ബിജെപിക്കാർക്കു സ്വന്തം അഴിമതി പിടിച്ചാലും കരിദിനം

77

ജോജി ഉള്ളന്നൂർ

ബിജെപിക്കാർക്കു സ്വന്തം അഴിമതി പിടിച്ചാലും കരിദിനം

ആർ എസ് എസ് പ്രവർത്തകനായിരുന്ന ഒരു യുവാവ് ,തന്റെ കയ്യിൽ നിന്ന് 30 ലക്ഷത്തോളം രൂപ ബി ജെ പി നേതാക്കൾ കബളിപ്പിച്ച് തട്ടിയെടുത്തു എന്ന് ഒരു പരാതി പോലീസിൽ നൽകി .ഈ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ട് കുമ്മന മടക്കമുള്ള നേതാക്കൾക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തതിൽ പ്രതിഷേധിച്ചാണ് ബിജെപി നാളെ കരിദിനം ആചരിക്കുന്നത് .
ആഹാ.. എന്ത് മനോഹരമായ ആചാരം!!
തട്ടിപ്പ് നടത്തിയത് നേതാവാണെങ്കിൽ കേസ് എടുക്കാൻ പാടില്ല പോലും .ഒപ്പം ഞങ്ങടെ കുച്ചേട്ടൻ ഇങ്ങനെയല്ല എന്ന കരച്ചിലും .
എന്തിനാണ് കേസെടുത്തതു് ??

ആറന്മുള സ്വദേശിയും ബിജെപി അനുഭാവിയുമായ യുവാവിനെ വേസ്റ്റിൽ നിന്ന് പേപ്പർ കോട്ടൺ മിക്സ് നിർമിക്കുന്ന ബിസ്സിനസ്സിൽ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് കുമ്മനവും പി എ യും ഉൾപ്പെട്ട സംഘം 30 ലക്ഷത്തോളം രൂപ വാങ്ങി വെച്ചു.
ഏറ്റവും മികച്ച ലാഭമുണ്ടാക്കാൻ കഴിയുന്ന ബിസിനസ് ആണിതെന്ന് പറഞ്ഞു കുമ്മനം നിരവധി തവണ യുവാവിനോട് പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ടെന്ന് യുവാവ് തെളിവ് സഹിതം മൊഴി നൽകിയിട്ടുണ്ട്.

ബിസിനസ് തുടങ്ങാതെ തന്നെ വിദഗ്ദമായി പറ്റിച്ചു എന്ന് ബോദ്ധ്യപ്പെട്ടപ്പോൾ യുവാവ് കുമ്മനത്തിനോട് പണം തിരികെ തരാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം കയ്യൊഴിയുകയും വീണ്ടും ചെന്നപ്പോൾ ഭീഷണിയോടെ പരുഷമായി സംസാരിക്കുകയും ചെയ്തു.ഒടുവിൽ കടം വാങ്ങി കൊടുത്ത പണം നഷ്ടപെട്ട യുവാവ് നീതി സംവിധാനങ്ങളെ മതിയായ തെളിവുകളോടെ സമീപിക്കുകയായിരുന്നു…

പ്രാഥമിക അന്വേഷണത്തിൽ തന്നെ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട് . ഇതാണ് കാര്യം..
തൻ്റേടമുണ്ടെങ്കിൽ ഈ കേസ് നിയമ പരമായി നേരിടണം .അതിനു പകരം അയ്യോ കേസെടുത്തേ എന്ന് പറഞ്ഞു കരിദിനം ആചരിക്കുന്നതു് എത്ര അപഹാസ്വമാണ് . ഇതിൽ നാണക്കേടൊന്നും തോന്നുന്നില്ലേ മിത്രങ്ങളെ..!!ഞങ്ങൾ തെറ്റിനെ ന്യായീകരിക്കില്ല എന്ന സാദാ സംഘി കുഞ്ഞുങ്ങളുടെ നിലവിളി മറ്റൊരു ഭാഗത്തു് .

ഇവിടെ ചതി പറ്റിയതു് ഒരു സംഘമിത്രത്തിനാണ് .ചതിച്ചത്കൂടെ ശാഖയിൽ ഉണ്ടായിരുന്ന മിത്രങ്ങളും .. കുമ്മനം തട്ടിപ്പിന് കാർമ്മികത്വം വഹിച്ചു . ചതിക്കപ്പെട്ടവൻ നീതിന്യായ സംവിധാനത്തെ ആശ്രയിച്ചു . അത്രമാത്രം നിലയ്ക്കലും മാറാടും വർഗ്ഗീയ കലാപങ്ങളുടെ ആസുത്രകൻ എന്നതിനപ്പുറം കേരളത്തിൻ്റെ സാമൂഹ്യ സാംസ്കരിക രാഷ്ടീയ രംഗങ്ങളിൽ കുമ്മനം എന്തു സംഭാവനയാണ് നൽകിയിട്ടുള്ളത് ? ഒന്നുമില്ല . കുമ്മനം പ്രസിഡണ്ടായിരുന്നപ്പോൾ നടത്തിയ മെഡിക്കൽ കോഴ എങ്ങിനെയാണ് ഒത്തുതീർത്ത തെന്ന് കേരളം മറന്നിട്ടില്ല .ഇദ്ദേഹം അഴിമതിക്കാരനല്ല എന്ന് കുറെ സംഘി കുഞ്ഞുങ്ങൾ ഓരിയിട്ടാൽ മതിയോ ? നിയമസംവിധാനത്തിനു മുന്നിൽ തെളിയിക്കണം , അതിനു പകരം കരിദിനവുമായി ഇറങ്ങിയാൽ രക്ഷപെടില്ല .