പോത്തിനോട് വേദം ഓതരുത്, സാങ്കേതിക യുഗമാണ്

0
251

ജോജി ഉള്ളന്നൂർ

എന്താണു നമ്മുടെ സംസ്കാരവും പാരമ്പര്യവും? കന്യക മരണപ്പെട്ടാൽ ആത്മാവിനു മോക്ഷപ്രാപ്തി ലഭിക്കാൻ ആ മ്യതദേഹത്തെ ഭോഗിക്കാൻ കല്പിച്ചിരുന്ന നിഷേക പാരമ്പര്യമോ? വേശ്യാസംസ്കൃതിയില്‍ അധിഷ്ടിതമായ മണാള പാരമ്പര്യമോ? നാടുനീളെ നായർ തറവാട്ടുകളിൽ സംബന്ധം കൂടിയും, ദളിത സ്ത്രീകളെ ബലാൽസംഗം ചെയ്തും നടന്ന ബ്രാഹ്മണ പാരമ്പര്യമോ? സ്വന്തം ഭാര്യയുടെ കിടപ്പുമുറിക്കു മുന്നിൽ നമ്പൂതിരിയുടെ മെതിയടിക്കും റാന്തൽ വിളക്കിനും മാറി മാറി കാവലിരിക്കേണ്ടി വന്ന നായരുടെ പാരമ്പര്യമോ? ക്ഷേത്രത്തിലെ നമ്പൂതിരിമാർക്ക് പ്രഭാത പൂജയും ഉച്ച പൂജയും അത്താഴ പൂജയും കഴിഞ്ഞ് ഭോഗിക്കാൻ നടക്കിരുത്തിയിരുന്ന കന്യകമാരുടെ പാരമ്പര്യമോ? ഒരു പെൺകുട്ടി വയസ്സറിയിച്ചാൽ നാട്ടിലെ പ്രമാണിയെ വിളിച്ചു വരുത്തി അവളെ കാഴ്ചവെക്കുന്ന അച്ഛന്മാരുടെ പാരമ്പര്യമോ?

രാവിലെ മുറ്റത്ത് ചൂട്ടു കുത്തിക്കെടുത്തിയ പാടുകളുടെ എണ്ണം നോക്കിയാണ് പഴയ നായർ തറവാടുകളുടെ പ്രതാപമളന്നിരുന്നത് എന്ന് തകഴി ശിവശങ്കരപ്പിള്ള എഴുതിയിട്ട് അധികകാലങ്ങളായിട്ടില്ല. തന്നെക്കാള്‍ താണ ജാതിക്കാരല്ലാത്ത പുരുഷന്മാര്‍ ആര് എപ്പോള്‍ ആവശ്യപ്പെട്ടാലും ലൈംഗീക സേവനം നല്‍കാന്‍ ബാധ്യസ്ഥയായിരുന്നു അന്നത്തെ നായര്‍ സ്ത്രീകള്‍. അതിനു വിധേയരാകാതിരുന്നാല്‍ വധിക്കപ്പെടുമെന്നുപോലും നായര്‍ നാടുവാഴികളുടെ വിളംബരമുണ്ടായിരുന്ന നാടാണ് കേരളം. (Ref: Castes and tribes of southern India vol. 5, Malabar Gazattier Vol 2 Page 10-20)
.
പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്ന അഥവ ഋതുമതിയാകുന്ന നായര്‍ സ്ത്രീകള്‍ക്ക് ആ വിവരം തങ്ങളുടെ യജമാനരായ നമ്പൂതിരിയെ ഇല്ലങ്ങളിൽ ചെന്ന് അറിയിക്കേണ്ട ചുമതലയുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെ കുലത്തൊഴിലായ വേശ്യാവൃത്തിയിലേക്ക് പെണ്മക്കളെ പ്രവേശിപ്പിക്കേണ്ട ചുമതലയും നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംബന്ധത്തിനും വേശ്യാവൃത്തിക്കും പാകപ്പെടുത്തുന്നതിനായി നായര്‍ സ്ത്രീകള്‍ താണുകേണ് അപേക്ഷിച്ച് പ്രതിഫലം നല്‍കി വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന, കാമ കേളികളിൽ നിപുണനായ പ്രഥമ നിഷേകനാണ് മണാളന്‍. വേശ്യാവൃത്തിയില്‍ പരിശീലനം നല്‍കുന്നതിലുപരി ഒരു സ്ത്രീയെ പിഴപ്പിക്കുന്നതിലുള്ള നിന്ദ്യമായ പാപം സ്വയം ഏറ്റെടുക്കുന്നു എന്നതാണ് മണാളന്റെ അന്നത്തെ കര്‍ത്തവ്യവും സാമൂഹ്യ പ്രസക്തിയും. (Ref: Malabar Gazattier Vol 2)
.
ദേവന്റെ അടിച്ചിയും കൂത്തമ്പല അച്ചിയേയും ബ്രാഹ്മണർ കൈകാര്യം ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ആ വാക്കുകൾ ലോപിച്ച് കേരളത്തിൽ അസഭ്യ വാക്കുകളായ് മാറിയത്.
.
ഇതൊക്കെയായിരുന്നില്ലേ നമ്മുടെ സനാതന കേരള പാരമ്പര്യം? നൂറ്റണ്ടുകളോളം മാറുമറക്കാൻ അനുവദിക്കാതെ സ്ത്രീകളുടെ മാറിടംകണ്ടാസ്വദിച്ചിട്ട്, ഒറ്റമുണ്ടുടുപ്പിച്ച് നമ്പൂതിരി കൂട്ടങ്ങൾക്കു മുന്നിൽ തിരുവാതിര നാളിൽ ലാസ്യ ന്യത്തമാടിച്ച് അവരുടെ അംഗലാവണ്യത്തിന്റെ ഉടലളവുകൾ കണ്ടു രസിച്ചിട്ട്, ഇന്ന് സനാതന കേരള സംസ്കാരമന്നു പറഞ്ഞ് ഊറ്റം കൊള്ളുന്നവരും അവരുടെ പിതാക്കന്മാരും ഒരു നമ്പൂതിരി ഇല്ലവും തല്ലി പൊട്ടിച്ചില്ല. ഒരു നാടുവാഴിയും സ്വന്തം ഭാര്യയുടെ കിടപ്പു മുറിക്കു മുന്നിൽ മെതിയടിക്കു കാവലിരുന്നതല്ലാതെ താഴിട്ടു പൂട്ടിയില്ല.