വില്ലേജ് ഓഫീസിലെ ഒരു ഫോം ആണിത്; ഇതിലെ ഭാഷ ഒന്ന് നോക്കു, രാജഭരണം മാറി, നമ്മുടെ നികുതി പണം ശമ്പളമായി മേടിക്കുന്നവരോട് നമ്മൾ അപേക്ഷിക്കുന്നതെന്തിനാണ് ?

377

Joji John

വില്ലേജ് ഓഫീസിലെ ഒരു ഫോം ആണിത്: ഇതിലെ ഭാഷ ഒന്ന് നോക്കു (അപേക്ഷ, അവർകൾ, ബോധിപ്പിക്കൽ, സമക്ഷം, ദയവ്, മേലധികാരം) ആവശ്യക്കാരിൽ വല്ലാത്ത അടിമബോധം സൃഷ്ടിക്കുന്ന ഇത്തരം ഫോമുകൾ അറബിക്കടലിൽ എറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു: രാജഭരണം മാറി നമ്മൾ തിരഞ്ഞെടുത്ത ഗവൺമെന്റ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായ സർക്കാർ ഓഫീസുകളിൽ ഇപ്പഴും ആ പഴയ രാജഭരണകാലത്തെ പ്രജകളുടെ വൃത്തികെട്ട വിനീത വിധേയത്വം ഇന്നും ഒരു ആചാരം എന്ന പോലെ തുടരുന്നു: രേഖകളുടെ ലഭ്യത നാമോരോത്തരുടേയും അവകാശമാണ്: അത് നിർവ്വഹിച്ച് കൊടുക്കുക എന്നത് നമ്മുടെ നികുതിപ്പണം വേതനമായി കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ കടമയാണ്: ആപ്ലിക്കേഷന്റെ മലയാളവത്കരണം അപേക്ഷ എന്നതിന് പകരം ആവശ്യപ്രകടനപത്രിക എന്നോ മറ്റോ ആക്കുന്നതാണ് ഉചിതം: പിന്നെ സായിപ്പിന്റെ തിരുശേഷിപ്പായ ആ സാർ വിളി മാറ്റി മിസ്റ്റർ ഓഫീസർ എന്നാക്കണം. ‘ലോകത്തിലെ ഏറ്റവും അധികാരമുള്ള മനുഷ്യനായ അമേരിക്കൻ പ്രസിഡൻറിനെ ആ നാട്ടുകാർ വിളിക്കുന്നത് മിസ്റ്റർ പ്രസിഡൻറ്/മിസ്റ്റർ ട്രമ്പ് എന്നൊക്കെയാണ്.

**