേഴ്സിറ്റിയിൽ അല്ലെങ്കിൽ ഒരു ഫിലിം സ്‌കൂളിൽ ഒക്കെ ചേർന്ന ഫീൽ ആണ്. നമുക്ക് വല്ലാത്തൊരു രീതിയിൽ അദ്ദേഹത്തിന്റെ രീതികളെ അഡോപ്റ്റ് ചെയ്യാൻ പറ്റുന്നുണ്ട്. സ്ക്രിപ്റ്റിന് വേണ്ടിയുള്ള യാത്രയിൽ ആണെങ്കിലും റോഷൻ സാറിനെ പോലുള്ള ആൾക്കാരുടെ കൂടെ വർക്ക് ചെയ്യാൻ സാധിക്കുന്നതുകൊണ്ടു മെന്റലി ഓക്കേ ആണ്….ഹാപ്പിയാണ്. പതിയെ ആണെങ്കിലും നല്ലൊരു പ്രൊജക്റ്റുമായി വരാം എന്ന ഒരു ആഗ്രഹമാണ്.

Johny
Production Company: BodhaCreative
Short Film Description: Thiraseelayilee tharangale mathrame nammal kannunullu athil ethaa pedathavarudem logam koodiyanuncinema
Producers (,): Nitheesh pushpangathan
Directors (,): Basod T Baburaj
Editors (,): Basod T Baburaj

Writer :  Imthiyaz khan
Music Credits (,): Anaswar
Cast Names (,): Prasant Murali
Genres (,): Drama
Year of Completion: 2021-02-19

Advertisement

***

 3,517 total views,  9 views today

Continue Reading
Advertisement

Comments
Advertisement
Entertainment16 mins ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement