Featured
ഇന്ത്യൻ സെലിബ്രിറ്റികൾ ഈ കുട്ടിയുടെ കാലു കഴുകി വെള്ളം കുടിക്കണം
2018 ഓഗസ്റ്റ് 18ന് ഗ്രെറ്റ തൻബെർഗ് ,അന്ന് അവൾക്ക് പ്രായം 15 സ്വീഡിഷ് പാർലമെന്റിന് പുറത്തുള്ള തന്റെ സ്കൂളിൽ കാലവസ്ഥയുടെ പ്രാധാന്യം അറിയിച്ച് ഒരു പണിമുടക്ക് നടത്തി സ്കൂളിൽ നിന്നും പുറത്താക്കിയെങ്കിലും
275 total views

2018 ഓഗസ്റ്റ് 18ന് ഗ്രെറ്റ തൻബെർഗ് ,അന്ന് അവൾക്ക് പ്രായം 15 സ്വീഡിഷ് പാർലമെന്റിന് പുറത്തുള്ള തന്റെ സ്കൂളിൽ കാലവസ്ഥയുടെ പ്രാധാന്യം അറിയിച്ച് ഒരു പണിമുടക്ക് നടത്തി സ്കൂളിൽ നിന്നും പുറത്താക്കിയെങ്കിലും മാതാപിതാക്കളും ഒപ്പം നാട്ടുകാരും അവൾക്ക് ഒപ്പം നിന്നു സ്ക്കൂളിൽ അവൾ തുടർന്നു: എന്നാൽ അവൾ നടത്തിയ ആ സമരം , അത് ലോകമെമ്പാടും വ്യാപിച്ചു, ചർച്ചയായി ജനാധിപത്യവാദികൾ അവളുടെ ഒരോ വാക്കുകൾക്കും കാതോർത്തിരുന്നു: പിന്നീട് അവളെ ലോകം എമ്പാടുമുള്ള ജനാധിപത്യവാദികൾ നെഞ്ചിലേറ്റി ഇപ്പോൾ സ്വീഡനിൽ അവൾ ഒരു ലക്ഷത്തിലധികം സ്കൂൾ കുട്ടികൾ ഉൾപ്പെടുന്നു. പ്രസ്ഥാനത്തെ അവൾ നയിക്കുകയാണ്: കാലവസ്ഥയുടെ പ്രാധാന്യം അറിയിച്ചുകൊണ്ട്:
കുറഞ്ഞ കാർബൺ ജീവിതം നയിക്കാൻ തൻബെർഗ് ശ്രമിക്കുന്നു. അതിനാൽ അവൾ സസ്യാഹാരിയാണ്, അവൾ പറക്കുന്നില്ല. 2019 ൽ ടൈം മാഗസിൻ അവളുടെ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു , മാത്രമല്ല ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി .ഗ്രെറ്റ തൻബെർഗ് പിന്നീട് 20l9 ലെടൈം മാഗസിന്റ മുഖചിത്രമായി ഇടം പിടിച്ചു:കർക്ഷക വിരുദ്ധ ഇന്ത്യൻ ഗവൺമെന്റിന്റെ നടപടിയേ ചോദ്യം ചെയ്യുക വഴി അവൾ ഇന്ത്യക്കാരുടേയും ഹൃദയത്തിൽ ഇടം പിടിച്ചു. ഇപ്പോൾ ഇന്ത്യൻ ഗവൺമെൻറ് അവൾക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുകയാണ്:
ഇതറിഞ്ഞ അവൾ ഒട്ടും മടിക്കാതെ തന്റെ നിലപാട് കടുപ്പിച്ച് വീണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട് 2003 ൽ ജനിച്ച ഇപ്പോൾ കേവലം 18 വയസ്സു മാത്രം ഇവൾ ഈ പ്രായത്തിലുള്ള ഏതൊരു ഇന്ത്യൻ പെൺകുട്ടിയും വിവാഹമെന്ന സ്വപ്നഭൂമിയിലേക്ക് മനസ്സ് പായിക്കുന്ന അവസ്ഥയിൽ
ഇവളുടെ മഹത്വം നമ്മൾ ജനാധിപത്യവാദികൾ തിരിച്ചറിയണം പിൻതുണ കൊടുക്കണം .ഈ കുട്ടിയുടെ കാലു കഴുകി വെള്ളം കുടിക്കണം കർഷകർക്ക് എതിരെ നടത്തുന്ന സർക്കാർ നടപടിയെ അനുകൂലിക്കുന്ന സെലിബ്രേറ്റികളും ഒപ്പം മറ്റുള്ളവരും: ഗ്രേറ്റ നിന്നെ ഞാൻ എന്റെ സ്വന്തം മകളെപ്പോലെ ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്നു:
276 total views, 1 views today