Connect with us

Life

നാല്പത് വയസ്സ് അതായത് ആയുസ്സിന്റെ എറ്റവും നല്ല ഭാഗത്തിന്റെ പകുതിയിലലധികം കഴിഞ്ഞവരും അതിലേക്ക് എത്തി നോക്കുന്നവരും വായിക്കാൻ

നാല്പത് വയസ്സ് അതായത് ആയുസ്സിന്റെ എറ്റവും നല്ല ഭാഗത്തിന്റെ പകുതിയിലലധികം കഴിഞ്ഞവരും അതിലേക്ക് എത്തി നോക്കുന്നവരും ഇനി അതിലേക്ക് എത്തി നോക്കാൻ ക്യുനിൽക്കുന്നവരും ദയവായി ക്ഷമയോടെ

 60 total views

Published

on

ജോജി ഉള്ളന്നൂർ

നാല്പത് വയസ്സ് അതായത് ആയുസ്സിന്റെ എറ്റവും നല്ല ഭാഗത്തിന്റെ പകുതിയിലലധികം കഴിഞ്ഞവരും അതിലേക്ക് എത്തി നോക്കുന്നവരും ഇനി അതിലേക്ക് എത്തി നോക്കാൻ ക്യുനിൽക്കുന്നവരും ദയവായി ക്ഷമയോടെ കേൾക്കുക

മരണമെന്ന യാഥാർഥ്യത്തിലേക്ക് നിങ്ങൾ പതിയെ തീരമണയുകയാണ് എന്ന പച്ചയായ യാഥാർഥ്യം നിങ്ങൾ ഒരിക്കലും ഇഷ്ടപ്പടാത്ത നഗ്നസത്യം അത് നിങ്ങൾ മനസ്സിലാക്കുക: ഹോ നമ്മളോളം മക്കളെ പരിപാലിക്കുന്ന മറ്റൊരു ജീവി ഈ ഭൂമഖത്തുണ്ടോ: എത്ര വയസ്സുവരേയാണ് നമ്മളുടെ മക്കൾ സംരക്ഷിക്കപ്പെടേണ്ടത് ?ഇപ്പഴത്തെ കുട്ടികളുടെ സംരക്ഷിത കാലം 20ഉം കഴിഞ്ഞ് 30 ഉം കഴിഞ്ഞ് ഒരു മെഗാസീരിയൽ കണക്കിന് നീളുകയാണ്:പ്ലാവില മുറ്റത്ത് വീണാൽ അത് നീക്കണം എന്നും പശുവിന് പുല്ല് പറിച്ചാലേ വീട്ടിൽ കയറ്റുകയൊള്ളു എന്നും നിഷ്ക്കർച്ചിരുന്ന ഒരു കുട്ടിക്കാലം നമുക്കുണ്ടായിരുന്നു:പത്ത് വയസ്സ് ആകുമ്പോഴേക്കും
കുടുംബജോലികളിൽ ആവുംവിധം കടമ നിർവഹിച്ചിരുന്നവർ:

ഏറ്റവും രസകരം ആ തലമുറയിൽപ്പെട്ട അമ്മമാരാണ് ഇന്നിപ്പോൾ 20 വയസ്സു കഴിഞ്ഞ മകൻ ഒറ്റയ്ക്കാണ് എന്ന കാരണത്താൽ കൂട്ടുകാരികളുമായി വളരെക്കാലം മുമ്പ് പ്ലാൻ ചെയ്ത ഒരു വിനോദയാത്ര മാറ്റി വയ്ക്കുന്നത്:ഇനി മക്കൾ പത്താം ക്ലാസിൽ എത്തിയാൽ നീണ്ട അവധിക്ക് അപേക്ഷിക്കുകയും ടി വി യും ഇന്റർനെറ്റും മറ്റെല്ലാ വിനോദങ്ങളും അടക്കം റദ്ദ്ചെയ്ത് വീടിനെ മരണവീടുപോലെ ശോകമൂകമാക്കുകയും ചെയ്യുന്നത്:മകന് മെഡിസിന് അഡ്മിഷൻ കിട്ടിയപ്പോൾ 5 വർഷം ലീവെടുത്ത് ആ മകന് കൂട്ടിരുന്ന ഒരമ്മയെ എനിക്ക് വ്യക്തിപരമായി അറിയാം: ആ എന്റെ ഉള്ളന്നൂരുകാരിയോട് ഈ വിവരം ഞാൻ ആരാഞ്ഞപ്പോൾ., എന്റെ പൊന്നു ജോജി ഹോസ്റ്റലിൽ ഒന്നും നിർത്തിയാൽ ശരിയാവില്ല

ഞാനില്ലാതെ അവന് പറ്റില്ല എന്നാണ് അവർ പറഞ്ഞത്:കുട്ടികളുടെ ജീവതത്തിൽ തണലാവണ്ട എന്നല്ല ഞാൻ പറഞ്ഞ് വരുന്നത്:
നിങ്ങൾ കരിഞ്ഞുണങ്ങി പൊടിഞ്ഞു തീരും വരെ അവർക്കായി ഇങ്ങനെ വെയിലുകൊള്ളേണ്ടതുണ്ടോ എന്നതാണ് ഞാൻ ഉന്നയിക്കുന്ന വിഷയം: സ്വയം തണൽ തേടാൻ അവർ പ്രാപ്തരായ ശേഷവും അവനവന്റെ ജീവിതം ഇങ്ങനെ ഹോമിക്കേണ്ടത് ഉണ്ടോ എന്നാണ് പറഞ്ഞുവരുന്നത്:ഒരു പൊന്മാന് അതിന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി കുറച്ചു നാൾകൂടി കൂടി മീൻ പിടിക്കാം എങ്കിൽക്കൂടി അത് കുഞ്ഞുങ്ങളെ മീൻപിടിക്കാൻ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത് നോട്ട് ദി പോയിന്റ്:

മനുഷ്യൻ ഒഴികെയുള്ള സകല ജീവികളും ഇതാണ് അനുവർത്തിക്കുന്നത്:കോടിക്കണക്കിന് ആളുകൾ ജീവിച്ച് മരിച്ച ഒരിടമാണ് ഈ ഭൂമി ബഷീർ ഭാഷയിൽ പറഞ്ഞാൽ അണ്ഡകടാഹം:ചുരുക്കിപ്പറഞ്ഞാൽ ജീവിച്ചിരിക്കുന്നവരേക്കാൾ ആൾക്കാർ മരിച്ചയിടം:
നിങ്ങൾ നിങ്ങളായി ജീവിക്കുക എന്നത് വരെ പ്രാധാന്യമാണ്: മരങ്ങളിൽ വള്ളിയെന്ന പോലെ പോലെയാണ് നിങ്ങളുടെ ജീവിതത്തിൽ മറ്റുള്ളവർക്കുള്ള സ്ഥാനം: ബന്ധങ്ങൾ ഇത്തിൾക്കണ്ണിപോലെ ആകുമ്പോഴാണ് നിങ്ങളും പിന്നിട് അവരും നിർബന്ധമായി ഉണങ്ങിപ്പോകുന്നത്:രണ്ട് തലമുറയ്ക്ക് അപ്പുറം നിങ്ങളെ ആര് ഓർത്തിരിക്കാൻ?ഇനി ഏതെങ്കിലും കാരണവശാൽ നിങ്ങളെ ആരെങ്കിലും ഓർത്തിരുന്നാൽ അതു കൊണ്ട് നിങ്ങൾക്ക് എന്ത് പ്രയോജനം?

ആയതിനാൽ അവനവന്റെ ജീവിതത്തേ ഉരുക്കിയൊഴിച്ച് അപരന്റെ ജിവിതത്തിൽ വെളിച്ചം പകരാതിരിക്കുക നാളെ സൂര്യപ്രഭാവത്തിൽ അവർ നിങ്ങളെ തിരസ്കരിക്കും:അതു കൊണ്ട് ഇടയ്ക്കിടയ്ക്ക് അവനവനേക്കൂടിയും ഒന്ന് പരിഗണിക്കുക:അവനവന്റെ ഇഷ്ടങ്ങൾക്ക് അപരന്റെ ആഗ്രഹങ്ങൾക്കൊപ്പം പരിഗണന കൊടുക്കുക:നിത്യവും ധാരാളമായി പ്രായമായി മരിക്കുന്ന മുംബൈ മലാഡിലെ ഒരു ജെറിയാട്ടിക്ക് സെന്ററിലെ നിഷ എന്ന പേരുള്ള ഒരു നേഴ്സിനെ മുംബൈവാസ കാലത്ത് അതായത് 1992 ൽ ഞാൻ പരിചയപ്പെട്ടപ്പോൾ അവർ എന്നോട് പങ്കുവച്ച ഒരു കാര്യം ഇവിടെ ഓർത്ത് പോകുന്നു

ഭുരിപക്ഷം ആൾക്കാരും മരണത്തോട് അടുക്കുമ്പോൾ അവർ എന്തായിരുന്നു പറഞ്ഞത് എന്ന് ആരോ തികഞ്ഞ ക്യൂരിയോസിറ്റിയോടു കൂടി അവളോട് ചോദിച്ച ചോദ്യത്തിന് അവൾ ഇതാണ് പറഞ്ഞത്:മിക്കവരും പറഞ്ഞത് ഇതിലും മനോഹരമായിട്ട് ജീവിക്കാമായിരുന്നു എന്നാണ്:ഫ്ലാഷ്ബാക്ക് ഒട്ടും സാധ്യമല്ലാത്ത ആ ഫിനിഷിംഗ് പോയിന്റിൽ വച്ച് ഉള്ള ആ വിചാരം എത്ര വേദനാജനകമാണെന്ന് ഓർക്കുക: ഒടുങ്ങാത്ത ആഗ്രഹങ്ങളുമായി മരണമെന്ന കുഴിയിലേക്ക് പോകുന്നവർ: ഒരർഥത്തിൽപരാജയപ്പെട്ട ജീവിതം നയിച്ചവർ .കേവലം നിസ്സാരമായ കൊച്ച് കൊച്ച് ആഗ്രഹങ്ങൾ ത്യജിച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഹോമിച്ചവർ
അവർക്ക് നിർവചനങ്ങൾ ഏറെയാണ്:

Advertisement

നാളേക്ക് നാളേക്ക് എന്ന് പറഞ്ഞ് മറ്റുള്ളവർക്ക് വേണ്ടി നമ്മൾ നീട്ടി വയ്ക്കുന്ന ചില കാര്യങ്ങൾ അത് പലർക്കും പലതാവാം:
വിജനമായ ഒരു മലയിൽ ഒറ്റയ്ക്ക് കയറുന്നതോ.പഴയ ഒരു ഗ്രാമഫോൺ റിക്കാർഡ് വാങ്ങി ചാരുകസേരയിൽ കിടന്ന് സോജാ രാജകുമാരി കേൾക്കുന്നതോസായം സന്ധ്യയിൽ പാതിരാ മണപ്പുറത്ത് കിടന്ന് നക്ഷത്രമെണ്ണുന്നതോ ഒരു ട്രക്കിംഗ്
ഗോവയിലെ ഒരു ന്യുയിർ നിശയോ മിഠായി തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതോ അതുമല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളുമായി മഴ നനയുന്നതോ അങ്ങനെ മറ്റുള്ളവർക്ക് ദ്രോഹമാകാത്ത എന്ത് തരം ആഗ്രഹങ്ങുമാകാം എന്ന് സാരം:

നാല്പത് കഴിഞ്ഞാൽ ഓടിയേ മതിയാകു ഒരോ ദിവസവും നിങ്ങൾക്കുള്ള അവസാന ബസ്സുകളാണെന്ന് കരുതുക അമാന്തിച്ച് നിന്നാൽ മനസ്സമാധാനമില്ലാതെ ആഗ്രഹങ്ങളുടെ പുഴുവരിച്ച് മരിക്കാം:ഈ മനോഹര തീരത്ത് ഒരാവശ്യവുമില്ലാതെ ഇനിയൊരു പാഴ്ജന്മം തരുമോ എന്ന ശോകഗാനം പാടാം.നിങ്ങൾ എന്തു വിചാരിച്ചു നിങ്ങൾ പോയാൽ ഈ ലോകം നിശ്ചലമാകുമെന്നോ?നിങ്ങളുടെ മൃതദേഹം എംബാം ചെയ്ത് നിങ്ങളുടെ പ്രിയ ജനങ്ങൾ സൂക്ഷിക്കുമെന്നോ?നിങ്ങളുടെ പങ്കാളി നിങ്ങളെയോർത്ത് മൂക്കും ചീറ്റിയിരിക്കുമെന്നോ :
ഒന്നുമില്ല ഭൂമി കറങ്ങും സൂര്യൻ പ്രകാശിക്കും നാട്ടുകാർ അവരുടെ പാടും നോക്കും ദേ അത്ര തന്നെ….ജീവിക്കുക എന്നത് ജീവിക്കുമ്പോൾ മാത്രം സാധ്യമാകുന്ന ഒന്നാണ് എന്നു സാരം:

സിംപിളായി പറഞ്ഞാൽ 40 കഴിഞ്ഞെങ്കിലും നമുക്ക് വേണ്ടി നമ്മളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി കഴിവതും ജീവിതം മാറ്റാൻ ശ്രമിക്കുക:
അതല്ലാതെ സ്വർഗ്ഗത്തിൽ പോയി അടിച്ച് പൊളിക്കാം എന്നാണ് വിചാരമെങ്കിൽ അത് എട്ടായി മടക്കി പോക്കറ്റിൽ വച്ചാ മതി
കാരണം സ്വർഗ്ഗം എന്നത് വീണ്ടും ജീവിക്കാനുള്ള മനുഷ്യന്റെ അടങ്ങാത്ത ത്വരയുടെ സൃഷ്ടി മാത്രമാണ് അല്ലെങ്കിൽ പീഡിതർക്ക് മതം എറിഞ്ഞ് കൊടുക്കുന്ന സാങ്കൽപ്പിക അപ്പക്കഷ്ണം മാത്രമാണ്: ജനിക്കുന്നതിന് മുമ്പ് നമ്മൾ എന്താണോ അത് തന്നെയാണ് മരണത്തിന് ശേഷവും എന്ന ഓഷോ വചനം ഇവിടെ പ്രസക്തമാണ്: അപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങളിലേക്ക് എത്തും എന്ന ശുഭപ്രതീക്ഷയോടെ നിങ്ങളുടെ

സ്വന്തം ബ്രോ ജോജി ഉള്ളന്നൂർ

ഈ പ്രത്യേക സാഹചര്യത്തിൽ പുറത്തിറങ്ങി നടന്ന് ആഗ്രഹങ്ങൾ സാധിക്കരുത്: പോസ്റ്റ്മാൻ അതിന് ഉത്തരവാദിയല്ല:
കാരണം ഈ കാലവും കടന്ന് പോകും:

 61 total views,  1 views today

Advertisement
Advertisement
cinema23 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment1 day ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Advertisement